Reminiscece Of Air Force Life

Sunday, August 26, 2012

ബ്ലോഗ്ഗ് ചരിതം



                                          
               റിട്ടയര്‍ ചെയ്തു, വീട്ടില്‍ ഇരുന്നപ്പോഴാണ്, ദിവസത്തിനു, ഇരുപത്തിനാല് മണിക്കൂര്‍,  കൂടുതല്‍ ആയി തോന്നിയത്. അങ്ങിനെ ബാല്‍ക്കണിയില്‍, പച്ചക്കറി കൃഷി തുടങ്ങി.
അതിന്റെ പര്യവസാനം 'റിട്ടയര്‍മെന്ടു' എന്ന ബ്ലോഗ്ഗില്‍ കൂടി ഞാന്‍ എഴുതിയിരുന്നു. 

                        ഭാര്യയെ സഹായിക്കാന്‍ അടുക്കളയില്‍ ചെല്ലുന്നത്, ഒരു ദൈനംദിന പരിപാടി ആയപ്പോള്‍, അവളും വാളെടുക്കാന്‍ തുടങ്ങി. 

                       അപ്പോഴാണ്‌ പിള്ളേര്‍ പറഞ്ഞത് -

                    " അച്ഛന് എഴുതുന്ന ഒരു രോഗമുണ്ടല്ലോ, അത്യാവശ്യം ഭാഷയും വശമുണ്ട്-പിന്നെ അങ്ങിനെ വല്ലതിലും  ഏര്‍പ്പെട്ടുകൂടെ ?

                   " വൈ ഡോണ്ട് യു സ്റ്റാര്‍ട്ട് എ ബ്ലോഗ്ഗ് ?"    

                         സര്‍വീസ് ലൈഫില്‍ , പുലി ആയിരുന്ന പലര്‍ക്കും, റിട്ടയര്‍മെന്റിനു ശേഷം, പരിചയമുള്ള സന്മനസ്സുകാര്‍ നല്‍കാറുള്ള ഒരു ഒതുക്കല്‍ പരിപാടി. 

                          ഞാന്‍ , എന്റെ ജീവിതത്തില്‍, കഷായ കുറുപ്പടികള്‍ പോലെ, പലപ്പോഴായി തോന്നിയ എന്തോ ഒക്കെ, കോറി വെച്ചിരുന്നു. പക്ഷെ അതൊക്കെ ഇപ്പോള്‍ എവിടെയാണ് എന്ന് എനിക്ക് തന്നെ അറിയില്ല.

              പെട്ടി പരതി, ചില പഴയ കുറുപ്പടികള്‍ തപ്പി എടുത്തു.  ഇനി, ഈ പണ്ടാരം, മലയാളം 'ഫോണ്ടില്‍' ടൈപ്പ് ചെയ്തു എടുക്കണം. ഒരു ബ്ലോഗ്ഗുണ്ടാക്കി, അതില്‍ കേറ്റണം - കടമ്പകള്‍ ഏറെ-
                ഒരു ബ്ലോഗ്ഗ് ഐ.ഡി ഉണ്ടാക്കിത്തരാന്‍ , കുട്ടികള്‍ മുന്‍കൈ എടുത്തു. എന്റെ ദൈനംദിന ഇടപെടലില്‍ നിന്ന് രക്ഷപ്പെടാന്‍ ആവാം.  മലയാളം ഫോണ്ടും ഡൌണ്‍ലോഡു ചെയ്തു തന്നു. 
                          അപ്പോഴാണ്‌, ബ്ലോഗ്ഗ് എന്ന പദ്മവ്യൂഹത്തിലേക്ക്, എന്നെ 
കയറ്റി വിടാന്‍ , ഉത്സാഹിച്ചവര്‍ക്ക്, അതിനകത്തുള്ള കാര്യങ്ങളെ കുറിച്ച് എന്നെക്കാള്‍ വിവരം കുറവാണ് എന്ന് മനസ്സിലായത്‌.  

