Reminiscece Of Air Force Life

Tuesday, December 10, 2013

വേലകൃഷ്ണന്‍റെ ബാലലീലകള്‍ - 2

                            കഴിഞ്ഞ തവണ ഞാന്‍ എഴുതിയത് പൊതുവായി നമ്മള്‍ കാണുന്ന കാഴ്ചകള്‍ - നമ്മുടെ നാട്ടില്‍ നടക്കുന്ന ഇടതിന്‍റെയും വലതിന്‍റെയും ക്രിയാകര്‍മങ്ങള്‍ -  ഇനി എഴുതുന്നത് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ -
           കഴിഞ്ഞ രണ്ട് പോസ്റ്റുകളില്‍ കൂടി ഞാന്‍ എഴുതിയതിന്, പലരും
മെയില്‍ ചെയ്ത ഒരു ചോദ്യമാണ് "ഇതില്‍ നമ്മള്‍ക്ക് എന്താ ചെയ്യാന്‍ പറ്റുക?"
                    തുളസീവനത്തിന്‍റെയും, ബെര്‍ലിയുടെയും പോസ്റ്റുകളില്‍ കൂടി
പല കാര്യങ്ങളും വെളിയില്‍ വരുന്നുണ്ട് - പക്ഷെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം
അവര്‍ക്കും ഇല്ല - "പവലിയനില്‍ ഇരുന്ന് കമ്മന്റു പറയാന്‍, എഴുതാന്‍ കഴിവുള്ള എല്ലാപേര്‍ക്കും പറ്റും -
                    സാക്ഷര കേരളം, ഇന്ത്യയിലെ മറ്റ് ഏതു സംസ്ഥാനങ്ങളില്‍  നിന്ന്
പ്രസിദ്ധീകരിക്കപ്പെട്ട രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ക്ക് ഒരുപടി മുന്നില്‍ നിന്നിട്ടുണ്ട്, നമ്മുടെ നാട്ടിലെ സാഹിത്യ സാമൂഹ്യ നായകന്മാരുടെ കൃതികള്‍ !
               ഓ. വി. വിജയനും, വി.കെ.എനും, സഭ്യതയുടെ വരമ്പുകള്‍ വിട്ട്, ഇവിടെ സംഭവിക്കുന്ന മൂല്യോച്ച്യുതിയെക്കുറിച്ചും, ഈ പോകുന്ന പോക്കിനെ കുറിച്ചും ഒത്തിരി എഴുതിയിരുന്നു-
             മലയാളികള്‍ ഇതെല്ലാം ഇഷ്ടപൂര്‍വം വായിച്ചു - എന്നിട്ട് അവനവന് തോന്നുന്നപോലെ, തല്‍ക്കാര്യങ്ങള്‍ - പ്രീണനങ്ങളാല്‍ ചെയ്യുന്ന തന്നിഷ്ടം -
                            ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ 'പൊളിറ്റിക്കല്‍ സാറ്റയെഴ്സ്' പ്രമേയമായി നിര്‍മിക്കപ്പെട്ട സിനിമകള്‍ മലയാളത്തിലാണ് -
                            ഇവിടെ നടക്കുന്ന ഓരോ സംഭവങ്ങളെ കുറിച്ചും, അതിന്‍റെ  അകത്തളങ്ങളില്‍ നടക്കുന്ന അന്തര്‍നാടകങ്ങളെ കുറിച്ചും, മറ നീക്കി അനവധി
സിനിമകള്‍ വിജയപ്രദമായി  ഓടിയ നാട്.
