Reminiscece Of Air Force Life

Monday, December 30, 2013

മെനോ പോസ്സ്

            സമൂഹത്താല്‍ അങ്ങീകരിക്കപ്പെട്ട്, സമൂഹത്താല്‍ അനുഗ്രഹീതമായി
എനിക്ക് ലഭിച്ച എല്ലാത്തിനേയും, നാട്ടുകാര്‍ ശരി വയ്ക്കും!
               എന്തെങ്കിലും മാറിയാലോ, 'തോന്നിയവാസി' ആകും!
       എന്നെ സംബധിച്ചിടത്തോളം, 'ഇണ ചേരല്‍', വംശ പരമ്പര നിലനിര്‍ത്താന്‍ വേണ്ടി ഉള്ളതാണെങ്കില്‍, ഞാന്‍ ആ തലം വിട്ടിട്ട് ഒത്തിരി നാളായിരിക്കുന്നു!  
               രണ്ട് പ്രായമായ പിള്ളേര്‍ ആയി -
                      ജീവസന്ധാരണത്തിലുള്ള തിരക്കിലാണ് ഞാന്‍ -
      മൂത്ത കൊച്ചിന്‍റെ കോളേജു അഡ്മിഷന്‍, രണ്ടാമത്തെ കൊച്ചിന്‍റെ 'ഹൈസ്കൂള്‍  അഡ്മിഷന്‍' !  എന്തെല്ലാം പ്രശ്നങ്ങള്‍
        അപ്പോഴാണ്‌ അങ്ങേര്‍ 'ഇര്‍വിംങ്ങ് വാലസ്സിന്‍റെ' , 'സെവന്‍ മിനിട്ട്സിലെ'     കരാങ്കുലികളിലെ  മാന്ത്രികതയെക്കുറിച്ച് ക്ലാസ് എടുക്കുന്നത്-
          ഐഹികമായ സുഖത്തിലൊക്കെ ഞാനും, എന്‍റെ ആദ്യ കാലത്ത് പങ്കു
കൊണ്ടിരുന്നു-
                        എന്നിട്ട് ജീവിത യാഥാര്‍ഥ്യങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍,
ഒരു 'അബോര്‍ഷന്' മനസ്സില്ലാ മനസ്സോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു -
                           ഇത്രയും ഒക്കെ, അങ്ങരുടെ അശ്രദ്ധയാല്‍ - (എന്‍റെയും)!
          ഇതെല്ലാം കഴിഞ്ഞ്, ഒരു 'ഹിസ്റ്റെക്ടമിക്ക്' ഞാന്‍ വിധേയ ആകേണ്ടി വന്നപ്പോള്‍ അദ്ദേഹം എന്‍റെ കൂടെ ഉണ്ടായിരുന്നു -
                    ആദ്യത്തെ ഒന്ന് രണ്ടു മാസം എന്നെ പരിചരിച്ചു-
                    പിന്നെ ശങ്കരന്‍ തെങ്ങേല്‍ കയറാന്‍ തുടങ്ങി -
            'ഇര്‍വിംഗ് വാലസ്സിന്‍റെ' , 'സെവന്‍  മിനിട്ട്സിലെ'  കരാങ്കുലികളിലെ  മാന്ത്രികതയെക്കുറിച്ച് , അതില്‍ സരോഗേട്സ് നിര്‍വഹിച്ച പങ്കിനെ കുറിച്ച് !
         നീ പറയുന്നത് എല്ലാം ശരിയാണോ, എന്ന ഒരു മറുചോദ്യം!
                    നാളെ ഉച്ചക്ക്, കൂട്ടാന്‍ എന്താണ് വെക്കേണ്ടത്?
                      തോരന്‍ വേണോ, മെഴുക്കുപുരട്ടി വേണോ?
                 സാമ്പാര്‍ ഇന്നലെ ഉണ്ടാക്കിയത് 'ഫ്രിഡ്ജില്‍' ഉണ്ട് -
