Reminiscece Of Air Force Life

Monday, July 8, 2013

ആദ്യ അംഗീകാരം

                ( എന്റെ ആദ്യ ഗുരുവിന്, വൈകി നൽകുന്ന ഒരു ഗുരു ദക്ഷിണ!)
                      
                                 എന്റെ അപ്പൂപ്പൻ വാർധക്യസഹജമായ കാരണങ്ങളാൽ രോഗശയ്യനായി  കിടക്കുകയാണ്.
                  വയസ്സ് തോണ്ണൂറിനു മേൽ. ഒരു വർഷം മുൻപ് വരെ, കൃത്യനിഷ്ടയുള്ള ജീവിതക്രമവും, സൂര്യനമസ്കാരവും ഒക്കെ ആയി ഉൽസാഹനിരതനായി നടന്ന ശരീരത്തിന്റെ ഉടമ.
                  മനുഷ്യായസ്സിനും ഒരു പരിധി ഉണ്ട്, എന്ന് ഞാൻ മനസ്സിലാക്കിയ നാളുകൾ. ഏതു കാര്യത്തിനും, എന്ത് കാര്യത്തിനും, ഞാൻ എന്റേതായ തന്നിഷ്ടങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയ പ്രായം.
                പക്ഷെ അപ്പോഴും, അപ്പൂപ്പന്റെ ഏതു ആവശ്യങ്ങൾക്കും ഞാൻ സദാ
സന്നദ്ധൻ ആയിരുന്നു.
                       എന്തായിരുന്നു കാരണം?   ഞാൻ പലപ്പോഴും പിൻതിരിഞ്ഞു ആലോചിച്ചിട്ടുണ്ട്.
                  അപ്പൂപ്പൻ എന്നോട് ഒരിക്കലും കറുത്ത് ഒന്നും പറഞ്ഞിട്ടില്ല.
             അങ്ങിനെ അദ്ദേഹം ആരോടും പറയുന്നത് ഞാൻ കേട്ടിട്ടില്ല .
          അച്ഛനെ വിളിച്ചു കൊണ്ട് വന്നാലേ ക്ലാസിൽ കയറാൻ പറ്റുകയുള്ളൂ
എന്ന് ഹെഡ്മാസ്റ്റർ 'കാനാട്ടു നാരായണപിള്ള സാർ' കടുംപിടുത്തം നടത്തിയ സമയം.
                            അച്ഛനെ ഹെഡ്മാസ്റ്റർക്ക് കാണണം എന്ന് പറഞ്ഞു
         '  ത്രിക്കണ്ണാൽ  എന്റെ അച്ഛൻ നിരൂപിച്ചു ' ഇത് എന്തോ കൊനിഷ്ടാണ്!
 പിന്നെ ഒരു പ്രസംഗം  ആയിരുന്നു ......
        "നിന്റെ ചേച്ചിമാരും, ചേട്ടനും പഠിച്ചപ്പോൾ എന്നെ വിളിക്കുമായിരുന്നു-
              സ്കോളർഷിപ്പിന്റെ 'ഫോം' ഒപ്പിട്ടു കൊടുക്കാൻ "
               ഇപ്പോൾ വിളിച്ചത് എന്തിനെനെന്നു എനിക്ക് ഊഹിക്കാം! "
                                                            ഞാൻ വരില്ല -
                            ഒരാഴ്ച  ക്ലാസ്സിൽ കയറാതെ  ഞാൻ ഒപ്പിച്ചു.
                               എന്തോ പന്തികേട്‌ കണ്ട അപ്പൂപ്പൻ  ചോദിച്ചു
                                                     എന്താ  തന്റെ പ്രശനം ?
                          ഞാൻ കുറെ സെന്റി ഒക്കെ ചേർത്ത്, എന്റെ നിവർത്തികേട്  അറിയിച്ചു.
                  അടുത്ത ദിവസം, അപ്പൂപ്പൻ എന്നെയും കൂട്ടി സ്കൂളിൽ ചെന്നു.
     അപ്പൂപ്പനെ നേരിട്ടറിയാവുന്ന നാരായണപിള്ള സാർ, എണീറ്റ്‌  ആധിതേയ മര്യാദയോടെ, കസേരയിൽ ഇരുത്തി.
                       എന്നോട് വെളിയിൽപോയി നിൽക്കാൻ പറഞ്ഞു !
