Reminiscece Of Air Force Life

Thursday, February 28, 2013

വിമലാ മേനോന്റെ കവിത - മധുവും മധുരതരം


                   

       വിമലാ മേനോന്റെ കവിത - മധുവും മധുരതരം


പ്രാണനിലമൃത് തളിച്ചേ പോകു
ഞാണൊലി കേള്‍പ്പിച്ചൊന്നേ പോകു
വില്ലും ശരവുമെടുത്തെപോകു
തെല്ലിട നിന്ന് രസിച്ചേ പോകു
               നന്മകള്‍ നിറയും നിന്‍ഹൃദയത്തോ-
               ടെന്റെ കിനാക്കള്‍ ചേര്‍ന്നു പിണഞ്ഞാല്‍     
               മധുവും മധുരതരം.
നിരനിരയായൊരു പൂമരമെല്ലാം
അഴകിയലുന്നൊരു പൂവനമായി
പൂവനമെല്ലാം പൂമഴയേകി
പൂമഴയല്ലോ തെന്മാഴയായി.

               നന്മകള്‍ നിറയും നിന്‍ഹൃദയത്തോ-
               ടെന്റെ കിനാക്കള്‍ ചേര്‍ന്നു പിണഞ്ഞാല്‍     
               മധുവും മധുരതരം.
അര്‍ക്കനുമോന്നു കനിഞ്ഞു ചിരിച്ചാല്‍
ഇക്കാണും കാടെല്ലാം സുഖദം
 എത്രകയര്‍ത്തു  പറഞ്ഞാലും പുന-
രെത്ര ചിരിച്ചു വിളിച്ചാലും പാ-
ഞ്ഞെത്തും മാനുകളെന്റെ കിടാങ്ങള്‍
എത്ര കുറുംമ്ബെഴുമെന്റെ സഖാക്കള്‍
ഇത്തരുണത്തിലവയ്ക്കു കനിഞ്ഞൊരു
പച്ചിലനാമ്പു കൊടുത്തേ പോകു
              നന്മകള്‍ നിറയും നിന്‍ഹൃദയത്തോ-
              ടെന്റെ കിനാക്കള്‍ ചേര്‍ന്നു പിണഞ്ഞാല്‍  
              മധുവും മധുരതരം.
തോട്ടുതലോടിടുമരിമുല്ലയിലും
പൊട്ടിവിടര്‍ന്നൊരു പുതുനാമ്പിലയും
കെട്ടിപ്പിണയും കിളിമരമൊന്നും
ചെറ്റുമനസ്സില്‍ നിനച്ചേ പോകു
              നന്മകള്‍ നിറയും നിന്‍ഹൃദയത്തോ-
              ടെന്റെ കിനാക്കള്‍ ചേര്‍ന്നു പിണഞ്ഞാല്‍  
              മധുവും മധുരതരം.

-------------------------------------------------------------



6 comments:

  1. മധുവും മധുരതരം
    ഒപ്പം കവിതയിലും
    മധുരം വഴിഞ്ഞൊഴുകി
    എന്നു പറഞ്ഞാല്‍
    അതസ്ഥാനത്താകില്ല
    തന്നെ! തന്നെ!
    മനോഹരമായ വരികള്‍
    നന്ദി മാഷേ നന്ദി

    ReplyDelete
  2. അതി മധുരം..
    ശ്രീമതി വിമലാമേനോന്റെ ടിവി പരിപാടികൾ വളരെ ഇഷ്ടത്തോടെ കാണുമായിരുന്നു..
    വളരെ നന്ദി..!

    ReplyDelete
  3. she would be reading this-
    thanks on her behalf

    ReplyDelete
  4. നന്മകള്‍ നിറയും നിന്‍ഹൃദയത്തോ-
    ടെന്റെ കിനാക്കള്‍ ചേര്‍ന്നു പിണഞ്ഞാല്‍
    മധുവും മധുരതരം................സുന്ദരമായ വരികള്‍ ! എഴുത്തുകാരിയ്ക്ക് എല്ലാ ആശംസകളും !

    ReplyDelete
  5. she would be reading this-
    thanks on her behalf

    ReplyDelete