Reminiscece Of Air Force Life

Saturday, June 2, 2012

സായാഹ്ന സവാരി



            കുവൈറ്റില്‍  ഒരു പ്രവാസി ആയിട്ട്  ഇരുപതു കൊല്ലത്തിനു മേലെയായി. ഞാന്‍ ഇവിടെ വന്നപ്പോള്‍ മുതല്‍ സാല്മി്യ  ഗാര്ഡ നില്‍ നടക്കാന്‍ പോകുക എന്റെു ഒരു ദിനചര്യയാണ്‌. 
         പാര്‍ക്കില്‍ എന്നും കണ്ടുമുട്ടുന്ന ചില മുഖങ്ങള്‍ . പിന്നെ വലിയ ചൂട്  വരുന്നതിനു മുന്പും, അതിശൈത്യം  വരുന്നതിനു മുന്പും ആയി  പ്രത്യക്ഷപ്പെടാറുള്ള ചില "പോക്കുവരത്തുകാര്‍"
           ദിവസവും വരുന്നവരെ നമ്മള്‍ ശ്രദ്ധിക്കും. അവര്‍ നടക്കുന്ന രീതി, ഓടുന്ന രീതി എല്ലാം. 
                      "കൈ, നീട്ടി വീശി, മിനിറ്റില്‍ അന്പതിനു മേലെ ചുവടുകള്‍ വക്കുന്ന, ഡല്ഹി് ആര്‍.കെ. പുരത്തിലെ ചില എക്സ് മിലിട്ടറി ആളുകളെ ഓര്‍മിപ്പിക്കുന്ന നടത്തം."
        ചിലര്‍ ഓടുന്നത് കണ്ടാല്‍, നാട്ടില്‍ കെ. എസ്. ആര്‍. ടി. സി ബസ്സിനു പോലും അവര്‍ ഒടിയിട്ടില്ല എന്ന് തോന്നും.
       മറ്റൊരു രസകരമായ സംഭവം ഞാന്‍ പറയട്ടെ.                                                        .            “ഒബിസിറ്റിയില്‍" ലോകത്തില്‍, മുന്‍പന്തിയില്‍ നില്‍ക്കുന്ന  രാജ്യമാണ് കുവൈറ്റ്‌.സമൃദ്ധിയില്‍ വളരുന്ന ഇവിടത്തുകാരുടെ കാര്യം പോട്ടെ. സമ്പൂര്‍ണ സാക്ഷരതയും, സംസ്കാരനിലവാരവുമുള്ള നമ്മുടെ കുട്ടികളെ കണ്ടാല്‍ കഷ്ടം തോന്നും.     
                  എന്റെ ഒരു പരിചയക്കാരനും, ഭാര്യയും, മകനും, കൂടെ നടക്കാന്‍ ഉണ്ടായിരുന്നു. ഞാനും പരിചയക്കാരനും  പാര്‍ക്കിനു ചുറ്റും ഒരേ ദിശയില്‍ നടക്കുന്നത് കൊണ്ട്, ഞങ്ങള്‍ ഒരുമിച്ചായി. 
                      "നമസ്കാരം, കുടുംബം മുഴുവന്‍ നടക്കുന്നുണ്ടല്ലോ, ഭാര്യയെയും മോനെയും പുറകില്‍ കണ്ടു " ഞാന്‍ ഒരു കുശലം പറഞ്ഞു. 
                      ആ കണ്ട കാഴ്ച അതിരസകരം. അദ്ദേഹത്തിന്റെ  ഭാര്യ  മുന്നില്‍ നടക്കുന്നു. ഒരു പത്തടി പുറകെ, ഒരു ഐസ്ക്രീമും തിന്നു കൊണ്ട്‌, ലോകത്തില്‍ ഒന്നിനോടും പ്രതിപത്തിയില്ലാത്ത മുഖഭാവത്തോടെ ഒരു "തക്കടുമുണ്ട്" പയ്യന്‍, ഏന്തിവലിഞ്ഞു നടക്കുന്ന 
കഴ്ച്ചയായിരിന്നു അത്. പെട്ടെന്ന് സുഹൃത്ത് വാചാലനായി.
                    "ഒന്നും പറയണ്ട എന്റെ മാഷെ, നടക്കാന്‍ പോകാന്‍ സമ്മതിക്കാന്‍  ഒരു ഐസ്ക്രീം ഓഫര്‍ ചെയ്യേണ്ടി വന്നു. ഇനി ഓരോ റൌണ്ട് നടക്കുന്നതിനും രാത്രിയില്‍ ഓരോ ചിക്കന്‍  ബര്‍ഗരാണ് ഡിമാണ്ട്. എന്റെ പേഴ്സ് കാലി ആക്കിയെ അവനു മതിയാകൂ.  





