പങ്കാ നായരുടെ മോഹം - അതിമോഹമാണ് ദിനേശാ !
ഞാൻ എന്റെ എയര്‍ഫോഴ്സ് ജീവിതത്തിലേക്ക് മടങ്ങി വരുന്നു -
പങ്കാ നായരെ കുറിച്ച് ഒത്തിരി എഴുതാൻ ഉണ്ട് - പഴയ ചില പോസ്റ്റുകൾ കാണണം എങ്കിൽ 'പങ്കാ നായരും പാരാ ജംബിങ്ങും',കോര്‍ പ്പൊറല്‍..-- . 'പങ്കാ നായര്‍', പങ്കയുടെ ക്രൈസിസ് മാനെജ്മെന്റ് ഈ പോസ്റ്റുകൾ നോക്കുക - ആൾ ഒരു കഥാപാത്രം തന്നെ ആണ് !
എയർഫോഴ്സിൽ ഉള്ള എല്ലാപേർക്കും "ആനുവൽ റേഞ്ചു പ്രാക്ടീസ് ' ഒരു ചടങ്ങാണ്.
അതിൽ കൂടി ഉദ്ദേശിക്കുന്നത്, എല്ലാപേർക്കും, അവരവരുടെ ജോലിക്ക് അനുസരിച്ചുള്ള, തോക്കുക്കുകൾ കൈകാര്യം ചെയ്തു , അവരെ സുസജ്ജമാക്കി നിറുത്തുക എന്നതാണ്.
പണ്ട് .303 തോക്കുകളും അത് കഴിഞ്ഞ് 7.62 തോക്കുകളും ആയിരുന്നു .
'"പോലിസ്, ഇൻസ്ട്രുക്ട്ടെഴ്സ്, ഓഫീസേഴ്സ്, ആർമമെന്റ്, എന്നീ ഓരോ വിഭാഗത്തിനും, അവർക്ക് ആവശ്യമുള്ള രീതിയിൽ 'റിവോൾവർ' അടക്കം ഉള്ള പരിശീലനം വേറെയും -
പക്ഷെ അതൊന്നും സാധാരണ ഒരു എയര്ഫോഴ്സുകാരന് ആവശ്യമുള്ള ട്രൈനിനിഗിന്റെ ഭാഗമല്ല -
ഒഫീസേഴ്സിനും, പാരട്രൂപ്പെഴ്സിനും 'ക്ലേ പിജിയാൻ ഷൂട്ടിങ്ങിനുള്ള' പരിശീലനം കൊടുക്കും .
ചലിക്കുന്ന ഒരു ടാർഗറ്റിനെ, അതിന്റെ വേഗത അനുമാനിച്ച് വെടി വെക്കാനുള്ള പരിശീലനം .
ചുരുക്കത്തിൽ പറന്നു പോകുന്ന ഒരു പറവയെ, അതിന്റെ വേഗത അനുമാനിച്ചു "ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നില്‍ എറിഞ്ഞു വീഴ്ത്തുന്ന' ആ പഴയ തത്വസംഹിത !
ചില പ്രത്യേക വിഭാഗക്കാർക്ക് എൽ. എം. ജി , പ്രാക്റ്റീസും ഉണ്ടാകും -
ഇങ്ങനെയെയുള്ള ഒരു റേഞ്ചു പ്രാക്ടീസ് സന്ദർഭത്തിൽ ഒരു
ഇന്സ്ട്രെക്ടരും ഉണ്ടായിരിക്കും, പിന്നെ അർമമെന്റ് ഡിപ്പാർറ്റ്മെന്റിലെ
ഒരാളും !
ഈ പശ്ചാത്തലത്തിൽ ആണ് പങ്കാ നായർക്ക് ഒരു പൂതി ഉണ്ടാകുന്നത് !
"എനിക്കും 'റിവോൾവർ ഉപയോഗിച്ച് ഒരനുഭവം വേണമെന്ന്"
കുറെ നാളായി, ഇക്കാര്യം പറഞ്ഞ്, ട്രീറ്റ് ചെയ്ത് എന്നെ പ്രലോഭിപ്പിക്കുന്നു !
അവിടെ വരുന്ന ആയുധങ്ങളുടെയും, വെടിക്കോപ്പുകളുടെയും, കണക്ക് പരിശോധിക്കുക എന്നല്ലാതെ, എങ്ങിനെ വിനിയോഗിക്കപ്പെടുന്നു എന്നത്, ഇൻസ്റ്ട്രകരുടെ ജോലി ആണ് -
പങ്ക അയാളുടെ പുറകെ ആയി -
ഏതൊക്കെ ആളുകൾ ഡ്യൂട്ടിക്ക് പോകുന്നു, അന്നേ ദിവസം എന്റെ
ഡ്യൂട്ടി വരുന്നുണ്ടോ- അങ്ങിനെ പലതും !
