Reminiscece Of Air Force Life

Monday, December 30, 2013

ആറന്മുളയില്‍ ഞങ്ങള്‍ സുഗതകുമാരി ടീച്ചറിന്‍റെ കൂടെയാണ്

                ഞാന്‍ നേരത്തെ എഴുതിയ ഒരു പോസ്റ്റ് ആവര്‍ത്തിക്കുന്നു -
അന്ന് എഴുതിയിരുന്നത് 'സംശയത്തിന്‍റെ' നിഴലില്‍ കൂടി നമ്മള്‍ അറിഞ്ഞ
വസ്തുതകളെ ആധാരമാക്കിയാണ്'-
         ഇന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ വിഭിന്നമാണ് -
   'തണ്ണീര്‍ തടങ്ങള്‍ നികത്താന്‍, ഒരു കൊട്ട മണ്ണ് പോലും ഇട്ടിട്ടില്ല എന്ന്
മുഖ്യമന്ത്രി'
     'ഇതെല്ലാം നടന്നത് ഇടത് സര്‍ക്കാരിന്‍റെ സമയത്താണ്'
       സ്ഥലത്തിന്‍റെ 'പോക്ക് വരത്ത്' നടത്തിയത് 'ഉമ്മന്‍ ചാണ്ടിയുടെ' സമയത്താണ് - വി. എം. സുധീരന്‍ വരെ  പറഞ്ഞു 'ആറന്മുളയില്‍ ആദ്യം മുതലേ നടക്കുന്നത് കള്ളക്കളികള്‍ ആണ്' എന്ന് !
                പുറകെ പ്രതിപക്ഷ നേതാവിന്‍റെ പ്രഖ്യാപനം -
    'ഞങ്ങളുടെ സമയത്ത് അങ്ങിനെ ഒരു അനുവാദം കൊടുത്തിട്ടില്ല'
                  ഇവര്‍ രണ്ടുപേരും അല്ല എങ്കില്‍,   എനിക്കൊരു സംശയം -
                         'ഞാനാണോ അനുമതി കൊടുത്തത്' എന്ന് !
                                  'ദല്‍ഹി ഒരു സൂചന ആണേ'
    'പവര്‍ കറപ്പ്ട്സ്,അബ്സല്ല്യൂറ്റ് പവര്‍   കറപ്പ്ട്സ് ആബ്സല്ല്യൂട്ടിലി'
എന്ന മഹത് വചനം ഓര്‍ക്കുന്നത് കൊള്ളാം -
              അതുകൊണ്ടാണല്ലോ, സ്സൂര്യനെല്ലി കേസ്സിനെ കുറിച്ച് ചോദിച്ച ഒരു
മാധ്യമ പ്രവര്‍ത്തകയോട്, 'വയലാര്‍ രവി' ചോദിച്ച ചോദ്യം!
         "നിങ്ങള്‍ക്കെന്താ, അതുപോലത്തെ അനുഭവം വല്ലതും ഉണ്ടായിട്ടുണ്ടോ?"
                'ധാര്‍ഷ്ട്യത്തിന്‍റെ  പാരകമ്യം ആയിരുന്നു അത്"-
      ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ നടത്തുന്ന ഈ ഒത്തുകളിയില്‍
ജനങ്ങള്‍ മടുത്തു  -
       നിങ്ങള്‍ സാധ്യത കണ്ടിട്ടുള്ള, 'നായര്‍, നാരണീയര്‍, യാക്കോബ, മാര്‍ത്തോമ,
കാന്താപുരവും, അല്ലാത്തതും ആയ വിഭാഗത്തിലും, സാധാരണ മനുഷ്യര്‍
കാംഷിക്കുന്ന ഒരു മാറ്റത്തിന് ഉള്ള വെമ്പല്‍ ഉണ്ട്-
           എനിക്ക് ആരോ ഫോര്‍വേഡ് ചെയ്ത ഒരു 'കമന്റ്റ് ഉണ്ട് -
         കുട്ടികള്‍ക്ക് വേണ്ടി, ഉപയോഗിച്ച 'ഡയപ്പറും, മൂല്ല്യ ശോഷണം വന്ന രാഷ്ട്രീയവും, സമയത്തിന് അനുസരിച്ച്  മാറ്റണം' !
               ഇല്ലങ്കില്‍ അനുഭവിക്കേണ്ടി വരുന്നത് നമ്മള്‍ തന്നെ ആണ് !
    'ടൂറിസത്തിലും, വ്യവസായത്തിലും, പരിസ്ഥിതിയിലും, 'ആ ഇക്ക' ആയാലും 'ഈ ഇക്ക' ആയാലും, തധ്യൈവ!