         ഇതാണ് അവസ്ഥയെങ്കില്‍, ആ പയ്യന്‍ കാലത്ത് മുതല്‍ വൈകുന്നേരം വരെ നടന്നാലും പ്രശ്നം പരിഹരിക്കാന്‍ പോകുന്നില്ല !!
               ഇവരുടെ ആപേക്ഷികമായ സമാശ്വാസം, 
"ഓ, ഇവിടത്തെ ചില കുവൈറ്റ്‌ പിള്ളേരെ കണ്ടാല്‍ നമ്മുടെ പിള്ളേര് എത്രയോ ഭേദമാ."
     പിന്നെയുള്ള ചില നടത്തക്കാരുടെ കാര്യം ബഹുരസമാണ്.
ശുദ്ധവായുവും, പ്രകൃതിയും, ആസ്വദിച്ചുകൊണ്ടുള്ള അലസമായ നടത്തം. ചിലപ്പോള്‍ ചുണ്ടില്‍ ഒരു സിഗരറ്റും കാണും. ഒരു ചെറിയ തടിയും, കുടവയറും, പ്രതാപത്തിന്റെ  പ്രതീകമാണ്‌ എന്നാണു നാട്ടിലെ സങ്കല്പം‍. അതുകൊണ്ട് സ്വല്പം വേഗം  നടന്നു, ആ ആകാരം കളയാനുള്ള വൈമനസ്യമാകാം ഇവരുടെ ചേതോവികാരം.

  എനിക്ക് പരിചയമുള്ള ഒരു സീനിയര്‍ ഡോക്ടര്‍ 
കൊല്ലങ്ങളായി, ഈ പാര്‍ക്കില്‍ ഓടുന്നത് കണ്ടിട്ടുണ്ട്, അന്പതു കഴിഞ്ഞ ആ മനുഷ്യന്‍, അഞ്ചും ആറും റൌണ്ടുകള്‍ ദിവസവും ഓടുന്നത് ഞാന്‍ അസൂയയോടെ ശ്രദ്ധിച്ചിട്ടുണ്ട്. 
          ചില ദിവസങ്ങളില്‍ അദ്ദേഹം, ഏഴും എട്ടും റൌണ്ടുകള്‍ ഓടും.ഇതിനെന്താ കാരണം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി രസാവഹമാണ്.

         "ഇന്നൊരു ഡിന്നര്‍ ഉണ്ട്, ഒരു മുന്‍ കരുതലാ"