അവസാനം പങ്ക അതും കണ്ടു പിടിച്ചു -
'തണ്ണി വീക്നെസ്സുള്ള" കുട്ടി എന്ന ഒരു മലയാളീ ഇൻസ്റ്റ്രെക്റ്റർ -
ഒന്നൊന്നര മാസം പങ്ക കുട്ടിയെ സൽക്കരിച്ചു ~!
അവസാനം കുട്ടിയെ കൈയിൽ എടുത്തപ്പോൾ അങ്ങേര് പറഞ്ഞു
"ഞാൻ കണ്ണടക്കാം, പക്ഷെ അർമമെന്റ് സെക്ഷനിൽ നിന്നുവരുന്നവർ, ഇതിനെ കുറിച്ച് ഒന്നും ചോദിക്കരുത് -
കുട്ടിയേയും എന്നേയും കൈയ്യിൽ എടുത്ത പങ്ക, ഇനി എന്താണ് വേണ്ടത് എന്നാരാഞ്ഞു -
ഞാനും, കുട്ടിയും ഒരേ ദിവസം ഡ്യൂട്ടിയിൽ വരണം - അന്നത്തെ 'ഫയറിംഗ് പ്രാക്ടീസ് ലിസ്റ്റിൽ പങ്കയുടെ പേരും ഉണ്ടാകണം -
പങ്കയുടെ ഓപ്പറേഷൻ ആ ദിശയിലേക്കായി-
ഫയറിംഗ് പ്രാക്ടീസ് റോസ്ട്ടർ ഉണ്ടാക്കുന്നത് *( സ്റ്റേഷൻ റുട്ടീൻ ഓർദേഴ്സ്
എന്നാ പ്രഖ്യാപനത്തിലൂടെയാണ്-
പങ്ക അതും ശരിയാക്കി -
അങ്ങിനെ ഞാനും കുട്ടിയും പങ്കയും ഒത്തു ചേർന്ന ഒരു മുഹൂർത്തം ഉണ്ടാക്കപ്പെട്ടു.
പതിവ് ' റേഞ്ചു പ്രാക്ടീസ്' പ്രക്രിയകളെല്ലാം പൂർത്തീകരിച്ചു-
വന്ന കഴകക്കാരെല്ലാം മടങ്ങിപ്പോയി-
മുഖ്യ കർമികളായ എനിക്കും, കുട്ടിക്കും , ഞങ്ങളുടെതായ യാത്രാ സംവിധാനം ഉണ്ട് -
അരങ്ങ് ഒഴിഞ്ഞപ്പോള്‍ , പങ്കയുടെ വിധേയത്തിൽ പെട്ട ഞാനും കുട്ടിയും പങ്കക്ക് 0.38 റിവോൾവർ ലോഡ് ചെയ്തു കൊടുത്തു -
പങ്ക ഇരുപത്തഞ്ചു മീറ്റർ അകലത്തിലുള്ള 'ടാർഗറ്റ്' നോക്കി, ചിരകാല അഭിലാഷം സാക്ഷാത്കരിക്കുവാൻ ശ്രമിച്ചു.
'ഫയർ' ചെയ്യുന്നില്ല - ഒരു വശപ്പിശക് !
"സംഗതി 'ഹാഫ് കൊക്ക്' എന്ന് സാങ്കേതികമായി പറയും !"
ലോഡെഡ് റിവോൾവർ 'കോക്കായി', പക്ഷെ പ്രവർത്തിക്കുന്നില്ല എന്ന അവസ്ഥ !
സിനിമയിൽ സല്മാന്ഘാൻ കാണിക്കുന്ന പോലെ അങ്ങിനെ പറന്നു വെടിവെക്കാൻ പറ്റുന്ന ഒരായുധം അല്ല, പോലീസിലും പട്ടാളത്തിലും അന്ന് ഉപയോഗിച്ചിരുന്ന റിവോൾവർ. മൂന്നാല് പൌണ്ട് ബലം ചൂണ്ടു വിരലിൽ കൊടുത്താലേ അത് കൊക്ക് ആകുകയുള്ളൂ- പ്രവർത്തിക്കണം എങ്കിൽ, അര മുക്കാൽ പൌണ്ട് പിന്നെയും പ്രയോഗിക്കണം- ആ ബലം പിടുത്തത്തിൽ അതിന്റെ ഉന്നം വിചാരിച്ച സ്ഥലത്ത് കൊള്ളണമെങ്കിൽ ഇമ്മിണി വിഷമമാണ്! ഇപ്പോഴത്തെ പിസ്റ്റലുകൾ ഇത്രയും സ്രമകരമല്ല !
