Reminiscece Of Air Force Life

Tuesday, July 31, 2012

ഷാര്‍പ് ഷൂട്ടര്‍ ഫ്രം എയര്‍ ഫോഴ്സ്



                        

                 ബംഗലൂരിലുള്ള  എ.സ്.ടി. ഇ   {എയര്‍ ക്രാഫ്ട് സിസ്റ്റെം ടെസ്റ്റിംഗ് എസ്ടാബ്ലിഷ്മെന്ടു}  എന്ന എയര്‍  ഫോഴ്സ് യൂണിറ്റില്‍ ജോലി ചെയ്യുന്ന സമയം.  എ.സ്.ടി. ഇ എന്ന യൂന്ട്ടിന്റെ പ്രസക്തിയെക്കുറിച്ചും മറ്റും "രാകേഷ് ശര്‍മയും ഞാനും" എന്നാ ബ്ലോഗ്ഗില്‍ എഴുതിയിരുന്നത്  കൊണ്ട്, വീണ്ടും ആവര്‍ത്തിക്കുന്നില്ല.  

                     ബാങ്കളൂര്‍ എയര്‍  പോര്‍ട്ട്,   എയര്‍ ഫോഴ്സും, എച്ച്. എ. എലും, പിന്നെ സിവില്‍ ആവിയെഷനും, പൊതുവായി ഉപയോഗിക്കുന്ന ഒന്നാണ്. ഇവരുടെ പ്രായോഗിക സൌകര്യത്തിനായി, എയര്‍ പോര്‍ടിന്റെ ഓരോ മേഘലകള്‍, അവരവുരുടെ സംരക്ഷണത്തില്‍  ആണ്. 

                                     വിമാനം പറക്കുന്നതിന് ആയിട്ടുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ആയ, റണ്‍വേ,  എ. ടി. സി. {എയര്‍ ട്രാഫിക് കണ്ട്രോള്‍)} എയര്‍ ഫീല്‍ഡ് സേഫ്റ്റി, തുടങ്ങിയവ എല്ലാപേരുടെയും ഉത്തരവാദത്തില്‍ പെട്ടിരുന്നു. എങ്കിലും സിവില്‍ ആവിയെഷന്റെ കീഴിലുള്ള 'എയിറോദ്രോം ഓഫീസര്‍' ( എ. ഓ) ആയിരുന്നു, വിമാനത്താവളത്തിന്റെ മേധാവി.

                               എച്ച്. എ. എല്‍ വിമാനത്താവളം, 'ബേഡു ഹിറ്റ്  ഇന്‍സിഡ ന്റ്സില്‍' ഇന്ത്യയിലെ മുന്‍പന്തിയില്‍ ഉള്ള ഒന്നാണ്. അതായത്, ടേക്ക് ഓഫ് ചെയ്യുമ്പോഴും - ലാന്റു ചെയ്യുമ്പോഴും, വിമാനങ്ങള്‍, പറക്കുന്ന പക്ഷികളെ തട്ടി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ഒരു കിളിയുടെ ഭാരം നൂറു ഗ്രാമോളമേ ഉള്ളു എങ്കിലും, വിമാനത്തിന്റെ വേഗത വെച്ച്, ആ ആഘാതം ഒരു ദാരുണ സംഭവം ആക്കാന്‍ ഇടയാക്കിയേക്കാം. 
               
                           ജെറ്റ് വിമാനങ്ങളുടെ എന്ജിനിലേക്ക്, ഇങ്ങനെ പക്ഷികള്‍ വലിച്ചു എടുക്കപ്പെട്ടു, എഞ്ചിന്റെ ബ്ലേഡുകള്‍, പല്ല് പോയ ഒരു ചീപ്പ് പോലെ ആയിട്ടുള്ളത് ഞാന്‍ കണ്ടിട്ടുണ്ട്.       
                             
                         എച്ച്. എ. എല്‍ വിമാനത്താവളത്തില്‍, ഇത്രയും  'ബേഡു ഹിറ്റ് ഇന്‍സിടെന്റ്സു' ഉണ്ടാകുന്നതില്‍ ഒരു അനൌദ്യോഗികമായ കാരണം ഉണ്ട്. അടുത്ത പ്രദേശങ്ങളില്‍, വനങ്ങളില്ല, തടാകങ്ങളില്ല. എന്നിട്ട് എന്തേ, ഇത്ര കാക്കകളും കിളികളും അവിടെ ?     
                 
                   എച്ച്. എ. എല്‍ സ്റ്റാഫു, സിവില്‍ ആവിയേഷന്‍ സ്റ്റാഫു, എയര്‍ ഫോഴ്സിലുള്ളവര്‍, എല്ലാം കൂടി ഉദ്ദേശം പതിനയ്യായിരത്തോളം  ആളുകള്‍ ആ പ്രദേശത്ത് ജോലി ചെയ്യുന്നുണ്ട്.അടിസ്ഥാന സൌകര്യങ്ങള്‍ പരസ്പരം  പങ്കുവെയ്ക്കുന്നതിന്റെ ഭാഗമായി, എച്ച്. എ. എല്‍ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കാനുള്ള അനുവാദം ഞങ്ങള്‍ക്കും ലഭിച്ചിരുന്നു.
      
