Reminiscece Of Air Force Life

Wednesday, June 26, 2013

തൊട്ടാവാടിപ്പൂക്കൾ - പ്രൊ. ബി. വത്സല കുമാരി

 


    ഒന്ന്  തൊട്ടതേയുള്ളല്ലോ,
    ഇത്ര പെട്ടെന്ന്
    മേയ്യാകെ വാടി-
    ചെറുമുഖം താഴ്ത്തി
    മിഴികളും പൂട്ടി
   നിതാന്തമാം നിദ്രയിലാണ്ടോ?
    നിൻ കൊച്ചുലോകം തകർന്നോ?
    തിരിനാളം പോലിഞ്ഞോ?

    അയ്യയ്യോ കഷ്ടം,
    സമയം കടന്നതും
     കഥയാകെ മാറി
    കളിയരങ്ങിൽ
    പുതുവേഷം നിരന്നതും
    അറിയാതെ,
    തെല്ലുമറിയാതെ
    പഴയ പയ്യാരം
   പെറുക്കിപ്പറഞ്ഞു നീ
   കരയുന്നോ,
   വാടിക്കരിയുന്നോ?   
   നിന്റെയാ
   ചെറിയ പ്രതിഷേധങ്ങൾ
   മുള്ളായുണർന്നെന്റെ
   തഴുകുന്ന കൈയ്യിലും
   മുറിവു പകരുന്നുവോ?
   എങ്കിലും സൌമ്യമായ്
   പുഞ്ചിരി തൂകിയും
   അന്പിൽ വിടർ-
   ന്നൂതവർണ്ണം വിളങ്ങിയും
   നീരും കരളിൽ
   കുളിരിയറ്റി-
   ക്കരുണാദ്രം തലോടുമീ
   പുഷ്പശതങ്ങളിൽ
   കാണുവതെന്തയേ
   നിൻ മൃദുഹൃത്തിലെ
   സ്നേഹമോ, നിർമല
   പ്രേമവാഗ്ദാനമോ?
   എന്നും വിളങ്ങി-
   യോരിക്കലും വാടാതെ
   വിണ്ണിൽ വിരിയുന്ന
   നക്ഷത്ര ദീപ്തിയോ ?







                      

11 comments:

  1. തൊട്ടാവാടിയാണോ കഥാപാത്രം???

    ReplyDelete
  2. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  3. നക്ഷത്രദീപ്തി

    ReplyDelete
  4. വല്ല്യരു നാണക്കാരന്‍

    ReplyDelete
  5. thank you Nisha, Sougandhikam,Ajith, and Aneesh Kaathi

    ReplyDelete
  6. മുള്‍ച്ചെടികളില്‍ വിരിയുന്ന പൂക്കളുടെ നക്ഷത്രദീപ്തി ആരിലും കവിത ഉണര്‍ത്താന്‍പോന്നതാണ്..

    ReplyDelete
  7. ആരാണ് ആ തൊട്ടാവാടി....

    ReplyDelete
  8. shall ask the writer and respond later !

    ReplyDelete