          'സിനിമാലയും', 'പോളി ട്രിക്ക്സും' വക്കീല്‍ 'ജയശങ്കറിന്‍റെ '' വാരാന്ത്യ' പ്രക്ഷേപണങ്ങളും എല്ലാം പൊതുജനം ആസ്വദിക്കുന്നുണ്ട് - അല്ല എങ്കില്‍ അവരുടെ പരിപാടികള്‍ ചാനലുകാര്‍ പണ്ടേ നിറുത്തിയേനെ -
                           ഇതെല്ലാം കണ്ട്, സമയം കളയുക, വെറുതെ ആസ്വദിക്കുക, അത്ര മാത്രം- ഇന്നത്തെ ദിവസം സന്തോഷപ്രദം!
                        ഇതെല്ലാം കഴിഞ്ഞ് തിരഞ്ഞെടുപ്പ് വരുമ്പോള്‍, ഇളക്കി വിടുന്ന പ്രച രണങ്ങളില്‍ , ഞാന്‍ നായരും, നീ ശ്രീനാരായണീയനും പിന്നെ ചിലര്‍ ക്രിസ്ത്യാനികളും ,  മുസ്ലീങ്ങളും ആയി മാറുന്നു.
                  "ഹിന്ദു മതത്തിലെ, സവര്‍ണരുടെ അല്ലെങ്കില്‍ 'ബ്രാഹ്മണ്യത്തിന്‍റെ'
അപ്രമാദിത്യം  സഹിക്കവയ്യാതെയാണ് കേരളത്തിലും, ഇന്ത്യയില്‍ ഒട്ടാകെയും ആളുകള്‍ മത പരിവര്‍ത്തനം നടത്തിയത്-
                           തത്തുല്ല്യ മാനവീകയത മുന്‍നിര്‍ത്തി വന്ന അവരെ പല തട്ടുകളില്‍ലായി കാണുന്ന സമീപനം,  ചേക്കേറിയ അവര്‍ക്കും വിനയായി !
                       "ഞങ്ങള്‍ ചേരമാന്‍ പെരുമാളിന്‍റെ , അല്ലെങ്കില്‍ 'സാമൂതിരി'
രാജ കുടുംബങ്ങളില്‍ നിന്ന്, അതും അല്ലെങ്കില്‍ ഞങ്ങളുടെ പൂര്‍വികര്‍ ഇന്ന നമ്പൂതിരി ഇല്ലത്തില്‍ നിന്ന്,  മതം മാറിയതാണ് എന്നു പറയുന്ന, അല്ലെങ്കില്‍ 'നാല് ജോര്‍ജുകുട്ടി' കൈയ്യിലുള്ള  അവരുടെ അഹന്ത-
          ഇത് ഞാന്‍ പറയുന്നത് മാത്രമല്ല - അങ്ങിനെ മാറപ്പെട്ട, ഒരു വ്യക്തിയായ   'അരുന്ധതി റോയി യുടെ' ബുക്കില്‍  പറഞ്ഞിട്ടുണ്ട്',  എന്ന് പറഞ്ഞാല്‍, നിങ്ങള്‍ക്ക്   വിശ്വാസം വരും എങ്കില്‍  അങ്ങിനെ ആയിക്കൊള്ളു !
              എനിക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു  'സ്തോത്രം', എന്‍റെ  അണ്ണാക്കില്‍ തിരുകി, നിങ്ങക്ക് ഇഷ്ടപ്പെടുന്ന ഒരു സംവിധാനത്തില്‍ ആക്കി മാറ്റാന്‍ ഇടയാക്കിയ ഒരു പ്രയത്നം -
                 താത്വിക ജല്‍പ്പനങ്ങളും, തങ്ങളും, തിരുമേനിയും, തിരുമുല്‍പ്പാടും, പറയുന്നത്, ചെയ്യാനുള്ള ഒരു അടിയൊഴുക്ക് - എന്താ, നമ്മളുടെ കാര്യം സ്വയം മനസ്സിലാക്കാനുള്ള കെല്‍പ്പില്ലേ നമ്മള്‍ക്ക് -
              പിന്നെ  ചിന്താശേഷിയുള്ള വ്യക്തിത്വത്തിന് എന്താ പ്രസക്തി !