   മോനും, മോള്‍ക്കും നാളെ സ്കൂളില്‍ കൊടുത്തു വിടാന്‍ ഉള്ള  ആഹാരം എന്താണ്, എന്ന് പരതുമ്പോഴാണ്, ഭര്‍ത്താവിന്‍റെ മേല്‍പ്പറഞ്ഞ  'സെവന്‍  മിനിട്ട്സിലേ'   പ്രസന്റേഷന്‍'!
                 പണ്ട് മാധവിക്കുട്ടി, പാവക്കയെ താരതമ്യപ്പെടുത്തി എഴുതിയ ഒരു
മൂര്‍ത്ത മുഹൂര്‍ത്തം ഓര്‍മയില്‍ വന്നു!
                   'പുരുഷ മേധാവിത്വത്തിന്‍റെ  അപ്രമാദിത്യം'!
                     ചായ കുടിച്ച കപ്പ് കഴുകിവെക്കാന്‍ പോലും മെനക്കെടാന്‍ ശ്രമിക്കാത്ത ആള്‍, അടുക്കളയില്‍ വന്ന് പാത്രങ്ങള്‍ കഴുകി വെക്കാന്‍  സഹായിക്കുന്നതിലുള്ള വ്യഗ്രത കാണിക്കുമ്പോള്‍ തന്നെ മനസ്സിലാകും -
                       "കാള വാല് പോക്കുന്നത്  എന്തിനാണ് എന്ന്"-
                    കാര്യം കഴിഞ്ഞുള്ള വിരക്തിയും, വിദ്വേഷവും എല്ലാം 'പ്രകൃതി നിയമമാണ്' എന്നും "നാഷണല്‍ ജിയോഗ്രാഫി' അനുബന്ധമാക്കി പറഞ്ഞു തരും!  
                സ്ത്രീ ശരീരത്തിലെ, അത്ഭുതാവഹമായ, പ്രകൃത്യാല്‍ നല്‍കിയിട്ടുള്ള എല്ലാ പ്രത്യേകതകളും മനസ്സിലാക്കാതെ, അവനവന് ഉതകുന്ന രീതിയില്‍, വ്യാഖ്യാനിക്കുന്ന പുരുഷ സമൂഹം!  
                    മൌലീകവാദികള്‍, 'കോഴിയേയൂം, സിംഹത്തിനെയം' ഉദാഹരിച്ച്
പകൃതി  നിയമത്തെ പ്രകീര്‍ത്തിക്കുന്നു -
            പക്ഷെ 'കോഴിയെയും', 'സിംഹത്തിനെയം'  പോലെയുള്ള ഒരു ജീവി അല്ല മനുഷ്യര്‍! എന്നത് മറക്കുന്നു!
                            'ചിന്തിക്കാനും പ്രതികരിക്കാനും ചിരിക്കാനും ഉള്ള ഒരു സവിശേഷികത നമ്മളില്‍ ഉണ്ട്-'
                   "എന്നിട്ടും നമ്മള്‍"
             "മാന്‍ ഈസ് എ സോഷ്യല്‍ അനിമല്‍', 'അടുത്ത 'സുവിശേഷം'!
                                 "എത്ര ശരിയാണ്"
                പ്രകൃതിയുടെ ഈ വരദാനം എല്ലാം മറന്നു ചിലര്‍, കാലത്തെ പുറകോട്ട് തിരിക്കുന്നു!
                പുരുഷ മനസ്സിനെ കീഴടക്കുന്നത് 'വയറിലൂടെയാണ്'   ഒരു വടക്കേ ഇന്ത്യന്‍ ചൊല്ലുണ്ട് -
       അവന് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കി കൊടുക്കുക, അതിലൂടെ അവനെ വശത്താക്കുക എന്നതാണ് അതിന്‍റെ സാരാംശം!
           അതിന് ഒരു ടിപ്പണിയും ഉണ്ട് !
             'വയര്‍ മാത്രമല്ല, അതിന് താഴെയുള്ള മേഘലകളും, അതുപോലെതന്നെ
പ്രസക്തമാണ്. '
       ഇത് ഏതോ ഒരു ഹിന്ദി സിനിമയില്‍ ' ഡയലോഗ്' ആയി വന്നിട്ടും ഉണ്ട്!
