എന്റെ ബ്ലോഗുകള്‍ നൂറ്റി അമ്പതോളം പേര്‍ വായിക്കുന്നുണ്ട്
എന്ന് കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നിന്ന് മനസ്സിലായി.
എന്നെക്കാള്‍ പ്രതിഭാശേഷിയുള്ള, എന്റെ ചേച്ചിയുടെ കൃതികള്‍ എങ്ങിനെ ബ്ലോഗില്‍ കൂടി ആളുകളിലേക്ക് എത്തിക്കാം, എന്ന് ഞാന്‍ ആലോചിച്ചു.
അവളുടെ പേരില്‍ ഞാന്‍ ഒരു ബ്ലോഗ് ഐ. ഡി ഉണ്ടാക്കി. കാര്യങ്ങളെല്ലാം ശരിയാക്കി കൊടുത്തു (ചേച്ചി ആണെങ്കിലും ഞാന്‍ അവളുടെ ചേട്ടനാണ് എന്നാണ്, പണ്ട് മുതലേ എന്റെ നിലപാട്)
"എനിക്ക് ഇത് പറ്റുന്നില്ലെട'
അവള്‍ കൈയൊഴിഞ്ഞു.
അതുകൊണ്ടാണ്, എന്റെ ബ്ലോഗില്‍ കൂടി ഈ താരത്തെ പരിചയപ്പെടുത്തേണ്ടി വന്നത്.
ആളെ ശരിക്ക് മനസ്സിലാക്കാനായി ഞാന്‍ ഒരു വിവരണം തരാം.
പണ്ട് കേരള കൌമുദി എന്നൊരു വാരിക ഉണ്ടായിരുന്നു. അവര്‍ സംഘടിപ്പിച്ച ഒരു നോവല്‍ മത്സരത്തില്‍, 'അപരാജിത' നോവലില്‍ കൂടി സമ്മാനം കിട്ടിയാണ് രംഗ പ്രവേശം.
'ഒരാഴ്ച' എന്ന ബാല സാഹിത്യ കൃതിക്ക് 1990 ലെ കേരള സംസ്ഥാന അവാര്‍ഡും, കൈരളി ബുക്ക് ട്രസ്റ്റ് അവാര്‍ഡും ലഭിച്ചു.
"മന്ദാകിനി പറയുന്നത്" എന്നാ കൃതിക്ക് 2003 ലെ എസ്. ബി. ടി അവാര്‍ഡു ലഭിച്ചു.
'ഒളിച്ചോട്ടം', 'സ്നേഹത്തിന്റെ മണം', 'പാര്‍വതി പിന്നെ ചിരിച്ചിട്ടില്ല', 'സൂര്യനെ വലം വെച്ച പെണ്‍കുട്ടി', മുപ്പതോളം ഡിസ്നി
കഥകളുടെ മലയാള വിവര്‍ത്തനം, എന്നിവ മറ്റു രചനകള്‍.
കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും 2000 ല്‍ വിരമിച്ച ശേഷം, 'ചെഷയര്‍ ഹോംസ് ഇന്ത്യയുടെ, തിരുവനന്തപുരം ചാപ്റ്ററിന്റെ സെക്രട്ടറി ആയും, ബഡ്സ് സ്പെഷ്യല്‍
സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ആയും സേവനം അനുഷ്ടിക്കുന്നു.
വായനക്കാര്‍ക്കായി വിമല മേനോന്റെ ഒരു കവിത ഇത്തവണ
അവതരിപ്പിക്കുന്നു.
--------------------------------------------------------------------------------------
എനിക്ക് കാറ്റാകണം
എനിക്ക് കാറ്റാകണം
പറന്നു പൊങ്ങീടണം
ഉയര്‍ന്നു മാനം മുട്ടും
മലമേലേറീടണം
എനിക്ക് കാറ്റാകണം
മലര്‍ന്നോരാഴിതന്‍
പരപ്പില്‍ തൊട്ടുരുമ്മി
വെളുക്കെ ചിരിക്കണം.
