Reminiscece Of Air Force Life

Monday, July 2, 2012

ആല്‍വിന്‍ ടോഫ്ലാറും ഞാനും                                   
                                  ആല്‍വിന്‍ ടോഫ്ലാറുടെ "ഫ്യൂച്ചര്‍  ഷോക്ക്" എന്ന പുസ്തകം ഞാന്‍ വായിക്കുന്നത്, ഒരു മുപ്പതു കൊല്ലം മുമ്പാണ്. അന്നത്തെ ബെസ്റ്റ് സെല്ലര്‍ ആയിരുന്ന ആ പുസ്തകം, വായിക്കാന്‍ നിര്‍ദേശിച്ചത് എന്റെ  ജേഷ്ഠന്‍  ആയിരുന്നു.

                  അദ്ദേഹം ഒരുപാടു ബുക്കുകള്‍ വായിച്ചിട്ടുണ്ട്, എഴുത്തും നല്ല പോലെ വശമുള്ള ഒരാളാണ്. 

                       കേരളത്തിലെ ജനസാന്ദ്രത ഉള്‍ക്കൊണ്ട്, ഇവിടെ ആണവ നിലയം ഉചിതമല്ല എന്ന് മുറവിളി കൂട്ടി, സ്വന്തം ഔദ്യോഗിക   പദവി  വരെ, നഷ്ടപ്പെടുത്തിയ ആള്‍..-

                ആ കാലഘട്ടത്തില്‍, "ആണവ നിലയം അരുത്" എന്നൊരു പുസ്തകം ഇറങ്ങിയിരുന്നു. ശ്രീ. ഓ.വി. വിജയയന്‍, ശ്രീ. സുരേന്ദ്രനാഥ്,ശ്രീ . എന്‍. വി. കൃഷ്ണ വാര്യര്‍, ശ്രീമതി. സുഗത കുമാരി, കൂടാതെ ലോക പ്രശസ്തന്‍ ആയ ഒരു ന്യുക്ളിയര്‍ എന്‍ജിനിയര്‍ സായിപ്പും, പിന്നെ എന്റെ  ജേഷ്ഠന്‍  ആയിരുന്നു, അതില്‍ ലേഖനങ്ങള്‍ എഴുതിയത്.

            ആ പുസ്തകം വിദ്യാ സമ്പന്നമായ കേരളത്തില്‍, കോളിളക്കം ഉണ്ടാക്കി.  

        ഒരു ക്രൈസിസ് മാനെജെമെന്ടു സംവിധാനം പോലും ഇല്ലാത്ത,
ജനസാന്ദ്രമായ, നമ്മുടെ നാട്ടില്‍ "ത്രീ മൈല്‍ ഐലാണ്ടിന്റെയും",
"ചെര്നോബിലിന്റെയും" ബാക്കി പത്രങ്ങള്‍, ലളിതമായി വായിച്ചു മനസ്സിലാക്കിയ മലയാളികള്‍ പ്രതികരിച്ചു.

                           ഇത്രയും എഴുതിയത്, ഇത് പോലെയുള്ള ഒരു വ്യക്തി,
ഒരു ബുക്ക് വായിക്കാന്‍ പറയുമ്പോള്‍, നമ്മള്‍ അത് വായിക്കാന്‍ ശ്രമം 
നടത്തുന്നതിനു, രണ്ടാമത് ഒരു അഭിപ്രായം ഇല്ല, എന്ന് പറയാന്‍ വേണ്ടി
ആയിരുന്നു.  ആ ബുക്ക്, വായിച്ചാല്‍ എനിക്ക് മനസ്സിലാകുമോ എന്നുള്ള 
ഭയവും ലേശം ഇല്ലാതിരുന്നില്ല. 

                        എന്റെ കുടുംബത്തില്‍, പലരും വായനാ ശീലമുള്ളവരും,
ചിലര്‍ എഴുതാന്‍ കഴിവുള്ളവരും ആയിരുന്നു. അവരെല്ലാപേരും കൂടി,
എന്നെ ഒന്ന് നന്നാക്കാന്‍ പല ഉദ്യമങ്ങളും നടത്തിയിട്ടുണ്ട്! 
                         അതിനായി പല പുസ്തകങ്ങളും വായിക്കണം എന്ന് 
എന്നെ ഉപദേശിച്ചിട്ടും ഉണ്ട്.

