Reminiscece Of Air Force Life

Friday, November 8, 2013

വള്ളം കളി വിനയായി !

                      കഴിഞ്ഞ ആഴ്ചകളില്‍ നമ്മള്‍ ടി. വി യില്‍ കൂടി കണ്ടു,  കത്തി ജ്വലിച്ച് നില്‍ക്കുന്ന വിഷയമാണ് 'കൊല്ലം വള്ളം കളി'.
                            പങ്കെടുക്കാന്‍ വന്ന 'ശ്വേതാ മേനോന്‍' സഹിക്കേണ്ടി വന്ന, സംഘാടകരുടെ അപമര്യാദകളെ കുറിച്ച് -
              വള്ളംകളി സംഘാടക സമിതി സമയോചിതമായി മാപ്പ് ചോദിച്ച് തടി ഊരി-   പരാതി പിന്‍വലിച്ചു,  കാര്യങ്ങള്‍ കെട്ടടങ്ങി.
         പക്ഷെ അതിനിടയില്‍ നടന്ന  ദൃശ്യ നാടകങ്ങള്‍ നമ്മള്‍ എല്ലാം കണ്ടതല്ലേ!
           'കപീഷിന്റെ' വാല്‍ പോലെ നീണ്ടു പോകുന്ന ഒരു കൈ !
               അത് എവിടെ ചെന്ന് നില്‍ക്കുന്നു എന്ന 'കറക്റ്റ് ജി. പി. എസ് റീഡിംഗ്  വ്യക്തമല്ല!
                എന്തായാലും ആരോപണം, ഒരു ആരോപണം തന്നെ -
 ആരോപണത്തിനു എതിരെ ഉള്ള സ്ഥാപിത താല്‍പ്പര്യക്കാരുടെ വ്യഗ്രതയാണ്
മനസ്സിലാക്കാന്‍ പറ്റാത്തത്!
         'ഈ സ്ത്രീ 'കാമസൂത്ര' എന്ന കുടുംബാസൂത്രണ ഉപാധിയുടെ പരസ്യത്തില്‍
വന്ന ആളാണ്‌!"
     ഇതേ പോലെ ചിന്തിച്ചാല്‍ 'ഹിന്ദുസ്ഥാന്‍ ലാറ്റെക്സ്' എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന എല്ലാപേരും, സദാചാര  ചിന്തകന്മാരുടെ പരിധിക്ക് അപ്പുറം
ആയിരിക്കുമല്ലോ!
               പണ്ട് 'മെക്കനൈസേഷന്‍' വരുന്നതിന് മുന്‍പ്, ഈ 'പ്രോഡക്ടുകള്‍' ചുരുട്ടി പാക്ക്ചെയ്യുന്നത്    അനേകായിരം സ്ത്രീകള്‍ ആയിരുന്നു.
               അത് കാരണം അവരൊക്കെ ഈ  സദാചാര  ചിന്തകന്മാരുടെ പരിധിക്ക് അപ്പുറം ആണോ?
                ശ്വേതാ മേനോന്‍ ഒരു അഭിനയത്രി ആണ്. അവര്‍ അഭിനയിക്കുന്നത്
വച്ച് അവരുടെ വ്യക്തിത്വത്തെ   അപഗ്രത്ഥനം  ചെയ്യുന്നവരില്‍ ആണ് അപക്വത. തലക്കകത്ത് ആള്‍ താമസം ഉണ്ടെങ്കിലെ, സ്വാര്‍ത്ഥ പ്രതിലോമ
ശക്തികള്‍ക്ക് എതിരെ പ്രതികരിക്കാനാവു!
             'കരുണയില്‍' വാസവദത്തയുടെ വേഷം അഭിനയിച്ചത് കൊണ്ട്,ആ നടി
    വാസവദത്ത ആകണം എന്നുണ്ടോ?
            അഭിനയം ഒരു ജീവിത മാര്‍ഗമാണ് - ജീവിക്കാനല്ലേ, സുഖമായി
 ജീവിക്കാനല്ലേ ഈ അഭിനവ സാങ്കേതികത്വങ്ങള്‍ പറയുന്ന എല്ലാപേരും ചെയ്യുന്നത്!
          'അടിവാരം ശാരദ' ഒരു അഭിസാരിക ആയിരുന്നു- പക്ഷെ ശാരദക്കും  ഉണ്ട്   ഒരു വ്യക്തി സ്വാതന്ത്ര്യം. അതാണ്‌ നമ്മുടെ നിയമ സംഹിത.
                പീഡനത്തില്‍, 'ഇര' എന്നു   പറയുന്ന വ്യക്തി, പ്രീണനങ്ങളാല്‍
പാരിതോഷികം കൈപ്പറ്റി ഇല്ല എങ്കില്‍ മാത്രമേ 'ഇര' എന്ന് പറയാവൂ എന്നല്ലേ 'അങ്കമാലി പ്രധാനമന്ത്രി കേസില്‍' കോടതി നിരീക്ഷണം.
              അത് അത്രപോലെ സങ്കീര്‍ണമായ കേസൊന്നും അല്ല ഇത്.
             ഈ സംഭവത്തിന്‍റെ ടി. വി   ഫുട്ടേജുകള്‍ കണ്ടപ്പോള്‍ ഒരു കാര്യം വ്യക്തമായി.
          "കീചകവധം"  കഥകളിയിലെ ഒരു രംഗത്തില്‍, പാഞ്ചാലിയെ പ്രാപിക്കാന്‍ വ്യഗ്രതയുള്ള കീചകന്റെ നോട്ടവും ആര്‍ത്തിയുമാണ്   "ഹരിണാക്ഷി"എന്ന്  തുടങ്ങുന്ന ചൊല്ലിയാട്ടത്തിലെ പ്രതിപാദ്യ വിഷയം.  കലാമണ്ഡലം മേജര്‍ സെറ്റുകാര്‍ക്ക് പോലും, അഭിനയിച്ച് കാണിക്കാന്‍ പറ്റാത്ത ഭാവാഭിനയത്തിനുപരി ആയിരുന്നു ഈ സംഘാടകരില്‍ ചിലരുടെ മുഖ ഭാവങ്ങള്‍!
            ഇത് പഴയ കാലമല്ല - കാര്യങ്ങള്‍ ദൃശ്യ  മാധ്യമങ്ങളില്‍ കൂടി മനസ്സിലാക്കുന്ന ലോകമെമ്പാടും ഉള്ള നാട്ടുകാര്‍ -
               തല്‍ക്കാലം തടി തപ്പാന്‍ " നീ എന്‍ ചന്തി താങ്ങൂ, നിന്‍ ചന്തി ഞാന്‍ താങ്ങിടാം" എന്ന അവസരോചിതമായ പ്രവണത, പൊതുജനം കണ്ടു മടുത്തു.
              അങ്ങോട്ടും ഇങ്ങോട്ടും പാലം പണിയുമ്പോള്‍, ഉദ്ദേശ ശുദ്ധി ഇല്ല എങ്കില്‍, പണിയുന്നവന്‍ തന്നെ നാറും എന്ന് ഏറ്റു പിടിക്കുന്നവര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം!  
-----------------------------------------------------------------------------------------------

