Reminiscece Of Air Force Life

Monday, April 21, 2014

സീ - സെന്‍സ്

                   'ഇതാണ് ദീപുവിന്‍റെ ഒരു പ്രശ്നം'!
        "രവിയേട്ടന്‍ ഇന്ന് വരുമെന്ന് ഇന്നലെ പോലും ദീപു എന്നോട് പറഞ്ഞില്ല"!
                 ദീപയുടെ ഈ പരിഭവം കേട്ടപ്പോള്‍ അതിഥിയായ ഞാന്‍ വല്ലാതെ ആയി.
            ഇന്നലെ രാത്രി പുറപ്പെടുന്നതിന് മുന്‍പാണ് ഞാന്‍ ദീപുവിനെ ഫോണ്‍ ചെയ്ത് അറിയിച്ചത്.
            ഇലക്കും മുള്ളിനും കേടു വരാത്ത ഒരു സമീപനം !
      ഏതോ കാര്‍മേഘങ്ങള്‍ പെയ്തോഴിയാനുള്ള  ഒരു സമീപ പ്രദേശമായി ഞാന്‍ നിലകൊണ്ടു  
                  രവിയേട്ട "ഹി ലാഗ്സ് സീ - സെന്‍സ്".!
         "ദീപ പണ്ട് മുതലേ ഉപയോഗിക്കാറുള്ള, അവള്‍ തന്നെ ഉണ്ടാക്കിയ ഒരു
'ഡെഫനിഷന്‍' !
          'കള്‍ച്ചറും', കോമണ്‍സെന്‍സും' പോര മേമ്പൊടി 'സിവിക് സെന്‍സും' കൂടി ഉണ്ടായാലേ മാനുഷിക മൂല്യത്തിന്‍റെ മിനിമം ചേരുവ പൂര്‍ത്തിയാകൂ എന്ന ആപ്തവാക്യം !  
            അവശ്യം പോകേണ്ടി വന്ന ഒരു മരണാനന്തര സന്ദര്‍ശനത്തിനു ശേഷം
ദോഹയിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍.
          മുംബയ് വഴി മാത്രം ടിക്കറ്റ് കിട്ടിയപ്പോള്‍, ഇടക്കുള്ള എട്ടു മണിക്കൂര്‍ താമസം, എന്നെ ദീപുവിനെക്കുറിച്ചും ദീപയെക്കുറിച്ചും ഓര്‍മിപ്പിച്ചു.
        ദോഹയില്‍ എനിക്ക് പണ്ട് ഇടത്താവളം തന്ന അവരെ എനിക്ക് മറക്കാന്‍ പറ്റുകയില്ലല്ലോ!
        പേരുകളില്‍ പോലും എന്തോ നിയോഗം അവരില്‍ അര്‍പ്പിതമായിരുന്നു എന്ന് ആര്‍ക്കും തോന്നും!
                    "ദീപു  - ദീപ'
              ദീപക്ക് 'യൂണിവേഴ്സിറ്റിയില്‍ ജോലി - ദീപുവിന് സ്വന്തം ബിസ്സിനസ്സും.
      സമൃദ്ധിയിലും സമാധാനത്തിലും ഒരു കുറവും ആ കുടുംബത്തില്‍ ഞാന്‍ കണ്ടില്ല !
                      ഹൃദയ വിശാലതയുള്ള ദീപു, കാര്യക്ഷമതയുള്ള ദീപ!
       പിന്നീട് വട്ടം മിഴുങ്ങാന്‍  സാധ്യമാവാത്ത ചില  നിമിഷങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു -
                "എന്തേ ഈ അരിയില്‍ കല്ല്‌ കടിക്കുന്നത്"!
                      പോരായ്മകളുടെയും പരിഭവങ്ങളുടെയും കുത്തൊഴുക്ക് !
            നഗരത്തില്‍ അമ്മയുടെ ചൊല്‍പ്പടിയില്‍ വളര്‍ന്ന യാഥാസ്ഥിതികനായ ഒരു മലയാളി യുവാവിന്‍റെ ആഗ്രഹം.
                   "കാലത്തെ കുളിച്ചു കുറിതൊട്ട് തന്‍റെ സൌകര്യങ്ങള്‍ നോക്കി കണ്ട്
അറിഞ്ഞ് തനി നാടന്‍ വിഭവങ്ങള്‍ പാകം ചെയ്യുന്ന എന്‍റെ ഭൈമി "
                              അവളുടേതോ -  ഒരു നഗര ജീവതം മോഹിച്ചിരുന്ന ഒരു നാട്ടിന്‍ പുറത്തുകാരി"!
                 "സാമം ഭേദം  ദന്ണ്ടം എല്ലാം ഞാന്‍ നോക്കി"-
                            ദീപു പറഞ്ഞത് ഞാന്‍ ഓര്‍ത്തു.
            അവളുടെ യൂണിവേര്‍സിറ്റിയിലെ ജോലി അവളെക്കൊണ്ടുതന്നെ രാജിവെപ്പിച്ചു!
              അന്ന് വൈകുന്നേരം ഞാന്‍ അവിടെ ചെന്നത്തപ്പോഴാണ് "എം. സി. പി
എന്ന വാക്കിന്‍റെ  വിശകലനവും ചര്‍ച്ചയും ഉണ്ടായത്!
                             "യൂ ആര്‍ എ മെയില്‍ ഷവോനിസ്റ്റ് പിഗ്ഗ്"
           ഇവരെ അടുത്തറിയാവുന്ന ഒരു ഡോക്ടര്‍ സുഹൃത്ത്‌ പറഞ്ഞു -
                         "വി വില്‍ കാള്‍ ഇറ്റ്‌ എ മിസ്മാച്ച്"
          പിന്നീട് അങ്ങോട്ട്‌ ചതുരംഗം കളിക്കുന്നത് പോലെ ആയിരുന്നു !
  എന്‍റെ കുതിരയെ നീ തടഞ്ഞാല്‍ നിന്‍റെ  രാജാവിനെ ഞാന്‍ വെട്ടും എന്ന സമീപനം!
           ഒടുവില്‍ ദീപുവിന് ഉണ്ടായ ഒരു ഹൃദയ ആഘാതത്തെ തുടര്‍ന്ന് അവര്‍ക്ക് നാട്ടിലേക്ക് പോകേണ്ടിവന്നു.
                 അസുഖത്തിന്‍റെ ആദ്യ നാളുകളില്‍ ദീപ വാവിട്ട് കരഞ്ഞു!
         സമചിത്തത വിട്ടു - ദുഃഖം പ്രകടിപ്പിക്കാതെ ഞങ്ങള്‍ അവരെ നാട്ടിലേക്ക് യാത്രയാക്കി -
         രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും കണ്ടപ്പോള്‍ അവള്‍ പറയുകയാണ്‌ "
                         "ഹി ലാഗ്സ് സി-സെന്‍സ്"!
-------------------------------------------------------------------------------------------------

