Reminiscece Of Air Force Life

Monday, November 4, 2013

പാവം സിറ്റിങ്ങ് ജഡ്ജിക്ക് കുത്തിരിക്കാനും നേരമില്ല

               സിറ്റിങ്ങ് ജഡ്ജിക്ക് ഇരിക്കാന്‍ പോലും നേരമില്ല !
          അങ്ങേരുടെ മുന്‍പില്‍ കൂന കൂടി കിടക്കുന്ന ഒട്ടനവധി വ്യവഹാരങ്ങള്‍ -
അത് തന്നെ തീര്‍പ്പു കല്‍പ്പിക്കേണ്ടിവരാന്‍ സമയ പരിധി ഒട്ടും ലബ്ധ്യമല്ല എന്ന
അവസ്ഥ -
                 ഇത് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അറിയാം -  
   അപ്പോഴാണ്‌, ഓരോ  പ്രശ്നങ്ങള്‍ക്കും 'സിറ്റിങ്ങ് ജഡ്ജിയെ ' കൊണ്ട്  അന്വേഷിപ്പിക്കണം എന്ന രാഷ്ട്രീയ പ്രേരിതമായ  സമ്മര്‍ദങ്ങള്‍!.
              എ. ജി വരെ നേരിട്ട് ഹാജരാകുന്ന ദൃശ്യങ്ങള്‍!
     അതും "കോഴി മോഷണക്കെസിനു വരെ",  'സിറ്റിങ്ങ് ജഡ്ജിയെ ' വിട്ട് നല്‍കണം എന്ന, പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം!
പണ്ടൊക്കെ ഒരു പാര്‍ലിയമെന്റ്രി അന്വേഷണം എന്നതായിരുന്നു ആവശ്യം.
                      ഇപ്പോള്‍ അതുകൊണ്ട് ഏക്കില്ല എന്ന് മനസ്സിലായവര്‍, 'ജോയിന്റ്റ്
  പാര്‍ലിയമെന്റ്രി കമ്മിറ്റീ" എന്നാക്കി രോദനം- അതിന്‍റെയും ചെയര്‍മാന്‍
ഭരണ കക്ഷിക്കാരനും ആയിരിക്കും -
                   അങ്ങിനെ എത്ര ജെ. പി. സി കള്‍ കണ്ടു! ഇതിന്‍റെ എല്ലാം അനന്തരഫലം എവിടെ എത്തി നില്‍ക്കുന്നു?
              താത്വികമായി കമ്മീഷന് അഭിപ്രായങ്ങളും കണ്ടെത്തലുകളും സര്‍ക്കാരിനെ അറിയിക്കാം എന്നല്ലാതെ നടപ്പിലാക്കാനുള്ള അധികാരം ഇല്ല -
               അന്വേഷണം പൂര്‍ത്തിയായാല്‍ തന്നെ മറ്റൊരു പുനര്‍  ചിന്തനത്തിന്‍റെ
ആവശ്യം ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് 'തമ്പ്രാന്‍' തന്നെ!
                      അങ്ങിനെ പല അന്വേഷണങ്ങളും അലസ്സി പോകുന്നത് പതിവായപ്പോഴാണ്, ജുഡിഷ്യല്‍ അന്വേഷണം എന്ന മുറവിളി മുറുകിയത് -
          പിന്നെയും അലസ്സിപോകുന്ന സംഭവങ്ങള്‍ തുടരുന്നു.
  അങ്ങിനെയാണ് "സിറ്റിങ്ങ് ജഡ്ജിയെ" കൊണ്ട് തന്നെ അന്വേഷിപ്പിക്കണം
എന്നത് ഒരു മിനിമം ആവശ്യമായത്!
          സിറ്റിങ്ങ് ജഡ്ജി ഒട്ടു ലഭ്യമല്ലതാനും!
          മറാത്ത അസുഖത്തിന് ഇല്ലാത്ത മരുന്ന്!
     ഇനി ഇതെല്ലാം കഴിഞ്ഞ് കേസ് കോടതിയില്‍ എത്തിയാല്‍ തന്നെ
എഫ്. ഐ. ആറില്‍ ചേര്‍ത്തിരിക്കുന്നത്, വെറും കൊഴിമോഷണ വകുപ്പുകള്‍
പ്രകാരം ഉള്ള കുറ്റങ്ങള്‍ ആയിരിക്കും!