14 comments:

 1. Maashe yenthaayaalum ivide S Menon mattoru publicity stunt aayi ithu thirimarichathalle!!
  pinne oruvidhathil paranjaal itharakkaare naam thanneyalle chumalil yetti nadakkunnathu
  I mean ee randu koottareyum ithinidayil paavam janam alla pothujanam kazhuthakal !
  aashamsakal

  ReplyDelete
 2. ചിലര്‍ക്കൊക്കെ എന്തും ചെയ്യാം എന്തും ആവാം എന്നതാണ് ഇന്നത്തെ രീതി എന്ന് തോന്നുന്നു. വേട്ടക്കാരന്‍ ശക്തനും ഇര ആശക്തയും ആകുമ്പോള്‍ പ്രത്യേകിച്ചും.

  ReplyDelete
  Replies
  1. പ്രത്യേകിച്ച് തൊലിക്കട്ടിയും 'ദംബടിയും' ഉള്ളവന്!

   Delete
 3. ശ്വേതാ മേനോന്‍ ഒരു അഭിനേത്രി ആണ്. അവര്‍ അഭിനയിക്കുന്നത്
  വച്ച് അവരുടെ വ്യക്തിത്വത്തെ അപഗ്രത്ഥനം ചെയ്യുന്നവരില്‍ ആണ് അപക്വത.
  വളരെ ശരിയാണ് സര്‍. എന്താ ചെയ്യുക?

  ReplyDelete
 4. പല പുരുഷശിങ്കങ്ങളുടെയും ചില സ്ത്രീശിങ്കങ്ങളുടെയും യഥാര്‍ത്ഥമനസ്സിലിരുപ്പ് എന്തെന്ന് അറിയാന്‍ പറ്റിയില്ലേ?

  ReplyDelete
 5. ഇപ്പൊ നമ്മളാരായി...??

  ശ്വേത പീതാംബരക്കുറുപ്പിനെതിരായ പരാതി പിന്‍വലിച്ചു.
  ബാഹ്യ ഇടപെടലിനെത്തുടര്‍ന്നല്ല പരാതി പിന്‍വലിക്കുന്നതെന്നും കുടുംബവുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും മാധ്യമങ്ങള്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍ ശ്വേത വ്യക്തമാക്കി.

  ചാനലുകാര്‍ തമ്മില്‍ ചോദിക്കുന്നു
  ഇപ്പൊ നമ്മളാരായി..???

  ReplyDelete
 6. ഇതിലും വലിയ കേസ് പോയ പോക്ക് കണ്ടിട്ടായിരിക്കാം !

  ReplyDelete
 7. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ചാനലുകള്‍ ആഘോഷിച്ചേനെ

  ReplyDelete
 8. എത്ര എക്സ്ക്ലൂസ്സീവ് ആണ്
  നഷ്ടമായത് !

  ReplyDelete