Reminiscece Of Air Force Life

Tuesday, December 3, 2013

വേലകൃഷ്ണന്‍റെ ബാലലീലകള്‍ - 1

                                  അടിയന്തിരാവസ്ഥ കാലത്ത് പോലും ഉന്നത ഔദ്യോഗിക വൃന്ദത്തിന്, ഇത്രയും അധികാരങ്ങള്‍ ഉണ്ടായിരുന്നില്ല!
                            അന്ന്, സംസ്ഥാന തലത്തില്‍ ഉള്ള വകുപ്പ് 'സെക്രട്ടറിക്ക്' പോലും പരിമിതികള്‍ ഉണ്ടായിരുന്നു -
                     പക്ഷെ നമ്മുടെ ഈ 'വേലകൃഷ്ണന്, വകുപ്പ് മന്ത്രിമാര്‍ പോലും  അറിയാതെ കാര്യങ്ങള്‍ മുന്നോട്ട് നീക്കുവാന്‍ ഉള്ള വൈഭവം ഉണ്ട് പോലും!
       വകുപ്പ് എന്തും ആയിക്കോട്ടെ - സര്‍ക്കാര്‍ ഇടതോ വലതോ ആയിക്കോട്ടെ -
         ഭരിക്കുന്നവരുടെ മനസ്സിലെ ആഗ്രഹം മാനത്ത്കാണാനുള്ള കഴിവ്!
                സംഗതി 'എമര്‍ജിങ്ങ് കേരള' ആയിക്കോട്ടെ, 'കരിമണലോ', ഇരുമ്പോ, ഇരുമ്പില്ലാത്തതോ ആയ പാറമട ആയിക്കോട്ടെ,  വനപ്രദേശമോ, തണ്ണീര്‍ തടമോ
  ആയിക്കോട്ടെ, കേന്ദ്രത്തിന്‍റെ നിയമ തടസ്സങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ ആയിക്കോട്ടെ,
  'വേലകൃഷ്ണന്'  അയാളുടേതായ പോംവഴികള്‍ ഉണ്ട്- അയാളില്‍ '      
  ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ പോലെ വിശ്വാസം ഉണ്ട് -
                "ആളൊരു ചാണക്ക്യന്‍  ആണല്ലോ"!
             പക്ഷെ ഈയ്യിടെ കക്ഷിക്ക് ഒരു 'തട്ട്' കിട്ടി!
    രാജാവിനെക്കാള്‍ രാജഭക്തി വന്നാല്‍, അങ്ങിനെ സംഭവിക്കാം!
              പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനു 'ഗാഡ്ഗില്‍ കമ്മിറ്റി'  
പഠിക്കുന്നതിന് ഇടയില്‍, കര്‍ണാടകയിലെ നിയമ വിരുദ്ധ ഘനനത്തിന്
കേസുകള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു 'കൊര്‍പ്പോരേറ്റിനു', പാറ തുരന്നു ഇരുമ്പ് അയിര് ചൂഷണം ചെയ്യാന്‍ അനുമതി കൊടുത്തു -
        അനുമതി കൊടുക്കേണ്ടത് 'കേന്ദ്ര സര്‍ക്കാര്‍' ആണ് പോലും!
                           അനുമതി  ആരുടെ കിട്ടിയില്ലെങ്കിലും
              'സംഗതി, തുരക്കാന്‍' തുടങ്ങി'-  തുരന്നു തുരന്നു ഒബാമയുടെ മേശ കുലുങ്ങാന്‍ തുടങ്ങിയപ്പോള്‍ ആണ്,  കേരളത്തില്‍ പാറ തുരക്കുന്നു എന്ന്
പൊതുജനം അറിഞ്ഞത് !    
           കേന്ദ്ര സര്‍ക്കാരും അറിഞ്ഞിട്ടില്ല, വകുപ്പ്  മന്ത്രിയും  അറിഞ്ഞിട്ടില്ല എന്നാണ്, മറുപടി !  
          ഉത്തരവാദി ആകേണ്ടിയിരുന്ന അന്നത്തെ മന്ത്രി, സ്വന്തം കൈ കഴുകി
'വകുപ്പ് സെക്രട്ടറിയുടെ' തലയില്‍ ഒരു 'പള്ളിക്കെട്ട്' നിറച്ചു കൊടുത്ത് തടി ഊരി!
                 "അവന്‍ അറിയാതെ ഒരു പുല്‍ക്കൊടി പോലും ചലിക്കുന്നില്ല"
         എന്ന്‍ പറഞ്ഞ പോലെ ഉള്ള നമ്മുടെ നാട്ടിലെ ഭരണ സംവിധാനത്തില്‍, ഒരു മന്ത്രിക്ക്, ഇത് പറയാന്‍  മാത്രമേ പറ്റുകയുള്ളു. അങ്ങിനയേ  മുഖച്ഛായ ജനത്തിനു വിശ്വസിക്കാന്‍ പറ്റുന്ന രീതിയില്‍ തുടരാന്‍ സാധിക്കുകയുള്ളൂ.