                        എന്‍റെ അച്ഛന്‍ മരിച്ചപ്പോള്‍ പറഞ്ഞു, 'പടിഞ്ഞാറേ ആ 'ചുള്ളിതെങ്ങിനു' താഴെ 'സംസ്കരിക്കണം' എന്ന് -
                        അങ്ങേരുടെ ചുടലിയില്‍ നിന്ന്  ഉയരുന്ന പുക, ഒരു വളരുന്ന
തെങ്ങിനെങ്കിലും പ്രയോജനം ഉണ്ടാകട്ടെ എന്നതാണ് എനിക്ക് അതില്‍ കൂടി  മനസ്സിലാക്കി തന്നത്-!
           അത് പോട്ടെ, അടുത്ത കാലത്താണ്, സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് ഉണ്ടായത് -
                     തിരഞ്ഞെടുപ്പില്‍,  ആരെയും   സ്വീകാര്യമല്ല എന്ന അഭിപ്രായം രേഖപ്പെടുത്താനുള്ള   സ്വാതന്ത്ര്യം -
    പലരും പല അഭിപ്രായങ്ങളും പറഞ്ഞു - ഭരണ പക്ഷവും പ്രതിപക്ഷവും ഒരുപോലെ നെഞ്ചത്തടിച്ചു !
      "അങ്ങിനെ വന്നാല്‍, പിന്നെ എന്താണ് മാര്‍ഗം എന്നത് 'നിയമഘടനയില്‍' പറഞ്ഞിട്ടില്ല! അത് ആരാജകത്വം  ഉണ്ടാക്കും !
                 ഭരണ പക്ഷവും പ്രതിപക്ഷവും നടത്തുന്ന 'പൂട്ടുകച്ചവടം' കണ്ടു മടുത്തവരാണ് സാധാരണക്കാരന്‍ -
              എന്തിനും 'അന്വേഷണ കമ്മീഷന്‍', അതും 'പാര്‍ലിയമെന്‍റെറി കമ്മിറ്റി'
വേണോ, ജുഡീഷ്യല്‍ അന്വേഷണം വേണോ, എന്ന തര്‍ക്കം - അതും കഴിഞ്ഞ്
'സിറ്റിങ്ങ് ജഡ്ജി' വേണം എന്ന മറുവാദം -
                              'ജഡ്ജിമാരുടെ കീഴില്‍ വനിതാ വക്കീലന്മാര്‍ക്ക് നേരിടേണ്ടി വന്ന അനുഭവം കൂടി പത്രങ്ങളില്‍ വായിച്ചപ്പോള്‍, ആ പ്രതീക്ഷയ്ക്കും ഒരു മങ്ങലേറ്റു!
    അവസാനം, ഇതെല്ലാം മൂത്തു കഴിഞ്ഞാല്‍ ,വെച്ച്  മാറാനുള്ള 'ചീട്ടുകളായി'
ഇവയെല്ലാം തീരും - പ്രൊസിക്ക്യൂഷന്‍ ഒഴപ്പും, എ.ജി  'കോഴികള്ളനു' വരെ നേരിട്ട് ഹാജരാകും! കീഴ് കോടതിയില്‍ തോല്‍ക്കുന്ന കേസിന് മേല്‍കോടതിയില്‍ 'അപ്പീല്‍' കൊടുക്കാതിരിക്കും!
         'നിയമം നിയമത്തിന്‍റെ വഴിയെ' എന്ന് പറഞ്ഞു മാറുന്ന വ്യവസ്ഥിതിയുടെ സൗകര്യങ്ങള്‍ !
            ജനാധിപത്യത്തില്‍ 'റൈറ്റ് ടു റിക്കാള്‍' എന്നൊരു സൗകര്യവും ചില രാജ്യങ്ങളില്‍ ഉണ്ട് - നമുക്ക് ഇങ്ങനെ ഒരു 'ഭരനാഘടന ഭേദഗതി' ചിന്തിക്കാന്‍ പോലും പറ്റുമോ!  ഭേദഗതിക്ക് പാര്‍ലിയമെന്റില്‍ നാലില്‍  മൂന്ന് വോട്ട് കിട്ടണം!
വനിതാ ബില്‍, ജനലോക്പാല്‍, അങ്ങിനെ പലതും നോക്കുമ്പോള്‍, അറുപത് ശതമാനത്തില്‍ കൂടുതല്‍ ആകെ അനുകൂലിചിട്ടുള്ളത് " അവരുടെ" സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് മാത്രം!  