             ഇഷ്ടാഹാരം ഉണ്ടാക്കുന്നത് വരെ ഞാന്‍ സമ്മതിക്കുന്നു -
                          വയറിന്‍റെ പ്രശ്നം കുടുംബത്തിനെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമാണ് -
                             പക്ഷെ അതിന് താഴോട്ട് പോകുമ്പോള്‍, അത് എന്‍റെ മാത്രം പ്രശ്നമാകുമ്പോള്‍, എന്‍റെ മനോനില കൂടി ഒരു ഭാഗമല്ലേ!
                   ഞാന്‍ മാത്രമാണ് അതില്‍ ഭാഗഭാക്ക് എന്ന കാരണത്താല്‍ !
            അതുകൊണ്ട് എന്നെ ബലാല്‍സംഗം ചെയ്യേണ്ടതുണ്ടോ?
                ഭര്‍ത്താവ്,  ഭാര്യയെ ബലാല്‍ക്കാരം ചെയ്യേണ്ട അവസ്ഥ -
              ഇതെന്താ  24x7 എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാര്യക്ഷമമായ ഒരു എ.ടി. എം  ബൂത്തോ?
                                    ഞാനതും സഹിച്ചു -
        "സ്ത്രീക്ക് ഭൂമി ദേവിയെപ്പോലെ   ക്ഷമയുണ്ടാകണം" -   കുട്ടിക്കാലത്ത് അമ്മ പഠിപ്പിച്ചതാണ് -
              ഇതെല്ലാം കഴിഞ്ഞ് ഇന്ന് ഞാന്‍ ഐ. സി. യു വില്‍ അദ്ദേഹത്തിന്‍റെ കൈ
പിടിച്ചിരിക്കുകയാണ്! ഒരു ഹൃദയാഘാതത്തെ തുടര്‍ന്ന് -
                സംസാരിക്കരുത് എന്ന ഡോക്ടര്‍മാരുടെ വിലക്ക് -
          പ്രജ്ഞാ യോഗ്യനായപ്പോള്‍, കണ്ണ് തുറന്ന് എന്നെ നോക്കി -
                                  സംസാരിക്കരുത് എന്ന ഡോക്ടര്‍മാര്‍ പറഞ്ഞ വിലക്ക്, ഞാന്‍ ആവര്‍ത്തിച്ചു -
           എന്‍റെ കൈവിരലുകളില്‍, വിരലുകള്‍ ചേര്‍ത്തുള്ള മൃദുവായ ഒരു സ്പര്‍ശം -  ഒരു തലോടല്‍ -
                              മനസ്സുകള്‍ തമ്മില്‍ നടത്തിയ അസാധ്യമായ ഒരു ആശയ വിനിമയത്തിന്‍റെ ആകെത്തുക!
                "ഇതുവരെ നിന്നേ എനിക്കെന്ത്യെ  മനസ്സിലാകാഞ്ഞത്" എന്ന രീതിയിലുള്ള, നിസ്സാഹയതയുടെ തിരിച്ചറിവ് ഉള്‍ക്കൊണ്ടുള്ള ഒരു നോട്ടം -
              ഇതായിരിക്കാം അദ്ദേഹം പണ്ട് ക്ലാസ്സെടുത്തിരുന്ന 'കരാംഗുലീ സ്പര്‍ശത്തില്‍' നിന്നും ഇണക്ക് കിട്ടുന്ന സാന്ത്വനം !
            അപ്പോള്‍ ഞാന്‍ ആ കണ്ണില്‍ കണ്ടത്, 'രണ്ട് കണ്ണീര്‍ തുള്ളികള്‍' -
                         എന്‍റെ ജീവിതം ധന്യമായി -
-------------------------------------------------------------------------------------------------------

