Reminiscece Of Air Force Life

Thursday, December 19, 2013

ദേവയാനികള്‍ എന്നും പ്രശ്നമായിരുന്നു !

                 "കചന്‍റെയും ദേവയാനിയുടെ കഥ ഓര്‍മയില്ലേ, "        
 കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയിട്ട്, നാഷണല്‍ ടി. വി യില്‍ കാണുന്നതിന്  ആധാരമാണ് ഈ കുറിപ്പ് -
                     അമേരിക്കയിലെ ഇന്ത്യന്‍ കൌന്സുലേറ്റിലെ ഒരു സീനിയര്‍ ഉദ്ദ്യോഗസ്ഥയായ, 'ദേവയാനി ഖോബ്രാഗടയെ, (വായില്‍ കൊള്ളാത്ത പേരു) കുട്ടിയെ സ്കൂളില്‍ വിടാന്‍ പോകുന്ന അവസരത്തില്‍, പിടിച്ചിറക്കി വിലങ്ങ് വെച്ച് അവിടത്തെ പോലീസുകാര്‍ കൊണ്ടുപോകുന്നു!
                അവരുടെ വസ്ത്രങ്ങള്‍ വരെ അഴിപ്പിച്ച് 'കാവിറ്റി' പരിശോധനയും
നടത്തി, മയക്കുമരുന്നിനും, കൊലപാതകങ്ങള്‍ക്കും ആയ പ്രതികളുടെ കൂടെ അടക്കപ്പെടുന്നു!  
            "മാധ്യമത്തിന് നല്ല ഒരു സ്കൂപ്പ് "
              ഇന്ത്യന്‍ സര്‍ക്കാരിനും ചമ്മല്‍.
    "സായിപ്പ്" പറയുന്നത്, അവിടത്തെ  നിയമ വ്യവസ്ഥകള്‍ വെച്ച്, അവര്‍
കുറ്റക്കാരി എന്ന് കണ്ടു"-  എന്നാണ്-
                 കുറ്റം എന്താണ്?
     അവിടത്തെ വേതന വ്യവസ്ഥകള്‍ അനുസരിച്ചുള്ള ശമ്പളം വേലക്കാരിക്ക്‌    നല്‍കിയില്ല -
                അപ്പോള്‍ ഇതൊരു തൊഴില്‍ തര്‍ക്കം ആണ് -
         ഇന്ത്യയില്‍ നിന്നും ഉണ്ടാക്കിയ കരാര്‍ പ്രകാരം, ആ ജോലിക്കാരിക്ക്,
വിസയും, ടിക്കറ്റും, താമസവും, 'മെഡിക്കല്‍ ഇന്‍ഷുറന്‍സും'  എല്ലാം ഏര്‍പ്പാടാക്കി കൊണ്ടാണ് അവരെ കൊണ്ടുപോയത്-      
                 ആറുമാസം കഴിഞ്ഞപ്പോള്‍ ആ സ്ത്രീ മുങ്ങി -
     കാരണം, അവിടത്തെ 'വീട്ടു ജോലിക്കാരുടെ തലത്തിലുള്ള ;അഞ്ചിരട്ടി ഇപ്പോള്‍ കിട്ടുന്നില്ല എന്ന തോന്നലാല്‍' -
                          ഈ കാര്യങ്ങള്‍ കാണിച്ച്  അവര്‍ റിപ്പോര്‍ട്ട് ചെയ്തു -
           അതിന്മേല്‍ അവിടത്തെ പോലീസിന്‍റെ  മറുപടി കിട്ടിയില്ല -
         മനുഷ്യാവകാശത്തിനു പേര് കേട്ട അമേരിക്കയില്‍ -
              ഒരു പീഡിതനേയും നിരാശ്രയരാക്കുകയില്ല-
       അങ്ങിനെയുള്ള അവസരങ്ങളില്‍, അവര്‍ക്ക് ആശ്രയത്വം നല്‍കും!
                            "മഹനീയമായ ആശയം"
       നൂറ്റാണ്ടുകളായിട്ട് 'അടിമത്വത്തിന്' വേദി ആയിരുന്ന ഒരു രാജ്യം!
                  അവര്‍ക്ക് സ്വാതന്ത്ര്യവും സമത്വവും കിട്ടി, പിന്നെ കുറെ നൂറ്റാണ്ടുകള്‍ പോലും ആയില്ല, 'ഉണ്ണാമന്മാര്‍' ആയി കേറിയ അവരും 'വെളിച്ചപ്പാടുകള്‍'
ആകാന്‍!  
               "എന്‍റെ എല്ലാം എന്‍റെ, നിന്റേതും എന്‍റെ"
