Reminiscece Of Air Force Life

Thursday, April 11, 2013

ചേമ്പില

                                    
                        ഏതോ സമുദ്ര തലത്തില്‍ നിന്നും, സൂര്യതാപമേറ്റ്  ഉണ്ടായ നീരാവി  മുകളിലേക്ക് ഉയര്‍ന്നു . അകാശത്ത് ഏറെ നേരം തത്തി കളിച്ച കാര്‍മേഘങ്ങള്‍ ഒത്തുകൂടി, കാറ്റിന്റെ ഗതിക്ക്‌ അനുസരിച്ച് അവ ഒഴുകി നടന്നു  - കനത്ത് കട്ടികൂടി അവ മലമുകളില്‍ തടഞ്ഞ് മഴയായി ഭൂമിയില്‍ പതിച്ചു -
                     നാട്ടുകാര്‍ അതിനെ സമയം അനുസരിച്ച് ' ഇടവപ്പാതി' എന്നും 'തുലാവര്‍ഷമെന്നും' വിളിച്ചു.
                                   മേല്‍ക്കൂരയുടെ പഴകിയ ഓലയുടെ സുഷിരത്തില്‍ കൂടി
കാര്‍മേഘത്തിനിടയിലൂടെ  പതിച്ച സൂര്യകിരണം അവളുടെ കണ്ണില്‍ പതിച്ചു. ദ്രവിച്ച് നില്‍ക്കുന്ന ഈ മേല്‍ക്കൂര ഒന്ന് മേയണം എന്ന് വിചാരിച്ചിട്ട് ഒത്തിരി നാളായി.                              
     അതെങ്ങിനെയാ, ആ കാലമാടന്‍ പളനിച്ചാമിയോടു മേടിച്ച വായ്പയുടെ പലിശ കൊടുക്കാന്‍ പോലും കാശ്  തികയുന്നില്ല- നൂറ്റിക്ക് അഞ്ചല്ലെ മാസപ്പലിശ!
                                  പഴയ പോലെ ആളുകള്‍ക്കും തന്നോട് പ്രതിപത്തിയും
ഇല്ല- തന്റെ ചന്തം നഷ്ടപ്പെട്ടു പോലും!തോലിമിനുപ്പു കൈമോശം വന്ന, നീരുറവ വറ്റി വൃക്ഷ ലതാതികള്‍  ഇല്ലാത്ത വരണ്ട സഹ്യന്‍ !
                           പണ്ട് തിരക്ക് കാരണം സമാധാനമായി ഒന്ന് ഉറങ്ങാന്‍ പോലും
കഴിയുമായിരുന്നില്ല! എന്തായിരുന്നു ഒരോരുത്തന്റെ ആക്രാന്തം !
                          ഇപ്പോള്‍ മനുഷ്യര്‍, തന്നെ ഈ പരുവത്തില്‍ ആക്കിയിട്ട്, തന്റെ  ഇല്ലായ്മയില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നു -
            മേല്‍ക്കൂരയിലെ ഓട്ടയില്‍ കൂടി സൂര്യനെ കാര്‍മേഘങ്ങള്‍ മറക്കുന്ന മങ്ങല്‍ മുറിയില്‍ അനുഭവപ്പെട്ടപ്പോള്‍ ആരോ വരുന്നുണ്ട് എന്ന് മനസ്സിലായി -
വശ്യമായ ഒരു പുഞ്ചിരിയോടെ വാതിലിനു വെളിയിലീക്ക് ഇറങ്ങി നിന്നു.
അകലത്തു നിന്നു വന്ന വിരുന്നുകാരന്‍, പോകുന്ന പോക്കില്‍ ഒന്ന് നോക്കിയിട്ട്  തന്റെ മുന്നിലൂടെ, കൂടുതല്‍ കാര്യ സാധ്യതയുള്ള ദൂരെ ഉള്ള മറ്റൊരു പര്‍വതത്തെ തേടി പോയി! കൂടെ ഒരു കമന്റും -
                  " ഇപ്പോള്‍ പഴയ ഉഷാറൊന്നും കാണുന്നില്ലല്ലോ " !
           അവന്റെ തള്ളക്കു വിളിക്കാന്‍ തോന്നി - പക്ഷെ സംയമനം പാലിച്ചു -
    നാളെയോ മറ്റന്നാളോ ഒരു മനം മാറ്റം തോന്നി വീണ്ടും സന്ദര്‍ശിക്കാനുള്ള
ഒരവസരം ഇല്ലാതെ ആക്കണ്ടല്ലോ!
                     അവസാനം വഴി തെറ്റി വന്നതോ, അതോ ഇനിയും അലയാന്‍ ആരോഗ്യമില്ലാത്ത ഒരു  കാര്‍മേഘക്കീറ് വന്നണഞ്ഞു -
                 ഉപചാരങ്ങള്‍ക്ക് ഒരു കുറവും വരുത്തിയില്ല -