                      പിന്നീട്, ബ്ലോഗ്ഗ് രോഗമുള്ള, എന്റെ മകന്റെ കൂട്ടുകാരന്റെ അടുത്തേക്ക്, എന്നെ കൂട്ടിക്കൊണ്ടു പോയി -    
                          "അവസാനം ചെന്ന് എത്തിയത്, ഒരു സിംഹത്തിന്റെ മടയിലാണ് "  എന്ന മോഹന്‍ലാല്‍  ഡയലോഗിനെ  ഓര്‍മിപ്പിക്കുന്ന അവസ്ഥ.

                  "ബ്ലോഗ്ഗ് നാഥന്" വെറ്റിലയും അടക്കയും വെച്ച്, അതിന്റെ ആദ്യ ചുവടുകള്‍ ഉറപ്പിച്ചു. {സംഗതി തമാശയില്‍ കൂടി  പറഞ്ഞെങ്കിലും, അതിനു അങ്ങേരോടുള്ള നന്ദി പറയാതിരിക്ക വയ്യ.}

                 നാട്ടില്‍ നടന്ന അന്താരാഷ്‌ട്ര ബ്ലോഗ്ഗ്മീറ്റില്‍, പങ്കെടുത്ത ഒരു രാജവെമ്പാല!

             പ്രാരംഭ പാഠങ്ങള്‍ക്ക് ശേഷം എന്റെ ഗുരു, ജ്ഞാനം പകര്‍ന്നു. 

                      "കാണുന്ന ബ്ലോഗ്ഗിലോക്കെ  - ഏണി വെച്ചിട്ട് ആണെങ്കിലും, വലിഞ്ഞു കയറുക - എല്ലാ ബ്ലോഗ്ഗിലും കമന്റുക - അനര്‍ഗ്ഗ നിര്‍ഗ്ഗള പ്രവാഹം -ലളിതമായ എഴുത്തില്‍ക്കൂടി, സങ്കീര്‍ണമായ ഈ പ്രശ്നം, സരസമായി കൈകാര്യം ചെയ്ത രീതി " എന്നുള്ള ഉത്തേജന മരുന്നില്‍ക്കൂടി ആകണം വഴി വെട്ടേണ്ടത്.

                         ഞാനപ്പോള്‍ എന്റെ ഗുരുനാഥനോടു പറഞ്ഞു.

                         "അതായത് നിന്‍ പുറം മാന്തിടാം
                 എന്‍ പുറം മാന്തിടൂ  " എന്ന ലൈന്‍ അല്ലെ -   
      
                              എന്റെ ഗുരു പറഞ്ഞു   

                   "നീ പഠിച്ചു കഴിഞ്ഞിരിക്കുന്നു - നിനക്ക്, ഇനി  കര്‍മ യോഗത്തിലേക്ക് കടക്കാം" എന്ന്.

                     ഗുരുഭക്തിയാണല്ലോ, ഭാരതീയ സംസ്കാരത്തിന്റെ സവിശേഷത. നമ്മള്‍ എത്ര വളര്‍ന്നാലും, ഒന്നാം ക്ലാസ്സില്‍, അക്ഷരം കൂട്ടി വായിക്കാന്‍ പഠിപ്പിച്ച  സാറിനെ ഒരിക്കലും മറക്കാറില്ല.
                     ഇനി ഞാന്‍ പറയുന്നത്, ഗുരു നിന്ദ ആയിട്ട്    കരുതരുത് .
  
           അദ്ദേഹത്തിന്റെ സൂക്ത്പ്രകാരം, ഞാന്‍ കുറെ ബ്ലോഗ്ഗി. ലക്ഷങ്ങള്‍  വായനക്കാരായുള്ള ചില സൈറ്റുകളിലും ഞാന്‍ കയറി ബ്ലോഗ്ഗി.

