Reminiscece Of Air Force Life

Friday, October 4, 2013

വ്യത്യസ്ഥനായോരൂ ----------

                       ഞാനെന്നും വ്യത്യസ്ഥന്‍ ആയിരുന്നു -
             അതെന്റെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു -
വീട്ടില്‍ പറയുന്ന കാര്യങ്ങള്‍, നാട്ടില്‍ പറയുന്ന കാര്യങ്ങള്‍, എനിക്ക് സ്വീകാര്യമല്ല എങ്കില്‍, എനിക്ക് മനസ്സില്‍ തോന്നുന്ന രൂപത്തിലെ, ഞാന്‍ പ്രതികരിക്കാറുള്ളൂ -
          അതെന്റെ അമ്മയ്ക്കും, വീട്ടിലെ കാര്‍ന്നോന്മാര്‍ക്കും അറിയാം -
                                 എന്നെയാണ് അടുത്ത 'മൂപ്പില്‍ നായര്‍' സ്ഥാനത്തേക്ക്' അവരോധിച്ചിരിക്കുന്നത് എന്ന കാര്യം പകല്‍ പോലെ ഒരു സത്യമാണ്-
                വല്ല ഗോവയിലും, ബാംഗളൂരിലും ഉള്ള 'പബ്ബില്‍', അടിച്ചു പൊളിച്ചു നടക്കേണ്ട ഈ പ്രായത്തില്‍, എനിക്ക് ഈ 'മൂപ്പില്‍ നായര്‍' പദവിക്ക് വേണ്ടി,
എന്റെ വ്യക്തിത്വത്തില്‍ വ്യതിയാനം വരുത്തി, മുഖം മൂടി ഇട്ട് ജീവിക്കേണ്ട
ഗതികേട്!
              'മൂപ്പില്‍ നായര്‍ എന്ന സ്ഥാനം' കൊള്ളാം - രസമുണ്ട് - പക്ഷെ അതിനു വേണ്ടി അനുവര്‍ത്തിക്കേണ്ടി വരുന്ന രീതികളാണ് അസഹ്യം-
                മൂന്ന് ദിവസം, അടിയാരുടെ കുടികളില്‍ പോയി താമസിച്ചു -
                      അമ്മയും,  അമ്മാവന്മാരും പറഞ്ഞിട്ട് -
            നിശബ്ദ സുന്ദരമായ ഗ്രാമാന്തരീക്ഷം - എനിക്ക് ഇഷ്ടപ്പെട്ടു -
   പക്ഷെ മൂക്കള ഒലിക്കുന്ന ഒരു കൊച്ചിനെ, ആരോ പിടിപ്പിച്ചപ്പോള്‍,
മിന്നുന്ന കാമാറകള്‍ക്ക് മുന്‍പില്‍ സുസ്മേരവദനനായി നില്‍ക്കാന്‍ പെട്ട
പങ്കപ്പാട്!
               മൂന്നാവര്‍ത്തി 'യാഡ്‌ലി' തേച്ചിട്ടും, കുളി കഴിഞ്ഞും, ആ ദുര്‍ഗന്ധം
മനസ്സില്‍ നിന്ന് വിട്ട് പോകുന്നില്ല.
                        അങ്ങിനെ ഇരിക്കെ, തറവാട്ടില്‍ അമ്മയും കാര്‍ന്നോന്മാരും  എടുത്ത ഒരു തീരുമാനം, പാളിപ്പോയി !
              അവര്‍ പറഞ്ഞതനുസ്സരിച്ച്, ഞാന്‍ എന്റെ സ്വന്തം അഭിപ്രായം
തുറന്ന് അടിച്ചു -
          "അമ്മാവനും വീട്ടുകാരും ചെയ്യുന്നത്  ശുദ്ധ അസംബന്ധമാണ്"-
               പറഞ്ഞത് കേട്ട നാട്ടുകാര്‍ പറഞ്ഞു, ഞാനാണ് മണ്ടന്‍ എന്ന് -
                                അമ്മയും, അമ്മാവന്മാരും പറഞ്ഞു -
    "സാരമില്ല മോനെ, നാട്ടുകാരില്‍,  ഈ അഭിപ്രായം പറയുന്നവര്‍, നമ്മളെ
ആദരിക്കുന്നവരില്‍,   കേവലം അഞ്ചു  ശതമാനത്തില്‍ താഴയേ ഉള്ളു !
                   "വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍"" ""
        എന്റെ അമ്മയ്ക്കും വേണ്ടപ്പെട്ടവര്‍ക്കും, ഞാന്‍ ഒരു നിമിത്തമായല്ലോ
എന്നതായിരുന്നു, എന്റെ ആശ്വാസം-
                          എന്റെ ജല്പ്പനനങ്ങള്‍ക്ക് അനുസരിച്ച്, മീഡിയയില്‍ കൂടി
പ്രതികരിച്ചത്, 'ഇത്തിരി' കൂടിപ്പോയി, എന്ന് ഞാന്‍ അമ്മാവനോട് ഏറ്റു പറഞ്ഞു.    
          തറവാടിന് വേണ്ടി, എല്ലാം പൊറുക്കുന്ന അമ്മാവന്‍ കാരണോര്‍, എന്റെ
പരാമര്‍ശങ്ങളെ  പൊറുത്തു-
      തറവാടില്ലെങ്കില്‍ അമ്മാവന്‍  ഉണ്ടോ! എന്ന ചിന്താഗതി ആയിരക്കാം!
         ഇപ്പോള്‍ നാട്ടുകാരാണോ, തറവാടാണോ പ്രസക്തര്‍ എന്ന ചര്‍ച്ച ആണ് -
                 "ഞാന്‍ എവിടെ ആണ് എന്റെ തമ്പുരാനേ" !!!!
----------------------------------------------------------------------------------------------------------
             