          സംഹിതകള്‍ എല്ലാം ഉന്നതങ്ങള്‍ തന്നെ', അല്ലെങ്കില്‍ അതില്‍ ആളുകള്‍ ആകൃഷ്ടരാവുകയില്ലല്ലോ !
                              അത് കയ്യാളുന്ന ഇപ്പോഴത്തെ ആളുകളുടെ പ്രവര്‍ത്തികളും അനുഷ്ടാനങ്ങളും ഒരു 'ആത്മപരിശോധനക്ക് വിധേയമാകേണ്ടി ഇരിക്കുന്നു!
                 പ്രബുദ്ധരായ കേരളം - ഭാരതീയര്‍ !
        അവിടെയാണ് 'ആരെയും സ്വീകാര്യമല്ല' എന്ന വിധിയുടെ പ്രസക്തി -
                         പണ്ട് 'അസ്സാം ഗണ സംഗ്രഹാം പരിഷത്ത്' തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചപ്പോള്‍, ഇരുപത്തി ആറു വോട്ടു കിട്ടിയ ആളുകളെ കൂട്ടി മന്ത്രിസഭ ഉണ്ടാക്കി.
             മലയാളികളെ സംബധിച്ചിടത്തോളം 'ഇടത് അല്ലെങ്കില്‍ വലത്', ഈ മരുന്ന്, നമ്മള്‍ മാറി മാറി കഴിക്കാന്‍ തുടങ്ങിയിട്ട് ആയസ്സു തീരാറായി!
                   ഒരു സീനിയര്‍ സിറ്റിസന്‍റെ ജല്‍പ്പനം ആണെന്ന് നിരീച്ചോളൂ -
         ഇടത്തും വലത്തും ഒത്തു ചേര്‍ന്നു നമ്മളെ കഴുതയാക്കുന്നു-
                         ഏതു പ്രശ്നങ്ങള്‍ക്കും "ഇത് തുടങ്ങി വെച്ചത് ഞങ്ങളല്ല - അവരാണ്"  എന്ന 'ആപേക്ഷിക സിദ്ധാന്തം' - ഞങ്ങള്‍ മടുത്തിരിക്കുന്നു -
           മന്ത്രിമാര്‍ പോലും അറിയാതെ നിയമവിരുദ്ധമായ കാര്യങ്ങള്‍ നടപ്പിലാകുന്നു!
               ഏതു കേസും വെച്ച് മാറാനുള്ള കരുക്കള്‍ ആകുന്നു-
      ടി. പി വധക്കേസിലെ പ്രതികള്‍, ജയിലില്‍ 'ബര്‍മ്മൂട' ഇട്ട്, 'ഐ ഫോണും ഉപയോഗിച്ച് ഫേസ് ബുക്കില്‍ വിരാജിക്കുന്നു! 'തീഹാര്‍ ജയില്‍' ത്രീ സ്റ്റാര്‍ ആണെങ്കില്‍, നമ്മുടെ ജയിലുകള്‍ 'ഫൈവ് സ്റ്റാര്‍' ആണ്- അതാണ്‌ നമ്മുടെ
രാഷ്ട്രീയ പ്രബുദ്ധത!
            (അതും സൃഷ്ട്ടിക്കപ്പെട്ടവയാണോ എന്ന് വ്യക്തമല്ല)
    പാവം പോലീസ് ഡി. ജി. പി - സരിത നായരെ സംരക്ഷിച്ചു എന്ന് കണ്ടപ്പോള്‍ അങ്ങേര് 'കോണ്‍ഗ്രസ് അനുഭാവിയായി, ടി. പി വധ കേസ്സിലെ  പ്രതികള്‍ കാരണം അങ്ങേരു 'ഇടത് പക്ഷ' അനുഭാവിയായി-
                           സര്‍ക്കാര്‍  ഉദ്യോഗസ്ഥന്മാരുടെ ഒരു ഗതികേടേ!