                       ദൈവമേ, ആ കാന്റീന്‍ സൗകര്യം ഒന്ന് കാണേണ്ടതാണ്!
            
                         ഞാന്‍ വേറൊരിടത്തും കണ്ടിട്ടില്ലാത്ത അത്ര വലിപ്പത്തിലുള്ള സ്റ്റീല്‍ പ്ലെറ്റിലാണ് ശാപ്പാട്. ലെഞ്ച് ആണ് എങ്കില്‍, മൂന്ന് നാല് കൂട്ടം കറികള്‍, അതില്‍ വിളമ്പി വെച്ചിട്ടുണ്ടാകും, കൂടാതെ പപ്പടം, അച്ചാറ്, ഇത്യാദി തോട്ടുകൂട്ടാനും. ഈ പ്ലേറ്റുകളില്‍ ഏതെടുത്താലും, ദക്ഷിണ ഇന്ത്യയിലെ ഒരു 'തീറ്റ പണ്ടാരം' പോലും, മതിയായില്ല എന്ന് പരാതി പറയാന്‍ ഇട നല്‍കാത്ത രീതിയിലാണ് വിളമ്പി വെച്ചിരിക്കുന്നത്.   

                       സത്യം പറഞ്ഞാല്‍ ആ ഒരു പ്ലേറ്റില്‍ ഉള്ളതിന്റെ, മൂന്നില്‍ ഒന്ന് തീര്‍ക്കാന്‍ പോലും എനിക്കൊരിക്കലും സാധിച്ചിട്ടില്ല. ഈ പ്ലേറ്റും പേറി ചെല്ലുമ്പോള്‍, കൌണ്ടറില്‍ നില്‍ക്കുന്ന വേറൊരു മഹാരഥന്‍, ഒരു പ്ലേറ്റ് കൊണ്ട് കുത്തി, അത് നിറയെ ചോറ്, നമ്മുടെ പ്ലേറ്റിലേക്ക് ഇടും. അത് കഴിഞ്ഞാല്‍, അടുത്ത ആള്‍ ഒരു വലിയ കയില് നിറയെ, സാമ്പാറു ചൊരിയും. അത്രയും വലിപ്പമുള്ള ഒരു കയില്, ഞാന്‍ മാര്‍ക്കറ്റില്‍ കണ്ടിട്ടില്ല. നമ്മള്‍ 'കൊഞ്ചം പോതും' എന്നു എത്ര നിലവിളിച്ചാലും, അങ്ങേരുടെ തോതിന് ഒരു മാറ്റവും ഇല്ല.

                    ചെമ്പക്കുളം വള്ളം കളിക്ക്, പായിപ്പാടനെയും, വലിയ ദിവാന്ജിയെയും നയിച്ച്‌ കൊണ്ട് പോകുന്ന വൈഭവത്തോടെ, സാമ്പാറിലെ  വലിയ മുരിങ്ങാക്കാ, വെണ്ടക്കാ  കഷണങ്ങളെ സംരക്ഷിച്ചു വേണം അവിടെ നിന്ന് പോകാന്‍!.

                      കാലത്തും, വൈകുന്നേരവും ഉള്ള കാപ്പി, ഇതിനേക്കാള്‍ അത്ഭുതാവഹമാണ്. ഒരിടത്തും കാണാന്‍ വഴിയില്ലാത്ത വലിപ്പത്തിലുള്ള രണ്ടു ഉഴുന്ന് വട, രണ്ടിഡലി, ഒരു പഴം, പിന്നെ  ചായയോ കാപ്പിയോ, താല്പര്യം പോലെ. അന്ന് ഇത് പോലുള്ള കാപ്പിക്ക് പത്തു പൈസയും ലഞ്ചിന് അമ്പതു പൈസയും. 

                ബി. പി. ഇയുടെ (ബ്യുറോ ഓഫ് പബ്ലിക്ക് എന്റെര്‍പ്രൈസ്) കീഴിലുള്ള എച്ച് .എ.എല്‍ എന്നാ പൊതു മേഘലാ സ്ഥാപനം, നല്‍കുന്ന ചിലവിന്റെ കണക്കു, ഡിഫന്‍സ് മിനിസ്റ്ററി എഴുതി ചേര്‍ക്കുന്ന ഒരു തരം കണക്കെഴുത്താണ് മൊത്തം!

                    പക്ഷെ ഒരു കാര്യത്തില്‍  എച്ച് .എ.എല്‍ മനെജുമെന്ടു വളരെ നിഷ്ക്കര്‍ഷത പാലിച്ചിരുന്നു. കമ്പനിയുടെ അകത്തോട്ടു കയറുമ്പോഴും, വെളിയിലേക്ക് ഇറങ്ങുമ്പോഴും ഉള്ള പഞ്ചിങ്ങിന്റെ കാര്യത്തില്‍...

