Reminiscece Of Air Force Life

Thursday, September 5, 2013

പരിണയം

                                  മൂത്തമോന്‍ അമേരിക്കയില്‍ നിന്ന് വിളിച്ചു  പറഞ്ഞു -
                    "അനിയന്റെ കല്ല്യാണം ഗംഭീരമാക്കണം,  ഡോണ്ട് ബോതര്‍ എബൌട്ട്‌ ദ എക്സ്പെന്‍സ്, ഐ ഷാല്‍ ഫുട്ട് ദി ബില്‍"! """
                       " എന്റെ കല്ല്യാണം നടത്തിയത് പോലെ കുളമാക്കല്ലേ "
               കല്യാണം കഴിക്കുന്ന പയ്യന്‍ നെതെര്‍ലാന്സില്‍ നിന്ന് വിളിച്ചു പറഞ്ഞു
                      "അച്ഛാ ഇറ്റീസ്സ്‌ മൈ ഒണ്ലി മാര്രിയേജു, സൊ മേക് ഇറ്റ് ഗ്രേറ്റ്‌""" :"
                           മൂത്ത മോനോട് പറഞ്ഞു, അകലെയുള്ള  ബന്ധുക്കാരെ  പോയി വിളിക്കുവാന്‍, ഒന്നും എന്റെ വയസ്സും ആരോഗ്യവും പറ്റിയതല്ല !
     അതുകൊണ്ട് രണ്ടുമൂന്ന് ആഴ്ചകള്‍ മുന്‍പേ  നീ വന്ന്, ക്ഷണിക്കുക എന്നുള്ള പരിപാടി ഒക്കെ നടത്തുക -
                     "മൂന്നാഴ്ച മുന്‍പോ, അത് നടക്കില്ല, സെക്കണ്ട് വീക്കില്‍ ഞങ്ങളുടെ ബോര്‍ഡ് മീറ്റിംഗ് ആണ് - ഞാന്‍ ഇവിടെ നിന്നേ പറ്റൂ !"
                           "അച്ഛന്‍ ഫോണ്‍ വിളിച്ച്  പറഞ്ഞാലും മതി - വേണമെങ്കില്‍ ഒരു ഇ - മെയിലും അയച്ചേക്കു _
                    "ഈ പണിയൊക്കെ എന്നെക്കാള്‍ സൌകര്യത്തില്‍ നിനക്ക് അവിടെ ഇരുന്ന് ചെയ്യാമല്ലോ ?
          "ഇതെല്ലാം അച്ഛന്‍ തന്നെ ചെയ്തോളൂ "ഐ ഷാല്‍ ഫുട്ട് ദി ബില്‍ "
   ഐ. എസ്. ഡി യില്‍ കൂടി, രണ്ടുമൂന്നാവര്‍ത്തി ഈ പ്രയോഗം കേട്ടപ്പോള്‍  എന്റെ ഭാര്യ ചോദിച്ചു -
                       "കാലു കൊണ്ടും ബില്‍ കൊടുക്കാന്‍ പറ്റുമോ !"              
    ചുരുക്കത്തില്‍ ഫോണ്‍ വിളിച്ചും,  കത്തയച്ചും എല്ലാപേരെയും ക്ഷണിച്ചു -
                      സംഭവത്തിന്‌ ഒരാഴ്ച മുന്‍പ്, വന്ന മൂത്ത മോന്‍  ചോദിച്ചു -
                     "അപ്പോള്‍ എത്ര പേരുണ്ടാകും ?'
                       "ആ എനിക്കറിയില്ല"
                  അവന് എന്റെ മറുപടി സഹിച്ചില്ല -  ഉദ്ദേശം നാനൂറ്റി അന്‍പതിനും
അഞ്ഞൂറിനും ഇടയിലുള്ള ഒരു സംഖ്യ ഞാന്‍ പറഞ്ഞു-
                           "എത്ര പേരെ അറിയിച്ചിട്ടുണ്ട്"
        "അപ്പോള്‍ ഒരു പ്ലസ് അഞ്ചു ശതമാനം കൂടി കൂട്ടുമ്പോള്‍ -അഞ്ഞൂറ് -"
    അഞ്ഞൂറ് പേര് വരും എന്ന കണക്കില്‍ ഒരുക്കങ്ങള്‍ തകൃതിയായി -
        വരുന്നവര്‍ക്ക് 'വെല്‍കം ഡ്രിങ്ക്' - അത് കഴിഞ്ഞ് ഇരിക്കാനുള്ള സ്ഥലം -