         

       

16 comments:

 1. മൂപ്പില്‍ നായര്‍ക്ക് അങ്ങനെ ചടങ്ങുകളൊക്കെയുണ്ടോ?

  ReplyDelete
 2. ഇതെല്ലാം ഒരു പഴം കഥ അല്ലേ അജിത്തേ

  ReplyDelete
 3. കേട്ടുകേള്‍വിപോലുമില്ല പുതിയ തലമുറയ്ക്ക് :(

  ReplyDelete
  Replies
  1. ഓഡിനന്സിനെ' കുറിച്ച് 'നോണ്‍ സെന്‍സ്' എന്ന് പറഞ്ഞതിനെ ഉദ്ദേശിച്ചാണ്
   എഴുതിയത് - !

   Delete
 4. ചിത്രം സിനിമയിലെ കാര്യങ്ങൾ ഓര്മ വന്നു അപ്പൊ എന്ത് മനോഹരമായ ആചാരങ്ങൾ എന്ന് പറയുന്ന ഇത്തരം കാര്യങ്ങൾ സത്യത്തിൽ ഉണ്ട് അല്ലെ

  ReplyDelete
 5. 'ഓഡിനന്സിനെ' കുറിച്ച് 'നോണ്‍ സെന്‍സ്' എന്ന് പറഞ്ഞതിനെ ഉദ്ദേശിച്ചാണ്
  എഴുതിയത് - പണി പാളി എന്ന് തോന്നുന്നു !

  ReplyDelete
 6. മൂപ്പിൽ‌സ് നായർ എന്ന സ്ഥാനം ഒരലങ്കാരമായിരുന്നൂട്ടോ... അധികാരമില്ലെങ്കിലും ഇപ്പോഴും രാജാക്കന്മാർ നമ്മുടെ നാട്ടിൽ ജീവിക്കുന്നുണ്ടല്ലൊ ഒരു ഗമയോടെ...!

  ReplyDelete
 7. thank you v.k - am happy that somebody got what I meant !

  ReplyDelete
 8. അത്യാവശ്യം ആ പദവി ഒരു അന്തസ്സ് ആണ്. ഇപ്പോൾ നടക്കില്ല എന്ന് തോന്നുന്നു ...

  ReplyDelete
 9. വ്യത്യസ്തനായൊരു മൂപ്പില്‍ നായരെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല...........

  ReplyDelete
 10. സറ്റയർ നന്നായിട്ടുണ്ട്. സർ ചാത്തുമാരുടെ അഭാവം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടെന്നു തോന്നുന്നു.

  ReplyDelete
 11. വ്യത്യസ്തനായൊരു മേനോന്‍ സാറെ നിങ്ങള്‍ മൂപ്പില്‍ നായരാകാതിരുന്നത് നമ്മുടെ ഭാഗ്യം

  ReplyDelete