16 comments:

 1. അത് തന്നെയാണ് ജീവിതത്തിന്റെ ആകെ തുക ഒരിറ്റു കണ്ണുനീരിന്റെ തണുപ്പ്

  ReplyDelete
 2. വിരൽതുമ്പിൽ ഒരു സ്പര്ശം, തോളിൽ തട്ടി ഒരു സ്വാന്തനം. മുൻപിൽ കൊണ്ട് വെക്കുന്ന ഭക്ഷണം കഴിക്കുമ്പോൾ ചിരിച്ചു കൊണ്ട് ഒരു നല്ല വാക്ക്, കൂടെ പുറപ്പെടുമ്പോൾ ഇന്ന് നീ നല്ല പോലെ സാരിയുടുതിരിക്കുന്നു എന്നോ മറ്റോ ഒരു പ്രശംസ.
  ഇവയൊക്കെ ഏതു പെണ്ണും ആഗ്രഹിക്കും. ഇത്രയും മതി ഒരു സാധാരണ പെണ്ണിന് പ്രിയതമനു വേണ്ടി എന്തും ചെയ്തു കൊടുക്കാൻ മനസ്സുണ്ടാവും.

  ReplyDelete
 3. മനസ്സ് സംസാരിക്കുന്നു

  ReplyDelete
 4. സ്നേഹമാണടിസ്ഥാനശില!!

  ReplyDelete
 5. തെറ്റി. ഹൃദയാഘാതത്താൽ താൽക്കാലികമായി എങ്കിലും തനിക്കതിനു കഴിയുന്നില്ലല്ലോ എന്ന നിസ്സഹായാവസ്ഥയാണ് രോഗ ശയ്യയിൽ കിടന്നുള്ള ആ നോട്ടത്തിൻറെയും ആ രണ്ടു തുള്ളി കണ്ണീരിന്റെയും അർഥം. ഭൂമി ദേവിയെ പ്പോലെ ഇനിയും ക്ഷമയോടെ കിടക്കേണ്ടി വരും.

  മനോഹരമായ കഥ.

  പുതു വത്സരാശംസകൾ

  ReplyDelete
 6. മനുഷ്യന് ഒന്ന് മാനസ്സാന്തരപ്പെടാനും പൊതുജനം സമ്മതിക്കില്ലേ -
  ആ വീക്ഷണവും ഇഷ്ടപ്പീട്ടു -

  ReplyDelete
 7. ക്ഷമയുണ്ടാകണം, സ്നേഹമുണ്ടാകണം .

  ReplyDelete
 8. ഒരു തിരിച്ചറിവുണ്ടായത്തിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണല്ലേ.... അഭിനന്ദനങ്ങള്‍

  ReplyDelete
 9. തിരിച്ചറിവ് എന്നു വരെ സമ്മതിക്കുന്നു -

  ReplyDelete
 10. ee koccheeahan aarraanu innu ippol manassilaayee -
  go ahead - all the best

  ReplyDelete
 11. there may be many scripts 'UNSUG UNWEPT AND UNHONOOURED'

  ReplyDelete
 12. കഥ ഇഷ്ടപ്പെട്ടു.
  പക്ഷേ, മരിച്ചിട്ടും അഞ്ചുമിനിറ്റ് കൂടി വികാരം നിലനിൽക്കുന്ന ( കട : ഏതോ ഒരച്ചൻ ) പുരുഷന്റെ പ്രകൃതം കൂടി കണക്കിലെടുക്കണ്ടേ ?

  ReplyDelete
 13. സത്യം പറഞ്ഞാല്‍ എന്താ പറഞ്ഞതെന്നത് മനസ്സിലായില്ല !

  ReplyDelete