Reminiscece Of Air Force Life

Saturday, December 7, 2013

അന്ന് പറഞ്ഞപ്പോള്‍ പലരും കല്ലെറിഞ്ഞു!

                കഴിഞ്ഞ ആഴ്ച, മീഡിയയില്‍ കൂടി നമ്മള്‍ അറിഞ്ഞു -
            "എമര്‍ജിങ്ങ് കേരള" എന്ന സര്‍ക്കാര്‍ ഉത്സവത്തിന് വേണ്ടി, പൊട്ടിച്ചത്
പതിമൂന്ന് കോടി രൂപയാണെന്ന്" -
        എന്നിട്ടോ, ഒരു പദ്ധതി പോലും നടപ്പില്‍ വന്നില്ല എന്നും!
കഴിഞ്ഞ കൊല്ലം ഒരു മാസത്തെ അവധിക്കു ഞാന്‍ നാട്ടില്‍ പോയപ്പോള്‍, കണ്ട കാര്യങ്ങള്‍ ആയിരുന്നു ഒരു ബ്ലോഗില്‍ ഞാന്‍ അന്ന് എഴുതിയിരുന്നത് -
            ചിലര്‍ എനിക്ക് മെയില്‍ അയച്ചു -
     "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗശലം" -
                     "ദോഷൈകദൃക്ക്" !
            എഴുതിയ ഞാന്‍ മണ്ടനായി -
     എന്തായാലും മേല്‍പ്പറഞ്ഞ വാര്‍ത്ത കേട്ടപ്പോള്‍, നിങ്ങളും ആയി പങ്ക് വെക്കണം എന്ന് തോന്നി -
    അന്ന് ഞാന്‍ എഴുതിയ പോസ്റ്റിന്‍റെ 'ലിങ്ക്' താഴെ കൊടുക്കുന്നു -
വായിക്കാത്തവരും, കല്ലെറിഞ്ഞവരും വായിക്കാന്‍ അഭ്യര്‍ഥിക്കുന്നു -

         പുട്ട് കുത്തി , കഞ്ഞി വെച്ചു
      

6 comments:

  1. :) ചൂല് വേണം വൃത്തിയാക്കാന്‍ .

    ReplyDelete
    Replies
    1. വര്‍ഗീയത കൊടുംപിരി കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ കേവലം 'ചൂല്‍'
      പോര, 'ജെ. സി.ബി തന്നെ വേണ്ടി വരും !

      Delete
  2. അതിശയമൊന്നുമില്ല
    എമെര്‍ജിംഗ് കേരളയില്‍ വന്നവരോട് ‘പോക്കറ്റു”കളില്‍ നിക്ഷേപിക്കേണ്ട ശതമാനത്തെപ്പറ്റി പറഞ്ഞപ്പോള്‍ അവരൊക്കെ പേടിച്ചോടിപ്പോയി. പിന്നേം ആക്രാന്തം പിടിച്ചവരാണിപ്പോള്‍ ഖനനത്തിനൊക്കെ ഇറങ്ങിയിരിക്കുന്നത്!

    ReplyDelete
    Replies
    1. എത്രകൊണ്ടാലും പഠിക്കാത്ത വിദ്യാ സമ്പന്നരായ മലയാളികള്‍

      Delete
  3. മലയാളികൾ കേരളത്തിൽ ജീവിക്കുന്നില്ല

    ReplyDelete
  4. ഓണം എപ്പോഴും മറുനാടന്‍ മലയാളിക്കാണ് പ്രിയംകരം!

    ReplyDelete