                        അത് കൊണ്ടായിരിക്കാം, അവിടത്തെ തൊഴിലാളികളെ കുറിച്ച്, തമാശയായി 'രണ്ടു പഞ്ചും ഒരു ലെഞ്ചും' എന്ന് പരക്കെ പറയപ്പെട്ടിരുന്നത്‌...... .  -

                     ഇത്രയും ആഹാര സാധനങ്ങള്‍, കൈകാര്യം ചെയ്തിരുന്ന മേഘല  ആയതു കൊണ്ടാകാം, പക്ഷികളും, കാക്കകളും, തെരുവ് നായകളും, അവിടെ പെരുകാന്‍ ഇടയായത്. 
    
                    മനുഷ്യനെ തടഞ്ഞു നിറുത്തി, ഐ. ഡി കാര്‍ഡു ചെക്ക് ചെയ്തു അകത്തോട്ടു കയറ്റി വിടാനുള്ള സംവിധാനം മെച്ചപ്പെടുത്താം. പക്ഷെ കമ്പി വേലിയുടെ ഇടയില്‍ കൂടി വരുന്ന തെരുവ് നായ്ക്കളെ എന്ത് ചെയ്യാന്‍ പറ്റും!  

                                 ഈ ശല്ല്യം മൂത്തപ്പോള്‍ എ. ഓ,  എയര്‍ ഫോഴ്സിന്റെ സഹായം അഭ്യര്‍ഥിച്ചു. എയര്‍ ഫോഴ്സില്‍ ഇത് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, 'ബേഡു ഷൂട്ടിങ്ങ്' അല്ലെങ്കില്‍ 'സ്ട്രേ ഡോഗ് ഷൂട്ടിംഗ്' എന്ന കര്‍മ്മത്തിന്, ആളുകളെ നിയോഗിക്കാറുണ്ട്. അത്  ജി. ടി.ഐ {ഗ്രൌണ്ട് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍} അല്ലെങ്കില്‍ 'ആര്‍മമെന്ടു ' എന്നുള്ള വിഭാഗത്തില്‍പ്പെട്ട ആളുകളെ മാത്രം ആണ്.

                 എന്തെന്നാല്‍, വിവിധ തോക്കുകള്‍ കൈകാര്യം ചെയ്തു അവര്‍ക്ക് പരിചയം ഉണ്ട് എന്ന അടിസ്ഥാനത്തില്‍. .-. കഷ്ടകാലത്തിനു, ഞാന്‍ ഈ രണ്ടാമത്തെ വിഭാഗത്തില്‍ ജോലി നോക്കുന്ന ഒരാള്‍ ആയിരുന്നു.  
                          
                      തലേ ദിവസത്തെ പാര്‍ടിയുടെ, കെട്ടും എല്ലാം ഇറങ്ങി, ഞാന്‍ ജോലിക്ക് ഹാജരായപ്പോള്‍, കാലത്തെയുള്ള യുനിട്ടിന്റെ ബ്രീഫിങ്ങും, ആര് എന്ത് ചെയ്യണം എന്നുള്ള അന്നത്തെ 'ഡീട്ടെയിലിങ്ങും' എല്ലാം കഴിഞ്ഞിരുന്നു. അങ്ങിനെ ആകസ്മികമായി, എന്റെ വിഭാഗത്തില്‍പ്പെട്ടവരുടെ, അത്യാവശ്യ എണ്ണം കാലത്തെ ഉണ്ടായവരാല്‍ തികയപ്പെട്ടു, എന്നുള്ളത് കൊണ്ട് തടി തപ്പി.   

                           "കാലത്തെ ഉണരുന്ന പക്ഷികള്‍ക്ക് വയറു നിറയെ കിട്ടും" എന്നത്   ആപ്ത വാക്യം-

                "താമസിച്ചു പോയാല്‍ പണി കിട്ടാതെ ഇരിക്കും" എന്ന് തിരുത്തി കുറിക്കേണ്ടിയിരിക്കുന്നതിനെപ്പറ്റി ആലോചിച്ചു, ഞാന്‍ കാന്റീനിലും, ലൈബ്രറിയിലും എല്ലാം അലഞ്ഞു നടന്നു. അപ്പോഴാണ്‌ ആരോ പറഞ്ഞത് 

                        "തന്നെ എസ്. എഡ്‌.. ഓ {സീനിയര്‍ അഡ്മിന്‍ ഓഫീസര്‍)} തിരക്കുന്നു റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞു".

               അങ്ങേരു വിളിക്കണമെങ്കില്‍, എന്തോ അഡ്മിന്‍.. പ്രശ്നം ആയിരിക്കണമല്ലോ!

               കഴിഞ്ഞ രണ്ടാഴ്ചത്തെ സമയം മൊത്തമൊന്നു, റീവയിന്ടു ചെയ്തു നോക്കി. വെള്ളമടിച്ചു, എന്തെങ്കിലും കൊനഷ്ടു കാണിച്ച പ്രശ്നങ്ങള്‍ ? 

                ഒന്നും ഓര്‍ക്കുന്നില്ല !  ഞാനെന്തൊരു മണ്ടനാണ്. പൊതുവേ സാത്വികനായി അറിയപ്പെടുന്നു ഞാന്‍,  വെള്ളമടിച്ചു, എന്തെങ്കിലും കൊനഷ്ടു കാണിച്ചിട്ടുണ്ടെങ്കില്‍, അത് ഇപ്പോള്‍ ഓര്‍ക്കാന്‍ പറ്റുമോ!!
                  