       അതുകഴിഞ്ഞ്, ഞാൻ അകത്തു ചെല്ലുമ്പോൾ പറയുന്ന വാചകമിതാണ്!
                     നിങ്ങളുടെ സ്കൂൾ നടപടി നിങ്ങളുടെതാണ്, അതിനെ ഞാൻ മാനിക്കേണ്ടതാണ്, പക്ഷെ ഇയ്യാളുടെ പഠിത്തം മുടങ്ങാൻ ഇടയാവരുത് ,
അതാണ്‌ എന്റെ അപേക്ഷ.
                               കൊല്ലങ്ങൾക്ക് ശേഷം, ആ കാര്യം ആലോചിക്കുമ്പോൾ,
എന്റെ 'അപക്വതയെ' ഞാൻ മനസ്സിലാക്കുന്നുണ്ട് എന്നതാണ് എന്റെ ആശ്വാസം.
      വയസ്സുകാലത്ത്, ഞാനായിരിക്കാം, ലഭിച്ചേക്കാവുന്ന ഒരാശ്രയം എന്ന് അദ്ദേഹം കണ്ടത് കൊണ്ടായിരിക്കാം.
                           വിദ്യാഭ്യാസവും, സംസ്കൃത പാണ്ഡിത്യവും, പല വേദാന്ത പുസ്തകങ്ങളും എഴുതിയിട്ടുള്ള, അദ്ദേഹത്തിന്റെ ചില ചിന്തകൾ, ആ പ്രായത്തിൽ എനിക്ക് അപ്രായോഗികമായി തോന്നിയിരുന്നു.
                അദ്ദേഹത്തോട് മാത്രം, എനിക്ക് സംസാരിക്കാൻ സർവ സ്വാതന്ത്ര്യവും
ഉണ്ടായിയിരുന്നു.
           മനസ്സിൽ തോന്നുന്നത് പറയാം. അതിനു വിലക്കുകൾ ഇല്ലായിരുന്നു.
     അതുകൊണ്ടായിരിക്കാം വയസ്സുകാലത്ത്, അദ്ദേഹത്തെ പരിചരിക്കാൻ
എനിക്ക് തോന്നിയ ചേതോവികാരം.
                           അദ്ദേഹം എന്നോട് കൂടെക്കൂടെ പറയാറുള്ള ചെറു വാക്കുകളിൽ കൂടി എന്നിലേക്ക്‌ എളുപ്പം പകർന്നു തരാൻ ശ്രമിച്ച ചില ആശയങ്ങൾ പോലും, എന്റെ പ്രാ.യത്തിനും, ചില കുട്ടികളിൽ കാണാറുള്ള അമിതൊർജത്തിനും, ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല !
            "ക്ഷമ,   ശ്രദ്ധ, സഹജീവബോധം, നിഷ്കാമ കർമം, കരുണയിൽ കൂടി കിട്ടുന്ന സന്തോഷം - മനസ്സമാധാനം" ഇങ്ങനെ ചില ഒറ്റ മൂലികൾ,         പിൽക്കാലത്ത്, വളരെ ഉപകരിച്ചു എന്ന് ഞാൻ മനസ്സിലാക്കി.
                  അന്നൊക്കെ തിരക്ക് കാരണം  കൂട്ടുകുടുംബത്തിലെ കുട്ടികളെ, ഓരോരുത്തരേയും, മാതാപിതാക്കൾക്ക് ശ്രദ്ധിക്കാൻ സമയം കിട്ടിയിരുന്നില്ല-
            ഫലം രാത്രി അച്ഛൻ വീട്ടില് വരുമ്പോൾ, ഏതെങ്കിലും അക്കൌണ്ടിൽ 'അടി' ഉറപ്പ്!
              ഒരു രാത്രി അച്ഛൻ മടങ്ങി വരാൻ താമസിച്ചപ്പോൾ, ചേച്ചി ഏഷണി കൂട്ടി, അന്ന് കിട്ടാൻ സാധ്യതയുള്ളത് കിട്ടാതെ, എനിക്ക് ഉറക്കം വന്നില്ല!
               മണി   പതിനൊന്നു കഴിഞ്ഞിട്ടും, കിട്ടാനുള്ളത് കിട്ടുന്നില്ല -
       അവസാനം ഞാൻ തന്നെ എഴുന്നേറ്റു ചെന്ന് അച്ഛനോട് പറഞ്ഞു -
                            "തരാനുള്ളത്‌ തന്നെങ്കിൽ, എനിക്ക് മനസ്സമാധാനത്തോടെ ഉറങ്ങായിരുന്നു !"
                    ഇന്നോ, മാതാപിതാക്കന്മാരുടെ അമിതമായ തിരക്ക് കാരണം, കുട്ടികൾക്ക് സ്വയം വളരാൻ പറ്റാത്ത അവസ്ഥയും !
                            "പാവം കുട്ടികൾ"!

