Reminiscece Of Air Force Life

Thursday, January 3, 2013

റിക്ഷാ വണ്ടി


                 റിക്ഷാ വണ്ടി, ഇന്ത്യയില്‍ നിരോധിച്ചിട്ട് തന്നെ ഒരു മുപ്പതു കൊല്ലങ്ങള്‍  ആയിക്കാണണം.
                                         എന്റെ  ബ്ലോഗ്ഗ് വായനക്കാരില്‍ തൊണ്ണൂറു  ശതമാനം പോലും, സുപരിചിതമല്ലാത്ത ഒരു കാലഘട്ടത്തിന്റെ കഥയാണിത് എന്നത് കൊണ്ടാണ് ഞാന്‍ ഇതെഴുതുന്നത്. 
              സൈക്കിള്‍ റിക്ഷ വരുന്നതിനു മുന്‍പ്, മനുഷ്യന്‍ വലിച്ചുകൊണ്ട് 
നടന്നിരുന്ന ഒരു റിക്ഷ ഉണ്ടായിരുന്നു.
               പഴയ സിനിമകളില്‍ അതിനുതകുന്ന പശ്ചാത്തലം, ഒപ്പിയെടുത്ത് പകര്‍ത്തിയിട്ടുള്ള, ചില രംഗങ്ങളില്‍, നിങ്ങള്‍ കണ്ടു കാണുമായിരിക്കും ഈ സംവിധാനം.  
                പക്ഷെ അന്നും, അതിന്റേതായ ചില, സമൂ   ക പരിവേഷം ഉണ്ടായിരുന്നു അതിന്.
                        റിക്ഷകള്‍ ഉണ്ടായിരുന്നത്, പൊതുവേ ടൌണുകളില്‍  ആയിരുന്നു.
                 വലിപ്പിക്കാനും, വലിക്കപ്പെടാനും ഉള്ള ചില മാടംബികള്‍ അതിവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളില്‍.
                 വയനാട്ടിലോ, കുട്ടനാട്ടിലോ, 'ക്ലയന്റ്സ്' ഇല്ല എന്നതുകൊണ്ട്‌,
നഗരങ്ങളിലും, നഗരങ്ങളുടെ സൌകര്യങ്ങള്‍ ഉണ്ടായിരുന്ന താലൂക്ക് ആസ്ഥാനങ്ങളിലും, ആയിരുന്നു, ഈ ഉപജീവനമാര്‍ഗം നടന്നിരുന്നത്.
                         എന്റെ ചെറുപ്പകാലത്ത്, ബസ് സ്ടാന്ടിന്റെ അടുത്ത്,
റിക്ഷകള്‍ ഉണ്ടായിരുന്നു. അവധിക്ക് നാട്ടില്‍ വരുന്ന, ആളുകളെ വീട്ടില്‍ ലഗ്ഗേജുമായി കൊണ്ടാക്കാന്‍...-
                         അവധിക്ക് വരുന്നവര്‍ എന്ന് പറഞ്ഞാല്‍, പട്ടാളക്കാര്‍,
ജീവസന്ധാരണത്തിനായി ബോംബേയിലേക്കും, ഡല്‍ഹിയിലേക്കും,
ടിക്കറ്റ് എടുത്തും എടുക്കാതെയും പോയി, മടങ്ങി വരുന്നവര്‍.
              പിന്നെ ഒരു സ്ഥലം, ഞാന്‍ കണ്ടിട്ടുള്ളത്, ആശുപത്രി പടി.
          നടന്നു പോകാന്‍ പറ്റാത്ത രോഗികളെ, ചികില്‍സാശേഷം തിരിച്ചു 
വീട്ടില്‍  എത്തിക്കുന്ന ദൌത്യം. 
            അല്ലെങ്കില്‍ അത്യാസന്ന രോഗിയെ, ചികില്‍സാര്‍ത്ധം,  അവിടെ എത്തിക്കേണ്ട ആവശ്യകത.
            കൂടാതെ സൌകര്യമുള്ള വീടിലെ കുട്ടികളെ, രണ്ടു മൂന്നു കിലോമീറ്റര്‍ നടത്താതെ, സ്കൂളില്‍ എത്തിക്കുന്ന ദൌത്യം.
                           അന്നുകാലത്ത്‌, റിക്ഷയില്‍ സ്കൂളില്‍ വരുന്ന കുട്ടികള്‍ ഒരു കൌതുകമായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ ആധുനിക കാറില്‍ വരുന്നപോലെ.