ഊണ് കഴിഞ്ഞ് ഇരിക്കാനുള്ള സ്ഥലം - അവര്‍ക്ക് കേള്‍ക്കാനുള്ള, ഏറ്റവും പുതിയ മലയാളം പാട്ടുകളുള്ള 'സൌണ്ട് സിസ്റ്റം' -
                ഓരോ സംവിധാനത്തിനും, അന്‍പതും   അറുപതിനായിരം രൂപയും
     ചിലവാക്കിയുള്ള കാര്യങ്ങള്‍ !    
             വീഡിയോക്കും  കാമറക്കും ലക്ഷങ്ങള്‍ !      
     വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് സിറ്റിയിലുള്ള ഏതോ ഒരു വലിയ ഹോട്ടലില്‍ 'ബാച്ചിലേഴ്സ് പാര്‍ട്ടി എന്ന ഒരു സംഭവം നടന്നു എന്ന് പറഞ്ഞു കേട്ടു !
            കഥാനായകന്റെ സുഹൃത്തുക്കളും, ചേട്ടന്റെ   സുഹൃത്തുക്കളും എല്ലാം ഉണ്ടായിരുന്നു -    
             അതില്‍ പങ്കെടുത്ത ഭാര്യ തിരച്ചു വന്നപ്പോള്‍, കെങ്കേമം ആയിരുന്നു എന്ന് പറഞ്ഞു -
                       രാത്രി അവര്‍ തരിച്ചു വരുന്നവരെ ഉറങ്ങാതെ ഇരുന്നത്, അവര്‍ വരുമ്പോള്‍ ഒന്നുരണ്ടു സ്കോച്ച് അടിക്കാനുള്ള ആകാംക്ഷയില്‍ ആയിരുന്നു -
               അച്ഛന് 'ബി. പി കൂടുതലാണ് എന്ന് അമ്മ വിലക്കിയത് കൊണ്ട്
                "സോറി അച്ഛാ" എന്നും പറഞ്ഞു പിള്ളേര്‍ ഉറങ്ങാന്‍ പോയി !  
               കല്യാണവും ഭംഗിയായി നടന്നു - പിന്നീട് ആയിരുന്നു അഞ്ഞൂറ് പേരെ പ്രതീക്ഷിച്ചു കൊണ്ടുള്ള നാട്ടരങ്ങ് !
               ആകെ നൂറോ നൂറ്റന്‍പതോ പേരെ വന്നിരുന്നുള്ളൂ !
                   "ക്രൌഡ് ഈസ്‌ വെരി തിന്‍ "
              മൂത്ത മകന്‍ പിറുപിറുക്കന്നത് കേട്ടു -
     "അപ്പുറത്തെ ഹാളില്‍ ഏതോ ഒരു ട്രേഡ് യൂണിയന്റെ സംസ്ഥാന സമ്മേളനം നടക്കുന്നുണ്ട്- ആളുകളെ വേണം എങ്കില്‍ നമുക്ക് അവിടുന്ന് കൊണ്ടുവരാം"
                                     ഞാനും പിറുപിറുത്തു    
അവസാനം കുറ്റം മുഴുവന്‍ എന്റെ തലയില്‍ ആയി !
              "അച്ഛന്‍ വേണ്ടതു പോലെ ചെയ്തില്ല" !
       ഉദ്ദേശം മുന്നൂറു പേരുടെ ഒരുക്കങ്ങള്‍ 'വേസ്റ്റ്' !
                    ഞാന്‍ ഇതിനെക്കുറിച്ച് ഒരു പുനര്‍ചിന്തനം നടത്തിയപ്പോള്‍, അന്വേഷിച്ചപ്പോള്‍ എനിക്ക് ചില വെളിപാടുകള്‍ ഉണ്ടായി
         അതാണ് നിങ്ങളും ആയി പങ്കു വെക്കാന്‍  ഉദ്ദേശിക്കുന്നത്-
              "എന്റെയും, എന്റെ അനിയന്റെയും കല്ല്യാണം  , പൊതു ജനങ്ങള്‍ക്കും,
ബന്ധുക്കള്‍ക്കും ഒരു  സംഭവമേ അല്ല -
       നാട്ടു നടപ്പ് അനുസരിച്ച്, ഇതു പോലെ ഒരു ചടങ്ങ് നടത്താന്‍ കടമ്പകള്‍ ഏറെ ഉണ്ട് !
                         വരാതിരുന്നവരുടെ കാരണങ്ങള്‍ ഞാന്‍ മനസ്സിലാക്കിയപ്പോള്‍ വിവിധമാണ് !
          "നേരിട്ട് വീട്ടില്‍ വന്നു വിളിച്ചില്ല"