                   പല സംരംഭങ്ങളിലും, ഒരു അമ്പതു പേജു കഴിയുമ്പോള്‍ " സ്തുല്ല്, ഞാന്‍ ഇല്ല കളിക്കാന്‍" എന്ന് പറയാറുള്ള, ഒരു ബാലന്റെ അടവാണ്, ഞാന്‍ കൈക്കൊണ്ടിരുന്നത്.       
          
                           പക്ഷെ, ആല്‍വിന്‍  ടോഫ്ലാറുടെ "ഫ്യൂച്ചര്‍ ഷോക്ക്" എന്ന പുസ്തകം, എന്റെ കണ്ണ് തുറപ്പിച്ചു!
                           
                            ലോകത്ത് നടക്കുന്ന കണ്ടുപിടുത്തങ്ങളും, മാറ്റങ്ങളും,
എത്ര ലളിതമായ ഭാഷയില്‍ ആണ്, അദ്ദേഹം കൈകാര്യം  ചെയ്തിരിക്കുന്നത്! വായനക്കാരെക്കൊണ്ട് തന്നെ, ചിന്തിപ്പിക്കാനും, അദ്ദേഹം മനസ്സില്‍ കരുതിയിരുന്ന ആശയം, ഒരു സന്ദേശമായി, സാധാരണക്കാരില്‍,  എത്തിക്കാനും ആയുള്ള യത്നം.
                                 ഒരു നാടിന്റെ മുഖമുദ്ര ആയ "പോസ്റ്റ്‌ ഓഫീസുകള്‍"  
അപ്രത്യക്ഷമാകും- മനുഷ്യര്‍ വ്യവഹാരങ്ങള്‍ക്കായി, പണം കൈയില്‍ 
കൊണ്ട് നടക്കേണ്ട അവസ്ഥ മാറും, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയിലും 
കംമമ്യുനിക്കെഷന്‍  ടെക്നോളജിയിലും വരാന്‍ പോകുന്ന മാറ്റങ്ങള്‍ -
ഇതിലൊക്കെ കൂടി, മനുഷ്യ മനസ്സിന് താങ്ങാന്‍ പറ്റാതാകുന്ന മാനസിക 
അവസ്ഥ - 

             അങ്ങിനെ ഇന്ന് നമ്മള്‍ കാണുന്ന നിരവധി മാറ്റങ്ങള്‍, അദ്ദേഹം 
മുപ്പത്തി അഞ്ചു കൊല്ലങ്ങള്‍ മുന്‍പേ കണ്ടിരുന്നു- അതിന്റെ ആകെ തുകയാണ് ആ പുസ്തകം!   

               ഇതെല്ലാം ഉള്‍ക്കൊണ്ട ഞാന്‍, ഇരുപതു കൊല്ലങ്ങള്‍ക്ക് മുന്‍പ്,  മിഡില്‍ ഈസ്റ്റില്‍ വന്നപ്പോള്‍, കാനഡയില്‍ നിന്ന് പെട്രോളിയും ഇന്ജിനിയിറിങ്ങില്‍ പി. എച്ച്. ഡി എടുത്ത എന്റെ ഭാര്യയുടെ ഒരു ബന്ധുവുമായി പരിചയപ്പെടാന്‍ ഇടയായി . 

                             ഏതാണ്ട് മുപ്പത്തേഴു കൊല്ലങ്ങള്‍ക്ക് മുന്‍പായിരുന്നു 
എന്റെ വിവാഹം നടന്നത്. അന്ന് നമ്മുടെ നാട്ടില്‍, കളര്‍ ഫോട്ടോ ഇല്ലായിരുന്നു. ആ സമയത്ത് നാട്ടില്‍ ആദ്യമായി വിവാഹ ഫോട്ടോ,
കളറില്‍ എടുക്കാനും, അത് സൂക്ഷിക്കാനും ഭാഗ്യം കിട്ടിയ ഒരാളാണ് 
ഞാന്‍ എന്ന് തോന്നുന്നു. കാരണം ആ വിവാഹത്തിന്, അന്ന് കാനഡയില്‍ 
ഉണ്ടായിരുന്ന മേല്‍പ്പറഞ്ഞ ഭാര്യ സഹോദരന്‍ പങ്കെടുക്കാന്‍ ഇടയായി.