10 comments:

  1. ഇതിപ്പോള്‍ ഒരു പ്രശ്നം ആണെന്ന് തോന്നുന്നു. ശീലിച്ച ശീലങ്ങള്‍ എത്ര ശ്രമിച്ചാലും ഉപേക്ഷിക്കാന്‍ കഴിയാത്ത ഒരു തരം അവസ്ഥ.
    ചതുരംഗം കളി പോലെ നടന്നാലും അതുതന്നെ എന്ന ഉന്തിത്തള്ളല്‍.....

    ReplyDelete
  2. എവിടെയും കാണാവുന്ന ദാമ്പത്യപ്രശ്നങ്ങൾ. വെട്ടും തടയും ഒഴിഞ്ഞുമാറലും കീഴടങ്ങലും ഇടയ്ക്കൊക്കെ ഒന്നു മുറിവുണക്കലുമായി ദാമ്പത്യജീവിതം ഇങ്ങനെ മുന്നോട്ട്..

    ReplyDelete
  3. പിന്നേയും ചങ്കരൻ തെങ്ങുമ്മെത്തന്നെ അല്ലെ മാഷേ... ഇപ്പോഴത്തെ അന്തരീക്ഷത്തിൽ വിട്ടു വീഴ്ച ചെയ്യുകയെന്നത് ആത്മഹത്യക്ക് തുല്യമായിട്ടാണ് ജനം കാണുന്നത്. അതിനുള്ള ക്ഷമ പോലും പ്രകടിപ്പിക്കാനുള്ള സമയം ആരും എടുക്കുന്നില്ല. എടുത്തപടി തോക്കെടുത്ത് മകളാണോന്നു പോലും നോക്കാതെയാ വെടിവെപ്പ്. പുതു തലമുറ മാത്രമല്ല പഴയ തലമുറയുടേയും നെല്ലിപ്പലക കാലം തകർത്തിരിക്കുന്നു. എവിടേക്കാണാവൊ നാം ഇത്ര വേഗം....?

    ReplyDelete
    Replies
    1. കുഴലും വാലും തമ്മില്‍ ഉള്ള ബന്ധം പോലെ!

      Delete
  4. മിക്കവാറും എല്ലാ ദാമ്പത്യങ്ങളും ഒരു വെടിനിർത്തൽ കരാറിൽ യാന്ത്രികമായി മുന്നോട്ട് ...

    ReplyDelete
  5. ഇതിൻറെയൊക്കെ ആകെ ത്തുക ഒന്ന് തന്നെ. പിന്നെ ജീവിത കാലത്ത് അൽപ്പ സ്വൽപ്പം അട്ജസ്റ്റ്മെൻറ് ആയി കഴിഞ്ഞു കൂടേ?

    ReplyDelete