                    എസ്. എഡ്‌.. ഓയുടെ മുറിയില്‍ കയറി, സലാം വെച്ച് കാര്യം അന്വേഷിച്ചു. കൊടുങ്ങല്ലൂര്‍ക്കാരന്‍   ഒരു നായരായിരുന്നു ടിയാന്‍..

                      "തന്റെ വിഭാഗത്തില്‍ പെട്ട ആരെയും കിട്ടിയില്ല, എല്ലാവരും 'ഫ്ലൈറ്റ് അസ്സൈന്മേന്റ്സില്‍' എന്ഗേജുഡ്‌ ആണ്, അത് കൊണ്ട് താനിത് ചെയ്യണം"

                  അദ്ദേഹം, ആദ്യോം അന്തോം ഇല്ലാതെ, പറഞ്ഞു.

                          "മനസ്സിലായില്ല" ഞാന്‍ പരുങ്ങി ചോദിച്ചു. 

              അപ്പോഴാണ്‌ കഥയുടെ ചുരുളഴിയുന്നത്. എയര്‍ പോര്‍ട്ടില്‍ നിന്ന്, എ. ഓ വിളിച്ചിരുന്നു പോലും. എയര്‍ ഫീല്‍ഡില്‍, സ്ട്ട്രെ ഡോഗിന്റെ ശല്ല്യം, അതിര് കവിഞ്ഞരിക്കുന്നത് കൊണ്ട്, അവര്‍ എയര്‍ ഫോഴ്സിന്റെ സഹായം ചോദിച്ചു - അതാണ്‌ സംഗതി.      

                                                     "  സെക്ഷനില്‍  നിന്ന് തന്റെ പേരാണ് തന്നത്".
                   കാലത്തെ താമസിച്ചതിനു ഷിഫ്ട് ഇന്‍ ചാര്‍ജു, എനിക്കിട്ടു തന്ന പണി ആണെന്ന് പിടികിട്ടി.     

                         "വീ ആര്‍ സെന്ടിംഗ് എ ഷാര്‍പ് ഷൂട്ടര്‍ ഫ്രം അവര്‍ സൈഡ്‌, എന്നാണു ഞാന്‍ കാച്ച്ചിയിട്ടുള്ളത്,"

                 പുള്ളിക്കാരന്‍ എന്നെ സുഖിപ്പിക്കാന്‍ പെടാപ്പാടു പെടുമ്പോള്‍, ഞാന്‍ എന്റെ ഗതികേടിനെ കുറിച്ചാണ് ചിന്തിച്ചു കൊണ്ടിരുന്നത്.   

                 എയര്‍ പോര്‍ട്ടില്‍ പോയി പൊതുജന സമക്ഷം, പട്ടിയെ വെടിവെക്കുക, എന്ന ദൌത്യം! 

                  "ഇന്റേണല്‍ ഫ്ലയിട്ടുകള്‍ ഉള്ള എയര്‍ പോര്‍ട്ട്‌ ആണ്, താന്‍ സെന്‍സിബിള്‍ ആയിട്ടും, ടാക്ടുഫുള്‍ ആയിട്ടും വേണം സിറ്റുവേഷന്‍ കൈകാര്യം ചെയ്യുവാന്‍",  വിത്ത് ലീസ്റ്റ്   ഇന്‍കണ്‍വീനിയന്സു ടു ദി പബ്ലിക്ക് ആന്‍ഡ്‌ അധോരിട്ടീസ്സ്"

                      ഏതാണ്ട്, ഈയ്യടെ ഇറങ്ങാറുള്ള 'സുരേഷു ഗോപി' സിനിമകളില്‍, മുഖ്യ മന്ത്രി - ഡി. ജി. പിക്ക് ഒരു സ്പെഷ്യല്‍ മിഷന്‍ നല്‍കുന്ന സ്റ്റൈലില്‍--   

                         യുനിട്ടില്‍ നിന്ന് 12 -ബോര്‍ ഗണ്ണും, വെടി ഉണ്ടയും ഒപ്പിട്ടു മേടിച്ചു. പോകാന്‍ ഒരു ജീപ്പും, ഡ്രൈവറും. ഇന്ത്യയുടെ മൂന്നു ഉന്നത മന്ത്രാലയങ്ങള്‍ക്കും, ഒരുപോലെ താല്‍പ്പര്യമുള്ള ഒരു മിഷന്‍ ആയതു കാരണം, കാര്യങ്ങളെല്ലാം എടാ പിടീ എന്ന് നടന്നു.

                     എന്റെ ജോലിയുടെ ഒരു ഭാഗം ആയതു കൊണ്ട്, ഞാന്‍ നിരവധി തവണ തോക്ക് ഉപയോഗിച്ചിട്ടുണ്ട്. അത്യാവശ്യം ഉന്നം തെറ്റാതെ വെടി വെക്കാനും വശമുണ്ട്. പക്ഷെ അതെല്ലാം ഇരുപത്തഞ്ചു മീറ്റര്‍ അകലെ ഉറപ്പിച്ചു വെച്ചിരിക്കുന്ന ടാര്‍ഗെറ്റില്‍ ആയിരുന്നു.