                             അദ്ദേഹം കൊണ്ടുവന്ന കാമറയില്‍ എടുത്ത ഫോട്ടോ,
നമ്മുടെ നാട്ടില്‍ കളര്‍ ഫിലിം പ്രോസ്സെസ്സിംഗ് ഇല്ലാതിരുന്നതിനാല്‍, ബോംബെയില്‍ അയച്ചാണ് പ്രിന്റു എടുത്തത് എന്ന് എനിക്ക് പിന്നീട് 
അറിയാന്‍ കഴിഞ്ഞു.

                             എന്തായാലും എന്റെ കല്യാണ ആല്‍ബത്തിലെ ആദ്യത്തെ 
പേജില്‍ തന്നെ അത് സ്ഥാനം പിടിച്ചു.

                              അങ്ങിനെ, വര്‍ഷങ്ങള്‍ക്കു ശേഷം, പരിചയപ്പെട്ട എന്റെ ഭാര്യയുടെ ബന്ധുവും ,ഞാനും, എന്റെ ഒരു സുഹൃത്തും കൂടി ഒരു വാരാന്ത്യത്തില്‍ ഒത്തുകൂടി.

                             ഒരുപാടു വായനാശീലവും, ക്രാന്ത ബുദ്ധിയും ഉള്ള  എന്റെ ഭാര്യാ സഹോദരന്‍. .-.ഡിജിറ്റല്‍  സാങ്കേതികവിദ്യയെ പറ്റിയും, അതിന്റെ അപാര സാധ്യതകളെ പറ്റിയും ഏറെ സംസാരിച്ചു. 

                         ഇങ്ങനെയുള്ള കാര്യങ്ങളില്‍, എന്റെ സുഹൃത്തിന്റെയും, എന്റെയും, അറിവിന്‌ പരിമിതികള്‍ ഉണ്ടായിരുന്നു. അന്ന്, പതിനെട്ടു   കൊല്ലങ്ങള്‍ക്ക് മുന്‍പ്, വായിച്ചറിവിന്റെ ബലത്തില്‍, അദ്ദേഹം പറഞ്ഞു- 

                              "നാളത്തെ കാമറയില്‍ ഫിലിം ഉണ്ടാകുക ഇല്ല - കാമറ ഫിലിം, ലോകത്ത് നിന്ന് അപ്രധ്യക്ഷമാകും - ഫിലിം ആവശ്യമില്ലാത്ത 
കാമറ ആണ് നാളത്തെ ലോകത്തില്‍ ഉണ്ടാകാന്‍ പോകുന്നത്!" 

                          രണ്ടെണ്ണം അകത്തു ചെന്നതിന്റെ മുറുക്കത്തില്‍, ഞാനും സുഹൃത്തും അങ്ങേരെ കളിയാക്കി കമന്റടിച്ചു.

                            "ചുവരില്ലാതെ ചിത്രമെഴുതാന്‍ പറ്റുമോ?"
  
                   ഞങ്ങളുടെ അറിവുകള്‍ വെച്ച് അതിനെതിരായി സംസാരിച്ചപ്പോഴും,  അദ്ദേഹം നിശബ്ദനായി ഇരുന്നു. സാധാരണ മിഡില്‍ ഈസ്റ്റില്‍ കാണാറുള്ള ഒരു ടെക്നോക്രാടിന്റെ "തള്ള്" ആയി, ഞങള്‍ അതിനെ കണ്ടു.   
  
                             കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അദ്ദേഹം ഇവിടത്തെ ജോലി മതിയാക്കി, നാട്ടിലേക്ക് മടങ്ങി. 

                             അത് കഴിഞ്ഞു ഡിജിറ്റല്‍ കാമറ പൊതു വിപണിയില്‍ 
വന്നു. സാധാരണക്കാരന് പോലും മനസ്സിലായി "ഫോട്ടോ  എടുക്കാന്‍ ഫിലിം ആവശ്യമില്ല" എന്ന്!!   

                               ഇന്ന് ഞാനും എന്റെ സുഹൃത്തും കൂടി ആ പഴയ കാര്യം സംസാരിച്ചു, ഞങ്ങള്‍ക്ക് പറ്റിയ ആ അമളി, ജാള്ല്യതയോടെ
ഓര്‍ക്കാറുണ്ട്.   

                  "ടോഫ്ലാറുടെ" വാചകം ഞങ്ങള്‍ ഒരുമിച്ചോര്‍ത്തു.
        