           നാള്ക്കു നാള്‍ ഡോക്ടറുടെ പ്രാക്ടീസ് പുരോഗമിച്ചതിനു അനുസരിച്ച്, പ്രവാസി മലയാളികളുടെ മുഖ്യധാരയില്‍, അദ്ദേഹം കൂടുതല്‍ അറിയപ്പെട്ടതോടെ,   ഇപ്പോള്‍, ഡോക്ടര്‍ എട്ടു റൌണ്ടുകള്‍ ആണ് സ്ഥിരം ഓടുന്നത്. 
     ഈ ഇരുപതു കൊല്ലകാലയളവില്‍ നടക്കാന്‍ കണ്ടിരുന്ന പലരും പൊലിഞ്ഞു പോയി.
          ഇതിനെക്കുറിച്ച്‌ ഞാന്‍ നേരത്തെ പറഞ്ഞ, എന്റെ  കൂട്ടുകാരന്‍ ഡോക്ടോരോടു,  വ്യാകുലപ്പെട്ടപ്പോ ള്‍ കിട്ടിയ മറുപടി അത്യുഗ്രന്‍.
                  "താനിപ്പോഴും നടക്കുന്നതുകൊണ്ടാണല്ലോ, ഇതെല്ലാം കാണാനും ശ്രദ്ധിക്കാനും കഴിയുന്നത്‌. ഭാഗ്യക്കുറിയുടെ ടിക്കറ്റ്  
    എടുത്താലല്ലേ, ലോട്ടറി അടിക്കാന്‍ സാധ്യതയുള്ളൂ." എന്ന് പറയുന്നത് പോലെയുള്ള ആപ്തവാക്യം.
                   അതുകൊണ്ട് എന്റെന സായാഹ്ന സവാരി അവിരാമം തുടരുന്നു.    

                          --------------------------------------------------------------------------------------- 

11 comments:

  1. ഇപ്പോള്‍ കുറച്ചു നടന്നാല്‍ കുറേക്കാലം കൂടി ഇങ്ങനെ ഒക്കെ നടക്കാം എന്ന് ഒരാള്‍ പറഞ്ഞത് പെട്ടെന്ന് ഓര്‍ത്തുപോയി..സാല്മിയായില്‍ നടക്കാന്‍ പോകുന്നവരെ കാണുമ്പോള്‍, ഇടക്ക് തോന്നാറുണ്ട്...നാളെ മുതല്‍ പോയാലോ എന്ന്.. പക്ഷെ ഗണപതിയുടെ കല്യാണം പോലെ അതങ്ങനെ നീണ്ടു നീണ്ടു പോകുന്നു എന്ന് മാത്രം..


    പോസ്റ്റുകള്‍ ഓരോന്നായി വായിച്ചു വരുന്നു.. സംഭവങ്ങള്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു..

    ജാലകത്തില്‍ രജിസ്ടര്‍ ചെയ്യു
    http://www.cyberjalakam.com/aggr/

    കൂടുതല്‍ ആളുകള്‍ രചനകള്‍ കാണട്ടെ...മറ്റു ബ്ലോഗുകളില്‍ കമന്റിടുന്നത് ആളുകളെ ഇവിടേക്കും എത്തിക്കും..

    എല്ലാ ഭാവുകങ്ങളും..

    ReplyDelete
  2. വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കു..അഭിപ്രായങ്ങള്‍ മോടരെട്ടു ചെയ്യാമല്ലോ..

    ReplyDelete
  3. Vyayaamam divasavum cheyyenda oru kaaryam ennathil upari, athu jeevithathinte oru bhaagam aakaathathu kondaanu e prashnangal okke.

    ReplyDelete
  4. ചെറുതായിട്ട് കുടവയറിന്‍റെ ശല്യം തുടങ്ങി ,നടക്കാന്‍ ഒരാഴ്ച പോയാല്‍ പിന്നെ രണ്ടാഴ്ച പോകില്ല ...എന്തുചെയ്യാം സഹജമായ മടി ,വേറൊന്നുമല്ല ......വായിച്ചു ..നന്നായിട്ടുണ്ട് ..ആശംസകള്‍ ..

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഞാന്‍ ദിവസേന വ്യായാമം ചെയ്യുന്നുണ്ട് മേനോന്‍ സര്‍. എന്നിട്ടും വണ്ണം അങ്ങനെ തന്നെ. എന്താണാവോ?
    നല്ല ലളിതമായ രചന.

    ReplyDelete