                               " അതിഥി ദേവോ ഭവ" -
              അതിഥിയുടെ അമിതോത്സാഹം അരോചകമായിരുന്നു -
           എങ്കിലും മനസ്സ് വേറെ മേഘലകളില്‍ വ്യാപരിക്കാന്‍ വിട്ടുകൊണ്ട് നിസ്സംഗമായി നിലകൊണ്ടു -
            അലസമായി കിടക്കുന്ന മുടിയിലെ നരയും കൈത്തണ്ടിലെ തൊലിക്ക് ബാധിച്ച ജരയും ശ്രദ്ധിച്ചു!
                     പണ്ട് നാട് ഭരിച്ചിരുന്ന രാജകുടുംബത്തിലെ ചില അംഗങ്ങള്‍ വേട്ടക്കായി ഈ പ്രദേശത്ത് തങ്ങിയപ്പോള്‍, അതിലെ ഒരു വേന്ദ്രന്‍, തന്റെ
നെറ്റിയിലേക്ക് ഞാന്നു കിടന്നിരുന്ന ഒരു കുടുന്ന അളകം കത്രിക കൊണ്ട് വെട്ടി എടുത്തിട്ട്,
                                     " ഇത് നിന്റെ ഓര്‍മയ്ക്ക്"  
       എന്നും പറഞ്ഞ്പിരിഞ്ഞു പോയത് ഓര്‍മയില്‍ വന്നു. അതൊരു കാലം !
                   ഇന്ന് തൊടിയിലേക്ക് നോക്കുമ്പോള്‍, മരുന്നിന് താഴുതാമയോ കുറുന്തോട്ടിയോ പറിക്കാന്‍ ആയിട്ടെങ്കിലും, പിള്ളേരെ പോലും കാണാനില്ല~!
              മഴയുടെ ഇരമ്പല്‍ ദൂരെ നിന്ന് കേള്‍ക്കുന്നത് പോലെ തോന്നി!
          ഒന്ന് പെയ്തിരുന്നെങ്കില്‍ ഈ ഉഷ്ണത്തിന് ഒരറുതി വന്നേനെ !
                  നല്ല ഒരു തായമ്പകയുടെ കാലക്രമം മുറുകുന്നത് പോലെ മഴ ഇരമ്പി അടുത്തു - കൊട്ടുകാരന്റെ നെറ്റിയില്‍ നിന്നും പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍
ഉപകരണത്തില്‍ വീണ് ചിന്നി ചിതറി !
                 അവസാനം വൃഷ്ടിയുടെ ഓരോ തുള്ളികളും വരണ്ടുണങ്ങിയ ഭൂമിയെ പുല്‍കാനായി താഴോട്ട് കുതിച്ചു -
                              കീഴെ അവശേഷിച്ച മരച്ചില്ലകളില്‍ തട്ടി ചിതറി, തായമ്പക ദ്രുതത്തിലായി!
                    ഒരു തുള്ളിക്ക്‌ ഒരു കുടം എന്ന പോലെ -
താഴെ ഭൂമിയില്‍ ഉണ്ടായിരുന്ന പുല്‍ക്കൊടികള്‍ എല്ലാം കുളിരണിഞ്ഞു -
       അപ്പോഴും കുന്നിന്റെ ചെരുവിലെ ചെമ്പില മാത്രം അല്‍പം പോലും നനവ്‌ ഏല്‍ക്കാതെ കാറ്റത്ത് തലയാട്ടി നിന്നു!
          പിന്നീട് മഴയുടെ താളക്രമം ഗതി മാറി വിളംബത്തില്‍ ആയി -
               തലയ്ക്കു വെച്ചിരുന്ന തലേണക്കീഴില്‍ നിന്നും തുരുമ്പിച്ച മുറുക്കാന്‍ ചെല്ലം തപ്പി എടുത്തു. അതില്‍ നിന്നും ഒരു തളിര്‍ വെറ്റില തപ്പി എടുത്ത്, അതില്‍ ചുണ്ണാമ്പ് തേച്ചു. കൈവിരലില്‍ പറ്റിയിരുന്ന ബാക്കി ചുണ്ണാമ്പ് കിടക്കയുടെ വശത്തുള്ള ചുമരില്‍ തേച്ചു. കിടക്കയില്‍ നിന്ന് കൈയ്യെത്താവുന്ന ഉയരത്തില്‍, ചുണ്ണാമ്പ് തേച്ച കൈവിരല്‍ പാടുകള്‍....--. .- - മനസ്സില്‍ അറപ്പ് ഉളവാക്കി !
      അരിഞ്ഞു വെച്ചിരുന്ന രണ്ട് മൂന്നു അടക്കാ കഷണങ്ങള്‍ എടുത്ത് ഒന്നൂതിയ ശേഷം വായിലേക്ക് എറിഞ്ഞു.  എന്നിട്ട് അടക്കി പിടിച്ച വിരസതയോടെ
നസ്സംഗയായി ചോദിച്ചു -
                                 " കഴിഞ്ഞോ " !