  "മാറ്റങ്ങളുടെ അലയടി, മനുഷ്യ മനസ്സിനു ഉള്‍ക്കൊള്ളാന്‍ പറ്റാത്ത 
തീവ്രതയിലാണ് പോകുന്നത്" (ആശയ പരിഭാഷ എന്റെ)       

                 സാങ്കേതികമായ കണ്ടുപിടുത്തങ്ങള്‍ക്ക് 'ഗലീലിയോയെ'
തുറുങ്കില്‍ അടച്ച ലോകം ആണല്ലോ ഇത്. അതുകൊണ്ട് ആ ജേഷ്ഠ സഹോദരന്‍, ഞങ്ങളോട് പൊറുക്കും എന്ന് വിശ്വസിക്കുന്നു.

                                -----------------------------------------------------   
       

8 comments:

 1. അനുഭവം വായിച്ചപ്പോള്‍ ആ ജ്യേഷ്ഠന്റെ പേരു കൂടി അറിയണമെന്ന് ഒരു ആഗ്രഹം. ഫ്യൂച്ചര്‍ ഷോക്ക് ഇപ്പോഴും പുസ്തകശാലകളില്‍ ഉണ്ടാവുമോ? എഴുത്തിന്റെ ശൈലി ഇഷ്ടപ്പെട്ടു. ആശംസകള്‍...
  ഡാഷ്‌ബോര്‍ഡില്‍ പോയിട്ട് സെറ്റിംഗ്‌സില്‍ പോസ്റ്റ്‌സ് ആന്റ് കമന്റ്‌സ് എന്നതില്‍ ഷോ വേര്‍ഡ് വേരിഫിക്കേഷനു നേരെ 'നോ' എന്ന് ആക്കുക. വേര്‍ഡ് വേരിഫിക്കേഷന്‍ കമന്റ് ഇടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

  ReplyDelete
  Replies
  1. thank u
   njan sramicukodirikkukayaanu
   pl. keep in touch

   Delete
 2. നമസ്കാരം. നിഷയുടെ ബ്ലോഗില്‍ പ്രാവിനെ വെടിവച്ചു വീഴ്ത്തിയ കമന്റ് കണ്ടപ്പോള്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ വന്നുനോക്കാന്‍ സമയം കിട്ടിയില്ല. എയര്‍ ഫോഴ്സ് അനുഭവങ്ങള്‍ വായിക്കാന്‍ തീര്‍ച്ചയായും അവരും. ഫോളോവര്‍ ഓപ്ഷന്‍ തുറന്നിരുന്നെങ്കില്‍ നല്ലതായിരുന്നു. വീണ്ടും കാണാം.

  Please disable word verification too.

  ReplyDelete
  Replies
  1. നന്ദി അജിത്‌ - താങ്കളുടെ അരനാഴികനേരം വായിച്ചു -
   ഒരു ജ്ഞാനപ്പാന വായിച്ച പ്രതീതി തോന്നി
   ഇനിയം കാണാം

   Delete
 3. ക്രാന്തദർശികളായ പലരും ഇത്തരം ചിന്തകളും സ്വപ്നങ്ങളും മറ്റുള്ളവരിലേക്ക് പകരാൻ ശ്രമിച്ചിട്ടുണ്ട്. അപ്പൊഴൊക്കെ അവർക്ക് തിക്താനുഭവങ്ങൾ നേരിടേണ്ടിയും വന്നിട്ടുണ്ട്. കേട്ടിട്ടില്ലെ...
  ഇന്നലെ ചെയ്തോരബദ്ധം
  ഇന്നത്തെ ജീവിതരീതി ആകാം
  നാളത്തെ ശാസ്ത്രമതാകാം...
  ആശംസകൾ...

  ReplyDelete
 4. ഇത്രയും വര്‍ഷങ്ങള്‍ക് മുന്‍പ് തന്നെ ഇതൊക്കെ മുന്‍കൂട്ടി കണ്ടിരുന്നോ ..?അത്ഭുതം തോന്നുന്നു .സര്‍, ഫോളോവെര്‍ ഓപ്ഷന്‍

  ആഡ് ചെയ്തിരുന്നേല്‍ നന്നായിരുന്നു

  ReplyDelete
 5. നന്ദി - ടോഫ്ലാറിന്റെ "third world എന്നെ ഒരു ബുക്കും ഇറങ്ങിയിട്ടുണ്ട്.
  ഫോളോവര്‍ ഓപ്ഷന്‍ വര്‍ക്ക് ചെയ്യുന്നില്ല !
  കാണാം

  ReplyDelete