Reminiscece Of Air Force Life

Wednesday, May 7, 2014

ഒരു നിരീക്ഷണം

                                  ഞാന്‍ ഇരുപത് കൊല്ലത്തോളമായി നാട്ടില്‍ നിന്ന് അകന്ന്‍ ജീവസന്ധാരനത്തിനായി ഗള്‍ഫില്‍ താമസിക്കുന്ന ഒരാളാണ്.
                                  എന്‍റെ കുട്ടികള്‍ വളര്‍ന്നു വന്നപ്പോള്‍ വീട്ടില്‍ മലയാളം സംസാരിക്കണം എന്ന് ഭാര്യയും  ഞാനും നിഷ്ക്കര്‍ഷത പുലര്‍ത്തിയിരുന്നു.                              ഇംഗ്ലീഷ്, അവര്‍ സ്കൂളില്‍ പോകുന്നതിനനുസരിച്ച് പഠിച്ചോളും കൂട്ടുകാരുടെ സംബര്‍ക്കത്താല്‍! ഈ അടുത്തകാലത്താണ് ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്!
                      കേരളത്തില്‍ നിന്ന്, ഇന്ത്യയില്‍ നിന്ന് ലക്ഷക്കണക്കിനു മലയാളികള്‍ മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. അടുത്ത തലമുറക്കാരായ അവരുടെ മക്കള്‍ നല്ല മലയാളം സംസാരിക്കറും ഉണ്ട്.
                 അമ്മമാരുടെ ഇടപെഴകല്‍ കൊണ്ടാകാം.മലയാളം സിനിമ ചാനലുകളുടെ അതിപ്രസരം കൊണ്ടാകാം! പക്ഷെ ഒരു പ്രത്യേകതയുണ്ട്.
നല്ല വള്ളുവനാടന്‍ ശൈലിയില്‍ (അതാണല്ലോ പ്രകീര്‍ത്തിക്കപ്പെടുന്നത്) മലയാളം സംസാരിക്കുന്ന പലര്‍ക്കു പോലും അതെഴുതാനോ വായിക്കാനോ അറിയില്ല!
                  ഒരുദാഹരണം ഞാന്‍ പറയാം, നമ്പ്യാരുടെ തുള്ളല്‍ പാട്ടുകളും, എഴുത്തച്ഛന്‍റെ വചനങ്ങളും, പഴമോഴികളും തന്മയത്തത്തോടെ ഉദ്ധരിച്ച് വര്‍ത്തമാനം പറയുന്ന ഒരാള്‍ക്ക്‌ ഞാന്‍ ഒരു പുതിയ മലയാളം പുസ്തകം
വായിക്കാന്‍ നല്‍കിയ അവസരത്തില്‍, അയാള്‍ പറഞ്ഞ മറുപടി-
      "അങ്കിള്‍ ഐ നോ മലയാളം. ബട്ട് ഐ ഡോണ്ട് നോ ടു റൈറ്റ് ഓര്‍ റീഡ് ഇറ്റ്!"
                ഞാന്‍ അത്‌ഭുതസ്തബ്ധനായി! ആദ്യകാലങ്ങളില്‍ ഞാനിത് ഒരൊറ്റപ്പെട്ട
സംഭവമായി കരുതി - ഇപ്പോള്‍ അത്‌ സര്‍വ സാധാരണമായിരിക്കുന്നു!
          ഇക്കൂട്ടര്‍ എണ്ണത്തില്‍ കുറച്ചൊന്നും അല്ല- ഓരോ കൊല്ലം കഴിയുംതോറും
ഈ എണ്ണം ലക്ഷങ്ങളായിട്ടാണ് പെരുകുന്നത്!
                   ഇനി അവരുടെ അടുത്ത തലമുറ വലുതാകുമ്പോള്‍ ഈ കഴിവും അന്യമായേക്കാം!
                ഇതൊക്കെ മനസ്സിലാക്കുമ്പോള്‍ ഒരു കാര്യം നിര്‍ബന്ധമാക്കുന്നത് നന്നായിരിക്കും എന്ന് തോന്നി  - "വീട്ടില്‍ മലയാള ഭാഷ ഉപയോഗിക്കുക"-
            ഇപ്പോള്‍ത്തന്നെ മലയാളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാതാപിതാക്കള്‍ ആണ് ഇത് ശ്രദ്ധിക്കേണ്ടത്. അതല്ല "ഭാഷ, സംസാരിക്കാനുള്ള ഒരു ഉപകരണം"
ആണ്  എന്നാണ് മാതാപിതാക്കളുടെയും  അഭിപ്രായം എങ്കില്‍, കുറെ "ഇന്ത്യന്‍ ഒറിജിന്‍ അമേരിക്കന്‍സിനെയോ, ഇന്ത്യന്‍ ഒറിജിന്‍ ആസ്ട്രെലിയന്‍സ്" എന്ന ലേബലിലോ, മലയാളികളായ ഒരു അടുത്ത തലമുറ ഉണ്ടായേക്കാം!
             പൈതൃകത്തെ ബഹുമാനിക്കുന്ന, "അബ്രു മേനോന്‍", 'റസ്സല്‍ പീറ്റര്‍" തുടങ്ങിയവര്‍ വിരളമായിരിക്കും!
              ഇനി 'പൈതൃകത്തിലും' പ്രതിപത്തി ഇല്ലാത്ത  പിന്‍ഗാമികളെ ആണ് നിങ്ങള്‍ കാംക്ഷിക്കുന്നത് എങ്കില്‍ അങ്ങിനെയും ആകാം.
                 തീരുമാനം ഇപ്പോള്‍ ഉള്ള നിങ്ങളുടെതാണ്!
             അതുകൊണ്ട് "ബാ ബാ ബ്ലാക്ക് ഷീപ്പിനേക്കാള്‍" നമ്മള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് "മേരിക്കുണ്ടൊരു കുഞ്ഞാട്" എന്നതായിരിക്കും!