                     എന്ന തരത്തില്‍ അധപ്പതിക്കാന്‍ -
          അതിനയാരിക്കാം ലോകം മുഴുവന്‍ പ്രയോഗിച്ച  ആ ചൊല്ല് -
                  "അമേരിക്കന്‍ ജിന്ഗോയിസം"-  
        അത് പോട്ടെ - മാധ്യമങ്ങളില്‍ കൂടി നമ്മള്‍ കേട്ടു -
   പല രാജ്യങ്ങളിലും, അമേരിക്കന്‍ എമ്പസ്സികളിലേ പ്രവര്‍ത്തകര്‍ക്ക്
തോന്നിയ പോലെ ഉള്ള 'വേതന വ്യവസ്ഥകള്‍ ആണ് എന്ന് -
              ചില ഇടങ്ങളില്‍ ഒരു ദിവസം 'ഒരു ഡോളര്‍' എന്ന നിരക്കില്‍ ആണ് എന്ന് -
                  ഒരു ഡോളര്‍ എന്ന് പറഞ്ഞാല്‍ "അറുപതു രൂപ"-
      നമ്മുടെ നാട്ടില്‍ ഒരു ദിവസം (അതും രണ്ട് മണി വരെ) അറുന്നൂറ് രൂപ എങ്കിലും കൊടുക്കണം - ഒരു പണിക്കാരനെ കിട്ടാന്‍ -
               "അമേരിക്കയിലേ നിയമങ്ങള്‍ക്കു അവിടെ  താമസിക്കുന്ന എല്ലാരും വിധേയരാണ് - " ഇതാണ് ന്യായവാദം -
                   ശരി സമ്മതിച്ചു -
            അങ്ങിനെ എങ്കില്‍, സൌദിയിലും, കുവൈത്തിലും, ഖത്തറിലും ഉള്ള,
അമേരിക്കന്‍ സൈനിക മേഖലകളിലും, അത് പോലെ ആ രാജ്യങ്ങളുടെ നിയമ
സംഹിത അനുവര്‍ത്തിക്കേണ്ടതല്ലേ  -
               "എങ്കില്‍ പല സായിപ്പിന്റെയും തല കാണില്ലായിരുന്നു"!  
       പോട്ടെ, ഒന്നും വേണ്ട, 'സ്വവര്‍ഗ രതി', ജീവപര്യന്തം വരെ  ശിക്ഷ നല്‍കാം
എന്ന് നമ്മുടെ സുപ്രീം കോടതിയുടെ കണ്ടെത്തലോടെ, 'ഗേ മാരിയേജ്' വരെ
സാധൂകരിച്ച, ഇത്തരം ഡിപ്ലോമാറ്റുകള്‍ക്ക് എതിരെ ഒരു എഫ്. ഐ. ആര്‍
 ഫയല്‍ ചെയ്യേണ്ടി വന്നാലോ !
       "ദൈവം സഹായിച്ച് അങ്ങിനെ ഒരു സംഭവം, ഒഴിവാക്കുക എന്നതില്‍
മിടുക്കന്മാര്‍ ആണല്ലോ , പോലീസും 'സി.ബി. ഐയും" -
              "നമ്മള്‍ വിതച്ചത് നമ്മള്‍ തന്നെ കൊയ്യും"  
          അപ്പോഴേ  വീയന്നയും, ഹ്യൂമന്‍ രൈട്ട്സും ഒക്കെ  ആക്ടീവ് ആകു !
                             ഈ പറഞ്ഞെതല്ലാം, വിദേശകാര്യ മന്ത്രാലയങ്ങളില്‍ കൂടി
പരിഹാരം കാണേണ്ട വിഷയങ്ങള്‍ ആയിരുന്നു -
                അല്ലാതെ ഡിപ്ലോമാറ്റിക് പദവിയിലുള്ള, അതും ഒരു സ്ത്രീയെ
ഇത് പോലെ തേജോവധം ചെയ്യേണ്ടി വരുന്ന ഒരു തലത്തിലേക്ക് വന്നത്
തികച്ചും 'നാണക്കേടാണ്' -
                             'ആര്‍ക്ക് '!!!!!!!!!!!!!!
            അവസാനം കേട്ടത് അവരെ അമേരിക്കയിലെ ഐക്ക്യ രാഷ്ട്ര ആസ്ഥാനത്തേക്ക് മാറ്റി എന്നാണ് -
              ശരിക്കും അവരെ അമേരിക്കയിലെ, ഒഴിഞ്ഞു കിടക്കുന്ന  ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയുടെ സ്ഥാനത്തേക്ക് നിയോഗിക്കുക ആയിരുന്നു,
 നമ്മള്‍ക്ക് സായിപ്പിന് നല്‍കാന്‍ പറ്റിയ  മരുന്ന്!
         
