Reminiscece Of Air Force Life

Friday, October 25, 2013

അമ്മൂമ്മയും അഞ്ഞൂർ ഏക്കറും

                                                                                                                    ഒരമ്മൂമ്മ കഥ 


        ഒരിടത്തൊരിടത്ത് ഒരു അമ്മൂമ്മയും അപ്പൂപ്പനും ഉണ്ടായിരുന്നു. 
                      അവർക്ക് രണ്ടു മക്കളുണ്ടായിരുന്നു. 
         അപ്പൂപ്പൻ അദ്ധ്വാനിയും, അതിസമർത്ഥനും, അർക്കീസുമായിരുന്നു.    
            അപ്പൂപ്പൻ നേടിയ സമ്പാദ്യമെല്ലാം, അമ്മൂമ്മയുടെ പേരിൽ നിലങ്ങളും,
നിക്ഷേപങ്ങളും ആക്കി മാറ്റി.    
             മക്കളുടെ ആരുടെ എങ്കിലും പേരിൽ, എന്തെങ്കിലും ചെയ്‌താൽ, മറ്റേ ആൾക്ക് പിടിക്കാതെ വന്നാലോ എന്ന സങ്കോചത്തിൽ!
             അത് കൂടാതെ, തന്റെ ഭാര്യക്ക്, മക്കളെ ആശ്രയിച്ച് കഴിയേണ്ടി വരരുത് 
എന്നുള്ള ഒരു ചിന്താഗതിയും. 
                മഹാഭാരത കഥയിൽ 'ശ്രീകൃഷ്ണൻ', കൌരവരേയും പാണ്ടവരെയും വിളിച്ചു   പറഞ്ഞില്ലേ -
                 "ഒരു ഭാഗത്ത് ഞാൻ ഉണ്ടാകും മറു ഭാഗത്ത് എന്റെ സൈന്യവും,
എന്നിട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ട ആദ്യത്തെ ആൾക്ക് മുൻഗണന" 
         എന്ന രീതിയിൽ അപ്പൂപ്പൻ, ഒരു ഘട്ടത്തിൽ രണ്ടു മക്കളോടും ചോദിച്ചു
   " നിങ്ങളുടെ മക്കൾക്ക്‌ അമ്മൂമ്മയുണ്ട് , അല്ലെങ്കിൽ അഞ്ഞൂർ ഏക്കർ ഉണ്ട്"
              ഇതിലേതാ നിങ്ങൾക്ക് ഒരോരുത്തർക്കും വേണ്ടത്?        
                     അഭിപ്രായ വ്യത്യാസമൊന്നും ഇല്ലായിരുന്നു! 
               ഒരാൾ പറഞ്ഞു "എന്റെ കുട്ടികൾക്ക് അമ്മൂമ്മയെ മതി "!
                  അങ്ങിനെ എങ്കില്‍ എനിക്ക് അഞ്ഞൂറ് എക്കറായാലും മതി -
എന്റെ സഹോദരന്റെ ഇംഗിതം ഞാന്‍ മാനിക്കുന്നു-
                    മറ്റെയാൾ പറഞ്ഞു 
            അമ്മയെ കൊണ്ടുപോയാളുടെ കുട്ടികൾക്ക്, ഉത്തമ  ശിക്ഷണം ലഭിച്ചു   അവരെ ഔന്നത്ത്യത്തിൽ എത്തിക്കാൻ പറ്റി!
             അഞ്ഞൂർ  ഏക്കർ മേടിച്ചവന്, പൈസ മുടക്കി കുട്ടികൾക്ക് ശിക്ഷണങ്ങൾ നൽകി, അവന്റെ കുഞ്ഞുങ്ങളെയും ഉന്നതങ്ങളിൽ എത്തിക്കാൻ ഇടയായി! 
                     അപ്പൂപ്പന്, എയർകണ്ടീഷനും,ടീവിയും, ഇന്റർനെറ്റും  സകല സൌകര്യങ്ങളും ഉള്ള ഒരു   'ജെറിയാട്ടിക് സെന്ററിൽ'  (വൃദ്ധ സദനം) ജീവിക്കാൻ തരമായി!      

            ------------------------------------------------------------------------------------------
    

Friday, October 11, 2013

വിമലാ മേനോന്റെ കവിത - "വാസാംസി ജീര്‍ണ്ണാനി "


             

പാതിരാ കഴിഞ്ഞു ഞാനുണര്‍ന്നപ്പോഴെന്റെ
പാതിമെയ്‌ ജഡമെന്ന നെരറിഞ്ഞെന്നാകിലും
ഓലുവാനാവാത്ത നിനവോകനവോയെന്നു
പോലുമേ തോന്നിപ്പോയി ശപ്തമാനിമിഷത്തില്‍

ഏതുറക്കത്തില്‍പോലും വെളിവിന്‍ കിരണങ്ങള്‍
നൂര്‍ന്നിറങ്ങീടുമെന്റെ  ക്ഷുദ്രമീ പ്രജ്ഞയിങ്കല്‍
ആര് താന്‍ വന്നുമുട്ടി വിളിച്ചതറിഞ്ഞീല
ആരുടെ സ്വരം കാതില്‍ തടഞ്ഞതറിവീല

ഒന്നിച്ചുകഴിച്ചതന്നത്താഴം പുന്നെല്ലിന്റെ
നന്മണിയരി കുത്തിയെടുത്ത ചുടുകഞ്ഞി
നന്നിതു പുഴുക്കെന്നു ചൊല്ലിയാണൊടുക്കത്തെ
വന്‍പയര്‍മണിയും നീ കഴിച്ചതോര്‍ക്കുന്നല്ലോ!