          മുന്‍പാകെ വരുന്ന കേസിനനുസരിച്ചല്ലേ കോടതിക്ക് വിധി പറയാന്‍ പറ്റൂ - ഇനി അതും കഴിഞ്ഞ് പോയാലും വാദി ഭാഗത്തെ    പ്രതിനിധാനം ചെയ്യുന്ന പ്രോസിക്യൂട്ടര്‍ക്കും എ.ജി ക്കും തമ്പ്രാന്റെ ഹിതം അനുസരിച്ച് കേസ് അട്ടിമറിക്കാനുള്ള പഴുതുകളും !
             ഭരണ പക്ഷവും സംതൃപ്തര്‍, പ്രതിപക്ഷവും സംതൃപ്തര്‍ !!
                            ഇനി കൈയ്യിട്ട് വാരുന്നത് വീതിക്കുന്നതില്‍ ഒരു സമവായം കൂടി
ഉണ്ടാക്കേണ്ടിയാല്‍ മതി!
  ഇനി അഴിമതികള്‍ ആകാം - അന്വേഷണത്തിന് മുറവിളി കൂട്ടാം -
ഏതു അന്വേഷണത്തിനും തയ്യാര്‍ ആണ് എന്ന് പ്രഖ്യാപിക്കയും ചെയ്യാം !
                      തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍,  വ്യവസ്ഥിതിക്ക് ജനങ്ങളോട് ഒരു ഉത്തരവാദിത്വവും ഇല്ല എന്ന അവസ്ഥ -
          നന്മ കാംക്ഷിക്കുന്ന എല്ലാപേര്‍ക്കും, നിലവിലുള്ള രാഷ്ട്രീയ, സാമുദായിക
സ്ഥാപിത താല്‍പര്യങ്ങള്‍ക്കും, ഉപരി ഒരു മാര്‍ഗ്ഗം കാണേണ്ടി ഇരിക്കുന്നു. അതാണ്‌'വോട്ട് ടു റിജെക്റ്റ്' എന്ന  സംഹിത -
അത് പൂര്‍ണമല്ല - പരിണാമം എന്ന തിയറി ഇപ്പോഴും തര്‍ക്ക വിധേയമാണ് -
അങ്ങിനെ തര്‍ക്ക വിധേയത്താല്‍, സ്വീകരിക്കേണ്ടത് സ്വീകരിക്കാനും, മാറേണ്ടത് മാറ്റുവാനും ഒരു വേദി ആകട്ടെ.
                       രാഷ്ട്രീയ പരിണാമങ്ങള്‍ സയന്‍സ് പോലെ അല്ലല്ലോ -കാലാന്തരത്തില്‍ കൂടി, ചരിത്രത്തില്‍ കൂടി, ആവശ്യകതയില്‍ കൂടി
 മാറ്റിമറിക്കപ്പെട്ടതാണ്!
                ആവശ്യം നമുക്ക് ഉണ്ടെങ്കില്‍ !
        ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ ആണ് നാളത്തെ ചരിത്രം!
               ആലോചിച്ച് യഥേഷ്‌ടം പെരുമാറു -
---------------------------------------------------------------------------------------------
  

6 comments:

  1. ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ ആണ് നാളത്തെ ചരിത്രം! ശരിയാണ് ആ തീരുമാനങ്ങള്‍ .

    ReplyDelete
  2. സിറ്റിംഗ് ജസ്റ്റിസ്, സ്റ്റാന്‍ഡിംഗ് ജസ്റ്റിസ്. ബട്ട് നോ ജസ്റ്റിസ്

    ReplyDelete
  3. ജഡ്ജിമാരുണ്ടെങ്കിൽ പോലും, മിക്ക അന്വേഷണവും നിക്ഷ്പക്ഷമല്ല. അഥവാ അയാൽ പോലും, അതിൽ ഉൾപെട്ടവരെ ഒന്നും ചെയ്യുവാൻ സാധിക്കില്ല ......

    ReplyDelete
  4. അതാണ്‌ ഇപ്പോള്‍ കണ്ടു വരുന്നത് !

    ReplyDelete