Reminiscece Of Air Force Life

Friday, October 11, 2013

വിമലാ മേനോന്റെ കവിത - "വാസാംസി ജീര്‍ണ്ണാനി "


             

പാതിരാ കഴിഞ്ഞു ഞാനുണര്‍ന്നപ്പോഴെന്റെ
പാതിമെയ്‌ ജഡമെന്ന നെരറിഞ്ഞെന്നാകിലും
ഓലുവാനാവാത്ത നിനവോകനവോയെന്നു
പോലുമേ തോന്നിപ്പോയി ശപ്തമാനിമിഷത്തില്‍

ഏതുറക്കത്തില്‍പോലും വെളിവിന്‍ കിരണങ്ങള്‍
നൂര്‍ന്നിറങ്ങീടുമെന്റെ  ക്ഷുദ്രമീ പ്രജ്ഞയിങ്കല്‍
ആര് താന്‍ വന്നുമുട്ടി വിളിച്ചതറിഞ്ഞീല
ആരുടെ സ്വരം കാതില്‍ തടഞ്ഞതറിവീല

ഒന്നിച്ചുകഴിച്ചതന്നത്താഴം പുന്നെല്ലിന്റെ
നന്മണിയരി കുത്തിയെടുത്ത ചുടുകഞ്ഞി
നന്നിതു പുഴുക്കെന്നു ചൊല്ലിയാണൊടുക്കത്തെ
വന്‍പയര്‍മണിയും നീ കഴിച്ചതോര്‍ക്കുന്നല്ലോ!

അഞ്ഞാഞ്ഞു നടന്നേറെ നേരമീ മുറ്റത്തു നീ
ആയസ്സു കൂട്ടാന്‍ നന്നെന്നുരച്ച മൊഴിയോര്‍ത്ത്
ആറിയ പാല്‍ കുടിച്ചു ചുളിച്ചു മുഖമപ്പോള്‍
ആറാത്ത കൊപമുള്ളില്‍ പൊന്തി ചൊന്നാന്‍

'മധുരസ്വപ്നമൊന്നു നേരുന്നു ഞാന്‍
മധുരം എനിക്ക് നീ വിലക്കിയെന്നാകിലും
ഗതകാലങ്ങള്‍ പെയ്ത മധുവേ മധുരം താന്‍
മതിയാം സൂക്ഷിച്ചിടാം വരുന്ന ജന്മംപോലും".

പുറമേ ചിരിച്ചകം നീറിയെന്നാകിലും ഞാന്‍
പതിവീക്കോപം വാശി പിടിക്കും കുട്ടിയെപ്പോല്‍ 
ഈയൊരു വാക്കിന്‍ തുമ്പത്തൂയലാടുന്നെന്‍ ജീവന്‍   
ഈയൊരു നോട്ടം പോരും വഴിയില്‍ വെട്ടത്തിന്നായ് 

ഞാനുറങ്ങുന്നേരം തൊട്ടിരുന്നതെന്റെ മേലിലാ-
ക്കൈകള്‍ ഇളം ചൂടും തണുപ്പും മുറ്റിനിന്നു  
ഞാന്‍ പോലുമറിയാതെ തുടച്ചുമാറ്റിയാരോ
ഞാനെന്നന്നുമണിഞ്ഞൊരു നെടുമാംഗല്ക്കുറി.  

ഉറകക്കത്തിലൊന്നു തിരിഞ്ഞു ഞാന്‍ കിടക്കവേ 
പതുക്കെ തോട്ടെന്‍ കൈയ്യാകരുത്തൂറ്റമേനിയില്‍
തണുത്തോ നിര്‍ത്തി പങ്ക പുതപ്പും നീര്‍ത്തിയിട്ടു 
ധരിച്ചില്ലോട്ടുമേയിന്നിതാണ് മൃതിയെന്ന്!

നിഴലോന്നനങ്ങിയാല്‍ ഞെട്ടിത്തെറിച്ചിടും
കുരുന്നു നെഞ്ചിനെയറിഞ്ഞൊരു മനമല്ലേ 
വാക്കൊന്നുരിയാടാതെ പോയതെന്തഹോ നീയും 
വാക്കല്ലാനേരം വന്ന വിരുന്നുകാരന്നോടൊപ്പം! 

തളരുന്നെന്റെ ദേഹം, ഇടറുന്നെന്റെ  നാദം 
ചിതറുന്നെന്റെ കണ്ണീര്‍ നിലവിളക്കിന്‍ മുന്നില്‍  
പതറും സ്വരത്തിലാരോ ഉരുവിട്ടീടുന്നു ഗീത  
പരിചിതമല്ലോ ശബ്ദം അമ്മയോ അമ്മാമ്മയോ? 

"വാസാംസി ജീര്‍ണ്ണാനി യഥാ വിഹായ 
നവാനി ഗൃഹ്ണാതി നരോപരാണി 
ഥാ ശരീരാണി വിഹായജീര്‍ണാ 
ന്യന്യാനി സംയാതി നവാനി ദേഹീ-"  
-------------------------------------------------------------------------------


8 comments:

 1. കവിത ഇഷ്ടമായി.ചിലതൊന്നും മനസിലായില്ല സത്യായ്ട്ടും.

  ReplyDelete
  Replies
  1. കവിതയ്ക്ക് ഉള്ള പ്രശ്നം അതാണ്‌ -
   എനിക്കും പലപ്പോഴും ഇത് പോലെ തോന്നിയിട്ടുണ്ട് !

   Delete
 2. മരണനേരത്തെ ഭയത്തെച്ചിന്തിച്ചാല്‍
  മതിമറന്നുപോം മനമെല്ലാം!!

  ReplyDelete
  Replies
  1. സന്ദര്‍ശനത്തിനു നന്ദി

   Delete
 3. ന ഹന്യതേ ഹന്യമാനേ ശരീരേ....


  വളരെ നല്ലൊരു കവിത  ശുഭാശംസകൾ ....

  ReplyDelete
  Replies
  1. ദേഹവും ദേഹിയും തമ്മിലുള്ള അന്തരം !

   Delete
 4. 'മധുരസ്വപ്നമൊന്നു നേരുന്നു ഞാന്‍
  മധുരം എനിക്ക് നീ വിലക്കിയെന്നാകിലും
  ...........നല്ലൊരു കവിത......

  ReplyDelete