ആ അവസ്ഥയിൽ തോക്കും പിടിച്ച്, പങ്ക കുട്ടിയുടെ നേരെ തിരിഞ്ഞു പറഞ്ഞു " ഈ പണ്ടാരം വർക്ക് ചെയ്യുന്നില്ല "-
പിന്നെ ഞാൻ കണ്ടത്, തനി പട്ടാള മുറ ആണ് !
കുട്ടി വലതു കാൽ പൊക്കി പങ്കക്ക് ഒരു ചവിട്ടു നല്കി !
പങ്ക നടുവും കുത്തി നിലത്ത്!
എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാൻ മിഴിച്ചു നിന്നു-
പിന്നീട് അന്ന് വൈകുന്നേരം, കുട്ടി വിശദീകരിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത് -
"നിലത്തെഴുത്ത് പഠിക്കാതെ, നല്ല ഒരു ചുവരെഴുത്തുകാരൻ ആകാൻ പറ്റുകയില്ല എന്ന ആപ്തവാക്യം -
ഫയറിംഗ് റേഞ്ചു ക്ലാസ്സിലെ പ്രാഥമിക പാഠങ്ങൾ -
"എപ്പോഴും, തോക്കിന്റെ കുഴൽ 'ടാർഗറ്റിൽ' മാത്രം ചൂണ്ടി പിടിക്കുക -"
"റിവോൾവർ ആണെങ്കില്‍ താഴത്തെക്കും -"
എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വലത്തെ കൈ ഉയർത്തുക -
അല്ലാതെ ലോഡ് ചെയ്ത ആയുധവുമായി തിരിഞ്ഞു സംശയം ചോദിച്ചാൽ,
ഇതായിരിക്കും മറുപടി -
ജീവിത അഭിലാഷം നിറവേറ്റാൻ പറ്റാതെ പങ്ക അടുത്ത 'ഡ്രിങ്ക്' ഒഴിച്ചു!
-----------------------------------------------------------------------------------

പേടിയാവുന്നു പട്ടാളമുറ വായിച്ചിട്ടല്ല .ഈ പങ്ക നായര്‍ ,സരിത നായര്‍ അങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ .
ReplyDeleteഒരു പേരില്‍ എന്തിരിക്കുന്നു!!
Deleteഅതിമോഹങ്ങള്‍ വരുത്തി വെക്കുന്ന ഓരോരോ വിനകളേയ്...
ReplyDeleteമോഹങ്ങൾ എല്ലാം കൈവരിക്കണം എന്ന് തോന്നിയാൽ -
Deleteഇങ്ങനെയും ആകാം!
മോഹം കൊള്ളാം അതി മോഹം നൊ നൊ
ReplyDeleteനന്ദി ഷാജു -
Deleteആ ചവിട്ട് ചവിട്ടിയത് നന്നായി.
ReplyDeleteഅല്ലെങ്കില്‍ വെടിപൊട്ടിയേനെ
(ഇപ്പഴെല്ലാം ഫെതര്‍ ടച്ച് ട്രിഗര്‍ മെക്കാനിസം വരുന്നുണ്ടായിരിയ്ക്കും)
പിസ്ട്ടളുകൾക്ക് ഇത് ബാധകമല്ല
Deleteപങ്ക നായരുടെ കഥകൾ കുറെ ഉണ്ടല്ലേ സ്റ്റോക്ക് .ഇനിം പോരട്ടെ .
ReplyDeleteനന്ദി ദിപു
ReplyDeleteതിരിഞ്ഞപ്പോൾ പങ്കയുടെ തോക്ക് പോട്ടഞ്ഞത് ഭാഗ്യം. അല്ലെങ്കിൽ ഒരു കൊർട്ടുമാർഷൽ ഉറപ്പ്. ആശംസകൾ !!!
ReplyDeletethank you
ReplyDeleteഈ ഒരു മുഴം മുൻപേ എന്നത് പട്ടാളത്തിലും ഉണ്ടല്ലേ !
ReplyDeleteആ മുൻകരുതലിൽ അല്ലെ നിലനിൽപ്പ് -
ReplyDeleteപ്രത്യേകിച്ച് പട്ടാളത്തിൽ !