                      എങ്കിലും "പാലം കടന്നപ്പോള്‍ കൂരായണ" എന്ന പോലുള്ള ആ കൈയ്യൊഴിയല്‍ 'ക്ഷ' പിടിച്ചു -
                       ഇതൊക്കെയായിരിക്കും 'മുപ്പത് വെള്ളിക്കാശിനു വേണ്ടി, നിന്നെ
ഒറ്റിക്കൊടുക്കും' എന്നെല്ലാം ബൈബിളില്‍ പറഞ്ഞിട്ടുള്ളത്!
                  മിക്കവാറും ഇതെല്ലാം ഒരു 'കൊടുക്കല്‍ വാങ്ങലില്‍ ആയിരിക്കാം'
ഈ നാടകമൊക്കെ നടന്നത്  - 'ഉളുപ്പില്ലാത്തവനും, നട്ടെല്ല് ഇല്ലാത്തവനും ' ഐ. എ. സ് കിട്ടാന്‍ പാടില്ല എന്നുണ്ടോ?
               ഇപ്പോള്‍ ഉണ്ടായ അസൌകര്യം 'പലിശ' സഹിതം പില്‍ക്കാലത്ത്
കിട്ടുമായിരിക്കാം!
                   എന്തായാലും ആറന്മുള വിമാനത്താവളത്തിന്‍റെ കാര്യത്തില്‍,
മുഖ്യമന്ത്രി ടി. വിയില്‍ക്കൂടി നമുക്ക് ഉറപ്പ് തന്നു -
                                  'അവിടത്തെ ജനങ്ങളുടെ താല്‍പര്യ പ്രകാരമേ, പദ്ധതി നടപ്പിലാക്കുകയുള്ളൂ' എന്ന്‍ -
              അവിടത്തെ എം. എല്‍. എ യുടെയും എം.പിയുടെയും അഭിപ്രായമാണ്, ജനങ്ങളുടെ സ്പന്ദനം എന്നാണു പറയാന്‍ പോകുന്നതെങ്കില്‍, 'ഫേസ് ബുക്കും', 'യു ട്യൂബും' ഒക്കെ ഒന്ന് കാണുക -
      ജനങ്ങള്‍ കഷിഭേദം ഇല്ലാതെ 'തന്തക്കു' വിളിക്കുന്നത് കാണാം - കേള്‍ക്കാം!
                   എന്നാലും, എഴുപത്തിരണ്ട് എം. എല്‍. എ മാര്‍ വിയോജിപ്പ്‌ അറിയിച്ചിട്ടും, പാര്‍ലിയമെന്‍റെറി കമ്മിറ്റി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും -
പതിനാല് നിയമ തടസ്സങ്ങള്‍ ഉണ്ടായിട്ടും, 'എട്ടു പുംഗവനമാരും', 'മാഡത്തിന്‍റെ മരുമോന്‍റെ' ഇംഗിതത്തിന് വിനയപുരസ്സരം വിധേയരായി!
                "ഡോബര്‍മാന് പോലും ഇല്ലാത്ത വിധേയത്വവും വീര്യവും"!
      നിങ്ങള്‍ ഒന്നും ആറന്മുള ഭാഗത്തേക്ക് പോകല്ലേ! വിവരം അറിയും -
                     ഇടതുഭാഗം ചിരിക്കല്ലേ - വെടിമരുന്നിന് തീ കൊളുത്തിയിട്ട്,
ഏറ്റു പറയുന്നതില്‍, പൊതുജനം അത്രവേഗം പൊറുക്കില്ല - അത്കൊണ്ട്,
രംഗം ഒന്ന് ചൂടാറിയിട്ട് ആ പ്രദേശത്തേക്ക് പോകുന്നതായിരിക്കും യുക്തി!
             ഇല്ലെങ്കില്‍ 'തന്തക്ക്‌ വിളി' രക്ഷകന്മാര്‍ക്കും കേള്‍ക്കേണ്ടി വരും!
     അവിടുന്നുള്ള എം. എല്‍.യും, എം പിക്കും (ജനതയെ പ്രതിനിധാനം ചെയ്ത പ്രതിപക്ഷ വ്യക്തികള്‍ക്കും) ഇനി 'ലോട്ടറി' വിറ്റ് നടക്കേണ്ടി വരും -     അല്ലെങ്കില്‍   ഉപജീവനത്തിന് ഉള്ള 'കമ്മീഷന്‍' ഇപ്പോഴേ മേടിച്ചോ!
              അടിച്ചേല്‍പ്പിക്കാന്‍ പറ്റുന്ന സംസ്ഥാനത്ത്, 'സിംഗ്രൂരില്‍' നടന്നത് -ചരിത്രം അല്ലേ - -
             അപ്പോള്‍ പിന്നെ സാക്ഷരതയും, അത്യാവശ്യത്തിന് വിവേകവും ഉള്ള നമ്മുടെ നാട്ടില്‍, ഇത് ചിലവാകും എന്ന് തോന്നുന്നുണ്ടെങ്കില്‍, അത് ഒരു 'മലര്‍പ്പൊടി സ്വപ്നമാണ്' -