അഞ്ഞാഞ്ഞു നടന്നേറെ നേരമീ മുറ്റത്തു നീ
ആയസ്സു കൂട്ടാന്‍ നന്നെന്നുരച്ച മൊഴിയോര്‍ത്ത്
ആറിയ പാല്‍ കുടിച്ചു ചുളിച്ചു മുഖമപ്പോള്‍
ആറാത്ത കൊപമുള്ളില്‍ പൊന്തി ചൊന്നാന്‍

'മധുരസ്വപ്നമൊന്നു നേരുന്നു ഞാന്‍
മധുരം എനിക്ക് നീ വിലക്കിയെന്നാകിലും
ഗതകാലങ്ങള്‍ പെയ്ത മധുവേ മധുരം താന്‍
മതിയാം സൂക്ഷിച്ചിടാം വരുന്ന ജന്മംപോലും".

പുറമേ ചിരിച്ചകം നീറിയെന്നാകിലും ഞാന്‍
പതിവീക്കോപം വാശി പിടിക്കും കുട്ടിയെപ്പോല്‍ 
ഈയൊരു വാക്കിന്‍ തുമ്പത്തൂയലാടുന്നെന്‍ ജീവന്‍   
ഈയൊരു നോട്ടം പോരും വഴിയില്‍ വെട്ടത്തിന്നായ് 

ഞാനുറങ്ങുന്നേരം തൊട്ടിരുന്നതെന്റെ മേലിലാ-
ക്കൈകള്‍ ഇളം ചൂടും തണുപ്പും മുറ്റിനിന്നു  
ഞാന്‍ പോലുമറിയാതെ തുടച്ചുമാറ്റിയാരോ
ഞാനെന്നന്നുമണിഞ്ഞൊരു നെടുമാംഗല്ക്കുറി.  

ഉറകക്കത്തിലൊന്നു തിരിഞ്ഞു ഞാന്‍ കിടക്കവേ 
പതുക്കെ തോട്ടെന്‍ കൈയ്യാകരുത്തൂറ്റമേനിയില്‍
തണുത്തോ നിര്‍ത്തി പങ്ക പുതപ്പും നീര്‍ത്തിയിട്ടു 
ധരിച്ചില്ലോട്ടുമേയിന്നിതാണ് മൃതിയെന്ന്!

നിഴലോന്നനങ്ങിയാല്‍ ഞെട്ടിത്തെറിച്ചിടും
കുരുന്നു നെഞ്ചിനെയറിഞ്ഞൊരു മനമല്ലേ 
വാക്കൊന്നുരിയാടാതെ പോയതെന്തഹോ നീയും 
വാക്കല്ലാനേരം വന്ന വിരുന്നുകാരന്നോടൊപ്പം! 

തളരുന്നെന്റെ ദേഹം, ഇടറുന്നെന്റെ  നാദം 
ചിതറുന്നെന്റെ കണ്ണീര്‍ നിലവിളക്കിന്‍ മുന്നില്‍  
പതറും സ്വരത്തിലാരോ ഉരുവിട്ടീടുന്നു ഗീത  
പരിചിതമല്ലോ ശബ്ദം അമ്മയോ അമ്മാമ്മയോ? 

"വാസാംസി ജീര്‍ണ്ണാനി യഥാ വിഹായ 
നവാനി ഗൃഹ്ണാതി നരോപരാണി 
ഥാ ശരീരാണി വിഹായജീര്‍ണാ 
ന്യന്യാനി സംയാതി നവാനി ദേഹീ-"  
-------------------------------------------------------------------------------