              എന്നിട്ട് ഒരു രാഷ്ട്രീയ നേതാവിന്‍റെ നിരീക്ഷണവും  -
       "തടവുപുള്ളികള്‍ക്കും മാനുഷിക പരിഗണന കിട്ടേണ്ടതല്ലേ"!  
    'സി.ഐ.ടി. യു , ഐ.എന്‍. ടി. യു. സി, കുടുംബശ്രീ, ജനശ്രീ , പിന്നെ വിവിധ ട്രേഡ് യൂണിയനുകള്‍ എന്നിങ്ങനെ പോകുന്നു രണ്ട് പക്ഷത്തിന്‍റെയും, സ്ഥിര വിധേയത്വ വോട്ട് ബാങ്കുകള്‍ !  
         ഞങ്ങള്‍ മാറി, മാറി വരും എന്ന ആ ധാര്‍ഷ്ട്യത്തിനു ഒരു മറുപടി ആണ്
ഉദ്ദേശിച്ചു വരുന്നത് -
            'ഡല്‍ഹി തിരഞ്ഞെടുപ്പ്' ഒരനുഭവ പാഠം ആയി കാണണം -
     ഇതിന് നമ്മുടെ അഖിലലോക പാര്‍ട്ടിയുടെ ഒരു വക്താവ് പറഞ്ഞതാണ് രസകരം!
            "അവിടെ ഇടത് കക്ഷികള്‍ മത്സരിച്ചിരുന്നില്ല, അതുകൊണ്ടാണ് 'ആം' പാര്‍ട്ടിക്ക് ഇത്രയും സീറ്റ് കിട്ടിയത്' എന്ന്!
            എന്താ തൊലിക്കട്ടി!
    പാലക്കാട് പ്ലീനത്തിന്, അഖിലലോകതോഴിലാളി പ്രേമികള്‍, തുടക്കത്തില്‍
മൈക്കില്‍ കൂടി പ്രഖ്യാപിച്ച് പാടിയത് "അന്താരാഷ്ട്ര ഗാനം" എന്നായിരുന്നു!    
      എന്നത് നമ്മള്‍ ടി. വിയില്‍ കൂടി കണ്ടതാണ്.
                            പിന്നെ ഒരു മൊഴം നീട്ടി ഒരേറും എറിഞ്ഞു -
                          'മതനിരപേക്ഷകത' ആണ് കാലത്തിന്‍റെ ആവശ്യം - അടുത്ത തിരഞ്ഞെടുപ്പിന് ശേഷം, 'കൊണ്ഗ്രാസിനെ '
 "താങ്ങേണ്ട ഗതികേട് വന്നാല്‍, ഇപ്പോഴേ  ഒരു മുന്‍‌കൂര്‍ ജാമ്യം!    
              പിന്നെ കുറെ സാത്വിക  പ്രഖ്യാപനങ്ങളും -
    അണികള്‍ വിനയമായി പെരുമാറണം, കുടിക്കരുത്, ബ്ലേഡ് മാഫിയയില്‍ നിന്ന് അകന്നു നില്‍ക്കണം തുടങ്ങിയ സങ്കീര്‍ത്തനങ്ങള്‍ !
             കേള്‍ക്കാന്‍ നല്ല രസമുണ്ട് -
    "ചാക്കിന്‍റെ" പരസ്യ തണലിലും, 'മന്ത്രി പോലും അറിയാതെ 'ചക്കീട്ട പാറ' ഘനനം നടക്കുമ്പോഴും ആണ്, അണികളെ ഉദ്ദേശിച്ചുള്ള ഈ 'ശുദ്ധികലശം'!
         ഇന്ന് മുഖ്യമന്ത്രി ഇടുക്കിയില്‍,  'ആപ്പീസില്‍ ഇരുന്ന് ചെയ്യാന്‍ പറ്റാത്ത ജോലി', അവിടെ പോയി ചെയ്യുമ്പോള്‍, 'ക്ലിഫ് ഹൌസ്' ഉപരോധം തകര്‍ക്കുന്നു. അതും ഉച്ച വരെയേ ഉള്ളൂ - പ്രകൃതിയുടെ വിളിയും നമ്മള്‍ മുന്നില്‍ കാണണമല്ലോ! ഞങ്ങള്‍ ഭരണകഷി പോലെയല്ല. സംഭവിച്ച തെറ്റുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, അത് തിരുത്തി മുന്‍പോട്ട് പോകുന്നവരാണ്!          
