Reminiscece Of Air Force Life

Monday, August 5, 2013

പങ്കാ നായരുടെ മോഹം - അതിമോഹമാണ് ദിനേശാ !

പങ്കാ  നായരുടെ മോഹം - അതിമോഹമാണ് ദിനേശാ !
              ഞാൻ എന്റെ എയര്ഫോഴ്സ് ജീവിതത്തിലേക്ക് മടങ്ങി വരുന്നു -
പങ്കാ നായരെ കുറിച്ച് ഒത്തിരി എഴുതാൻ ഉണ്ട് - പഴയ ചില പോസ്റ്റുകൾ  കാണണം എങ്കിൽ  'പങ്കാ നായരും പാരാ ജംബിങ്ങും',കോര്‍ പ്പൊറല്‍..-- . 'പങ്കാ നായര്‍',    പങ്കയുടെ ക്രൈസിസ് മാനെജ്മെന്റ്  ഈ പോസ്റ്റുകൾ നോക്കുക  - ആൾ ഒരു കഥാപാത്രം തന്നെ ആണ് !
               എയർഫോഴ്സിൽ ഉള്ള എല്ലാപേർക്കും "ആനുവൽ റേഞ്ചു പ്രാക്ടീസ് ' ഒരു ചടങ്ങാണ്.
             അതിൽ കൂടി ഉദ്ദേശിക്കുന്നത്, എല്ലാപേർക്കും, അവരവരുടെ ജോലിക്ക് അനുസരിച്ചുള്ള, തോക്കുക്കുകൾ കൈകാര്യം ചെയ്തു , അവരെ സുസജ്ജമാക്കി നിറുത്തുക എന്നതാണ്.
                      പണ്ട് .303 തോക്കുകളും അത് കഴിഞ്ഞ് 7.62 തോക്കുകളും ആയിരുന്നു .
         '"പോലിസ്, ഇൻസ്ട്രുക്ട്ടെഴ്സ്, ഓഫീസേഴ്സ്, ആർമമെന്റ്, എന്നീ ഓരോ വിഭാഗത്തിനും, അവർക്ക് ആവശ്യമുള്ള രീതിയിൽ 'റിവോൾവർ' അടക്കം   ഉള്ള പരിശീലനം വേറെയും -
                              പക്ഷെ അതൊന്നും സാധാരണ ഒരു എയര്ഫോഴ്സുകാരന് ആവശ്യമുള്ള ട്രൈനിനിഗിന്റെ ഭാഗമല്ല -
                            ഒഫീസേഴ്സിനും, പാരട്രൂപ്പെഴ്സിനും 'ക്ലേ പിജിയാൻ ഷൂട്ടിങ്ങിനുള്ള' പരിശീലനം കൊടുക്കും .
                       ചലിക്കുന്ന ഒരു ടാർഗറ്റിനെ, അതിന്റെ വേഗത അനുമാനിച്ച് വെടി  വെക്കാനുള്ള പരിശീലനം .
         ചുരുക്കത്തിൽ പറന്നു പോകുന്ന ഒരു പറവയെ, അതിന്റെ വേഗത അനുമാനിച്ചു "ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നില് എറിഞ്ഞു വീഴ്ത്തുന്ന' ആ പഴയ തത്വസംഹിത !
                     ചില പ്രത്യേക വിഭാഗക്കാർക്ക് എൽ. എം. ജി ,  പ്രാക്റ്റീസും ഉണ്ടാകും -
                           ഇങ്ങനെയെയുള്ള ഒരു റേഞ്ചു പ്രാക്ടീസ് സന്ദർഭത്തിൽ ഒരു
ഇന്സ്ട്രെക്ടരും ഉണ്ടായിരിക്കും, പിന്നെ അർമമെന്റ് ഡിപ്പാർറ്റ്മെന്റിലെ
ഒരാളും !
                                ഈ പശ്ചാത്തലത്തിൽ ആണ് പങ്കാ നായർക്ക് ഒരു പൂതി ഉണ്ടാകുന്നത് !
                     "എനിക്കും 'റിവോൾവർ ഉപയോഗിച്ച് ഒരനുഭവം വേണമെന്ന്"
               കുറെ നാളായി, ഇക്കാര്യം പറഞ്ഞ്,  ട്രീറ്റ് ചെയ്ത്‌ എന്നെ പ്രലോഭിപ്പിക്കുന്നു !       
               അവിടെ വരുന്ന ആയുധങ്ങളുടെയും, വെടിക്കോപ്പുകളുടെയും, കണക്ക് പരിശോധിക്കുക എന്നല്ലാതെ, എങ്ങിനെ വിനിയോഗിക്കപ്പെടുന്നു എന്നത്, ഇൻസ്റ്ട്രകരുടെ ജോലി ആണ് -
                പങ്ക അയാളുടെ പുറകെ ആയി -
                    ഏതൊക്കെ ആളുകൾ ഡ്യൂട്ടിക്ക് പോകുന്നു, അന്നേ ദിവസം എന്റെ
 ഡ്യൂട്ടി വരുന്നുണ്ടോ- അങ്ങിനെ പലതും !
                     അവസാനം പങ്ക അതും കണ്ടു പിടിച്ചു -
                'തണ്ണി വീക്നെസ്സുള്ള" കുട്ടി എന്ന  ഒരു മലയാളീ ഇൻസ്റ്റ്രെക്റ്റർ -
                                ഒന്നൊന്നര മാസം പങ്ക കുട്ടിയെ സൽക്കരിച്ചു ~!
  അവസാനം കുട്ടിയെ കൈയിൽ എടുത്തപ്പോൾ അങ്ങേര് പറഞ്ഞു
                                       "ഞാൻ കണ്ണടക്കാം, പക്ഷെ അർമമെന്റ് സെക്ഷനിൽ നിന്നുവരുന്നവർ, ഇതിനെ കുറിച്ച് ഒന്നും ചോദിക്കരുത് -
                  കുട്ടിയേയും എന്നേയും കൈയ്യിൽ എടുത്ത പങ്ക, ഇനി എന്താണ് വേണ്ടത് എന്നാരാഞ്ഞു -
