സന്ദര്‍ഭം ഞാന്‍ നാട്ടില്‍ വന്ന് എന്റെ ചേച്ചിയെ കാണാന്‍ പോകുന്നു -
സന്തോഷമായി - ഒരുപാട് ഞങ്ങള്‍ക്ക് പൊതു താല്‍പ്പര്യമുള്ള മേഖകലകളില്‍ കൂടി കടന്ന് പോയി -
'പുതിയ സിനിമകള്‍, പുതിയ എഴുത്തുകള്‍ അങ്ങിനെ പലതും' -
അപ്പോഴാണ് അവളുടെ ഭര്‍ത്താവിന്റെ 'ഫോണ്‍ കാള്‍' വന്നത് -
'കൊച്ചി സിറ്റിയില്‍ പോയിരിക്കുന്ന ആള്, വരാന്‍ താമസിക്കും
ഊണ് കഴിച്ചോളൂ, ഞാന്‍ കഴിച്ചിട്ടേ വരികയുള്ളൂ ' എന്ന് -
ഞങ്ങള്‍ ഊണ് കഴിക്കാം എന്ന ധാരണയില്‍ ആയി -
പിന്നെ അവള് ഉണ്ടാക്കി വെച്ചിട്ടുള്ള സകല കറികളും മേശപ്പുറത്ത് നിരത്തി-
അതിനിടെ എനിക്ക് ഒരു 'കാള്‍' വന്നു -
'എന്റെ ഒരു അനന്തിരവന് പയ്യന്റെ'-
അവരെല്ലാം കൂടി 'മരട്ടിലെ വെടിക്കെട്ട് കാണാന്‍ പോകുകയാണ്' എന്നും പറഞ്ഞ്-
'ശരി, പറ്റുമെങ്കില്‍ ഞാനും കൂടാം' ഞാന്‍ ഫോണ്‍ കട്ട് ചെയ്തു - ചോറ് വിളമ്പി അവള് പറഞ്ഞു 'ചേട്ടന് ഉരുളക്കിഴങ്ങ് ഇഷ്ടമാണ്, ചേട്ടന് വന്നതും ഇല്ല, നിനക്ക് വിളമ്പട്ടെ,എനിക്ക്ഇത് വയറിന് പിടിക്കുകയും ഇല്ല -
"ശരി ആയിക്കോട്ടെ"
ആതിഥേയ മര്യാദ മാനിക്കേണ്ട ഒരു അഥിതിയുടെ 'കേവല മര്യാദ എങ്കിലും ഞാനും കാണിക്കേണ്ടേ!
ഊണ് കഴിയാറായിട്ടും ഉരുളക്കിഴങ്ങ് തീരുന്നീല്ല -
"ആഹാരം 'വേസ്റ്റ്' ചെയ്യുന്നത് ശരിയാണോ"
ഒരിക്കലും അല്ല എന്ന് ഞാന്‍ ആണയിട്ടു പറഞ്ഞപ്പോഴും, ബാക്കി ഈ 'ഉരുളക്കിഴങ്ങ്' എവിടെയാണ് അവള് കാണാതെ കളയേണ്ടത് എന്ന ചിന്തയില്‍ ആയിരുന്നു ഞാന്‍ !
"ആഹാരം 'വേസ്റ്റ്' ചെയ്യുന്നത് ശരിയാണോ" രണ്ട് കഷണം കൂടെ ബാക്കിയുള്ളൂ, അതും കൂടി കഴിക്കൂ"
അതും കഴിച്ചു -
തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ അനന്തിരവന്റെ വിളി വീന്ണ്ടും -
'വലിയച്ചന് വരുന്നില്ലേ"
സഹികെട്ട വലിയച്ചന് പറഞ്ഞു
"എന്തോന്ന് മരട്, എന്തോന്ന് നെന്മാറ, ഞാന്‍ അതിനേക്കാള്‍ വലിയ
വെടിക്കെട്ട്, സ്വയം സ്പോന്സര് ചെയ്തു നടത്തിക്കൊണ്ടിരിക്കുകയാണ് "
---------------------------------------------------------------------------------------------------------

ഹാഹാഹ്....
ReplyDeleteവെടിക്കെട്ട് തന്നെ വെടിക്കെട്ട്.
ReplyDeleteകഴിഞ്ഞയാഴ്ച തുടങ്ങിയത് ഇതുവരെ അവസാനിച്ചില്ലേ?
ReplyDelete