Friday, October 4, 2013

വ്യത്യസ്ഥനായോരൂ ----------

                       ഞാനെന്നും വ്യത്യസ്ഥന്‍ ആയിരുന്നു -
             അതെന്റെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു -
വീട്ടില്‍ പറയുന്ന കാര്യങ്ങള്‍, നാട്ടില്‍ പറയുന്ന കാര്യങ്ങള്‍, എനിക്ക് സ്വീകാര്യമല്ല എങ്കില്‍, എനിക്ക് മനസ്സില്‍ തോന്നുന്ന രൂപത്തിലെ, ഞാന്‍ പ്രതികരിക്കാറുള്ളൂ -
          അതെന്റെ അമ്മയ്ക്കും, വീട്ടിലെ കാര്‍ന്നോന്മാര്‍ക്കും അറിയാം -
                                 എന്നെയാണ് അടുത്ത 'മൂപ്പില്‍ നായര്‍' സ്ഥാനത്തേക്ക്' അവരോധിച്ചിരിക്കുന്നത് എന്ന കാര്യം പകല്‍ പോലെ ഒരു സത്യമാണ്-
                വല്ല ഗോവയിലും, ബാംഗളൂരിലും ഉള്ള 'പബ്ബില്‍', അടിച്ചു പൊളിച്ചു നടക്കേണ്ട ഈ പ്രായത്തില്‍, എനിക്ക് ഈ 'മൂപ്പില്‍ നായര്‍' പദവിക്ക് വേണ്ടി,
എന്റെ വ്യക്തിത്വത്തില്‍ വ്യതിയാനം വരുത്തി, മുഖം മൂടി ഇട്ട് ജീവിക്കേണ്ട
ഗതികേട്!
              'മൂപ്പില്‍ നായര്‍ എന്ന സ്ഥാനം' കൊള്ളാം - രസമുണ്ട് - പക്ഷെ അതിനു വേണ്ടി അനുവര്‍ത്തിക്കേണ്ടി വരുന്ന രീതികളാണ് അസഹ്യം-
                മൂന്ന് ദിവസം, അടിയാരുടെ കുടികളില്‍ പോയി താമസിച്ചു -
                      അമ്മയും,  അമ്മാവന്മാരും പറഞ്ഞിട്ട് -
            നിശബ്ദ സുന്ദരമായ ഗ്രാമാന്തരീക്ഷം - എനിക്ക് ഇഷ്ടപ്പെട്ടു -
   പക്ഷെ മൂക്കള ഒലിക്കുന്ന ഒരു കൊച്ചിനെ, ആരോ പിടിപ്പിച്ചപ്പോള്‍,
മിന്നുന്ന കാമാറകള്‍ക്ക് മുന്‍പില്‍ സുസ്മേരവദനനായി നില്‍ക്കാന്‍ പെട്ട
പങ്കപ്പാട്!
               മൂന്നാവര്‍ത്തി 'യാഡ്‌ലി' തേച്ചിട്ടും, കുളി കഴിഞ്ഞും, ആ ദുര്‍ഗന്ധം
മനസ്സില്‍ നിന്ന് വിട്ട് പോകുന്നില്ല.
                        അങ്ങിനെ ഇരിക്കെ, തറവാട്ടില്‍ അമ്മയും കാര്‍ന്നോന്മാരും  എടുത്ത ഒരു തീരുമാനം, പാളിപ്പോയി !
              അവര്‍ പറഞ്ഞതനുസ്സരിച്ച്, ഞാന്‍ എന്റെ സ്വന്തം അഭിപ്രായം
തുറന്ന് അടിച്ചു -
          "അമ്മാവനും വീട്ടുകാരും ചെയ്യുന്നത്  ശുദ്ധ അസംബന്ധമാണ്"-
               പറഞ്ഞത് കേട്ട നാട്ടുകാര്‍ പറഞ്ഞു, ഞാനാണ് മണ്ടന്‍ എന്ന് -
                                അമ്മയും, അമ്മാവന്മാരും പറഞ്ഞു -
    "സാരമില്ല മോനെ, നാട്ടുകാരില്‍,  ഈ അഭിപ്രായം പറയുന്നവര്‍, നമ്മളെ
ആദരിക്കുന്നവരില്‍,   കേവലം അഞ്ചു  ശതമാനത്തില്‍ താഴയേ ഉള്ളു !
                   "വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍"" ""
        എന്റെ അമ്മയ്ക്കും വേണ്ടപ്പെട്ടവര്‍ക്കും, ഞാന്‍ ഒരു നിമിത്തമായല്ലോ
എന്നതായിരുന്നു, എന്റെ ആശ്വാസം-
                          എന്റെ ജല്പ്പനനങ്ങള്‍ക്ക് അനുസരിച്ച്, മീഡിയയില്‍ കൂടി
പ്രതികരിച്ചത്, 'ഇത്തിരി' കൂടിപ്പോയി, എന്ന് ഞാന്‍ അമ്മാവനോട് ഏറ്റു പറഞ്ഞു.    
          തറവാടിന് വേണ്ടി, എല്ലാം പൊറുക്കുന്ന അമ്മാവന്‍ കാരണോര്‍, എന്റെ
പരാമര്‍ശങ്ങളെ  പൊറുത്തു-
      തറവാടില്ലെങ്കില്‍ അമ്മാവന്‍  ഉണ്ടോ! എന്ന ചിന്താഗതി ആയിരക്കാം!
         ഇപ്പോള്‍ നാട്ടുകാരാണോ, തറവാടാണോ പ്രസക്തര്‍ എന്ന ചര്‍ച്ച ആണ് -
                 "ഞാന്‍ എവിടെ ആണ് എന്റെ തമ്പുരാനേ" !!!!
----------------------------------------------------------------------------------------------------------