                  ഇതൊന്നും അല്ലായിരുന്നു അതിലും വലിയ തമാശ! 
           ഈ റിക്ഷ വലിക്കുന്നവരിലും ഉണ്ടായിരുന്നു, ബ്രാണ്ടടും അല്ലാത്തതുമായ 'പ്രോഡക്ട്സ്' !
            'ഓടയില്‍നിന്ന്' എന്നാ ആ കഥ വായിച്ചാലോ, ആ സിനിമ കണ്ടാലോ, അവരുടെ ജീവിതം ഒരു പരിധി വരെ മനസ്സിലാകും. (ഇത്രയും പഴയ ഒരു സിനിമയുടെ, ടെക്നിക്കാലിട്ടീസിനെ ഒഴിവാക്കി വേണം, ഇപ്പോഴത്തെ തലമുറക്കാര്‍, സിനിമ കാണാന്‍ എന്ന് ഒരു മുന്നറിയിപ്പ്.)
             ഏറ്റവും വേഗം റിക്ഷ വലിച്ച് ഓടുന്നവരാണ്, നഗരത്തിലെ 
'ഗ്ലാഡിയേറ്റേഴ്സ്' !
                                    ജയിക്കുന്ന കുതിരകള്‍ക്ക് വാതു വെക്കുന്നപോലെ, അയാള്‍ക്കയിരിക്കും ഡിമാണ്ട്.
                           ഞങ്ങളുടെ ചെറു പട്ടണത്തിലെ 'സ്റ്റാര്‍', മണി എന്നാ ഒരാള്‍ ആയിരുന്നു. മണി വലിക്കുന്ന റിക്ഷയുടെ വേഗത്തില്‍, പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന മറ്റൊരു റിക്ഷാക്കാരന്‍ ഇല്ലായിരുന്നു.
                               അങ്ങിനെ മണിയുടെ റിക്ഷ ഒരു സ്റ്റാറ്റസ് സിംബല്‍ ആയിരുന്നു.
                      ഇരുപത്തെട്ടോളം വയസ്സ് പ്രായമുണ്ടായിരുന്ന, മണിയുടെ 
ആകാരം, പ്രൈമറി സ്കൂളില്‍ പോയിരുന്ന ഞാനും നോക്കി നിന്നിട്ടുണ്ട്.
                                     'കട്ടയാന് "" "'  
            അയാളുടെ റിക്ഷയില്‍ കയറിയാല്‍, ഞൊടിയിടയില്‍, നമ്മള്‍ എത്തേണ്ട സ്ഥലത്ത് എത്തും.   
          ഇത് കൂടാതെ, നഗരത്തിലെ ഉത്സവങ്ങള്‍ക്കും, പെരുന്നാളുകള്‍ക്കും,
മണി   മുന്‍പന്തിയില്‍ ഉണ്ടായിരിക്കും. പ്രത്യകിച്ച്, തപ്പ് കൊട്ടുന്ന വേദികളില്‍.
       മണി അന്ന് വെള്ളത്തിന്റെ കൊടുംപിരിയില്‍, കാണിച്ചതില്‍ നിന്നാണ്, 'ശിങ്കാരി മേളം' എന്ന് ഇപ്പോള്‍ അറിയുന്ന, ആ കലാരൂപമുണ്ടായത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്തെന്നാല്‍, വെറും കൊട്ട്, എന്ന ആ പ്രക്രിയയില്‍ നിന്ന് വ്യത്യസ്ഥമായികാണിക്കുമായിരുന്നു മണി . ബാക്കി ഉള്ളവര്‍ തപ്പ് കൊട്ടുമ്പോള്‍, മണി ചുവടുകള്‍ വെച്ച്, അത് താളാത്മകമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
                           ഈ ജോലി  പൊതുവേ ചെയ്തിരുന്നത്, 'കുടുംബി' സമുദായത്തില്‍പ്പെട്ട ആളുകളായിരുന്നു.
                         സന്ദലിയാന്‍ മൂപ്പന്‍, മിന്നന്‍ മൂപ്പന്‍, മട്ടു മൂപ്പന്‍......, .. ഇങ്ങനെ പോകുന്നു അവരുടെ പേരുകള്‍.