         അത് കൊണ്ട് ഇന്നത്തെ പ്രശോഭമല്ലാത്ത 'ക്ലിഫ് ഹൌസ്' ഉപരോധത്തില്‍, പോളിറ്റ് ബ്യുറോ പ്രതിഭകളില്‍ പലരും ഉണ്ടായിരുന്നില്ല- അവര്‍ക്ക് വേണ്ടാത്ത 'അച്ചുമ്മാവന്‍' ഉദ്ഘാടിച്ചു- കൂട്ടത്തില്‍ അദ്ദേഹം 'കേജ്രിവാളിനെ' പാര്‍ട്ടിയുടെ അനുവാദം ചോദിക്കാതെ അഭിനന്ദിക്കുകയും ചെയ്തു!
      അപ്രധാനമായ അടിയന്തിരത്തിന് അപ്പൂപ്പനെ അയയ്ക്കുന്ന പോലെ!
ഇന്നലെ മുഴുവന്‍ ടി. വി കണ്ട് വിവരങ്ങള്‍ അറിഞ്ഞ പൊതുജനങ്ങള്‍ക്ക് ഒരു പുതിയ അറിവും നല്‍കി!
                     "മൂന്ന്‍ പ്രാവശ്യം മുഖ്യ മന്ത്രി ആയിരുന്ന ഷീല ദീക്ഷിത് 'അന്‍പതിനായിരം' വോട്ടിന് പരാജയപ്പെട്ടു" എന്ന്  -  
                       ആവര്‍ത്തനം വിരസമാണ് -
          ഇടതായാലും വലതായാലും, ആര് വരുമ്പോഴും ശരാശരി അറുപതു ശതമാനമേ വോട്ടു ചെയ്യുന്നുള്ളൂ ! ബാക്കി  നാല്‍പത്,  മനം മടുത്തവര്‍ !
              ഈ വ്യവസ്ഥിതിയോട് എതിര്‍പ്പുള്ളവര്‍ക്ക് അത് പ്ര കടിപ്പിക്കാനും ഒരു വേദി ഉണ്ടാകട്ടെ -
   ഉദാഹരണത്തിന് 'ബി.ജെ. പിക്ക് അല്ലെങ്കില്‍, ഇടതും വലതും അല്ലാത്ത ഒരു പാര്‍ട്ടിക്ക് -
         മരുന്നിന് പോലും ഭാരവാഹിത്വത്തില്‍ മറ്റു മതക്കാര്‍ ഇല്ലാത്ത പാര്‍ട്ടികള്‍ പോലും 'സെക്ക്യുലാര്‍' ആണ്!
                   നമ്മള്‍ കേരളത്തില്‍ 'ബി.ജെ. പിക്കോ, പി. ഡി. പിക്കോ വോട്ടു ചെയ്തു എന്നത് കൊണ്ട്, അവരൊന്നും ഭരണത്തില്‍ വരാന്‍ പോകുന്നില്ല-
              വാജ്പേയി കുറച്ചു കൊല്ലങ്ങള്‍ കേന്ദ്രം ഭരിച്ചപ്പോള്‍, ഇവിടെ സാമുദായിക കലാപങ്ങള്‍  ഒന്നും ഉണ്ടായില്ല -  
      (പണ്ട് കേരളത്തില്‍ നിന്നുള്ള പി.സി തോമസ്‌, എന്‍.ഡി. എ യുടെ കേന്ദ്ര സര്‍ക്കാരില്‍ ഉണ്ടായിരുന്നില്ലേ! ഇപ്പോള്‍ അല്‍ഫോന്‍സ്‌ കണ്ണന്താനവും)
                   അവര്‍ കേരള ഭരണത്തില്‍  ഒട്ടു വരാനും പോകുന്നില്ല-
     ഈ പൂട്ടുകച്ചവടം നിറുത്തണമെങ്കില്‍, ജനങ്ങളുടെ നാഡി ഇടിപ്പ്, ഇവരാണ് കൈയ്യാളുന്നത് എന്ന തോന്നല്‍ മാറ്റണം. എങ്കില്‍, നമ്മള്‍ പൊതുജനം കാണിക്കേണ്ട  മിനിമം ചില 'അടവ് നയങ്ങളാണ്' ഞാന്‍ ഉദ്ദേശിച്ചത് -
