Reminiscece Of Air Force Life

Thursday, February 6, 2014

ഇതെന്തൊരു ലോകമാണ് ദൈവമേ !

          എല്‍. എല്‍. ബി ബിരുദം ഉണ്ടായിരുന്ന എനിക്ക്, സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി.
              അവസാനം 'തഹസില്‍ദാര്‍' ആയി വിരമിച്ചു -    
                         അടിത്തൂണ്‍ പറ്റിയ ശേഷം, അരോചകമായ നിമിഷങ്ങള്‍ ഒഴിവാക്കാന്‍, ഞാന്‍ വക്കീല്‍ ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങി -
             ഇത് സാമ്പത്തിക നേട്ടം ഉന്നം വെച്ച് കൊണ്ടുള്ള ഒരു പ്രക്രിയ ആയിരുന്നില്ല -
         "ഐ വാണ്‍ടെഡ് ടു കീപ്‌ മൈസെല്‍ഫ്‌ എന്‍ഗേജ്ഡ്‌ "
                 സര്‍വീസില്‍ ഉണ്ടായിരുന്നപ്പോഴും ഞാന്‍ ഒരിക്കലും 'രവീന്ദ്രന്‍ പട്ടയത്തിന്' ചൂട്ടു പിടിച്ചിട്ടില്ല -
                അത് കാരണം ഒത്തിരി സ്ഥലം മാറ്റങ്ങള്‍ കിട്ടിയിട്ടുണ്ട് എന്നതാണ് എന്‍റെ നേട്ടം!\
                "വക്കീലന്മാര്‍ക്ക് വേണ്ട ഒരു ചാതുരിയും നിങ്ങള്‍ക്കില്ല"
                                ഭാര്യ ഇടയ്ക്കിടെ പറയും-
                    'എന്തെങ്കിലും ഒരു കേസ് കിട്ടിയാല്‍, കോടതിയില്‍ പോകാതെ 'രാജി' ആക്കി കൊടുക്കും '-
           എനിക്കെന്തോ...!, എന്‍റെ മനസ്സാക്ഷി അങ്ങിനെയാണ് !-
                   അങ്ങിനെ നിയമത്തിന്‍റെ വക്താവായ ഞാന്‍, വക്കീല്‍ ആയി
നിവര്‍ത്തിക്കുംമ്പോഴാണ്, ഒരു കേസ് വരുന്നത് -  
             അതും അയലത്ത് നിന്ന് തന്നെ - പരിചയമുള്ള കുടുംബ സുഹൃത്തില്‍ നിന്ന് -
                        സംഗതി 'വിവാഹ മോചന' കേസ് ആണ് -
      കക്ഷിക്ക് വയസ് അറുപത് - മറ്റെ കക്ഷിക്ക്, അറുപത്തെട്ടും -
             കേസ് ഏറ്റെടുക്കാന്‍ എനിക്ക് വൈമനസ്യം തോന്നി - അറിയുന്നവര്‍ -
അയല്‍പക്കക്കാര്‍ -
                 കുറച്ചു നാളുകള്‍ ഞാന്‍ ഉരുണ്ടുപെരണ്ടു -
    മോചനം കാംഷിക്കുന്ന സ്ത്രീയുടെ വേവലാതി, ആവലാതി - അത് കേട്ടിട്ടുള്ള
എന്‍റെ ഭാര്യയുടെ സമ്മര്‍ദം -
                അവസാനം ഞാന്‍ കേസ് ഏറ്റെടുത്തു -
              നല്ല കുടുംബ സ്വത്തുള്ള ഭര്‍ത്താവ്, മുംബയില്‍ ഏറെ നാള്‍, ഉന്നത പദവിയില്‍ ജോലി നോക്കിയ ആള്‍ - ആ മനുഷ്യന് പരസ്ത്രീ ബന്ധം ഉണ്ടെന്ന് മനസ്സിലായ സാഹചര്യമാണ് കേസിന്‍റെ ഉറവിടം -
               വീട്ടില്‍ ഒന്നും രണ്ടും പറഞ്ഞു വഴക്ക് - വീട്ടുകാര്യങ്ങള്‍ ഒന്നും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന ആധാരവും -
             നിയമപരമായി  ഒരു വേര്‍പാടിന് സാധ്യതകള്‍ ഏറെ -
      ഈ സാഹചര്യത്തില്‍ അങ്ങേരുടെ സ്വത്ത്‌, അവര്‍ക്കും മക്കള്‍ക്കും കിട്ടാതെ അന്യാധീനപ്പെടുമോ എന്നതാണ് എന്‍റെ കക്ഷിയുടെ പ്രശ്നം -
                       കേസ് ഞാന്‍ ഏറ്റെടുത്ത് ഫയല്‍ ചെയ്തു -
                              അങ്ങേരും വിട്ടുകൊടുക്കുന്നില്ല -
                       അവസാനം  കോടതി വിധി പറഞ്ഞു -
               "നിങ്ങള്‍ വാദിയും പ്രതിയും കൂടെ കളിക്കുന്ന ഒരു കൂത്തരങ്ങാണോ
കോടതി? - കോടതി സമയം ഇങ്ങനെ ദുര്‍വിനിയോഗം ചെയ്യുന്നതിനെ, കോടതി താക്കീതു നല്‍കുന്നു" !
                       അന്തം വിട്ട ഞാന്‍ കുറച്ചു നേരം തരിച്ചു നിന്നു -
          കോടതിയില്‍ ബോധിപ്പിച്ച വസ്തുതാനിഷ്ട പ്രകാരമുള്ള തെളിവുകളാല്‍,
പത്തു കൊല്ലം മുന്‍പ് തന്നെ, അങ്ങേരുടെ എല്ലാ സ്വത്തുക്കളും, ഭാര്യയുടെ പേരില്‍  ആക്കിയിരിക്കുന്നു  -  
                 എനിക്ക് പരിചയമുണ്ടായിരുന്ന മറുകക്ഷിയോടു ചോദിച്ചു,                                               "എന്തിനായാരിന്നു ഈ അംങ്കം-"
                അങ്ങേര് പറഞ്ഞത് ഞാന്‍ ഇപ്പോഴും  ഓര്‍ക്കുന്നു -
   'വക്കീലിന് അറിയാമല്ലോ, എന്‍റെ ഭാര്യ ഒരു മലയാളം ഭാഷ  ടീച്ചര്‍ ആയിരുന്നു എന്നത്-'
      "എന്താ, അവര്‍ക്ക് വിവരം  ഇല്ലാത്തത് കൊണ്ടാണ് എന്ന് തോന്നുന്നുണ്ടോ?"
                 "ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടും, 'ഓ, വക്കീല്‍ ഒരു ഇടതു പക്ഷ ചിന്താഗതിക്കാരന്‍ ആണല്ലോ-'
             "നിങ്ങള്‍ക്കൊക്കെ, 'കൌസുവിന്‍റെ, ഗര്‍ഭത്തിന്‍റെ കാര്യത്തില്‍, പാര്‍ട്ടിയുടെ, നിലപാട് എന്താണ്, എന്നതല്ലേ, പ്രശ്നം !"
                 (പണ്ട് ഓ.വി വിജയനോ, എം. പി നാരായനപിള്ളയോ എഴുതിയ ഒരു ടിപ്പിണി ആണെ)-
                         "അല്ല വക്കീലെ, 'ആഹാരം, വസ്ത്രം, കൂര,' "
       "അതിനപ്പുറം, 'ജീവജാലങ്ങള്‍ക്ക് അവശ്യം വേണ്ട വേറൊന്നും ഇല്ലേ!"
                 നിങ്ങളുടെ 'മാര്‍ക്സിയന്‍ ഡയലക്ടസ്സില്‍' അതിന് അപ്പുറം ഇല്ലായിരിക്കാം -
             "ഇന്ദിരാഗാന്ധിയും  "റോട്ടി, കപ്പട ഔര്‍ മകാന്‍" എന്ന് പറഞ്ഞു -
    അത്  കൊണ്ട് മാത്രം, സ്വസ്ഥമായ ഒരു ജീവിത അന്തരീക്ഷം, ഉണ്ടാകുമോ?
 "മനുഷ്യരടക്കം  ഉള്ള ജീവികള്‍ക്ക് വേറെ ചിലതും, പരമപ്രധാനമായൊരു പ്രക്രിയ ആണ്!      
              "വിവരം ഉള്ള അവള്‍ക്ക്, കാര്യേഷു മന്ത്രി" , എന്ന് വരെയേ  മനസ്സിലായുള്ളൂ - അത് കഴിഞ്ഞിട്ടും, ഉണ്ട് എന്നുള്ളത്, അവള്‍ സൌകര്യപൂര്‍വ്വം അവഗണിച്ചു  എന്ന് തോന്നി - '
              "ഏതായാലും ഞാന്‍ സമൂഹത്തിനു മുന്‍പില്‍ നാറി"-
       "എങ്കില്‍, മുട്ടോളം നനഞ്ഞവന്, എന്ത് തണുപ്പ്, എന്ന്‍ഞാനും വിചാരിച്ചു"                                              വിവാഹമോചനം ഉത്തരവായി -
         കേസ് ഞാന്‍ ജയിച്ചു - എന്‍റെ കക്ഷി ജയിച്ചു - മറുകക്ഷിയും ജയിച്ചു-
            തോറ്റത്, ഈ കേസിന്‍റെ പര്യവസാനം കാണാന്‍ ഉറ്റ് നോക്കിയ അയല്‍പക്കക്കാര്‍ !!!  
-----------------------------------------------------------------------------------------------------