                      "ബ്ലോഗ്ഗുന്തോറും അറിവ് ഏറിടും" എന്നാണല്ലോ ബ്ലോഗ്ഗ് ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്!.
അതിന്റെ കൂടെ, ഗുരു എന്നെ പഠിപ്പിച്ച, ബ്ലോഗ്ഗ് ശാസ്ത്രത്തില്‍ നിന്നുള്ള മറ്റൊരു ഉധാരണിയും കൂടി   കുറിച്ചോട്ടെ -
                   "ബ്ലോഗ്ഗേന രചിതാം ഏഷാം സൂക്താം
                           പതസ്യ പ്രതിപാദ്യിതാം "  

             (ബ്ലോഗ്ഗില്‍ കൂടി പറയേണ്ട കാര്യങ്ങള്‍, പതപ്പിച്ചിട്ടാണ് പ്രതിപാതിക്കേണ്ടത്!) 

                                          ചുരുക്കത്തില്‍ ഒരു കാര്യം എനിക്ക് മനസ്സിലായി. പൊതുവേ ,             
ഇപ്പോഴത്തെ ആളുകള്‍ക്ക് സമയമില്ല. ഒരു ബ്ലോഗ്ഗ് വായിക്കുമ്പോള്‍ ,രസാവഹമായ എന്തെങ്കിലും, അതില്‍ നിന്ന് കിട്ടണം. സമയം പോക്കാന്‍ .

                          എന്തെഴുതുന്നതും, ചെറുപ്പക്കാരായ വായനക്കാര്‍ക്ക്, ഇഷ്ടപ്പെടുന്ന തരത്തില്‍ ആയിരിക്കണം. വായനക്കാരില്‍ കൂടുതല്‍ ആളുകളും അവരാണ്.

                 അതുകൊണ്ടായിരിക്കണം "ഭാര്യയെ സുഖിപ്പിക്കുക" എന്ന എന്റെ ബ്ലോഗ്ഗിനായിരുന്നു, കൂടുതല്‍ വായനക്കാര്‍.. -

                 അതിലെഴുതിയിരുന്നത്, വെറും ഒരു നര്‍മ രസ പ്രാധാന്യമുള്ള വിഷയം ആയിരുന്നു.  എങ്കിലും, അതിന്റെ തലക്കെട്ട് ആയിരിക്കാം , അത്രയും ചെറുപ്പക്കാരെ {എന്ന് ഞാന്‍ ഊഹിക്കുന്നു} അതിലേക്കു എത്തിനോക്കാന്‍ പ്രേരിപ്പിച്ചത്!!. 

                    എനിക്ക് തോന്നിയ, വേറെ ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ.

  "ആക്ഷേപ സാഹിത്യം" എന്ന വിഭാഗത്തിന്റെ തണലില്‍, മലയാള ഭാഷയുടെ, തനിമ, ബ്ലോഗ്ഗ് എഴുതുന്ന, നമ്മള്‍ നഷ്ടപ്പെടുത്തുന്നുണ്ടോ, എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. "മംഗ്ലീഷ്" പദപ്രയോഗങ്ങളിലൂടെ, ഇപ്പോഴത്തെ ടി. വി. ചാനലുകളില്‍, നമ്മള്‍ കേള്‍ക്കുന്ന ഒരു തരം
"പതപ്പിക്കല്‍""' ആയി മാറുന്നില്ലേ പല എഴുത്തുകളും!

                        എഴുതുന്നത്‌ അനുവാചകന്, ഹൃദ്യമായി തോന്നണം -
                       മനസ്സിലാക്കാന്‍ പറ്റണം എന്നുള്ള പരിധി വരെ സമ്മതിച്ചു.

                    തമാശ എല്ലാവര്‍ക്കും ഇഷ്ടപ്പെടും. പക്ഷെ തമാശക്ക് വേണ്ടി തമാശ എന്ന രീതിയില്‍ 'ക്ഷീരബല നൂറ്റൊന്നാവര്‍ത്തി' പോലെ എല്ലാ എഴുത്തുകളും, അതുപോലെ സൃഷ്ടിച്ചു വിടുന്നത് ഔചിത്യമാണോ?