                    ഇതിന് അപകീര്‍ത്തിയായി, നിവര്‍ത്തികേടുകൊണ്ട് ഒരു 'ചാക്കോയും' 'ലോറന്‍സും' ഫീല്‍ഡിലേക്ക് വന്നു. മത്സരിക്കാനല്ല. ജീവിക്കാനുള്ള, ഒരു മാര്‍ഗത്തിനായി.
               ചാക്കൊക്ക് ആണെങ്കില്‍, കാലില്‍ ആണി രോഗം ഉണ്ടായിരുന്നു.
ഒരു വലിയ ചെരുപ്പും ഇട്ടാണ്, റിക്ഷ വലിച്ചിരുന്നത്‌.
              റിക്ഷ പതുക്കയേ പോകുകയുള്ളൂ. 
                      ബാക്കിയുള്ള റിക്ഷാക്കാര്‍, അനുവര്‍ത്തിക്കുന്ന വേഗതയോ, അടവുകളോ ഒന്നും, ചാക്കോക്ക് വശമില്ല.  
              അതുകൊണ്ട്, പ്രസവത്തിനോ, പ്രസവാനന്തരമോ, ഉള്ള ആശുപത്രി യാത്രകള്‍ക്ക്, ചാക്കോ സ്പെഷ്യലിസ്റ്റ് ആയി.
             ശ്രദ്ധയോടെ, ഒരു രോഗിയെ ആശുപത്രിയില്‍ കൊണ്ട് പോകാനും, 
കൊണ്ടുവരാനും, എന്റെ നഗരം, എപ്പോഴും ചാക്കോയെ വിളിച്ചിരുന്നു.
            ഞാന്‍ എഴുത്ത് വലിച്ചു നീട്ടുന്നില്ല. 
        സര്‍ക്കാര്‍ 'റിക്ഷ വലി' നിരോധിച്ചു.
                അത് കഴിഞ്ഞു നാലഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷം, വീട്ടിലെ കൃഷിക്കായി വളം മേടിക്കാന്‍, ഞാന്‍ ചെന്നപ്പോള്‍, ആ കടയില്‍, കൈയാളായി നില്‍ക്കുന്നത്, പഴയ മണി ആണ് എന്ന് മനസ്സിലായി.
          അറിയാതെ 'നിര്‍മാല്ല്യം' എന്ന സിനിമയിലെ വെളിച്ചപ്പാടിനെ ഓര്‍ത്തു.
                                ഇപ്പോഴത്തെ തലമുറയ്ക്ക് പഴയ കാര്യങ്ങള്‍, മനസ്സിലാക്കികൊടുക്കാന്‍  ആണ് ഞാന്‍ ഇതെഴുതാന്‍ തുടങ്ങിയത്.
          'അച്ഛന്‍ എന്താണ് കുത്തിക്കുറിക്കുന്നത്' ഇളയ മോന്റെ ചോദ്യം.
        ഞാന്‍ ആ പഴയ കാലത്തെ കുറിച്ച് വാചാലനായി.
              ഇതെല്ലാം, ഗൂഗിളില്‍ നോക്കിയാല്‍ കിട്ടുമല്ലോ.
                              'അപ്പന്‍ ആരാണ്  എന്നറിയാനും, ഗൂഗിളില്‍ നോക്കിയാല്‍ മതിയാകും  എന്ന കാലഘട്ടം!      
                                   ഒരു നല്ല കൃതി വായിച്ച്, അതാസ്വദിക്കുന്നതിന്റെ സുഖം നഷ്ടപ്പെടുത്തിയിട്ട്, അവനവനു ആവശ്യമുള്ളത് മാത്രം എളുപ്പം കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍.
             'ഗൂഗിളില്‍ ടൈപ്പ് ചെയ്‌താല്‍, ഈ വിവരം കിട്ടുമെങ്കില്‍, അച്ഛന്‍ ഈ പണിയുന്നതിന്റെ പ്രസക്തി എന്താ. ?'
                           ' എന്റെ പോന്നു മക്കളെ, ആരെങ്കിലും എഴുതിയിട്ടല്ലേ,
ആ വിവരങ്ങള്‍ നിങ്ങള്‍ അവിടെ കണ്ടത്'!!               