9 comments:

  1. This comment has been removed by the author.

    ReplyDelete
  2. കൊള്ളാമല്ലോ മാഷ്‌ ആളു കൊള്ളാമല്ലോ
    സംഗതി വളരെ യുക്തിയോടെ ഇവിടെ അവതരിപ്പിച്ചു
    അഹോ ഭയങ്കരം ഈ ലോകവും അതിലുള്ള മർത്യരും
    അൽപ്പകാലത്തെ ഇടവേളയ്ക്കു ശേഷം ഇവിടെയെത്താൻ
    കഴിഞ്ഞതിൽ പെരുത്ത സന്തോഷം. കുറിയും ഇഷ്ടായി!!
    ആശംസകൾ

    ReplyDelete
    Replies
    1. സന്ദര്‍ശനത്തിനും , അഭിപ്രായത്തിനും നന്ദി മാഷേ

      Delete
  3. തോല്‍ക്കുന്നവര്‍ അവര്‍ തന്നെ.

    ReplyDelete
    Replies
    1. സന്ദര്‍ശനത്തിനു നന്ദീ

      Delete
  4. ഇതെന്തൊരു ലോകമാണ് വക്കീലേ!!!

    ReplyDelete
  5. ആരാന്റമ്മക്ക് ഭ്രാന്തു പടിക്കുന്നത് ആസ്വദിക്കുന്നവരാണ് കൂടുതലും.

    ReplyDelete