          "വന്നു വിളിച്ചപ്പോള്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല'
          "എന്റെ വീട്ടില്‍ വരുന്നതിനു മുന്‍പ്, അപ്പുറത്തെ വീട്ടിലുലുള്ളവരെ ആദ്യം ക്ഷണിച്ചു"
         "അമ്മയുടെ സ്രാദ്ധത്തിനു ഞങ്ങള്‍ അമ്പലപ്പുഴ പോയപ്പോള്‍, വീട്ടിന്റെ
'സിറ്റൌട്ടില്‍' ഒരു ക്ഷണ കത്തും വെച്ച് പോയി"
          "ഫോണില്‍ വിളിച്ചു പറഞ്ഞേ ഉള്ളൂ, നേരിട്ട് വന്നു ക്ഷണിച്ചില്ല"  
           "കത്ത് തപാലില്‍ വന്നു, നേരിട്ട് വിളിച്ചു പറയാമായിരുന്നില്ലേ"  
       "ഞങ്ങളുടെ മോള്‍ടെ കല്യാണത്തിനു, നിങ്ങളെ ഒന്നും കണ്ടില്ലല്ലോ"    
                     ഇങ്ങനെ പോകുന്നു ഈ കമന്റുകളെല്ലാം !
         വിളിച്ചില്ലെങ്കിലും, അ റിഞ്ഞു  വന്ന് പങ്കെടുക്കുന്നവരാണ്, ശരിക്കും
വേണ്ടപ്പെട്ടവര്‍ -
          ഇതെല്ലാം മറി കടന്ന്, പത്തില്‍ എട്ടു പൊരുത്തം ഉണ്ടായിരുന്നവര്‍ പോലും, ഒരു കൊല്ലം പൂര്‍ത്തിയാകുന്നതിനു മുന്‍പ്, ഏട്ടില്‍ മടങ്ങി വന്ന് നില്‍ക്കുന്ന കാഴ്ചകള്‍ വേറെ !
           കല്ല്യാണം എന്ന് പറയുന്നത്, 'ഫേസ് ബുക്കില്‍' ഇടാനോ ആല്‍ബത്തില്‍  സൂക്ഷിക്കാനോ, നാട്ടുകാരുടേയും, കൂട്ടുകാരുടെയും ഇടയില്‍, ഒരു പ്രതിപത്തി ഉണ്ടാക്കേണ്ടതോ ആയ ഒരു  വിഷയം മാത്രമല്ല -  
                 കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ കണ്ട ഒരു അനുഭവം ഓര്‍മ വരുന്നു -
                          എന്റെ പിന്‍ തലമുറക്കാരില്‍ ആയ ഒരാളുടെ ഭാര്യ ഗര്‍ഭിണി ആയിരിക്കുന്നു - വീട്ടില്‍ വന്നപ്പോള്‍ എന്റെ 'ഐ ഫോണ്‍' എടുത്ത് ഉപയോഗിക്കാന്‍ സ്വാതന്ത്ര്യം ഉള്ള വ്യക്തി - അവളുടെ ഒരു കമന്റ്റ്-
             "അങ്കിളേ, ഞാന്‍ ചേട്ടനോട് എത്ര പറഞ്ഞു, ഒരു ' ടച്' മേടിച്ചു തരാന്‍""
                                 അവന്റെ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും അറിയുന്ന ഞാന്‍, ലാഘവത്തോടെ പറഞ്ഞു -
               "നീ പറയുന്നത് സത്യമല്ല "
    അവളില്‍, എന്ത് കൊണ്ടാണ് ഞാന്‍ പറയുന്നത്, എന്നറിയാനുള്ള ആകാംക്ഷ
                 "അവന്‍ ടച്ചീല്ലെങ്കില്‍ നീ ഈ പരുവത്തില്‍ ആകുമോ?"
        രണ്ട് വ്യക്തികള്‍, രണ്ട് മനസ്സുകള്‍ ഒത്തിണങ്ങി, പരസ്പരം മനസ്സിലാക്കി,
ജീവിതം മുഴുവന്‍ നില നിറുത്തേണ്ട ഒരു ആവശ്യമാണ്‌ വിവാഹം -
അത് മനസ്സിലാക്കാതെ, രക്ഷകര്‍ത്താക്കള്‍ നടത്തുന്ന പൊങ്ങച്ചവും, കക്ഷികള്‍
തമ്മില്‍ ചെയ്യുന്ന 'ഗിമിക്കും', ശാശ്വതമല്ല -
                 "ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും" !    