      ----------------------------------------------------------------------------------------

13 comments:

 1. is there any idea how this name 'riksha' came into malayalam? doesnt sound like a native malayalam,tamil or hindi word.. the only similar term i have come across in a foreign language is jin-riki-sha in japanese which means human-power-vehicle. (googlilum allatheyum verify cheythu ;) ) ithu japanil ninnu thanne aano nattilottu vannathu?

  ReplyDelete
  Replies
  1. In north india and Bengal it was widely in use, before coming to Kerala-
   So it cannot be a word of native origin.Shall clarify with RVG

   Delete
  2. Japan-Burma-INA-Bengal route aakam :)

   Delete
 2. ഈ തലമുറയ്ക്ക് അവിശ്വസനീയമായ പഴയ കാലം

  ReplyDelete
 3. റിക്ഷാക്കാരന്‍ എന്ന് പറയുമ്പോഴേ ഓടയില്‍ നിന്ന് മനസ്സില്‍ വരുന്നു !

  ReplyDelete
  Replies
  1. thank you - did not see u for the nafo function

   Delete
 4. ശശി ഭായ് പറഞ്ഞത് പോലെ റിക്ഷയുടെ കാര്യം പറയുമ്പോൾ ഓടയിൽ നിന്ന് സിനിമ തന്നെ ആദ്യം ഓർമ വരുന്നത്..

  (((സർ നമ്പർ കിട്ടി.. ഞാൻ വിളിക്കാം..!!)))

  ReplyDelete
 5. മത്സരിച്ചുള്ള ഓട്ടം തുടങ്ങിയിട്ട് കുറെ നാളായി , ഇതിനിടയില്‍ കാലവും കോലവും മാറുന്നു ; അതിലൊന്നാണ് കാരണവന്മാരുടെ പഴമ്പുരാണം വിട്ടു ഗൂഗ്ലിളിലെക്കുള്ള ചുവടുമാറ്റം , കൂടുതല്‍ വേഗം , കുറച്ചു സമയം.
  ഇവിടിപ്പാര്‍ക്കും സമയമില്ല പോലും

  ReplyDelete
  Replies
  1. thanks for ur comment - Am trying to keep pace with the time

   Delete
 6. മിനി പിസിJanuary 4, 2013 at 11:40 PM

  ഒരു റിക്ഷ കണ്ടിരുന്നെങ്കില്‍ സവാരി ചെയ്തുനോക്കാമായിരുന്നു ................കൊള്ളാം ആ കാലത്തിലൂടെ നടത്തിയതിന് .

  ReplyDelete