                   പക്ഷെ ഇത് ഓടുന്ന ഒരു ടാര്‍ഗെട്ടിനെ ആണ് വെടി വെക്കേണ്ടത്!

                   അതിനും, 'ക്ലേ പിജിയന്‍ ട്രാപ്' എന്നാ ഒരു ഉപകരണത്തില്‍ കൂടി പ്രാവീണ്യം നേടാം. അതില്‍ പരിശീലിച്ചു എനിക്ക് വലിയ വശവും ഇല്ല

                 പക്ഷെ പൊതുജന മദ്ധ്യേ, ഒരു സ്റ്റേജു ഷോ പോലെ, ഇത് നടപ്പാക്കുന്ന കാര്യം ആലോചിച്ചപ്പോള്‍, എന്തോ ഒരു ചെറിയ വിറയല്‍!

                                 ടാര്‍മക്കില്‍ കൂടി എയര്‍ പോര്‍ട്ട്‌ ലൌഞ്ചിനു മുന്നില്‍ തന്നെ, ഡ്രൈവര്‍ വണ്ടി കൊണ്ട് നിറുത്തി. ഈ മിഷനെ കുറിച്ച് മണത്തറിഞ്ഞ ഡ്രൈവര്‍,ഉത്സാഹത്തിലായിരുന്നു.

                      അടുത്ത കാലത്ത് കണ്ട, സി.ബി. ഐ ഡയറിക്കുറിപ്പ്‌  സിനിമയില്‍ കണ്ട മമ്മൂട്ടിയെ പോലെ, ഞാന്‍ ജീപ്പിന്റെ ഫ്രണ്ട് സീറ്റില്‍ അശ്രധനായി ഇരിക്കുമ്പോള്‍, ഡ്രൈവര്‍ സെക്ക്യുരിട്ടിയോടു ആഗമനോദ്ദേശം  അറിയിച്ചു. 

                       എ. ഓ അയച്ച ഒരു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍, എന്നെ സമീപിക്കുമ്പോള്‍, ടാര്‍മക്കില്‍ കൂടിയും, ലൌഞ്ചിന്റെ പരിസരങ്ങളില്‍  കൂടിയും ഓടി നടക്കുന്ന, തെരുവ് നായകളെ, ഞാന്‍ നിരീക്ഷിക്കുക ആയിരുന്നു.  

               12-ബോര്‍ ഡബിള്‍ ബാരല്‍  ഷോട്ട് ഗണ്ണില്‍, നിറക്കുന്ന ഉണ്ട എന്ന് പറഞ്ഞാല്‍ അത് ഒരു ഉണ്ട അല്ല. അനേകം പെല്ലെട്ട്സു ആണ്. ബെയറിങ്ങില്‍ കാണാറുള്ള ബാളുകള്‍ പോലെയുള്ള കുറെ ഉണ്ടകള്‍..അതില്‍ ഏതെങ്കിലും ഒരെണ്ണം എങ്കിലും, നമ്മള്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് കൊളളും-

                                           "അതായിരുന്നു എന്റെ ധൈര്യം"

          എ. ഓ യുടെ വക്താവുമായി, ഈ മിഷന്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നു പലകുറി സംസാരിച്ചു.

            "യാത്രക്കാര്‍ക്ക് അസൌകര്യമുണ്ടാക്കാത്ത വിധത്തില്‍ വേണം" അതായിരുന്നു അങ്ങേരുടെ ഒറ്റ ആവശ്യം.
                       
                                "അടുത്ത ഫ്ലൈറ്റ് എപ്പോഴാണ്?"

                         ഒപ്പ്രേഷന്റെ സമയവും, പര്യാപ്തതയും ഉറപ്പിക്കാനായി, ഞാന്‍ ചോദിച്ചു.   
   
              "അങ്ങിനെ പന്ത്രണ്ടു മണിക്ക് കൊച്ചി ഫ്ലൈറ്റ് ലാന്ട്‌ ചെയ്തു കഴിഞ്ഞു, ഒരു മണിക്കുള്ള ദല്‍ഹി ഫ്ലൈറ്റ് പോകുന്നതിനു മുന്‍പ്," ഞങ്ങള്‍ മുഹൂര്‍ത്തം നിശ്ചയിച്ചു.

                    അത് കഴിഞ്ഞു എന്തോ തിരക്കുണ്ടെന്നു പറഞ്ഞു അങ്ങേര്‍ സ്ഥലം വിട്ടു. ഞാന്‍ ജെയിംസ് ബോണ്ടിനെ പോലെ, എന്റെ വാച്ച് നോക്കി പന്ത്രണ്ടു കഴിയാന്‍ നോക്കി ഇരുന്നു. 

                   അവസാനം മണി പന്ത്രണ്ടു കഴിഞ്ഞപ്പോള്‍, ഞാന്‍ ഫീല്‍ഡില്‍ ഇറങ്ങി. കുറെ ശ്വാനന്മാര്‍ കാന്റീന്‍ ഭാഗത്തേക്ക് ഓടുന്നു. അവിടെ ലെഞ്ച് തുടങ്ങി കാണണം! 