                അപ്പൂപ്പൻ  മരിക്കുന്നതിന്റെ തൊട്ടു മുൻപുള്ള മൂന്നാലുമാസങ്ങൾ.
                അത്രയും 'സാത്വിക' ഗുണമുള്ള ഒരു മനുഷ്യൻ മരണശയ്യയിൽ കിടന്ന്, അങ്ങിനെ അനുഭവിക്കുന്നത് കണ്ടപ്പോൾ, എനിക്ക് ദൈവ സങ്കൽപ്പത്തോടും,
സങ്കീർത്തന കഥകളോടും ഒരു മടുപ്പ് തോന്നി.
                ആ നാട്ടിലെ നാനാജാതി മതസ്ഥർക്കും, പൂജിതനായ വ്യക്തി.
                            ആ കാലത്ത് കാലടി ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നിന്ന്
 'ആഗമാനന്ദ സ്വാമിയുടെ' മാർഗ നിർദേശത്താൽ,  ഒരുപാട് ആത്മീയ കാര്യങ്ങൾ ഉള്ളടക്കം ചെയ്ത പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
'അമൃതവാണി', 'പ്രബുദ്ധകേരളം' എന്നിവ, ആശ്രമത്തിൽ നിന്ന്, അന്ന് പ്രസിദ്ധീകരിച്ചിരുന്ന ചില മാസികകൾ ആയിരുന്നു.
              കൂടാതെ എല്ലാ മതങ്ങളിലേയും, മഹനീയമായ അഭിപ്രായങ്ങളുടെ,
പ്രവാചക ദർശനങ്ങൾ , സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ, ഇംഗ്ലീഷിലും മലയാളത്തിലും  ചെറിയ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു.
                     (മതം എന്ന വാക്കിന്റെ അർത്ഥം, അഭിപ്രായം എന്നാണ് എന്ന്  അപ്പൂപ്പൻ പറഞ്ഞു തന്നതും ഞാൻ ഓർക്കുന്നു)
          'ദസ് സ്പോക് ജീസസ്', 'ദസ് സ്പോക് മുഹമ്മദ്‌',  'ദസ് സ്പോക്  ഗാന്ധി',
  'ദസ് സ്പോക് ഗുരു നാനാക്ക്',    'ദസ് സ്പോക് വിവേകാനന്ദ', തുടങ്ങിയ
ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ.
                           'സൂക്തങ്ങൾ' എന്ന തലക്കെട്ടിൽ, ഇതിന്റെയെല്ലാം മലയാളം പരിഭാഷകളും.
                      അപ്പൂപ്പന് കിട്ടുന്ന പെൻഷന്റെ നല്ല ഭാഗം, ഈ പുസ്തകങ്ങൾ മേടിക്കാൻ, അദ്ദേഹം വിനിയോഗിച്ചിരുന്നു.
                         വീട്ടിൽ  വരുന്നവർക്കെല്ലാം, കൂടാതെ കല്യാണം തുടങ്ങിയ ചടങ്ങുകളിലും,  ഓരോരുത്തരുടെ വിശ്വാസ പ്രമാണങ്ങൾക്ക് അനുസരിച്ച്, അദ്ദേഹം ഈ പുസ്തകങ്ങൾ സമ്മാനമായി നല്കുമായിരുന്നു.
               അങ്ങിനെയുള്ള ഒരു സാത്വിക മനസ്സിന്റെ ഉടമക്ക്, ആയുസ്സ് തൊണ്ണൂറു വരെ കിട്ടി എങ്കിലും, അവസാന കാലം കിടന്ന കിടപ്പോർക്കുമ്പോൾ, ഇതൊന്നും ആയിരുന്നില്ലാത്ത എന്റെ അച്ഛൻ അറുപത്തിമൂന്നിൽ, വൈകുന്നേരം ന്യൂസ് കേട്ടിരിക്കുമ്പോൾ, രണ്ടു മൂന്നു മിനിട്ടിനുള്ളിൽ 'വിസ' കിട്ടി പോയതും തമ്മിൽ
ഞാൻ പലപ്പോഴും താരതമ്യപ്പെടുത്താറുണ്ട്.