-------------------------------------------------------------------------------------------------
  

16 comments:

 1. എല്ലാം വെറും "ഷോ" മാത്രമായി ല്ലേ..
  എച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും..

  ReplyDelete
  Replies
  1. അതിനു വരുന്ന പാഴ്ചിലവോ !

   Delete
 2. പൊങ്ങച്ച രാജ്യം.. പൊങ്ങച്ചക്കാലം

  ReplyDelete
  Replies
  1. ചേര തിന്നണ നാട്ടില്‍ ചന്നാല്‍, നടുക്കണ്ടം തിന്നണം !

   Delete
 3. എന്തിനൊക്കെയോ വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു...

  ReplyDelete
 4. ഒരു നിശ്ചാമില്ലോന്നിനും....!

  ReplyDelete
 5. വിവാഹം ഒരു ആഘോഷം മാത്രം ആയി പോകുമ്പോഴാണ് ഈ പറഞ്ഞ പല കാര്യങ്ങളും തല പൊക്കുന്നത് ..:)

  ReplyDelete
 6. ലോകം എത്ര പുരോഗമിച്ചാലും നമ്മുടെ സംസ്ക്കാരം എന്നും ഒന്നുതന്നെ.. തുറന്നെഴുത്ത്‌ ആശ്വാസം നൽകിയെന്ന് കരുതുന്നു :)

  ReplyDelete
  Replies
  1. അനുഭവം എന്റേതല്ലേ - ഇത് പോലെ ഒന്നെഴുതൂ എന്നൊരു
   പത്ര പത്രപ്രവര്‍ത്തകന്റെ അഭിപ്രായത്തില്‍ നിന്ന് പ്രചോദനം
   കൊണ്ടതാണ് - നന്ദി

   Delete
 7. ഒരു രക്താഹാരം അങ്ങോട്ടും ഇങ്ങോട്ടും അണിയിക്കാ പിന്നെ ചായ ,ബിസ്ക്കറ്റ് പറഞ്ഞുവരുമ്പോള്‍ അതുതന്നെയാണ് നല്ലത്.

  ReplyDelete
 8. എത്രയും ലളിതമാകുന്നോ
  അത്രയും ശ്രമാകരമാല്ലാതതായി
  തീരും ഈ ചടങ്ങ്!

  ReplyDelete
 9. വിവേകപൂര്‍വമുള്ള ഒരു കുറിപ്പ്
  പക്ഷെ വിവേകികള്‍ കുറവാണ് ലോകത്തില്‍!

  ReplyDelete
 10. നന്ദി അജിത്‌

  ReplyDelete
 11. വളരെ സത്യം ! ആഘോഷങ്ങളുടെ പ്രൗഢിയാണ് മുഖ്യം, വ്യക്തി ബന്ധത്തിനു പ്രാധാന്യം ഇല്യാതെ ആയി....

  ReplyDelete