             പരിസരം ആകെ, ഞാന്‍ ഒന്ന് വിലയിരുത്തി.ലോഞ്ചിന്റെ നേരെ  വരുന്ന പട്ടിയെ വെടിവെക്കരുത് എന്ന് ഞാന്‍ തീരുമാനിച്ചു.എന്തെങ്കിലും പ്രശ്നം ഉണ്ടായാലും, അത് എതിര്‍  ദിശയിലേക്കു  പ്രയാണം ചെയ്യണം. അതുകൊണ്ട് ലൌഞ്ചു എക്സിറ്റ് ഗേറ്റിനടുത്ത്, ഞാന്‍ നില ഉറപ്പിച്ചു.

                     ലൌഞ്ചില്‍ വിമാനം കാത്തിരിക്കുന്ന ആരൊക്കെയോ, തോക്ക് ധാരിയായി, ഞാന്‍ നില്‍ക്കുന്നത് കണ്ട്, ഗ്ലാസ്സ് പാര്ടീഷനില്‍ കൂടി ചൂഴ്ന്നു നോക്കി.

            കണ്ടിട്ടും, കാണാത്ത മട്ടില്‍ ഞാന്‍ 12 -ബോറില്‍, ഉണ്ടകള്‍ നിറച്ചു. ഞാന്‍ ഉദ്ദേശിച്ച പോലെ, ലൌഞ്ചിന്റെ ഗേറ്റില്‍ നിന്ന്, അപ്പുറത്തെ ദിശയിലേക്കു ഒരു ശ്വാനന്‍ പോകുന്നു. പക്ഷേ അവന്റെ പിന്‍വശം ആണ് എനിക്ക് ടാര്‍ഗെറ്റായി കിട്ടിയത്.

                 അവന്‍ തിരിയുമ്പോള്‍ അവന്റെ തലയില്‍ നിറ ഒഴിക്കാനായിഞാന്‍ ക്ഷമിച്ചു നിന്നു. 

                രണ്ടാം ലോക മഹായുദ്ധ സിനിമകളില്‍ 'സ്നൈപ്പര്‍മാര്‍' ടാര്‍ഗെറ്റ് ഒത്തിണങ്ങി വരാന്‍ മണിക്കൂറുകളോളം കാത്തു നിന്നിരുന്ന രംഗങ്ങള്‍ ഞാന്‍ ഓര്‍ത്തു.

                അവസാനം അവന്‍ ഇടത്തോട്ടു തിരിഞ്ഞപ്പോള്‍, എന്റെ ചൂണ്ടുവിരല്‍ കാഞ്ചിയില്‍ അമര്‍ന്നു.

                  എപ്പടി എന്‍ പെര്‍ഫോമെന്സ്, എന്നുള്ള മട്ടില്‍, ലൌഞ്ചിലെ കണ്ണാടിക്കു അപ്പുറത്തുള്ള മുഖങ്ങളെ നോക്കി ചിരിച്ചു കൊണ്ട് ഞാന്‍ തിരിഞ്ഞപ്പോള്‍ -

                "വൈ - വൈ" എന്ന ഒരപസ്വരവുമായി മൂന്നു കാലില്‍ ഓടുന്ന ഒരു പട്ടിയെ ആണ് ഞാന്‍ കണ്ടത്. എയര്‍ പോര്‍ട്ട് കെട്ടിടത്തിന്റെ മറ്റെ വശത്ത് നിന്ന്, ഐ. എസ്. ആര്‍...  ഓയിലേക്ക് കൊണ്ട് പോകാനുള്ള, റോക്കറ്റിന്റെ വലിയ ഒരു ഭാഗവും കയറ്റി കൊണ്ട്, വളവു തിരിഞ്ഞു വന്ന, ഭീമാകാരമായ ഒരു ട്രെയിലറിന്റെ ശബ്ദം കേട്ട്, പട്ടി തിരിഞ്ഞപ്പോഴാണ്, ഞാന്‍ വെടി ഉതിര്‍ത്തത്.   

                പട്ടി, നേരെ തിരിഞ്ഞ്, ഞാന്‍ നില്‍ക്കുന്ന സ്ഥലത്തേക്ക്, ഏന്തി വരാന്‍ തുടങ്ങി. 

               എന്റെ കൈയില്‍ ഇരുന്ന തോക്ക് ഇരട്ട കുഴല്‍ ഉള്ളതും, ഒരേ സമയം രണ്ടു ഉണ്ടകള്‍ നിറക്കാന്‍ കഴിയുന്നതും, മാറി മാറി ഉടനടി വെടി വെക്കാന്‍ പറ്റുന്നതും ആയിരുന്നു. 

                     എന്റെ ദിശയിലേക്കു വരുന്ന പട്ടിക്കിട്ടു ഞാന്‍ ഒന്ന് കൂടി താങ്ങി! 

                 പക്ഷെ പിന്നെയും പരുക്ക് ഏറ്റത്, കാലില്‍ ആയിരുന്നു.