              ഓശാന പാടാന്‍  കുറെ 'വേലക്രിഷ്ണന്മാരും!
             നാല് കൊല്ലം, അധികാരത്തിന്‍റെ തിമിര്‍പ്പില്‍ ആറാടിയിട്ട്, ഇപ്പോള്‍
മാനസാന്തരം അഭിനയിക്കുന്നു!
                   ഇവിടെയാണ്‌ 'ആറന്മുള വിമാന താവളക്തിന്‍റെ  പ്രത്യേകത '-
            സ്വന്തം കസേരക്ക് വേണ്ടിയിട്ട്, അമ്മായി അമ്മയോടും മരുമോനോടും
'അച്ചാരം' മേടിച്ച് വന്നിട്ട് കളിക്കുന്ന ഈ കളി, പരിതാപകരം തന്നെ !
             വി. എം. സുധീരന്‍, പ്രതാപന്‍, വി.ഡി സതീശന്‍ തുടങ്ങിയ ഭരണ പക്ഷത്തുള്ള, പ്രതിനിധികള്‍ക്ക് ഉപരി, എഴുപത്തിനാല് ജനപ്രതിനിധികളുടെ വിയോജിപ്പിന് എതിരെ, എട്ടു എം. പി മാര്‍ നട്ടെല്ല് മറന്ന്‍,  അമ്മായിയുടെ
കൂടെ കൂടി -
        'ട്രേഡ് യൂണിയനെന്‍റെയും, സ്ഥാപിത വോട്ട് ബാങ്കുകളുടെയും' തിമിര്‍പ്പില്‍ ആണല്ലോ ഈ ഹൂങ്ക്'  -  മനം മടുത്ത സാധാരണ ജനങ്ങള്‍, ഇത് മടുത്തിരിക്കുന്നു.   ഇതിനപ്പുറം ഒരു ജനഹിതം ഉണ്ടെന്ന് നിങ്ങള്‍ കാണാന്‍ പോകുന്നു !
              ഇങ്ങോട്ട് വാ - 2014 ല്‍ കാണാം !
    ഇത്രയും 'പൊളിറ്റിക്കല്‍ സാറ്റെയെഴ്സ് ' വന്നിട്ടുള്ള കേരളത്തിന്‌ ആണ് ഈ ദുര്‍വിധി !
            'അമ്മ, അണ, എന്ന് എഴുതാന്‍ പറ്റിയതില്‍ ഒരു കാര്യോം ഇല്ല മാഷെ'!
----------------------------------------------------------------------------------------------------            
   ഒരു അപ്പോസ്തലനാം എബ്രഹാം വന്നു - പമ്പയാറിന്‍റെ  തായ് വഴികള്‍ സ്വായത്തമാക്കി - അതില്‍ നീര്‍ച്ചാലുകള്‍ക്ക് എതിരേയും അല്ലാതെയും 'തടകള്‍' കെട്ടുന്നു - ഇതെല്ലാം ഒരു വ്യക്തി പ്രഭാവത്തിന്‍റെ ചൊല്ലിലും ചിലവിലും !
                                       ആ കെട്ടിയ തടകള്‍ ഒരു ദേശത്തിന്‍റെ ചരിത്രം മാറ്റി എഴുതകയാണ്, എന്നുള്ളതില്‍ ലവലേശം ലജ്ജ  ഇല്ലാത്ത 'ഉളുപ്പില്ലാത്ത'  കുറെ ആളുകളും അധികാരികളും!
              "ഒരിഞ്ചു വയല്‍ പോലും നികത്താന്‍ അനുവദിക്കപ്പെടുകയില്ല എന്ന്
ആണയിട്ട് പറയുന്ന സമയത്താണ്, ഈ സ്ഥലങ്ങളെല്ലാം, നികത്തപ്പെട്ടത്!
      പെരിയാറിന്‍റെ  കൈവഴികള്‍ക്ക്‌ ഇരുവശവും ഇത് പോലെ നികത്തപ്പെട്ട
വയലുകള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്!
                             ആലുവയില്‍ നിന്ന് പറവൂര്‍ വരെ ഉള്ള ബസ്സിലുള്ള യാത്ര, കാഞ്ഞിരമറ്റത്ത്   നിന്ന് പൂ.ത്തോട്ട വരെയുള്ള യാത്ര, ഇതെല്ലാം പണ്ട് മനസ്സിന് കുളിര് നല്‍കിയിട്ടുള്ള  യാത്രകളായിരുന്നു -  റോഡിന്‍റെ രണ്ട് വശവും, നെല്‍വിളകള്‍ പൂത്തുലഞ്ഞ് കാറ്റില്‍ ആടി നില്‍ക്കുന്ന നയനാന്ദകരമായ