------------------------------------------------------------------------------------------------------

11 comments:

 1. ഒന്നിനും സമയം തികയുന്നില്ലെന്നെ..:)

  ReplyDelete
 2. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി ജയിക്കുമെന്ന് തോന്നിയപ്പോൾ ജർമ്മൻ ഭാഷ പഠിക്കാൻ തുടങ്ങിയവരെന്ന് ഒരു ജാതിവിഭാഗത്തെ വി കെ എൻ പരിഹസിക്കുന്നുണ്ട് ( പയ്യൻ കഥകളിലാണെന്ന് തോന്നുന്നു ) . ആ ജാതി വിഭാഗം ഇന്നൊരു ജനവിഭാഗമാണ് - മലയാളികൾ; ഭാഷ ആംഗലേയവും.

  നാളത്തെ തലമുറ മലയാളം എഴുതാനും വായിക്കാനും അറിയാത്തവരായി മാറുമ്പോൾ പിന്നത്തെ തലമുറ മലയാളം സംസാരിക്കാനറിയാത്തവരും ആയി മാറും എന്നതിൽ സംശയമില്ല. അതൊന്നും ഇന്നത്തെ മലയാളിയെ അസ്വസ്ഥനാക്കുന്നുമില്ല. സ്വന്തം കുഞ്ഞിന് ലോകത്തേതോ ഒരു കോണിൽ ഒരു വെള്ളക്കോളർ ജോലി - അതാണല്ലോ മലയാളിയുടെ സ്വപ്നം.

  ഈ വിഷയത്തിൽ സുപ്രീം കോടതി ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച വിധി, വളരെ വിചിത്രമായി തോന്നുന്നു. മാതൃഭാഷയിലല്ലാതെ ഏതു ഭാഷയിൽ പഠിപ്പിച്ചാലും കുട്ടികളെ സംബന്ധിച്ച് അത് മാനസികസമ്മർദ്ദം സൃഷ്ടിക്കുമെന്നുള്ളത് ലോകമെമ്പാടുമുള്ള വിദ്യാഭ്യാസവിദഗ്ദർ അംഗീകരിച്ചിരിക്കേ, ഭാഷാന്യൂനപക്ഷങ്ങൾക്കു കൂടി അവരുടെ മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകുന്നതിനുള്ള അവകാശമായിരുന്നു സുപ്രീം കോടതി നൽകേണ്ടിയിരുന്നത്. പക്ഷേ അവരുടെ അവകാശം സംരക്ഷിക്കാനെന്ന പേരിൽ അദ്ധ്യയനമാധ്യമം എന്താണെന്ന് തീരുമാനിക്കാനുള്ള മൗലികാവകാശം രക്ഷിതാക്കൾക്കും കുട്ടികൾക്കുമാണെന്ന് ( ഓരോ കുട്ടിയുടെയും ഇതു സംബന്ധിച്ചുള്ള 'മൗലികവകാശവാദം' രക്ഷിതാക്കളൊക്കെ അംഗീകരിക്കും എന്ന് നമുക്കൊക്കെ അറിയാം ) വിധിക്കുന്നതിലൂടെ, തങ്ങളുൾപ്പെടുന്ന സമൂഹത്തിലെ ഉന്നതവിഭാഗത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.

  ReplyDelete
 3. നല്ല നിരീക്ഷണം !! .

  ReplyDelete
 4. മലയാളലിപിതന്നെ സങ്കടം ഉണ്ടാക്കുന്നു, അതിനെ വല്ലാതെ വളച്ചോടിച്ചിരിക്കുന്നു ഇപ്പൊ. ജയ് മലയാളം!

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. മലയാള അക്ഷരങ്ങളുടെ സ്വര, ശബ്ദ സ്ഥാനങ്ങൾ ശരീരത്തി ഏതുരീതിയിൽ ആണ്‌ പോസ്റ്റീവ്‌ ആയി ബാധിക്കുക എന്നത്‌ യോഗട്രൈനർമാരോട്‌ ചോദിച്ചാൽ കൃത്യമായി അറിയാം.

  ReplyDelete