                       അപ്പൂപ്പന്റെ മരണത്തിനു മുൻപുള്ള കുറെ മാസങ്ങൾ അദ്ദേഹം കൂടുതൽ സമയവും മയക്കത്തിൽ ആയിരുന്നു.
               എപ്പോഴൊക്കെ ബോധം വരുന്നോ, അപ്പോഴെല്ലാം അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയ ചില വാചകങ്ങൾ ആവർത്തിക്കുമായിരുന്നു.
                                'അഹം ബ്ര്ഹ്മാർപ്പണ വസ്തു'
        സർവജ്ഞനിൽ ലയിച്ചു ചേരാനുള്ള കേവലം ഒരു വസ്തു ആണ് താൻ എന്നാ സത്യം തിരിച്ചറിഞ്ഞതിന്റെ പാരകമ്യം.
                             ആരുടെയോ കൈയ്യിൽ നിന്ന് മേടിച്ച 'പത്തു രൂപ' തിരിച്ച്
നൽകാൻ പറ്റിയില്ല എന്ന വ്യാകുലത.
                            പിന്നെ പറഞ്ഞിരുന്നത്
                    "രഘു ........ എ ഷാർപ്പ്  ഇന്റെലക്റ്റ് "
                 എനിക്ക് കിട്ടിയ ആദ്യത്തെ അംഗീകാരം.
        അത്യാസന്ന നിലയിൽ കിടക്കുന്ന അപ്പൂപ്പനെ കാണാൻ ആരു വരുമ്പോഴും,
ഈ മൂന്നു കാര്യങ്ങളും അദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരുന്നു.
             തിരുവതാംകൂറിലെ 'അസ്സിസ്റ്റന്റു ദിവാൻ പേഷ്കാർ' എന്ന ഉന്നത പദവിയിൽ നിന്ന് വിരമിച്ച വ്യക്തിയെ കാണാൻ വന്നിരുന്നവരെല്ലാം,
വലിയ പദവികളിൽ ഇരിക്കുന്ന പഴയ ആശ്രിതരും, വിശിഷ്ട വ്യക്തികളും ആയിരുന്നു.
                       അദ്ദേഹം പകുതി ബോധത്തോടെ പറഞ്ഞ ആദ്യത്തെ രണ്ടു കാര്യങ്ങളും, വിവരമുള്ളവർ പറയുന്നതോ, അല്ലെങ്കിൽ സ്വയം ഉണ്ടായ കുറ്റബോധത്തിന്റെ പ്രതിഫലനമായോ, സന്ദർശകർ സംഗ്രഹിച്ചു .
               പക്ഷെ ഈ മൂന്നാമത്തെ കാര്യം, എന്നെ കുറിച്ചാണ് എന്ന് അറിയാവുന്നവർ 'പുരികം ചുളിച്ച്' എന്നെ ഒന്നളന്നു. അറിയാത്തവരിൽ ചിലർ, ആരാണീ 'രഘു', എന്ന് ബന്ധുക്കളോട് ചോദിച്ചു.
                  എന്നെ ചൂണ്ടി കാണിച്ച എന്റെ അമ്മ, അമ്മാമ്മ, അമ്മാവന്മാർ എന്നിവരുടെ മുന്നിൽ, ഞാൻ നിലത്തും ആകാശത്തും അല്ലാത്ത ഒരവസ്ഥയിൽ നിന്നത് ഓർക്കുന്നു.
             അപ്പൂപ്പന്റെ വിയോഗം എന്നിൽ ഒരുപാട് ദുഃഖം ഉളവാക്കി.
                             മരണത്തിൽ കൂടി, വേണ്ടപ്പെട്ടവരുടെ വേർപാട് നേരിൽ കണ്ട ,ആദ്യത്തെ  ആഘാതം.
                  പിന്നീട്, ജീവിതയാത്രയിൽ കൂടി, വേണ്ടപ്പെട്ട പലരെയും നഷ്ടപ്പെട്ട്  നിസ്സംഗനായി ഞാൻ മുന്നോട്ട് നീങ്ങിയപ്പോൾ, 'അടുത്ത വളവു കഴിയുമ്പോൾ
ഒരു ലോറി വന്നിടിച്ചായിരിക്കാം എന്റെ മരണം എന്ന് വരെ കണ്ട് ജീവിക്കാൻ" എന്നെ പ്രാപ്തനാക്കി.