                    ഞാനും, കുട്ടിയും ഒരേ ദിവസം  ഡ്യൂട്ടിയിൽ വരണം - അന്നത്തെ 'ഫയറിംഗ് പ്രാക്ടീസ് ലിസ്റ്റിൽ പങ്കയുടെ പേരും ഉണ്ടാകണം -
                     പങ്കയുടെ ഓപ്പറേഷൻ ആ ദിശയിലേക്കായി-
       ഫയറിംഗ് പ്രാക്ടീസ് റോസ്ട്ടർ ഉണ്ടാക്കുന്നത്‌ *(   സ്റ്റേഷൻ റുട്ടീൻ ഓർദേഴ്സ്
എന്നാ പ്രഖ്യാപനത്തിലൂടെയാണ്-
               പങ്ക അതും ശരിയാക്കി -
          അങ്ങിനെ ഞാനും കുട്ടിയും പങ്കയും ഒത്തു ചേർന്ന ഒരു മുഹൂർത്തം ഉണ്ടാക്കപ്പെട്ടു.
                     പതിവ് ' റേഞ്ചു പ്രാക്ടീസ്' പ്രക്രിയകളെല്ലാം പൂർത്തീകരിച്ചു-
                            വന്ന  കഴകക്കാരെല്ലാം മടങ്ങിപ്പോയി-
              മുഖ്യ കർമികളായ എനിക്കും, കുട്ടിക്കും , ഞങ്ങളുടെതായ യാത്രാ സംവിധാനം ഉണ്ട് -
                   അരങ്ങ് ഒഴിഞ്ഞപ്പോള്‍ , പങ്കയുടെ വിധേയത്തിൽ പെട്ട ഞാനും കുട്ടിയും പങ്കക്ക്   0.38  റിവോൾവർ ലോഡ് ചെയ്തു കൊടുത്തു -
          പങ്ക  ഇരുപത്തഞ്ചു മീറ്റർ അകലത്തിലുള്ള 'ടാർഗറ്റ്' നോക്കി, ചിരകാല അഭിലാഷം സാക്ഷാത്കരിക്കുവാൻ ശ്രമിച്ചു.
                      'ഫയർ' ചെയ്യുന്നില്ല - ഒരു വശപ്പിശക് !
         "സംഗതി 'ഹാഫ് കൊക്ക്' എന്ന് സാങ്കേതികമായി പറയും !"
              ലോഡെഡ്‌ റിവോൾവർ 'കോക്കായി', പക്ഷെ പ്രവർത്തിക്കുന്നില്ല എന്ന അവസ്ഥ !
         സിനിമയിൽ സല്മാന്ഘാൻ കാണിക്കുന്ന പോലെ അങ്ങിനെ പറന്നു വെടിവെക്കാൻ പറ്റുന്ന ഒരായുധം അല്ല, പോലീസിലും പട്ടാളത്തിലും അന്ന് ഉപയോഗിച്ചിരുന്ന റിവോൾവർ. മൂന്നാല് പൌണ്ട് ബലം ചൂണ്ടു വിരലിൽ കൊടുത്താലേ അത് കൊക്ക് ആകുകയുള്ളൂ-  പ്രവർത്തിക്കണം എങ്കിൽ, അര മുക്കാൽ പൌണ്ട് പിന്നെയും പ്രയോഗിക്കണം- ആ ബലം പിടുത്തത്തിൽ അതിന്റെ ഉന്നം വിചാരിച്ച സ്ഥലത്ത് കൊള്ളണമെങ്കിൽ ഇമ്മിണി വിഷമമാണ്! ഇപ്പോഴത്തെ  പിസ്റ്റലുകൾ ഇത്രയും സ്രമകരമല്ല !
              ആ അവസ്ഥയിൽ തോക്കും പിടിച്ച്, പങ്ക കുട്ടിയുടെ നേരെ തിരിഞ്ഞു പറഞ്ഞു  " ഈ പണ്ടാരം വർക്ക് ചെയ്യുന്നില്ല "-
                           പിന്നെ ഞാൻ കണ്ടത്, തനി പട്ടാള മുറ ആണ് !
               കുട്ടി വലതു കാൽ പൊക്കി പങ്കക്ക് ഒരു ചവിട്ടു നല്കി !
                        പങ്ക നടുവും കുത്തി  നിലത്ത്!
        എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാൻ മിഴിച്ചു നിന്നു-
   പിന്നീട് അന്ന് വൈകുന്നേരം, കുട്ടി വിശദീകരിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്‌ -
      "നിലത്തെഴുത്ത് പഠിക്കാതെ, നല്ല ഒരു ചുവരെഴുത്തുകാരൻ ആകാൻ പറ്റുകയില്ല എന്ന ആപ്തവാക്യം -
            ഫയറിംഗ്  റേഞ്ചു  ക്ലാസ്സിലെ പ്രാഥമിക പാഠങ്ങൾ -
       "എപ്പോഴും, തോക്കിന്റെ കുഴൽ 'ടാർഗറ്റിൽ' മാത്രം ചൂണ്ടി പിടിക്കുക -"
       "റിവോൾവർ ആണെങ്കില്‍  താഴത്തെക്കും -"
                 എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വലത്തെ കൈ ഉയർത്തുക -
         അല്ലാതെ ലോഡ് ചെയ്ത ആയുധവുമായി തിരിഞ്ഞു സംശയം ചോദിച്ചാൽ,
                               ഇതായിരിക്കും മറുപടി -
         ജീവിത അഭിലാഷം നിറവേറ്റാൻ പറ്റാതെ പങ്ക അടുത്ത 'ഡ്രിങ്ക്' ഒഴിച്ചു!
                  -----------------------------------------------------------------------------------