                ഏന്തി വലിഞ്ഞു വന്ന പട്ടി, നിരങ്ങി നീങ്ങാന്‍ തുടങ്ങി  
      
                 ഗതികേടിനു, "യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്" എന്ന് മൈക്കില്‍ കൂടി ഒരു അറിയിപ്പ് - 

                 കാലത്തെ പോകാന്‍ പറ്റാതിരുന്ന, ഇന്ത്യന്‍ എയര്‍ ലയിന്‍സ് വിമാനത്തിന്റെ യാത്രക്കാര്‍ക്കുള്ള അറിയിപ്പ് ആയിരുന്നു.

                    ലോഞ്ചിന്റെ വാതില്‍ തുറന്നപ്പോള്‍, ജനം അക്ഷമരായി ടാര്‍മക്കിലേക്ക് ഇറങ്ങി.    

                    അപ്പോഴാണ്‌ ഒന്നര കാലില്‍ നീന്തി, എന്റെ പ്രതിയോഗി അവിടെ എത്തിയത്. ആകെ ബഹളം 

              പാവം, അത് സ്വരക്ഷാര്‍ധം, ആ ഗേറ്റില്‍ കൂടി ലൌഞ്ചിലേക്ക് കയറി . ഭയവിഹ്വലരായ ജനങ്ങള്‍ നാലുപാടും ഓടി. പിറകെ, ശിക്കാരി ശംഭ്വിന്റെ കൂട്ട് ഞാനും!

                           അവിടെ നിന്ന് പിന്നീടങ്ങോട്ട് വഴി ഒന്നും കാണാന്‍  കഴിയാതിരുന്ന ശ്വാനന്‍, ലൌഞ്ചില്‍ ചോര കൊണ്ട്, ഒരു 'കളം എഴുത്തും പാട്ടും' നടത്തിയിട്ട് വീണ്ടും വാതിലില്‍ കൂടി വെളിയിലേക്ക് നീങ്ങി.

             അവസാനം അതിനു നീങ്ങാന്‍ വയ്യാതെ, ടാര്‍മക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന  ഒരു ട്രാക്ടറിന്റെ കീഴില്‍ പോയി കിടന്നു. പിറകെ ഓടി വന്ന ഞാന്‍, അവനെ ക്ലോസ് റേഞ്ചില്‍ എന്കൌന്ടെര്‍ ചെയ്തു .

                       വീരപ്പനെ കൊന്ന പോലെ!!

           തിരിച്ചു, യുനിട്ടില്‍ ചെന്നാല്‍ എസ്. എഡ്‌.. ഓയുടെ വക കിട്ടും, എന്നുറപ്പ് ആയതിനാല്‍, അന്ന് ര്രാത്രി നെഞ്ചു വേദന വന്ന എന്നെ, കൂട്ടുകാര്‍ എയര്‍ ഫോഴ്സ് ഹോസ്പിറ്റലില്‍ കൊണ്ട് ചെന്ന്, കാഷുവാലിട്ടിയില്‍ ആക്കി സഹായിച്ചു .
                                -----------------------------------------------------------------------------

26 comments:

  1. ഹ ഹ ഹ ........ ഗംഭീരം!! ശ്വാനന്‍ ഒരു കടി തരാതിരുന്നത് ഭാഗ്യം...
    ചേട്ടന് കേരള പോലീസില്‍ തീര്‍ച്ചയായും അവസരം ലഭിക്കും

    ReplyDelete
    Replies
    1. എഴുത്ത് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതില്‍ നന്ദി രാജ്

      Delete
  2. ഇതു വായിച്ചപ്പോള്‍ ഇവിടെ പോലീസുകാര്‍ ഓടിച്ചിട്ട് പട്ടികളെ വെടി വെയ്ക്കുന്നതാണ് ഓര്‍മ്മ വന്നത്..

    എന്തായാലും കടി കിട്ടാത്തത് ഭാഗ്യം.
    നാട്ടില്‍ പേപ്പട്ടിയുടെ കടി കിട്ടിയ ഒരു ബന്ധു തൃശ്ശൂര്‍ മെടിക്കല്‍കോളേജില്‍ പോയി 3 ഇന്‍ജഷനെടുത്തിട്ടും പേ തലചോറിന് ബാധിച്ച് ഇപ്പോള്‍ അങ്ങോട്ടോ ഇങ്ങോട്ടോ എന്നു പറയാന്‍ പറ്റാതെ കിടക്കുന്നുണ്ട്.. നമ്മുടെ നാട്ടിലെ മരുന്നിന്‍റെ ഗുണനിലവാരമിത്രയുമാണ്...

    ReplyDelete
    Replies
    1. അപ്പോള്‍ അതൊന്നും ആലോചിച്ചില്ല
      കടി കിട്ടഞ്ഞതിനു ദൈവത്തിനു നന്ദി

      Delete
  3. എന്തരായാലും ആ ലെഞ്ച് പ്ലേറ്റ് ഒന്ന് കിട്ടിയാൽ
    ഹിഹിഹി

    ReplyDelete
    Replies
    1. സന്ദര്‍ശനത്തിനു നന്ദി

      Delete
  4. ന്നാലും പട്ടിയെ വെടിവച്ച് കൊല്ലുന്നതോര്‍ക്കുമ്പോ ഒരു സങ്കടം.

