Reminiscece Of Air Force Life

Wednesday, November 20, 2013

നമ്മള്‍ക്ക് ഇതാണ് പ്രധാനം !

                  മീഡിയ പറയുന്നു - ഒരു ന്യൂസിന്‍റെ  ആയുസ്സ് - മൂന്നു ദിവസം എന്ന്!
     അതുകൊണ്ടാണ് ആയുസുള്ള പുതിയ ന്യുസ്സുകളിലേക്ക് അവര്‍ പോകുന്നതും !
           നമ്മളുടെ സ്പന്ദനങ്ങള്‍ക്ക്  അനുസരിച്ചാണല്ലോ, ചാനലില്‍ ഉള്ള പരിപാടി മാറുന്നതും,   ന്യൂസ് മാറുന്നതും !
                   അപ്പോള്‍ പ്രശ്നം, ശ്രോതാക്കളുടെയും ആണ്, കാണുന്നവരുടെയും ആണ് !
                   കൊല്ലത്ത് നടന്ന 'വള്ളം കളിയില്‍' ഉപരി, അവിടെ നടന്ന എന്തോ ചെയ്തികളാണ് പ്രധാനം !  
                          'വള്ളം കളിയില്‍' ഉണ്ടായ 'ഇക്കിളി വാര്‍ത്ത', ഇപ്പോഴും ഓളം അടിച്ചുകൊണ്ടിരിക്കുകയാണ്!
                       ഇന്നത്തേക്ക് വര്‍ത്തമാനം പറയാന്‍, ഇത് പോരെ!
                                 നാട്ടില്‍ പച്ചക്കറിക്ക് വില കൂടുന്നു -
                                    ഞാന്‍ മനസ്സാലെ ഇഷ്ടപ്പെടുന്നു -
      അഞ്ചു സെന്റ്‌ സ്ഥലം ഉള്ള ഒരുത്തനും, വലിച്ചെറിഞ്ഞാല്‍, മുളക്കുന്ന          'പച്ചമുളകിന്‍റെയും', 'ചീരയടെയും' , വില അറിയാത്ത അവസ്ഥ.
                     അങ്ങിനെ ഉള്ളവര്‍ക്ക് പച്ചക്കറിവില, ആയിരമോ ആയിരത്തി അഞ്ഞൂറോ ആയാലേ മനസ്സിലാകുകയുള്ളു എങ്കില്‍ ആ അനുഭവം നമ്മള്‍ക്ക് ലഭിക്കണം!  
  ഈ  ചെറിയ കാര്യങ്ങള്‍, വേണമെങ്കില്‍ നമ്മുടെ വീട്ടില്‍ ചെയ്യാന്‍ പാടില്ലേ!
         പച്ചക്കറിക്ക് ഇനിയും വില ഉയരട്ടെ - അപ്പോഴെങ്കിലും, വീട്ടു വളപ്പില്‍ ഇത് ഉണ്ടാക്കാന്‍ ചിന്തിക്കുമല്ലോ!
                    നമ്മുടെ തെറ്റായ ചിന്താഗതിയെ കുറിച്ചാണ് പറഞ്ഞത് -
  ഞാന്‍ അറിയുന്ന ഒരു ബന്ധു, യൂ. കെ യില്‍, പട്ടിയെയും,  പൂച്ചയേയും സംരക്ഷിക്കുന്ന ഒരു തൊഴിലില്‍ ആണ് ഇടപെഴകുന്നത് !
               അവള്‍ അതില്‍ പഠനവും, വൈദക്ധ്യം  നേടിയിട്ടും ഉണ്ട് -
           "ഇവിടെ നമുക്ക് അപ്പനേം  അമ്മയേയും നോക്കാനുള്ള സമയമോ സമചിത്തതയോ ഇല്ല!
                             "കാശ് വരുമ്പോള്‍ അതിനനുസരിച്ച് ചിന്തിക്കാം"
എന്തായാലും, ഇതിന് അപ്പുറം ഒരു ലോകം ഉണ്ട്-
                        "അമ്മയും അച്ഛനും  മക്കളെ മനസ്സിലാക്കുകയാണെങ്കില്‍  -
         അതില്‍ ഉപരി കുട്ടികള്‍ നമ്മളെ    മനസ്സിലാക്കുകയാണെങ്കില്‍ ....!
                           അത് പോരേ!
               എന്തുണ്ടെങ്കിലും, മനസമാധാനമില്ലെങ്കില്‍  എന്തെങ്കിലും
                        കാര്യമുണ്ടോ ?
----------------------------------------------------------------------------------------------------
            എന്‍റെ ബാല്‍ക്കണി പച്ചക്കറിത്തോട്ടം! 





പത്തടി x നാലടി ഉള്ള എന്‍റെ  ബാല്‍ക്കണിയില്‍ നിന്നുള്ള ദൃശ്യം



------------------------------------------------------------------------------------------------------------
           
 


10 comments:

  1. ഇതു കൊള്ളാം ..നമ്മളാല്‍ കഴിയുന്നപ്പോലെ.ഈ പച്ചക്കറി കറി വച്ചുകഴിച്ചു കഴിഞ്ഞാല്‍ പ്രതേക അനുഭൂതി ആയിരിക്കും .

    ReplyDelete
  2. വളരെ ശരിയാണ്

    ReplyDelete
  3. നമ്മള്‍ നട്ട ഒരു ചെടി വളരുകയും പൂവിടുകയും ഫലമാകുന്നതൊക്കെ കാണുന്നത് തന്നെ എന്തു സന്തോഷമാണ്!!

    ReplyDelete
  4. നാക്ക്‌ കൊണ്ട് നടാൻ പറ്റിയിരുന്നെങ്കിൽ ഒരു കൈ നോക്കിയേനെ എല്ലാവരും പച്ചക്കറി തോട്ടം നന്നായിട്ടുണ്ട്

    ReplyDelete
  5. thank you - your motivation inspires me -

    ReplyDelete
  6. വളരെ പ്രസക്തിയുള്ള ഒരു വിഷയം ആണ്. കൂടുതൽ ആളുകൾ ചിന്തിക്കട്ടെ

    ReplyDelete