Reminiscece Of Air Force Life

Saturday, June 15, 2013

വിമലാ മേനോന്റെ കവിതകൾ - വിരാമം

         വിരാമാത്തെക്കാൾ എനിക്ക് ഇഷ്ടം അർദ്ധവിരാമമാണ്
          എങ്കിലും അർദ്ധവിരാമമെന്നു പേർ ഞാൻ കൊടുക്കില്ല
          അത് മോഷണമാണെന്ന് എന്നിൽ
           ആരാനും പഴിചാരിയാലോ? 
           പഴിയെ ഭയന്നിട്ടില്ല; മനസ്സാക്ഷിയെ മാനിച്ചിട്ടാണ്.
           എങ്കിലും, വിരാമാത്തെക്കാൾ എനിക്ക് ഇഷ്ടം അർദ്ധവിരാമമാണ്.
          എങ്കിലും, വിരാമമെന്നു ഞാനിതിനു പേരു കൊടുക്കട്ടെ.
          ഞാൻ സ്വയം ഇഷ്ടപ്പെട്ടതല്ല.
          ഇഷ്ടപ്പെടേണ്ടി വന്നുപോയതുകൊണ്ടാണ്-
          പാതി പാടിനിർത്തിയ വരികൾ-
          ഇടയിൽ മുറിഞ്ഞുപോയ വാചകങ്ങൾ
          പകുതി ഉണങ്ങിയ മഷിപുരണ്ടവാക്കുകൾ.
          ചങ്കിൻ കൂട്ടിൽ നിന്നും പുറത്തേയ്ക്കു തെറിച്ച
          തോണ്ടക്കുരലിൽ കുടുങ്ങിച്ചിതറിയ
          ഒരു കുഞ്ഞുശ്വാസത്തിന്റെ നേർത്ത കരച്ചിൽ-
          ഒടുവിൽ - ഇതാ വെറുമൊരു  ചെറുകംബനത്തിൽ
          പാതി തുറന്ന -
          വലിയ കണ്ണുകളിലെ നോക്കാത്ത നോട്ടവും -
           അമ്മയുടെ മണവും സ്നേഹത്തിന്റെ  മസൃണതയും
           അലിവിന്റെ നനവും കനവിന്റെ നിറവും തുളുമ്പുന്ന
           നോക്കാത്ത നോട്ടം -
           അതിനു മുന്നിൽ തുടുത്ത ചുവപ്പാർന്ന - ഒരു പനിനീർപ്പൂ.
           അതും പാതി വിടർന്നതുതന്നെ.
           ഇത്   അർദ്ധവിരാമമോ? എങ്കിലും -
           ഞാനിതിനു വിരാമമെന്നു പേർ കൊടുക്കട്ടെ.

          ----------------------------------------------------------------------------






14 comments:

  1. വളരെ നല്ലൊരു രചന. ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
  2. താല്‍ക്കാലിക വിരാമങ്ങള്‍ നല്ലതാണ് .

    ReplyDelete
  3. വിരാമം എന്നും വിളിക്കാം
    ആശംസകൾ

    ReplyDelete
  4. കവിതകള്‍ വിരാമമില്ലാതെ വന്നുകൊണ്ടേയിരിക്കട്ടെ....

    ReplyDelete
  5. അലിവിന്റെ നനവും കനവിന്റെ നിറവും തുളുമ്പുന്ന നോക്കാത്ത നോട്ടം - അവസാന വരികൾ ഒരുപാടിഷ്ടമായി..
    നന്ദി പങ്കുവെക്കലിൽ ..ആശംസകൾ..!

    ReplyDelete
  6. വിരാമാത്തെക്കാൾ എനിക്ക് ഇഷ്ടം അർദ്ധവിരാമമാണ്
    എങ്കിലും അർദ്ധവിരാമമെന്നു പേർ ഞാൻ കൊടുക്കില്ല
    അത് മോഷണമാണെന്ന് എന്നിൽ
    ആരാനും പഴിചാരിയാലോ?

    അതേ എനിക്കിഷ്ടായി ഈ വരികൾ

    ReplyDelete
  7. എല്ലാ വിരാമങ്ങളും വിരാമങ്ങളല്ല.....

    ReplyDelete