14 comments:

  1. പേടിയാവുന്നു പട്ടാളമുറ വായിച്ചിട്ടല്ല .ഈ പങ്ക നായര്‍ ,സരിത നായര്‍ അങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ .

    ReplyDelete
    Replies
    1. ഒരു പേരില് എന്തിരിക്കുന്നു!!

      Delete
  2. അതിമോഹങ്ങള്‍ വരുത്തി വെക്കുന്ന ഓരോരോ വിനകളേയ്...

    ReplyDelete
    Replies
    1. മോഹങ്ങൾ എല്ലാം കൈവരിക്കണം എന്ന് തോന്നിയാൽ -
      ഇങ്ങനെയും ആകാം!

      Delete
  3. മോഹം കൊള്ളാം അതി മോഹം നൊ നൊ

    ReplyDelete
  4. ആ ചവിട്ട് ചവിട്ടിയത് നന്നായി.
    അല്ലെങ്കില്‍ വെടിപൊട്ടിയേനെ

    (ഇപ്പഴെല്ലാം ഫെതര്‍ ടച്ച് ട്രിഗര്‍ മെക്കാനിസം വരുന്നുണ്ടായിരിയ്ക്കും)

    ReplyDelete
    Replies
    1. പിസ്ട്ടളുകൾക്ക് ഇത് ബാധകമല്ല

      Delete
  5. പങ്ക നായരുടെ കഥകൾ കുറെ ഉണ്ടല്ലേ സ്റ്റോക്ക്‌ .ഇനിം പോരട്ടെ .

    ReplyDelete
  6. തിരിഞ്ഞപ്പോൾ പങ്കയുടെ തോക്ക് പോട്ടഞ്ഞത് ഭാഗ്യം. അല്ലെങ്കിൽ ഒരു കൊർട്ടുമാർഷൽ ഉറപ്പ്. ആശംസകൾ !!!

    ReplyDelete
  7. ഈ ഒരു മുഴം മുൻപേ എന്നത് പട്ടാളത്തിലും ഉണ്ടല്ലേ !

    ReplyDelete
  8. ആ മുൻകരുതലിൽ അല്ലെ നിലനിൽപ്പ്‌ -
    പ്രത്യേകിച്ച് പട്ടാളത്തിൽ !

    ReplyDelete