Reminiscece Of Air Force Life

Thursday, April 25, 2013

വിമല മേനോന്റെ കവിത - തുടിയുടെ ഗീതം

                           
                     

           എന്നുറക്കത്തിന്നു താളമേകി
            എന്റെ കളികൾക്ക് മേളമായി
           ഞാനറിയാതെയുമെന്നെയറിയിച്ചും
           നീപെടും പാടോ പെടാപ്പാടുതാൻ.

           എൻ കർമ്മഗാഥക്കു രാജസപ്രൗഡ്‌ഠിയും
            എൻ വികാരങ്ങൾക്ക് നേർത്ത ചൂടും
            എന്നിലെ മോഹക്കുരുന്നിനു ജീവനും
            നിൻ തുടിത്താളങ്ങളെന്നുമേകി

             ഒരു മാത്രപോലും പിരിയാനുമാവാതെ
             ധിറുതിയിൽ നിന്നെ ഞാൻ സ്വന്തമാക്കി
             മൃദുവായ മാംസക്കവചത്തിലാക്കിയീ
             രുധിരക്കിടങ്ങിന്റെയുള്ളിലാക്കി.

             വിടുതലോ വേണ്ടെനിക്കീ വലയത്തിൽ - നി-
             ന്നൊരു മുക്തി, യതു നൂനമെന്റെയന്ത്യം!
             ഇറുകെപ്പുണർന്നേയിരിക്കണം നമ്മളീ-
             ച്ചുടു ചോരയാറിത്തണുക്കുവോളം 

              വെയിൽമങ്ങിടുന്നുവോ- കണ്ണിന്നു കാഴ്ചയും
              കുറയുന്നവോ, പ്രായമേറിടുന്നോ?
              ദ്രുതതാളസന്ധ്യകൾ വിരളങ്ങളോ- നിന്റെ
              തെളി നീരൊഴുക്കും തളർന്നുവെന്നോ!

              വഴിയറ്റത്തുള്ളൊരാത്താവളമെത്തും-    
              മുമ്പൊരു കറുംപാട- നനുത്തപാട
              അതു വന്നെൻ കണ്ണിനെ പൊതിയുന്ന നേരത്തും
              കരളോർത്തു ഞാൻ നിന്റെ തുടികൊട്ടിന്നായ്.

              ഒച്ചകളൊന്നുമേ കേൾക്കുന്നതില്ല ഞാൻ
               കട്ട പിടിച്ചോരിരുട്ടിന്റെയുള്ളിലായ്
               തച്ചുടച്ചാരോയിക്കുഞ്ഞിക്കിളിക്കൂടെ-
               ന്നൊറ്റത്തുടിപ്പാട്ടുമൊപ്പം നിലച്ചുപോയ്‌ !

              --------------------------------------------------------------













              

             

14 comments:

  1. തുടിപ്പുകള്‍ നില്‍ക്കുമ്പോള്‍ എല്ലാം അവസാനിക്കുന്നു....

    ReplyDelete
  2. തുടികൊട്ടിപ്പാടുന്ന കവിത

    ReplyDelete
  3. സന്ദർശനത്തിനു നന്ദി

    ReplyDelete
  4. സന്ദർശനത്തിനു നന്ദി മാഷെ

    ReplyDelete
  5. വെയില്‍ മങ്ങിടുന്നുവോ-
    കണ്ണിന്നു കാഴ്ചയും
    കുറയുന്നവോ, പ്രായമേറിടുന്നോ?
    ദ്രുതതാളസന്ധ്യകള്‍ വിരളങ്ങളോ-
    നിന്റെ തെളി നീരൊഴുക്കും തളര്‍ന്നുവെന്നോ!
    ഉള്ളില്‍ നില നില്‍ക്കുന്ന തുടുപ്പിന്റെ താളം ..
    ഏത് ജീവിത നോവുകളിലും , ഹൃദയം ജിവനാര്‍ന്നിരിപ്പൂ ...
    സ്നേഹാശംസകള്‍ .. മാഷേ

    ReplyDelete
  6. സന്ദർശനത്തിനു നന്ദി റിനി

    ReplyDelete
  7. ഒച്ചകളൊന്നുമേ കേൾക്കുന്നതില്ല ഞാൻ
    കട്ട പിടിച്ചോരിരുട്ടിന്റെയുള്ളിലായ്
    തച്ചുടച്ചാരോയിക്കുഞ്ഞിക്കിളിക്കൂടെ
    ന്നൊറ്റത്തുടിപ്പാട്ടുമൊപ്പം നിലച്ചുപോയ്‌ !

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  8. സന്ദർശനത്തിനു നന്ദി

    ReplyDelete
  9. ഞാനിവിടെ ആദ്യമായിട്ട് വരികയാണ്.
    നല്ല കവിത, ഒരു സ്ത്രീയുടെ യൌവ്വനം മുതല്‍ മരണം വരെ ഒന്നും ഒളിക്കാതെ പറഞ്ഞു പോയതായി തോന്നി.
    “വിടുതലോ വേണ്ടെനിക്കീ വലയത്തിൽ - നി-
    ന്നൊരു മുക്തി, യതു നൂനമെന്റെയന്ത്യം!
    ഇറുകെപ്പുണർന്നേയിരിക്കണം നമ്മളീ-
    ച്ചുടു ചോരയാറിത്തണുക്കുവോളം “ എന്നാ വരികള്‍ വല്ലാതെ സ്പര്‍ശിച്ചു. ഈ എഴുത്തുകാരി ആരാണ്?

    ReplyDelete
  10. എന്റെ ബ്ലോഗിലുള്ള അവരുടെ ആദ്യ കവിതയിൽ ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്-
    സ്വൽപം ഗമയോടെ പറയുന്നു 'ഓള് ന്റെ പെങ്ങളാ'!

    ReplyDelete
  11. Hello Sir ,

    Thanks for posting her poetry. Several years ago I was her student in Jawaharbalabhavan Tvm , Really enjoyed those bhasha parichayam classes in which she used to tell us nice stories and recitate poems.

    Regards,
    Ammu

    ReplyDelete
  12. സന്ദർശനത്തിന് നന്ദി അമ്മൂ

    ReplyDelete