"ക്ലൈബ്യം മാസ്മ ഗമ പാര്‍ത്ഥ !
നൈതത്ത്വയൂ പ പദ്യതെ
ക്ഷുദ്രം ഹൃദയ ദൌര്‍ബല്ല്യം
ത്യക്തോതിഷ്ടാ പരന്തപ
ഈ നിലാവൊരു കൊടുംവേനലായ്തീരാം
ഈ നിലാവൊരു കൊടുംവേനലായ്തീരാം
ഈ മന്ദഹാസവും ഭീഭല്സമാകാം
ഈ കുളിര്‍കാറ്റോ കനല്‍ക്കാറ്റുപോലാം
ഈ ഗാനമധുരി പാടെ നിലയ്ക്കാം.
ഒന്നും നിനയ്ക്കാതെ എല്ലാം കൊതിക്കും
എല്ലാം കൊതിച്ചാലും ഒന്നോന്നുമാകാ
ഒന്നിച്ചു വാഴാന്‍ പ്രതീക്ഷിച്ച കൂട്ടോ
ഒന്നൊന്നു കൈവിട്ടകന്നു പോകുന്നു
എന്തിനു വന്നു പിരന്നീമണ്ണില്‍
എങ്ങോട്ടിതെല്ലാമെറിഞ്ഞു പോകുന്നു
ഇന്നിത്രദൂരം മതിയെന്നുവേച്ചോ
പിന്നെത്തനിച്ചങ്ങു പോകാന്‍ നിനച്ചോ?
ഒന്നിച്ചു യാത്ര തുടങ്ങിയോര്‍ നമ്മള്‍
ഒന്നിച്ചുറങ്ങാന്‍ കൊതിച്ചവര്‍ നമ്മള്‍
ഒന്നല്ല വെവ്വേറെ മാര്‍ഗം തിരിഞ്ഞാല്‍
പിന്നോത്തു ചേരാനുമെന്തുണ്ടുപായം
വഴിയിലോ ക്ഷുധിതപാഷാണങ്ങളേറെ
മനസ്സിലോനീറ്റിടും കനലുകളുമേറെ
ഒരുതുണ്ട് തണലില്ലാതരിവെട്ടമെങ്ങോ
അകലെയാണകലെയാണിനിയെത്രദൂരെ!
ഇന്നോളമെത്ര ദൂരം നമ്മള്‍ താണ്ടി!
ഇനിയെത്രകാതം നടക്കേണ്ടതുണ്ട്
ഇല്ല പോകാനത്രയേറെ-മനസ്സില്‍
ഇന്നലേ തോന്നികഴിഞ്ഞിരിക്കുന്നു.
ഉണ്ടേറെ ബാധ്യതകളൊക്കെയും
ഉള്ളാലോരാശ്വാസ നെടുവീര്‍പ്പുമിട്ട്
ഉണ്മയായുള്ളേക യാത്രയും കാത്ത്
ഉള്ളമോ തുള്ളുന്നു പാടുന്നു.
എന്നാലും ഒന്നുംവരില്ലന്നുറപ്പാം
എള്ളോളമില്ല പ്രതീക്ഷയെന്നുള്ളില്‍
വന്നെത്തുമോട്ടും നിനയ്ക്കാത്ത പോതില്‍
ഒരു രംഗ ബോധവുമില്ലാത്ത വിഡ്ഢീ
തോറ്റുകൊടുക്കില്ല ചെറ്റുമീ വാഴ്വില്‍
തോല്‍ക്കനുമേന്നെപ്പഠിപ്പിച്ചതില്ല
ഓര്‍ക്കാപ്പുറത്തെ പ്രവാഹത്തില്‍ വീണ
തേക്കിന്റെ ബാലമാര്‍ന്ന ദേഹമുടയോനും
സൂര്യന്റെ ചൂടിലെന്നാദ്രമിഴിതോര്‍ത്തി
പകലിന്റെ ഹരിതത്താല്‍ മോഹം കുറുക്കി
സന്ധ്യക്കൊരുക്കിയൊരു ചുടു നെരിപ്പോടില്‍
ഞാനെന്റെ കാമനകള്‍ ഹോമിച്ചു നിര്‍ത്തി.
വൃഥയെപ്പുണര്‍ന്നു ഞാന്‍ പകലന്തിയാക്കി
സ്മരണകളെരിച്ചു ഞാന്‍ രാത്രി പകലാക്കി
മരവിച്ച ചോരയില്‍ താപം കലര്‍ത്തി
ഈ കയ്പുനീരിലും ഇന്നെത്ര മധുരം!
തോറ്റുകൊടുക്കില്ല ചെറ്റുമീ വാഴ്വില്‍
ReplyDeleteതോല്‍ക്കാനുമെന്നെ പഠിപ്പിച്ചതില്ല
സഹോദരി വളരെ നന്നായി എഴുതിയിരിക്കുന്നു
thank uou ajith
ReplyDeleteകവിത നന്നായിട്ടുണ്ട്, സഹോദരിക്ക് അഭിനന്ദനങ്ങള്‍ !!
ReplyDeletethank you
ReplyDeleteനല്ലവരികള്‍ ....
ReplyDeleteആശംസകള്‍ വിമലാ മേനോന്‍ ഒപ്പം താങ്കള്‍ക്കും !
അസ്രുസ്
thank you
ReplyDeleteshall intimate her