                   കാലം കടന്നപ്പോൾ  എ. അയ്യപ്പൻ പറഞ്ഞത് പോലെ, നമുക്ക് സുപരിചിരായതും, സ്മൃതിപഥത്തിൽ നിൽക്കുന്നതും ആയ ഒട്ടേറെപ്പേർ,
അക്കരയിലാണല്ലോ എന്ന സമാശ്വാസം!
               ജീവിത സത്യത്തിന്റെ സ്വയം കണ്ടെത്തിയ കാഴ്ചപ്പാടുകൾ!
                        കൊല്ലങ്ങൾക്ക് ശേഷം, ഇത്രയും ജ്ഞാനമുള്ള എന്റെ അപ്പൂപ്പന്  എന്തുകൊണ്ടാണ് അങ്ങിനെ ഒരഭിപ്രായം എന്നെ കുറിച്ച് പറയാൻ തോന്നിയത്, എന്ന വസ്തുത എന്റെ മനസ്സിനെ മഥിച്ചിരുന്നു!
                    പ്രായാധിക്യം കൊണ്ടുണ്ടായ, ജൽപ്പനം ആയിരിക്കാം.
           ഞാൻ ചുഴിഞ്ഞാലൊചിചപ്പൊൾ, അദ്ദേഹം ഈ 'കമന്റ്' പറഞ്ഞ ആദ്യ മുഹൂർത്തം, എന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
            അപ്പൂപ്പന്റെ കാലിൽ കുഴിനഖം ഉണ്ടായി. അത് പഴുക്കുന്ന ലക്ഷണം കണ്ടു തുടങ്ങി.
                              കാലു, നീര് വെക്കാൻ തുടങ്ങി
           കാണാൻ വരുന്ന മെഡിക്കൽ കോളേജിലെ പ്രൊഫസർമാരായ, പല പേരക്കിടാങ്ങളെയും , കാണിച്ചു.
                       കാലിനു പ്രത്യേക പ്രശ്നങ്ങൾ കാണാത്ത അവർ 'ലസിക്സു' പോലുള്ള 'ആന്റീ ഇന്ഫ്ലാമേടറി  മരുന്നുകൾ കുറിച്ച് കൊടുത്തു. കൂടെ, നല്ലത് പോലെ വെള്ളം കുടിക്കണം എന്ന ഒരു ഉപദേശവും!
                ഒരു ദിവസം അപ്പൂപ്പൻ, എന്നോട് വേദനയോടെ പറഞ്ഞു .
     "വലിയ, വലിയ ഡോക്ടർമാർ തന്ന മരുന്ന് കൊണ്ട്, കുറവൊന്നും തോന്നുന്നില്ല.
                 അപ്പോഴാണ്‌ ഞാൻ അപ്പൂപ്പന്റെ കാൽ ശ്രദ്ധിച്ചത്!
           സാധാരണ നമ്മുടെ നാട്ടുകാർക്കിടയിൽ കാണുന്ന 'കുഴിനഖം'!
    അപ്പൂപ്പാ ഇത് കുഴിനഖമാണ്, ഇതിനു നീര് വറ്റാനുള്ള മരുന്ന് കഴിച്ചിട്ട് കാര്യമില്ല.
                                "നീരല്ല അപ്പൂപ്പന്റെ പ്രശ്നം"
                എന്റെ കൂട്ടുകാരന്റെ അപ്പന് ഇതുപോലെ വന്നപ്പോൾ, ചെയ്ത പ്രയോഗം, ഞാൻ ഉപദേശിച്ചു.
                      "ചൂട് വെള്ളത്തിൽ ഉപ്പിട്ട് പെരുവിരൽ മുക്കി വെക്കുക, പിന്നെ ഒരു നാരങ്ങ  തുളച്ച്, പെരുവിരലിൽ ഇടുക"
         "ചിലര് പറയുന്നുണ്ട്, അവിടെ മൂത്രമൊഴിക്കുന്നതും ഒരു മരുന്നാണ് എന്ന്"
                           രണ്ടാഴ്ചകൾ കൊണ്ട് കുഴിനഖം ഉണങ്ങി !
            അപ്പോൾ മുതലാണ്‌ "രഘു ..... എ ഷാർപ്പ് ഇന്റെലെക്റ്റ്" എന്ന വിശേഷണത്തിന്, ഞാൻ അർഹനായത്  എന്ന് തോന്നുന്നു.