                                                       "സൌരോര്‍ജ്യത്തിന്‍റെ ഉഷ്ണാധിക്ക്യത്താല്‍, "മാഡത്തിന്‍റെ മരുമോനോട്' കൊടുത്ത വാക്കുകളാണോ ഇത്?'  എന്നും   സംശയിക്കേണ്ടിയിരിക്കുന്നു -
         എട്ടു പുങ്കവന്മാര്‍ക്കും അവരുടേതായ ശാപമോക്ഷം ആയിരിക്കാം ലക്‌ഷ്യം !
                    "കുറേ പേര്‍ക്ക് 'സ്മാര്‍ത്ഥ വിചാരത്തില്‍' എന്‍റെ പേര് വരരുത്, ചിലര്‍ക്ക് 'ഈ കസേര' നഷ്ടപ്പെടുരത്', ചിലര്‍ക്ക് 'ദീപസ്തംഭം മഹാശ്ചര്യം',
അങ്ങിനെ പോകുന്നു....  
              "മീഡിയയെ കാശ് കൊടുത്ത് മേടിക്കാം എന്ന തണലില്‍ ആണ്, ഇത് വരെ
എല്ലാപേരും കളിച്ചിരുന്നത്- ഇപ്പോള്‍ 'സോഷ്യല്‍ മീഡിയ' വന്നതോടെ, അവരുടെ കളിയും ജനം മനസ്സിലാക്കിയിരിക്കുന്നു -
             "നമുക്കെന്നാല്‍  'സോഷ്യല്‍ മീഡിയ'   ബാന്‍ ചെയ്താലോ?"
                        'ഒരു ജനാധിപത്യത്തില്‍' ഒന്ന് ശ്രമിച്ചു നോക്കു' -  
     ഇപ്പോള്‍ തന്നെ 'കോബ്ര പോസ്റ്റ്' എന്നൊക്കെയുള്ള പേരില്‍ 'കൊട്ടേഷന്‍' കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട് !
                                     'വെളുക്കാന്‍ തേച്ചത് പാണ്ടായിടും' -
          കുറച്ചു കാലം മുന്‍പ് ഒരു 'പെണ്‍വാണിഭ' കേസില്‍ പെട്ട ഒരു എം. പിയെ കുറിച്ച് 'സൈബര്‍' ലോകത്ത് എഴുതിയ നൂറുപേരെ 'സൈബര്‍ സെല്‍', ബുക്ക്‌ ചെയ്തു - അങ്ങേരുടെ വിചാരം 'എല്ലാം ഞാന്‍ ഒതുക്കി' എന്നായിരിക്കാം -
അടുത്ത തിരഞ്ഞെടുപ്പിനും, 'രാജ്യ സഭയിലേക്കുള്ള' വഴി നോക്കിയാല്‍ മതി -
      വിശ്വാസം ആകുന്നില്ലെങ്കില്‍, സ്വന്തം നിയോജകമണ്ടലത്തിലേക്ക് ഒന്ന്‍ ചെല്ലൂ -  ആള്‍ക്കാര്‍ 'തന്തക്കു' വിളിക്കുന്നത്' കേള്‍ക്കാം - ഇനി ആവഴി പോകല്ലേ -
                                അല്ലെങ്കിലും സ്ഥിരമായി സര്‍ക്കാരിലേക്ക് രാജ്യസ ഭയിലേക്ക് കടന്നു കൂടി,ഭരണത്തില്‍ തുടര്‍ന്ന് പോകുന്നവരെല്ലാം 'മാമ' പണി ചെയ്യുന്നവരാണ് എന്ന അഭിപ്രായത്തിനോട്, എനിക്ക് യോജിപ്പില്ല!
     അവരുടെ വിശ്വസനീയത അത്രമാത്രം ഉണ്ടെന്നല്ലേ അത് കാണിക്കുന്നത്!
            എന്തായാലും നമുക്ക് പുതിയ രണ്ട് സമവാക്ക്യങ്ങള്‍ ലഭിച്ചു !
     സൌരോര്‍ജാഘാതം            =        ആറന്മുള വിമാനത്താവളം
     സൌരോര്‍ജാഘാതം             =        ടി. പി കേസിലെ പ്രതികള്‍ക്ക് ജയിലില്‍                                                                                   വരെ സുഖ സൗകര്യം!                                                              സൌരോര്‍ജത്തിന്‍റെ പ്രസക്തിയും, അത് ചൂഷണം ചെയ്യാന്‍ ഉള്ള സാധ്യതകളും അപാരമാണ്!
----------------------------------------------------------------------------------------------------------


