Reminiscece Of Air Force Life

Tuesday, May 27, 2014

മോഡിയുടെ ഹസ്തദാനം!

                           നരേദ്ര മോഡിയുടെ ആദ്യ ദിവസം 'നവാസ് ഷരീഫുമായി' നടത്തിയ ആ 'ഷേഖ്ഹാന്‍ഡ്‌ ' - അതിന്‍റെ മീഡിയയില്‍ കണ്ട ദൃശ്യം എനിക്ക് ഒത്തിരി ഇഷ്ടമായി - വരവിലുള്ള ഔപചാരികമായ 'കൈ കൊടുക്കലിനും സ്വാഗതത്തിനും ശേഷം, പുറകില്‍ കൂടി മോഡി തന്ത്രപൂര്‍വ്വം അപ്പുറത്തെ
വശത്തേക്ക് മാറുന്നു!  
              പിന്നീടുള്ള ഔദ്യോഗികമായ  കൈകൊടുക്കലില്‍ , കാമറയില്‍ കൂടി നമ്മള്‍ കാണുന്നത് ' ഒരു തണുത്ത ഹസ്തം ബലവത്തായ മോഡിയുടെ കൈകളാല്‍ ആവരണം ചെയ്യപ്പെടുന്ന ഒരു ദൃശ്യമാണ്'!
                അതിന്‍റെ കുറെ ക്ലോസപ്പുകളും!!
                             "ക്ഷയായി.."
       പാവം 'ഷരിഫ്' തിരിച്ചു ചെല്ലുമ്പോള്‍ പാക്കിസ്ഥാനിലെ ജനാധിപത്യം   കാംഷിക്കാത്ത ആതങ്ക വാദികളും അവര്‍ക്ക് ഓശാന പാടുന്ന വിഭാഗങ്ങളും കൂടി ഇതിന്‍റെ പേരില്‍ അങ്ങേരുടെ 'സൌസര്‍' വരെ ഊരുമോ ആവോ!
                  "ഷരീഫിന്‍റെ പത്ര സമ്മേളനം' അത് കഴിഞ്ഞിട്ട് ഉണ്ടാകും എന്ന് കേട്ടിട്ടും, അതിയാന്‍ ഒരവസരം ഉണ്ടാക്കാതെ മുങ്ങി!
                     വൈകുന്നെര വാര്‍ത്തയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ പാക്കിസ്ഥാനി ബുദ്ധിജീവികളും പറഞ്ഞു -
               "ആദി ഊതി പെത്താന്‍, നമുക്ക് ആദ്യം മുതല്‍ കളിക്കാം. പഴയതൊക്കെ പോട്ടേ മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് പറയൂ. ഞങ്ങളും നിങ്ങളെപ്പോലെ പീഡിതരാണ്!
           നിരത്തുന്ന ന്യായ വാദങ്ങളോ - നമ്മുടെ അഭ്യന്തര പ്രശ്നങ്ങളുടെ
ഒരു പരമ്പരയും!
                 ഇന്നലത്തെ തെറ്റുകള്‍ തിരുത്താതെ, നിയമ വാഴ്ചകള്‍ക്കു ഇടം നല്‍കാതെ, നമുക്ക്
                "ആദി ഊതി പെത്താന്‍, ആദ്യം മുതല്‍ കളിക്കാം എന്ന സമീപനം"
                   "ഇന്ത്യന്‍ ഭരണ സിരാകെന്ദ്രത്തില്‍ ഒരാക്രമണം നടന്നതിനെ, സാധൂകരിക്കുന്ന പോലെ , കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരാനുള്ള യത്നം പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ!
      ഒരു ജനതയുടെ ഗതികേടേ!    
 --------------------------------------------------------------------------------------------------------


12 comments:

 1. മാഷേ
  മോഡിയുടെ ഹസ്തദാനം
  രാഹുലിന്റെ പുഞ്ചിരി
  ഇനി എന്തെല്ലാം കാണാനും
  എഴുതാനും കിടക്കുന്നു അല്ലേ
  സത്യത്തിൽ ഈ രാഷ്ട്രീയക്കാർ
  നമ്മൾ എഴുത്തുകാർക്ക് ഒരു
  മുതൽക്കൂട്ടു തന്നെ! അല്ലെ മാഷേ!
  കുറഞ്ഞപക്ഷം വിഷയ ദാരിദ്ര്യം
  ഒട്ടും വരുത്തി വെക്കില്ലിവർ
  എഴുതുക അറിയിക്കുക
  Philip Ariel

  ReplyDelete
 2. ഇനിയങ്ങോട്ട് എന്തെല്ലാം കാണാനും കേൾക്കാനും അനുഭവിക്കാനും ഒക്കെ ഭാഗ്യം ചെയ്തവരല്ലെ നമ്മൾ... നമുക്ക് കാണാമെന്നേ.....!!?

  ReplyDelete
 3. ഇനി അങ്ങോട്ട്‌ പുതിയ ചില 'നിര്‍വചങ്ങള്‍ കാണാന്‍ ഇടയായേക്കാം -
  ' ഹിന്ദു സെക്ക്ക്യൂലാരിസം', 'മുസ്ലിം സെക്ക്ക്യൂലാരിസം', പിന്നോക്ക സെക്ക്ക്യൂലാരിസം! വെളിച്ചപാടുകളുടെ പോലെയുള്ള ആളുകള്‍ പല
  വ്യാഘാനവും നല്‍കും! ഇതിനെയൊക്കെ അതിജീവിക്കാന്‍ നമ്മുടെ മലയാള
  സമൂഹം തയ്യാര്‍ ആവണം! " ദൈവം തോന്നിപ്പിക്കട്ടെ!"

  ReplyDelete
 4. അതെ ഇനി എന്തെല്ലാം കാണാനിരിക്കുന്നു .. കണ്കെട്ട് വിദ്യകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും,,,,,

  ReplyDelete
 5. നന്ദി സന്ദര്‍ശനത്തിന്

  ReplyDelete
 6. മോടിയോടെ തുടരട്ടെ

  ReplyDelete
 7. ഇതൊക്കെ തന്നെയാണ് സര്‍, ഈ 'ജനാധിപത്യം' എന്ന് പറയുന്നത്.

  ReplyDelete
 8. സെകുലാരിസങ്ങളുടെ കൂട്ടത്തിൽഒരു പ്രവാസി സെകുലാരിസം വന്നാൽ നന്നായിരുന്നു.....

  ReplyDelete