                    എഴുതുന്ന ആര്‍ക്കും അംഗീകാരം ഇഷ്ടമാണ്.എഴുതുന്നതിനു, അതൊരു പ്രചോദനമാണ്. നര്‍മത്തില്‍ കൂടി ആശയവിനിമയം ചെയ്യുന്നതാണ് അഭിലഷണീയം. 

                         മാമ്മൂക്കോയ ഏതോ മലയാളം സിനിമയിലെ ഒരു നാടക രംഗത്ത്, കാച്ചുന്നത് പോലെ 'ഏതു മാമുനിയും, മലബാറില്‍ ജനിച്ചാല്‍,   ഇത് പോലെയേ, ഡയലോഗ് പറയാന്‍ പറ്റുകയുള്ളൂ എന്ന അഭിപ്രായം ശരിയാണോ?'

                      ഒരു ഭാഷയിലുള്ള, "എഴുത്തും വായനയിലും "  കൂടി ആകണം, വായനക്കാരെ, അവരുടെ ഭാഷയോടുള്ള അടുപ്പവും പ്രതിപത്തിയും ഉദ്ദീപിപ്പിക്കാന്‍  -  അങ്ങിനെ അവര്‍ പോലും അറിയാതെ ആ ഭാഷയില്‍ അവര്‍ പ്രബുദ്ധരാകും.

                 പണ്ട് പയ്യന്‍സും, ചെര്‍പ്പായി  വക്കീലും ഒക്കെ നമ്മള്‍ വായിച്ചത് ഓര്‍ക്കുന്നു.    

            പായസത്തിനു ഇടയില്‍ അണ്ടിപ്പരിപ്പ്, സ്വാദിഷ്ടമാണ്‌.
       .  -    പക്ഷെ അണ്ടിപ്പരിപ്പ് കൊണ്ട് ഒരു പായസം ആയാലോ?
       
             ദിവസവും വീട്ടില്‍ , ഓഫീസിലെ ജോലി തീര്‍ക്കാന്‍ , വീട്ടില്‍ ഇരുന്നും, ബദ്ധപ്പാട് നടത്തുകയാണ് എന്റെ മക്കള്‍ .  

            അതിനിടയില്‍ , ഒരു ദിവസം ബ്ലോഗ്ഗ് നോക്കി കൊണ്ടിരുന്ന ഞാന്‍ അവരോടു പറഞ്ഞു

                   "ഈ ആളുടെ ബ്ലോഗ്ഗ്, എഴുപതിനായിരത്തില്‍  പരം ആളുകള്‍ വായിക്കുന്നുണ്ട്."

           ചെയ്യുന്ന ജോലിയില്‍ നിന്ന് ശ്രദ്ധ തിരിഞ്ഞതിന്റെ, ഈര്‍ശയോടെ,  അവര്‍ അലക്ഷ്യമായി പറഞ്ഞു -

              "ഇതൊരു തരം ഞരമ്പ്‌ രോഗമാണ്  - ബ്ലോഗ്ഗോമാനിയ"

                     എന്നെ ഇതിലേക്ക് ഇറക്കിവിട്ടവരുടെ അഭിപ്രായം എനിക്കിഷ്ടപ്പെട്ടു  
   
                                  -------------------------------------------------------
           

Saturday, August 18, 2012

serving soldier ARUN was shot dead himself !!




Arun a serving soldier, of the 16th infantry, who hails from “kilimanoor” Kerala was shot dead in his military camp – Many versions of that was reported by media –
He committed suicide by shooting himself
He was shot dead
The prime minister’s response to the issue was that, media is over sensationalizing the issue !
The main dubious aspects of the whole incident are -
He was a smart soldier who cleared the preliminaries of National Defense Academy exam. Awaiting his final appearance -
He did not have any domestic or personal problems – !!
His mother said that he telephoned the previous day before he was shot and told his family that he had threats to his life from the authorities !
We the public wants an independent enquiry by an outside agency to find out the reasons instigated him to do this – and the findings also to be made transparent – Or else it will affect
The image of our defense forces – it’s credibility and rapport !!