-----------------------------------------------------------------------------------------------------------             
             

  

23 comments:

 1. ഒരു ഇടത്തരക്കാരന്റെ ചിന്തകളില്‍ നിന്നും ഉതിര്‍ന്ന്‍ ചേമ്പിലയില്‍ വീണുരുണ്ട് പതിയെ മണ്ണിലേക്ക് പതിച്ച മഴത്തുള്ളിപ്പോലെ ഹൃദ്യമായി അനുഭവപ്പെട്ട കഥ. :)

  ReplyDelete
  Replies
  1. എന്റെ വീട്ടുകാരുടെ, റേസ്പൊൻസിൽ "ഇനി ആ അങ്കിലെന്റെ ബ്ലോഗ്‌"
   നീ വായിക്കേണ്ട, എന്നൊരു ഊരുവിലക്ക്‌', ഞാൻ പ്രതീക്ഷിക്കുന്നു !
   തനക് യു സംഗീത്

   Delete
  2. ഇങ്ങനൊക്കെ പറഞ്ഞാല്‍ എനിക്ക് മനസ്സിലാവൂല .. :(

   Delete
 2. മഴയെപ്പറ്റി ഈ എഴുത്ത് തികച്ചും വ്യത്യസ്തം, സുന്ദരം

  ReplyDelete
  Replies
  1. എഴുത്ത് മഴയെ കുറിച്ചായിരുന്നില്ല
   മഴ ഇല്ലായ്മ എങ്ങിനെ എന്നുള്ളതിനെ കുറിച്ചായിരുന്നു - അതിന്റെ
   കാരണങ്ങൾ ആണ് ഞാൻ പറഞ്ഞത്, ഏറ്റില്ല എന്ന്
   തോന്നുന്നു!!
   നന്ദി സന്ദർശനത്തിന്

   Delete
 3. വ്യത്യസ്ഥമായ അവതരണം..... നന്നായിടുണ്ട്...... ആശംസകള്‍

  ReplyDelete
 4. ഭാവം മാറിയ ഈ മഴ പെയ്ത്ത് നന്നായിരിക്കുന്നു....

  ReplyDelete
  Replies
  1. നന്ദി
   അവിടെയും ഇവിടെയും കണ്ട കമന്റുകളിൽ നിന്ന്
   ഈ സന്ദർശനം ഞാൻ പ്രതീക്ഷിച്ചിരിക്കുക ആയിരുന്നു!

   Delete
 5. "ഇപ്പോൾ അനുഭവത്തിന്റെ വെളിച്ചത്തിൽ, അതും ഇല്ലാതെയായി!
  "ഗുണഫലം കിട്ടേണ്ടവർ തന്നെ, പീഡിപ്പിക്കാൻ തുടങ്ങിയാൽ !"ഇപ്പോഴുള്ള ചിന്ത ഒന്ന് മാത്രമാണ്- 'അവനവന്റെ നിലനിൽപ്പ്‌'!"

  മലനിരകളുടെ ആത്മഗതം ഇഷ്ടപ്പെട്ടു ... നാട്ടിൽ ഓരോ ദിവസവും ചൂട് കൂടിയതിന്റെ വാർത്തകൾ കേള്ക്കുന്നു ,സുര്യതാപനം

  ജോലിസമയം മാറ്റി . ഇതെല്ലാം കേൾക്കുമ്പോൾ പേടി തോന്നുന്നു .. ഈ മരുക്കാട്‌ പോലെ ആകുവാണോ നമ്മൾ അഭിമാനത്തോടെ പറയുന്ന നമ്മുടെ നാടും ????