ദൃശ്യം -
                               കൂടാതെ 'പൊക്കാളി'  അതുപോലെ 'കരി നിലങ്ങളില്‍', വിളവെടുപ്പിനുശേഷം, ഇറക്കിവിടുന്ന 'താറാവ് കൂട്ടങ്ങള്‍' - ആ കൃഷിയുടെ ബാക്കിപത്രത്തില്‍ ജീവിക്കുന്നവരും, അതുകൊണ്ട് ജീവസന്ധാരണം നടത്തതുന്നവരുംമായ അനേകം മനുഷ്യരാണ് -
                       പതിനായിര കണക്കിന് ഏക്കര്‍ കൃഷി ഭൂമികളില്‍, ഇന്ന്
കുറ്റിയടിച്ച കമ്പിയില്‍, നീണ്ട കയറില്‍ കെട്ടിയിരിക്കുന്ന 'പോത്തിന്‍ കിടാവുകള്‍', വയല്‍ നികത്തിയ സ്ഥലങ്ങളില്‍ വീടുകള്‍, ക്രഷരുകള്‍!
                കൃഷി അസാധ്യമായ സ്ഥലങ്ങളില്‍ കണ്ടുപിടിക്കപ്പെട്ട, പുതിയ വരുമാന മാര്‍ഗം!  
        മൂവാറ്റുപുഴ ആറിന്‍റെ  തായ് വഴിയായി, പിറവത്ത് കൂടി ഒഴുകുന്ന പുഴയുടെ, രണ്ട് വശങ്ങളിലും, ഡ്രില്‍ ചെയ്ത്, പാടത്ത് നിന്ന് മണ്ണ് വലിച്ചെടുക്കുന്നു-
            ചുരുക്കത്തില്‍ നമ്മുടെ നാട്ടില്‍ നിന്ന് ലഭിക്കാവുന്ന നെല്‍വിളകളെ   എല്ലാം കഴുത്ത് ഞെരിച്ചു കൊല്ലുന്നു!
                           എന്നാലും മലയാളിക്ക് രണ്ട് നേരവും ചോറുണ്ടില്ലെങ്കില്‍,
'അസക്യതയും'!
               ആറന്മുളയില്‍ സംഭവിച്ചത്, കരുതി കൂട്ടി നടത്തിയ ഒരു കുരുതി ആയിരുന്നു എന്നതാണ് പ്രത്യേകത!
      അതും ജല സമൃദ്ധി,  പ്രകൃത്യാ അനുഗ്രഹിച്ചിട്ടുള്ള ഒരു ഭൂപ്രദേശത്ത് !
              അതിനെ ആശ്രയിച്ചു കഴിയുന്ന ഒരു ജനാവലിയെ നിസ്സഹായരാക്കി !
             നല്ല രസമായിരിന്നു കാണാന്‍, "കര്‍ഷക തൊഴിലാളി പ്രേമികളുടെ പതിച്ചു കൊടുക്കലും, പിന്നെ ജനങ്ങളെ പ്രീണിപ്പിക്കാനുള്ള,  തിരിച്ച് പിടിക്കലും"!
                      " മലയാളികള്‍ സംപൂജ്യരായി"!
                               'കൈയ്യാലപ്പുറത്ത് ഇരിക്കുന്ന 'ഏണിക്കും , തേങ്ങായ്ക്കും'
എങ്ങോട്ടും  ആകാമല്ലോ എന്നാണല്ലോ , കഴിഞ്ഞ ആഴ്ച ഇറങ്ങിയ 'പുതുമൊഴി'!
                              "തണ്ണീര്‍ തടം" നികത്തിയവനെതിരെ നടപടി കൈക്കൊണ്ട്, നിയമപ്രകാരം  സ്ഥലം തിരിച്ച് പിടിച്ച്, സര്‍ക്കാര്‍ 'മിച്ചഭൂമിയായി' വിളംബരം നടത്തുന്നു - അപ്പോള്‍ 'തണ്ണീര്‍ തടം', ഔദ്യോഗികമായി 'മിച്ചഭൂമിയായി'.
            അത് സമീപ പ്രദേശത്ത് വരുന്ന ഒരു വലിയ വികസനോദ്യമത്തിനായി, വിട്ട് കൊടുക്കുന്നു -
                         എന്താ ഒരു വിശാലമനസ്കത !
          ഫലത്തില്‍ നടന്നതോ ഒരു വ്യക്തിക്ക് വേണ്ടി -