12 comments:

  1. ചുറ്റും നോക്കി കണ്ണടക്കാതിരുന്നാല്‍ ഇതുപോലെ ഒരുപാടു കാഴ്ചകള്‍ .ഇപ്പോള്‍ ചുറ്റും നോക്കി കൂടുതല്‍ നീരിക്ഷണങ്ങള്‍ നടക്കുന്നു ല്ലേ .പോസ്റ്റില്‍ നിന്നും വ്യക്തം.

    ReplyDelete
  2. എല്ലാര്‍ക്കും അവസരങ്ങളുണ്ട്. വേണമെങ്കില്‍ ഇനിയും സരിതമാരും രാധാകൃഷ്ണന്മാരും ശാലുമാരും ഉണ്ടാകട്ടെ. അവരെയും അക്കമഡേറ്റ് ചെയ്യാന്‍ കേരളത്തിന് ഒരു മടിയുമില്ല. ഒരു കൈ നോക്കിയാലോ എന്ന് ഒരാലോചന!! പത്ത് പുത്തനുണ്ടെങ്കില്‍ മന്ത്രിയല്ല രാജാവ് വരെ വരും തുണപോകാനും സംരക്ഷിക്കാനും.

    ReplyDelete
    Replies
    1. ശിഷ്ടകാലത്തിന്‍റെ മനസ്സമാധാനം കെടുത്തണമോ?

      Delete
  3. എന്തെല്ലാം വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നത് അല്ലേ

    ReplyDelete
    Replies
    1. നമ്മള്‍ അറിയാത്ത കാര്യങ്ങളാണ് കൂടുതലും നടക്കുന്നത് !

      Delete
  4. മിക്കവാറും ഇതെല്ലാം ഒരു 'കൊടുക്കല്‍ വാങ്ങലില്‍ ആയിരിക്കാം'
    ഈ നാടകമൊക്കെ നടന്നത് - 'ഉളുപ്പില്ലാത്തവനും, നട്ടെല്ല് ഇല്ലാത്തവനും ' ഐ. എ. സ് കിട്ടാന്‍ പാടില്ല എന്നുണ്ടോ?
    കറക്റ്റ്....നമ്മുടെ നാടിന്റെ ഗതി.......

    ReplyDelete
    Replies
    1. ഇതെല്ലാം കാണാനും അനുഭവിക്കാനും ഒരു യോഗം വേണം-

      Delete
  5. ഇതുപോലെ അറിയുന്നതും അറിയാത്തതുമായ എത്രയോ കാര്യങ്ങള്‍....നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഇങ്ങനെയുള്ളവരൊക്കെയാണ് സസുഖം വാഴുന്നത്...ജീവിതമൂല്യങ്ങളും ആദര്‍ശങ്ങളും എല്ലാം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ എപ്പോഴും വിഡ്ഢികളാവുന്നു.

    ReplyDelete
  6. നിവര്‍ത്തികേട്‌

    ReplyDelete
  7. പൊതുജനം ഇവരുടെ ലീലാവിലാസങ്ങള്‍ കണ്ടു രസിക്കട്ടെ, അല്ലാതെ വേറെ ചെയ്യാന്‍....

    ReplyDelete
  8. നമ്മുടെ വിധി

    ReplyDelete