അലസം നിരായാസം
പറക്കും വാനമ്പാടി-
ച്ചിറകില്‍ തൂങ്ങി
മാനം മുഴുക്കെയളക്കണം
എനിക്ക് കാറ്റാകണം
വെളുത്ത പഞ്ഞിക്കൂട്ടം
കണക്കെയലയുന്ന
മേഘത്തെ ചുംബിക്കണം
പറന്നുതാഴേക്കെത്തി-
ക്കുതിര്‍ന്ന മണ്ണുംമാടി
പുറത്തു തല നീട്ടാന്‍
പുല്ലിനെയുണര്‍ത്തണം
മനസ്സില്‍ കൊതി തീരെ
കുഞ്ഞിളംകൈയ്യില്‍താവും
വെളുത്ത പട്ടമൊന്നു
പരക്കെപ്പറത്തണം
തിമിര്‍ക്കും കൂട്ടരൊത്തു
ചിരിച്ചു കൂത്താടിടും
തുടുത്ത കവിള്‍ത്തടം
തലോടിപ്പോയീടണം
തിളയ്ക്കും രോഷങ്ങള്‍തന്‍
മുഷ്ടികളുയര്‍ത്തുന്ന
ചെറുപ്പക്കാരിലെല്ലാ
മഗ്നിയായ് പൂത്തീടണം
എനിക്ക് കാറ്റാകണം
കിനാവുകാണും നെഞ്ചില്‍
അലിവിന്‍ കുളിരേകാന്‍
മലേയമായീടണം
പകലിന്‍ തീച്ചൂളയില്‍
വിയര്‍ക്കും തൊഴിലിന്റെ
നെറ്റിമേല്‍ കിനിഞ്ഞിടും
തളര്‍ച്ചയാറ്റീടണം
എനിക്ക് കാറ്റാകണം
കരുത്തമെയ്യില്‍പ്പൂക്കും
കുതിക്കും മോഹങ്ങള്‍ക്ക്
താളമായീടണം
മദിക്കുമാനാക്കൂട്ടം
ചവിട്ടിച്ചീന്തും കന്യാ-
വനങ്ങള്‍ കരയുമ്പോ-
ളാഞ്ഞടിച്ചലറണം
അരങ്ങു നിറഞ്ഞു നി-
ന്നധര്‍മംകൊടികുത്തി
മുടിയഴിച്ചുറയുമ്പോള്‍
കൊടുങ്കാറ്റുയര്‍ത്തണം
എനിക്ക് കാറ്റാകണം
പ്രചണ്ടവാതമായി-
പ്പിടിച്ചുതച്ചീഭൂമി-
യുടച്ചു വാര്‍ത്തീടണം
വഴിയിലൊറ്റക്കാകും
തളര്‍ന്ന വാര്‍ത്ധാക്യത്തില്‍
നരച്ചകണ്‍പീലികള്‍
തൊട്ടുമ്മ വെച്ചീടണം
എനിക്ക് കാറ്റാകണം
വേദനയുഴയുറ്റുന്ന
മനുഷ്യക്കോലങ്ങളെ
മൃതിയായ് തലോടണം.
ഒടുക്കം-കളി തീരെ
തിരയില്ലാത്തീരങ്ങളില്‍
നനഞ്ഞ മണ്ണിന്‍ നെഞ്ചില്‍
ഞാനായിട്ടുറങ്ങണം !
-------------------------------------------------------------------------
മേനോന്‍ മാഷേ,
ReplyDeleteനല്ല അവതരണം
ചേച്ചിയെ പരിചയപ്പെടുത്തിയതിലും സന്തോഷം
ബഹുമുഖ പ്രതിഭ തന്നെ ചേച്ചി. സംശയം വേണ്ട
ചേട്ടന്‍ പദവി തല്‍ക്കാലം വേണ്ടാന്നു വെക്കുന്നതാ നല്ലത് :-)
ചേച്ചിയുടെ കൂടുതല്‍ സൃഷ്ടികള്‍ തുടര്‍ന്നുള്ള പോസ്റ്റുകളിലൂടെ
വരുമല്ലോ?
പിന്നെ എനിക്ക് കാറ്റാകണം ആ മോഹത്തെ അതിനെ അതിമോഹം
എന്ന് വിളിക്കാമോ ചേച്ചിയോടു തന്നെ ചോദിക്കാം അല്ലെ!!!
നന്നായിപ്പറഞ്ഞു അത് ചേട്ടന്‍ അല്ല അനുജന്‍ അതിലും ഭംഗിയായി
ഇവിടെ പകര്‍ത്തി
ആശംസകള്‍
ചേച്ചിക്കും ചേട്ടനും അല്ല അനുജനും. :-)
thank you ariel
ReplyDeleteഎന്തോ അവള്‍ക്കു വേണ്ടി ഞാന്‍
ചെയ്തു എന്ന ഒരു തോന്നല്‍
എന്നെക്കൊണ്ട് ഇത്രയേ ഒക്കെ ചെയ്യാന്‍
പറ്റുകയുള്ളു എന്ന ഒരു ചാരിതര്ത്ധ്യത
'വിശ്വാസം അതല്ലേ എല്ലാം
എന്ന പരസ്യ വചനം പോലെ !!
മനോഹരം ഈ കവിത; ഇതിവിടെ പകർത്തിയ മാഷിന് സ്നേഹാശംസകൾ, ഒപ്പം കവയത്രിക്ക് അഭിനന്ദനവും..!
ReplyDeleteസന്ദര്‍ശനത്തിനും ആശംസക്കും നന്ദി
ReplyDeleteഅതിമനോഹരമായിരിക്കുന്നല്ലോ
ReplyDeleteഅഭിനന്ദനങ്ങള്‍ പറയണേ
തീര്‍ച്ചയായും
ReplyDeleteനന്ദി അജിത്
ശുദ്ധമായ സ്നേഹം അനുഭവപ്പെട്ടു , ചേച്ചിയോടുള്ള .. കവിത ലളിതമാണ് , സുന്ദരമാണ് . എല്ലാം കൂടിയായപ്പോള്‍ എനിയ്ക്ക് ഒത്തിരി സന്തോഷം തോന്നി .
ReplyDeleteThank you lishana
ReplyDeletethank you
ReplyDelete