        'മതസൌഹാര്‍ദം, ആദിവാസി,  പിന്നോക്ക സമുദായം, ന്യൂനപക്ഷം,
മതനിരപേക്ഷത, സവര്‍ണ്ണര്‍, സവര്‍ണരില്‍ അവര്‍ണ്ണര്‍, എത്ര തട്ടുകളായി
സൗകര്യപ്രദം ഇവര്‍ തരം തിരിച്ചിരിക്കുന്നു!
             ഇതിന്‍റെ  നേട്ടങ്ങളോക്കെയോ കുറെ ചില പിടിപാടുള്ള ആളുകള്‍ക്കും!
               അതിനായി ഒന്നുകില്‍ 'റൈറ്റ് ടു റിജെക്ട്‌'  എന്ന സ്വാതന്ത്ര്യം ഉപയോഗിക്കുക, അല്ലെങ്കില്‍ ജയിക്കാന്‍ സാധ്യത ഇല്ലാത്ത ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ടു ചെയ്യുക -
               നമ്മുടെ നേരെ പല്ലിളിച്ച് കാണിക്കുന്ന ഇവരേ, നമുക്ക് ഒന്ന് 'ചക്ക കുത്തി' കാണിക്കാന്‍ പറ്റി എന്ന ഒരു മനസുഖം -
        കെ.പി. സി. സി യും 'പോളിറ്റ് ബ്യൂറോയും' കുത്തി ഇരുന്ന് ചിന്തിക്കട്ടെ -
                            ഈ പാളിച്ച എങ്ങിനെ വന്നു എന്നത്?
                  ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നമ്മുടെ നാട്ടിലെ  ഈ പ്രതിപക്ഷ ചെന്കീരികളെല്ലാം ആര്‍ക്ക് വോട്ട് ചെയ്തോ എന്തോ?
           സ്വാതന്ത്ര്യം കിട്ടി അറുപത് കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും, ഡല്‍ഹിയില്‍ ഒരു 'ബൂത്ത്' പോലും തുറക്കാന്‍ കഴിഞ്ഞിട്ടില്ല!  
                          പേരിന് പോലും ഒരാള്‍  ഇല്ലായിരുന്നു !
                          "കേരളത്തില്‍ എന്താ ഒരു   അഹന്ത!"
         'രണ്ട് കാലിലും മന്തുള്ള ആള്‍, ഒരു കാലില്‍ മന്തുള്ള ആളെ കളിയാക്കുന്നത് പോലെ -'  
   നമ്മുടെ നാട്ടില്‍ 'പ്രാഥമിക' ചിന്തയേക്കാള്‍ ഉപരി, പ്രാദേശിക ചിന്തയാണ് -
           "കൊണ്ടേ പഠിക്കൂ എങ്കില്‍, അങ്ങനെ ആയിക്കോളൂ -              
               പരിണാമവും പരിവര്‍ത്തനവും വന്നത് ഒരു രാത്രി കൊണ്ടല്ലല്ലോ -
      ഭൂരിപക്ഷവും പ്രതിപക്ഷവും അല്ലാത്ത പക്ഷവും എല്ലാം, കുത്തി ഇരുന്ന് ആലോചിച്ച് തീരുമാനിക്കട്ടെ -
            പുതിയ ചിന്തകള്‍ ആണ് മാറ്റങ്ങള്‍ വരുത്തുന്നത് !
           ജന ചിന്ത അനുസരിച്ച് പോകേണ്ടതല്ലേ ജനാധിപത്യം !
-------------------------------------------------------------------------------------------------