  ReplyDelete
 6. "താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ
  താൻ താൻ അനുഭവിച്ചീടിതെന്നതേ വരൂ "

  ReplyDelete
 7. ഇന്നില്‍ ജീവിക്കുക മാത്രമാണ് ലക്ഷ്യം ...
  കുഞ്ഞുണ്ണി മാഷ് പറഞ്ഞ പൊലെ മിഴികള്‍ മുകളിലാണ് വേണ്ടത് ...
  ഇതിപ്പൊള്‍ കീശയിലാണ് മിഴികള്‍ മൊത്തവും ..
  നാളേയുടെ ആത്മാവ് ആരും കാണുന്നില്ല
  വേണ്ടവന്‍ തന്നെ അവനവന് വേണ്ടുന്നതിനേ
  നശിപ്പിക്കുകയെന്ന വരികള്‍ ആഴമെറുന്നു മാഷേ ...!
  പല മഴകളുടെ വരികളിലൂടെ കടന്ന് പൊയിട്ടുണ്ട് , എഴുതിയിട്ടുണ്ട്
  വേറിട്ട മഴയുടെ അനുഭൂതി പകര്‍ന്നൂ ഈ വരികളേട്ടൊ ...!
  മാമലകളും , തോടും , പുഴയും , മാമരകൂട്ടങ്ങളും , മഴയും ചിത്രങ്ങളില്‍
  മാത്രമാകുന്ന കാലം വിദൂരമല്ല .. ഈ വേറിട്ട ചിന്തക്ക് , വരികള്‍ക്ക്
  സ്നേഹാദരങ്ങള്‍ ......

  ReplyDelete
 8. അഭിനന്ദനങ്ങൾക്ക് നന്ദി -
  എഴുത്തും അതിലെ പിന്നെഴുത്തും വായനക്കാരനിലേക്ക്
  പകരാൻ കഴിഞ്ഞു എന്നതിൽ സന്തോഷം

  ReplyDelete
 9. പ്രകൃതി പീഡനത്തിനെതിരെയുള്ള നിർമ്മലമായ ഓരു പ്രതിഷേധം !!
  നന്നായിട്ടുണ്ട്, ഭാവുകങ്ങൾ.

  ReplyDelete
 10. ഇഷ്ടായി, ഈ തുള്ളിമഞ്ഞിന്റെ വിരഹം

  ReplyDelete
 11. valare nalla oru kadha .. njn orupad nalukalku sesham anu ingine touching aya oru kadha vayikunnath... thank you very much..

  ReplyDelete
 12. മനുഷ്യന്റെ പ്രകൃതിയിലെക്കുള്ള കടന്നു കയറ്റങ്ങള്‍ അന്ത്യ നിമിഷങ്ങളില്‍ ചുണ്ടിലിറ്റാന്‍ ഒരിറ്റിനു കേഴുന്ന അവസ്ഥയിലേക്ക് അവനെ നയിക്കും എന്ന വലിയൊരു ഓര്‍മ്മപ്പെടുത്തല്‍ നല്‍കുന്ന കഥ.

  കഥ ഇഷ്ട്ടായി

  ReplyDelete
 13. നന്ദി വേണു
  ചിത്രീകരിച്ച രീതി, കുടുംബത്തിലെ, പല യാഥാസ്ഥിതികരായ പെരിയസാമികൾക്കിടയിൽ
  മുറുമുറുപ്പ് ഉളവാക്കി എങ്കിലും!

  ReplyDelete
 14. ചേതോഹരം ഈ ഭാവന.

  പർവതം എന്നാൽ പുരുഷനാണ് എന്ന സങ്കല്പം ആദ്യവായനയിൽ ആസ്വാദനത്തിനു തടസ്സമായി. അതങ്ങ് മാറി കഴിഞ്ഞപ്പോൾ, അവൾക്ക് വിലയില്ലാതാക്കിയതാര്,അവളെ തേടി വന്നവർ അവളെ അവഗണിച്ച് മറ്റ് പർവതങ്ങളിലേക്ക് പോകാൻ കാരണമെന്ത്, പരിഗണിച്ചവൻ തന്നെ ഒരു ശീഘ്രസ്ഖലനത്തിൽ അവസാനിച്ചതെന്ത് എന്ന് മനസ്സിലായി.

  നിസ്സംഗനാവാൻ കഴിയുന്നില്ല.

  ReplyDelete
 15. ഞാന്‍ ഉദ്ദേശിച്ച, സന്ദേശം താങ്കള്‍ക്കു ഉള്‍കൊള്ളാന്‍ പറ്റി എന്നറിഞ്ഞതില്‍
  സന്തോഷം -

  ReplyDelete