------------------------------------------------------------------------------------------------

10 comments:

 1. ദേവയാനികൾ പ്രശ്നക്കാരികളെന്ന് വിധിച്ച് അമേരിക്കക്ക ഒരു സർട്ടിഫിക്കറ്റ് നമ്മടെ സ്വന്തം പ്രധാനമന്ത്രി തന്നെ കല്പിച്ച് നൽകി പ്രശ്നം തീർക്കേണ്ടതാണ്

  ReplyDelete
  Replies
  1. ദുഖകരമായിപ്പോയി - എന്നായിരുന്നു ടിയാന്‍റെ മറുപടി !

   Delete
 2. നല്ല എഴുത്ത് ... പൂര്‍ണ്ണമായും യോജിക്കുന്നു.

  ReplyDelete
 3. നയതന്ത്രം വിനതന്ത്രം ആയി

  ReplyDelete
 4. വിനതന്ത്രം നയതന്ത്രമാക്കാന്‍ നോക്കി !

  ReplyDelete
 5. ഇതിന് പകരം വീട്ടിയില്ലെങ്കിൽ ഞാൻ ഈ സഭയിൽ തന്നെ കാണില്ല എന്ന് വിദേശ കാര്യ മന്ത്രി സൽമാൻ ഖുർഷിദ് ലോക് സഭയിൽ പറയുകയുണ്ടായി. ഏതെങ്കിലും സായിപ്പ് ഇതിന് മന്ത്രിയെ വിരട്ടിക്കാണും. ഇപ്പഴ് എങ്ങിനെ എങ്കിലും മാന്യമായ ഒരു ഒത്തു തീർപ്പിന് നടക്കുകയാണ്. സായിപ്പിന്റെ കാശും വാങ്ങി അവൻ പറയുന്നത് പോലെ വിനീത വിധേയൻ ആയി ജീവിക്കുമ്പോൾ അവൻ തുണി അഴിച്ചാലും കാവിറ്റി പരിശോധന നടത്തിയാലും മിണ്ടാതെ അനുസരിച്ചു കൊള്ളണം. മുൻ രാഷ്ട്രപതിയുടെ തുണി ഉരിഞ്ഞപ്പോഴും നാം മൌനം പാലിച്ചു. നമുക്ക് മുന്നിൽ ആ ഒരു മാർഗം മാത്രം.

  ReplyDelete
 6. അന്ന് സമയോചിതമായി മംമുടെ സര്‍ക്കാര്‍ പ്രതികരിച്ചില്ല - എങ്കില്‍
  ഇപ്പോള്‍ ഇത് ഒഴിവാക്കാമായിരുന്നു -

  ReplyDelete
 7. സായിപ്പ് നാടുവിട്ടു പോയിട്ട് വർഷങ്ങൾ യെങ്കിലും, ഇപ്പോളും പലകാര്യങ്ങളിലും നമ്മൾ കവാത്ത് മറക്കുന്നു.

  ReplyDelete
 8. indians are known as the best managers - not as entreprenuers !
  a hick up of the old time !

  ReplyDelete