10 comments:

 1. ഇടതായാലും വലതായാലും, ആര് വരുമ്പോഴും ശരാശരി അറുപതു ശതമാനമേ വോട്ടു ചെയ്യുന്നുള്ളൂ ! ബാക്കി നാല്‍പത്, മനം മടുത്തവര്‍ !

  അതില്‍ 30 അല്ലെങ്കില്‍ 40 % വോട്ട് നേടുന്നവരാണ് ഭരിക്കുന്നത്. അതായത് 25% ജനം മാത്രം പിന്തുണയ്ക്കുന്നവരാണ് എതിര്‍പ്പുള്ള ബാക്കി 75 % ജനത്തെയും ഭരിക്കുന്നത്.
  മഹത്തായ ജനാധിപത്യം

  ReplyDelete
 2. ഇത് ജയിക്കുന്നവരും അറിയുന്നുണ്ട് - മനം മടുപ്പിന് ഒരു മറുവിധി ആണ് ആലോചിച്ചത് - വോട്ട് ചെയ്തില്ല എങ്കില്‍ ഇരുവര്‍ക്കും പ്രശ്നമില്ല -
  സംഗതി ചോരുന്നു , കൈവിട്ട് പോകുന്നു എന്ന മരുന്നാണ് നല്‍കേണ്ടത് !

  ReplyDelete
 3. കൊള്ളാം .വോട്ട് ചെയ്തില്ലെങ്കില്‍ ഫൈന്‍ അടിക്കണം സ്ഥാനാര്‍ ത്ഥികളെ വേണ്ടാത്തവര്‍ക്ക് നിഷേധ വോട്ട് ചെയ്യാം നിഷേധ വോട്ടിനു ഭൂരിപക്ഷം കിട്ടിയാല്‍ ആസ്ഥാനാര്‍ ത്ഥി കളെ എന്നെന്നേക്കുമായി അയോഗ്യരാക്കുക. എപ്പടി?

  ReplyDelete
 4. ഭൂരിപക്ഷമായ അൻപത്തൊന്നു ശതമാനം കിട്ടാതെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കാത്ത ഒരു സംവിധാനം ഉണ്ടാക്കണം.

  ReplyDelete
 5. അത് നടക്കാന്‍ സാധ്യതയില്ലാത്ത ഒരു ആശയാണ് !
  മൊത്തം വോട്ടിന്‍റെ മുപ്പത് ശതമാനം ആയാലും, വോട്ട് ചെയ്തവരില്‍ നാല്‍പ്പത് ശതമാനം ആയാലും ഞാന്‍ സംതൃപ്തനാണ്! പക്ഷെ നിയമം ഭേദഗതി വരുത്തണമെങ്കില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം വേണം ! കസേരയില്‍ ഇരിക്കുന്നവര്‍ അതിനു കൂട്ട് നില്‍ക്കുമോ - 'പാര്‍ട്ടി കുടുംബവും'., 'കുടുംബം പാര്‍ട്ടിയാണ്' എന്ന് കാണുന്നവരില്‍ നിന്ന് പ്രതീക്ഷിക്കാമോ! ഏണി വെച്ച് ഭരണം പിടിച്ചെടുക്കാന്‍ നോക്കുന്നവരില്‍ നിന്നും അത് പ്രതീക്ഷിക്കണ്ട ! പ്രാദേശിക പാര്‍ട്ടികളുടെ അതിപ്രസരം - ഒരു പിടിയും കിട്ടുന്നില്ല മാഷേ -

  ReplyDelete
 6. മിനി.പി.സിDecember 13, 2013 at 11:43 PM

  സ്ഥാനാര്‍ഥികള്‍ക്ക് ഐ .എ.എസ് ട്രെയിനികള്‍ക്ക് കൊടുക്കുന്നത് പോലെ നല്ല ട്രെയിനിങ്ങും മാനവ നവീകരണം ,ക്ഷേമം ,ശാന്തി ,സമാധാനം എന്നിവയെക്കുറിച്ചുള്ള ക്ലാസ്സുകളും കൊടുക്കാന്‍ സംവിധാനം ഉണ്ടായിരുന്നുവെങ്കില്‍ ..............................

  ReplyDelete
 7. enthellaam koduththaalum avanavanu thonnande !

  ReplyDelete
 8. ദില്ലിയില്‍ പരീക്ഷിച്ച നിഷേധ വോട്ടും പരാജയമായി എന്ന് വായിച്ചു. എന്തു കൊള്ളരുതായ്ക ചെയ്താലും രാഷ്ട്രീയ കോമാളികളുടെ ജനപക്ഷം പിടിക്കല്‍ അസ്സഹനീയമാണ്. തൊലിക്കട്ടി അപാരം!!

  ReplyDelete