                         പനി, തലവേദന, വയറ്റിളക്കം,  എന്നിവ അസുഖത്തിന്റെ ലക്ഷണങ്ങൾ ആണ്, എന്നും ചികിത്സ, രോഗത്തിന് വേണ്ടിയാണ് ഉണ്ടാകേണ്ടത് എന്നും, പിൽക്കാലത്ത് ഞാൻ മനസ്സിലാക്കി. ഇത് ഒരു ആറാം ക്ലാസ്സുകാരനിൽ,
അദ്ദേഹം കണ്ടു എന്നതാകാം "ഷാർപ്പ് ഇന്റെലക്റ്റ്" എന്ന് അദ്ദേഹം എന്നിൽ കണ്ടത് !!!
    -----------------------------------------------------------------------------------------------
                        

18 comments:

 1. അഹം ബ്രഹ്മാര്‍പ്പണ വസ്തു

  അപ്പൂപ്പന്‍ ബഹുമാന്യനായിരുന്നു എന്ന് വായനയില്‍ അറിയുന്നു

  ReplyDelete
  Replies
  1. സാക്ഷാൽ നിഷ്കാമ യോഗി

   Delete
 2. ഐഹിക സുഖലബ്ധിക്കുപരി ഇത്തരം ചില തോന്നലുകളും
  തിരിച്ചറിവുകളും ആണ് ജീവിതം ധന്യമാക്കുന്നത് !
  ഞാൻ നാട്ടിലുണ്ട് - നമ്പർ 8129220425
  കാണാം

  ReplyDelete
 3. അറിവിന്റെ കലവറകള്‍.'തലമുറകള്‍ കൈമാറട്ടെ.....ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷം അനീഷ്‌

   Delete
 4. എല്ലാ ആശംസകളും, നല്ല നന്മയുള്ള എഴുത്തുകൾ ഇനിയും വരട്ടെ

  ReplyDelete
  Replies
  1. എഴുതാൻ എനിക്ക് തോന്നുമാറാകട്ടെ

   Delete
 5. മനസ്സറിഞ്ഞു സ്നേഹിചിരുന്നവരുടെ സ്നേഹം എങ്ങനെ പറഞ്ഞാലും വാക്കുകൾ മതിയാവില്ല. ഇന്ന് എത്ര പേർക്ക് ഇതുപോലെ തങ്ങളുടെ അപ്പൂപനെ കുറിച്ച് പറയുവാൻ കഴിയും. സാധിക്കില്ല കാരണം നാം നമ്മളിലേക്ക് തന്നെ ചുരുങ്ങിയിരിക്കുന്നു

  ReplyDelete
 6. good deeds would be remembered-

  ReplyDelete
 7. മായാത്ത ഓർമ്മകൾ.. നന്നായി തന്നെ പറഞ്ഞു. ആശംസകൾ..

  ReplyDelete
 8. മുത്തച്ഛനും, മുത്തശ്ശിയും ഇപ്പോളത്തെ കുട്ടികൾ ശരിക്കും നഷ്ടപ്പെടുന്നു. ഓർമ്മക്കുറിപ്പ്‌ നന്നായിട്ടുണ്ട്. ആശംസകൾ.

  ReplyDelete
  Replies
  1. I was on leave- I missed your comment b'cause of my hectic schedule!
   thanks raj thanks-

   Delete
 9. നല്ല ഓർമ്മകൾ...
  രോഗമറിയാതെ ചികിത്സിക്കലാണല്ലൊ ഇന്നത്തെ രീതി. രോഗം കണ്ടെത്താനുള്ള പരീക്ഷണങ്ങൾക്ക് തന്നെ നല്ലൊരു തുക വേണ്ടിവരുന്നതു കൊണ്ട്, ഒരു ഗതിയും പരഗതിയുമില്ലാത്ത അവസ്ഥയിലായിരിക്കും ആശുപത്രിയെ പലരും അഭയം പ്രാപിക്കുന്നത്. അർപ്പണ മനോഭാവമുള്ള ഡോക്ടർമാർ പഴയതു പോലെ ഇല്ലന്നല്ല,തുലോം കുറവ്.
  ആശംസകൾ...

  ReplyDelete