    ReplyDelete
  5. എനിക്ക് വല്ലാത്ത ഭയമുള്ള ജീവികള്‍ ആണ് പട്ടികള്‍ ....അതിനെ കൊല്ലന്‍ പോയിട്ട് നേരെ നോക്കാന്‍ പോലും ദൈര്യമില്ല ...പോസ്റ്റ്‌ നന്നായി...

    ReplyDelete
  6. പട്ടിയെ എന്തിനാ കൊല്ലുന്നേ.. പിടി കൂടിയാല്‍ പോരെ ?? നല്ല രസമുള്ള വിവരണം. ഇത്തരം കഥകള്‍ അധികം വായിച്ചിട്ടില്ല . Technical wordകള്‍ ഇംഗ്ലീഷില്‍ എഴുതുന്നത്‌ തന്നെയാണ് ഉചിതം എന്ന് തോന്നുന്നു. വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്.. ആശംസകള്‍

    ReplyDelete
    Replies
    1. thank you nisaaran for ur advise & suggestions

      Delete
  7. ഷാര്‍പ് ഷൂട്ടരുടെ കഥ ഇഷ്ടമായി ...എന്തായാലും കടികിട്ടാതെ രക്ഷപ്പെട്ടല്ലോ ..എങ്കിലും മാറി മാറി വേദി കൊണ്ടശേഷം ജീവനു വേണ്ടി

    ഉള്ള അതിന്‍റെ പരക്കം പാച്ചില്‍ വായിച്ചപ്പോള്‍ ഒരു ചെറിയ വിഷമം ...

    ReplyDelete
    Replies
    1. glad to know that you liked the write up - thank you

      Delete
  8. "ചമ്പക്കുളം വള്ളം കളിക്ക്, പായിപ്പാടനെയും, വലിയ ദിവാന്ജിയെയും നയിച്ച്‌ കൊണ്ട് പോകുന്ന വൈഭവത്തോടെ, സാമ്പാറിലെ വലിയ മുരിങ്ങാക്കാ, വെണ്ടക്കാ കഷണങ്ങളെ സംരക്ഷിച്ചു വേണം അവിടെ നിന്ന് പോകാന്‍!" അത് ഇഷ്ടമായി. പട്ടാളം എന്ന സിനിമയിലെ പട്ടിപിടുത്ത രംഗത്തെ വെല്ലുന്ന രീതിയില്‍ അവതരിപ്പിച്ചു.

    ReplyDelete
  9. happy you to know that you liked the write up
    thank you

    ReplyDelete
  10. കൊള്ളാം... ഞാന്‍ ചിരിച്ചു.... പക്ഷെ ആദ്യം കുറച്ചു ഇഴഞ്ഞു എന്ന് എനിക്ക് ഒരു അഭിപ്രായം ഉണ്ട്.... സെക്കന്റ്‌ ഹാഫ് സൂപ്പര്‍ ആയിരുന്നു

    ReplyDelete
    Replies
    1. glad to know that you liked it
      അഹങ്ഗാരിയെ കണ്ടു പരിചയപ്പെട്ടു
      കൂടുതല്‍ വഴിയെ

      Delete
  11. മേനകാ ഗാന്ധി കാണണ്ട..

    ReplyDelete
  12. വൈകിയാണു പോസ്റ്റ് കണ്ടത്...ക്രൂരതയെങ്കിലും ചിരിപ്പിച്ചു... പാവം ശ്വാനൻ ..

    HAL ഇൽ കുറച്ച് കാലം ഐടി ടീമിൽ പുറത്ത് നിന്നും ജോലി ചെയ്ത ഓർമ്മുണ്ട് വർഷങ്ങൾക്ക് മുൻപ്..
    ഒരു പണിയും ഉണ്ടായിരുന്നില്ല. അവിടെല്ലാവരും തിന്നാനായിട്ടും, പിന്നെ പൂജ ചെയ്യാനായിട്ടും വരുന്ന പോലെ ആയിരുന്നു. അവസാനം ഗതി കെട്ട് ലൈബ്രറിയിൽ പോകും, വല്ല വിമാനത്തിനെ മോഡലിന്റെഉം അടുത്ത് പോയി വായിനോക്കും , എന്നിട്ടും നിവ്യത്തിയില്ലാതെ, ഒരു കുറ്റിക്കാട്ടിൽ , മരചോടിൽ കിടന്നുറങ്ങിപോയതോർക്കുന്നു..

    ReplyDelete
  13. കാട്ടിലെ തടി , തേവരുടെ ആന
    വലിയെടാ വലി !!

    ReplyDelete
  14. 'ക്ലേ പിജിയന്‍ ട്രാപ്' എന്നാ ഒരു ഉപകരണത്തില്‍ കൂടി പ്രാവീണ്യം നേടാം. >> മേനോന്‍ സാറെ ഈ ഉപകരണത്തിന്റെ മലയാളം പതിപ്പാണോ ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്‍പേ .......സാറൊരു നല്ല വെടിക്കാരന്‍ ആണെന്ന് മനസ്സിലായി .......

    ReplyDelete
  15. kurachu divasam kazhiyumbol sro ile pole ammendmend varumo gti s are dogs and dogs are gtis ennnu

    ReplyDelete