              തണ്ണീര്‍ തടം, മിച്ചഭൂമിയായി, മിച്ച ഭൂമി, വ്യവസായ അനുയോജ്യമായ
ഭൂമിയായി , വ്യവസായമല്ലാത്ത ഒരു സംരഭത്തിന് കൈമാറ്റം ചെയ്യപ്പെടാന്‍
ഉതകുന്നതായി! ഒരു പ്രദേശത്തെ ആയിരകണക്കിന് ഏക്കര്‍ കൃഷി നടന്നിരുന്നത്, ഇല്ലാതെയായി, സമീപ പ്രദേശത്തെ കുടിവെള്ളം ഇല്ലാതെയായി!
                "ഇതാണ് വികസനം"!
                       ഇത് തുടങ്ങിവെച്ചത് ഞങ്ങളല്ല അവരാണ്, എന്ന് ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് പിടിച്ചു, പൊതുജനത്തെ 'കൊഞ്ഞനം കുത്തി'
കാണിക്കുന്നു !        
                                       പിന്നെ പി.പി.പി അടിസ്ഥാനത്തില്‍ അന്തര്‍ദേശീയ വിമാനത്താവളത്തിനായി , അംബാനിയും കൂടെ ചേര്‍ന്നപ്പോള്‍,
കേന്ദ്ര സുരക്ഷ വകുപ്പിന്‍റെ സാങ്കേതികമായ അനുവാദതടസ്സം പൊടുന്നനെ ഇല്ലാതെയായി, മത്സരിച്ച്' പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ക്ലിയറന്‍സും!
        ഈ കൈമാറ്റത്തിനിടയില്‍, മാഡത്തിന്‍റെ മരുമോനും താല്‍പര്യമുണ്ടെന്ന് കേള്‍ക്കുന്നു -
           'അതുകൊണ്ടായിരിക്കാം, വേണമെങ്കില്‍ ചക്ക വേരിലും കായ്ച്ചത്'!
           'ഇതിനൊക്കെയാണ് 'ഏകജാല സംവിധാനം' എന്ന് പറയുന്നത്!
                      ഒറ്റ ജാലകം മതി - 'പണം' !  പരുന്ത് പോലും പറക്കില്ല !
                   'പാര്‍ലിയമെന്റു കമ്മിറ്റിയും, കേരളത്തിലെ എഴുപത്തിനാല് ജനപ്രതിനിധികളും' വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും, വടക്കന്‍ കാറ്റിന്‍റെ
ശക്തിയില്‍ എല്ലാം പറന്നു പോയി!      
                  അന്തര്‍ദേശീയ വിമാനത്താവളത്തിന്‍റെ പറയപ്പെടുന്ന ഒരു സൗകര്യം,
'ശബരിമല ദര്‍ശനം' സുഗമമാകും എന്നതാണ്!
          'അയ്യപ്പ സേവാ സംഘം' പോലും അതിനെ പിന്‍ താങ്ങിയിട്ടില്ല!
              'അയ്യപ്പനേക്കാള്‍ അയ്യപ്പഭക്തി അംബാനിക്ക് വന്നാല്‍, പിന്നെ ആര് പിടിച്ചാലും നില്‍ക്കുമോ'!
YouTube - Videos from this email

---------------------------------------------------------------------------------------------------------
    

6 comments:

  1. ഒരു കുട്ട മണ്‍നുപോലും ഞങ്ങള്‍ അവിടെ ഇട്ടിട്ടില്ല എന്ന് കമ്പനി......!!!

    ReplyDelete
  2. ഇതൊക്കെ ആ ആറന്മുളയിലിരിക്കുന്ന വലിയവന്റെ കളികളാണ്‌. അദ്ദേഹത്തിന്റെ മുകളിലൂടെ ഒന്നും പറക്കില്ല.

    ReplyDelete
  3. നമ്മുടെ വിശ്വാസം നമ്മളെ പൊറുപ്പിക്കട്ടെ

    ReplyDelete