Reminiscece Of Air Force Life

Saturday, November 9, 2013

ആബ്സല്ല്യൂട്ടു അതോറിറ്റി കറപ്ട്സ് അബ്സല്യൂട്ട്ലി!

      യഥാ രാജാ തഥാ  പ്രജ !
പഴയ ഒരു പഴമോഴിയാണെ!
ഒരു പോലീസുകാരി വാര്‍ഡനായ സ്ത്രീയെ കൃത്യ നിര്‍വഹണ സമയത്ത്
അവരെ അപമാനിച്ചു കടന്നു പോയ ഒരു മാന്യനേ  ഇപ്പോഴും അന്വേഷിച്ചു
കണ്ടെത്താന്‍ പറ്റിയല്ല പോലും !
 തലേല്‍ തൊപ്പിയും വെച്ച് കാക്കിയും ഇട്ടു നടക്കുന്ന ഈ ഉണ്ണാമന്‍മാര്‍ക്ക്
വല്ല 'മാമ' പണിയും ചെയ്തൂടെ !
 ഡ്യൂട്ടിയിലുള്ള ഒരു പോലീസ്കാരിക്ക് ഇതാണ് അനുഭവം എങ്കില്‍
സാധാരണക്കാരന്റെ കാര്യം 'കട്ടപോക'!
ബീഹാറിലെ ഐ.പി.സ് റാങ്കുള്ള ഒരു എസ്. പി യേ അടിച്ച് ഒതുക്കിയ കഥ
കേട്ടിട്ടുള്ള നമ്മുടെ രാജ്യത്ത് ഇത് ഒരു പുതുമയോന്നും അല്ല!
എരണംകെട്ട ഈ പോക്കിന് 'സോഷ്യല്‍ മീഡിയ' ഒരു വഴികാട്ടി ആകട്ടെ -
നാളെ നിവര്‍ത്തികേട്‌ കൊണ്ട് ഇതിനെതിരെയും നിയമ നിര്‍മാണം പ്രതീക്ഷിക്കാം !
 എന്ത് ചോദിച്ചാലും 'നിയമം നിയമത്തിന്റെ വഴിയെ പോകും" എന്ന
കേട്ടു മടുത്ത കുറെ ഉത്തരങ്ങളും -
     മാഷെ ഒന്ന് മാറ്റി പിടി , ഈ സ്ഥിര വാചകങ്ങള്‍ ജനം കേട്ടു മടുത്തു -
         പ്രതിപക്ഷത്തിനോടും കൂടിയാണെ  -  ചളുപ്പില്ലാതെ പ്രസ്താവന ഇറക്കുന്നതിലും, നിഷേധിക്കുന്നതും കൊണ്ട് നമ്മളുടെ ദൗത്യം പൂ ര്‍ത്തീ കരിച്ചല്ലോ !
       ജോലി ചെയ്യുന്നതിനിടയില്‍ ഒരു പോലീസ്കാരിക്ക് ഇതാണ് അനുഭവം
എങ്കില്‍ ബാക്കി ഉള്ളവരുടെ കാര്യം പറയണോ!
                കൈയ്യില്‍ കാശ് ഉണ്ടെങ്കില്‍, അധികാരത്തെ പ്രീണിപ്പിക്കാന്‍ കെല്‍പ്പുണ്ടെങ്കില്‍ എന്ത് 'പോക്രിത്തരവും' ആര്‍ക്കും ചെയ്യാം എന്നതാണ്
ഇതില്‍ നിന്ന് പൊതുജനത്തിന് കിട്ടുന്ന പാഠം-
      ഇത് ഇവിടെ വെച്ച് നിറുത്തിയില്ല എങ്കില്‍ സൂചിക്ക്  
 എടുക്കേണ്ടത് തൂമ്പക്ക് എടുക്കേണ്ടി വരും!
---------------------------------------------------------------------------------

12 comments:

  1. വികാരം കൊള്ളാന്‍ വേണ്ടിയുള്ള വാര്‍ത്തകള്‍ എന്നുമുണ്ടാകുന്നു.ഇല്ലെങ്കില്‍ ഉണ്ടാക്കുന്നു.

    ReplyDelete
  2. നിയമ നിയമത്തിന്റെ വഴിയെ നീങ്ങുമത്രെ :)

    ReplyDelete
    Replies
    1. ആ വഴിയിലാണ് ഇപ്പോള്‍ ദുരൂഹത !

      Delete
  3. ഫോര്‍ ദ പീപ്പിള്‍, ബൈ ദ പീപ്പിള്‍, ഓഫ് ദ പീപ്പിള്‍

    ReplyDelete
    Replies
    1. ഫ്രം ദ പീപ്പിള്‍ , ടു സം പീപ്പിള്‍ , ബൈ സം പീപ്പിള്‍ !

      Delete
  4. ഡ്യൂട്ടിയിലുള്ള ഒരു പോലീസ്കാരിക്ക് ഇതാണ് അനുഭവം എങ്കില്‍
    സാധാരണക്കാരന്റെ കാര്യം 'കട്ടപോക'!
    എന്താ നമ്മള്‍ക്ക് ചെയ്യാന്‍ കഴിയുക? ങേ? :(

    ReplyDelete
    Replies
    1. മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം !

      Delete
  5. നിയമം നിയമത്തിന്‍റെ വഴിക്ക്... അറ്റം കാണാത്ത ഒരു വഴിയാണത്...

    ReplyDelete
  6. let us hope for ray of light at the end of the tunnel !
    do not monk to see it during your life span - It may come - may !
    "വിശ്വാസം അതല്ലേ എല്ലാം!"

    ReplyDelete
  7. സത്യത്തില്‍ ആരാണിവിടെ സുരക്ഷിതര്‍ ? ആണിനും പെണ്ണിനും ഒരുപോലെ ....അരക്ഷിതാവസ്ഥ ....ഒരാഴ്ച മുന്‍പ് ഞങ്ങളുടെ നാട്ടില്‍ ഒരു ആണ്‍കുട്ടിയെ ഒരു അറുപതുകാരന്‍ പീഡിപ്പിച്ചു ....കാലം എങ്ങോട്ടാണ് അതിന്റെ വഴിപിഴച്ച യാത്ര തുടരുന്നത് ?

    ReplyDelete
  8. ആരും അല്ല ! ഇതെല്ലാം പണ്ടും ഉണ്ടായിരുന്നു !
    മീഡിയയുടെ സാന്നിധ്യം - കാണാനും കേള്‍ക്കാനും ഉള്ള ജനങ്ങളുടെ കമ്പം !
    അതുകൊണ്ട് ' ജനഹിതത്തിനു ഉത്തകുന്നതായി പത്ര ധര്‍മ്മവും"!

    ReplyDelete