Reminiscece Of Air Force Life

Friday, March 29, 2013

വിമലാ മേനോന്റെ കവിത - 'വെറുതെ'

                     


ഇരുളിന്റെ തിരമറക്കുള്ളിൽ ഞനലയുമ്പോ-
ളിടറുന്ന കാലുകൾ നൊന്തിടുമ്പോൾ
പതറുന്ന നോട്ടവും ചിതറുന്നമൊഴികളും
വെറുതെയെന്നുള്ളം കലക്കിടുമ്പോൾ
അതിരറ്റമോഹമാണെങ്കിലും മെയ് മറ-
ന്നണയെപ്പുണരുവാൻ വെമ്പിടുമ്പോൾ
മറയുന്നതെങ്ങു നീ മമ മുന്നിൽ നിന്നുമേ
മധുമൊഴി ഇത് വെറും കിനാവ്താനോ? 
പകുതി പണിഞ്ഞൊരെൻ വീടിന്റെ മുറ്റത്തെ-
പ്പതിവെച്ചൊരൊട്ടുമാന്തണലിൽ നിൽക്കേ,
പതിയെപ്പടിഞ്ഞാറിൻ ചരിവിൽച്ചുവക്കുന്ന
പകലോന്റെ കതിരുകൾ താണുപോകേ
വെറുതെയാണെന്നുള്ളം മന്ത്രിക്കുമെങ്കിലും
വെറുതെ നീയെന്നെ നോക്കുന്ന നേരം
ഒരു തിരിയെന്നിൽപ്പടർന്നു കത്തും നൂനം
അതിൽ നീറിക്കരിയുമന്നെന്റെ ദേഹം -

 ---------------------------------------------------------
       

14 comments:

  1. നല്ല കവിത

    അതിരറ്റമോഹമാണെങ്കിലും മെയ് മറ-
    ന്നണയെപ്പുണരുവാൻ വെമ്പിടുമ്പോൾ

    മെയ് മറന്ന് അണയെ പുണരുവാന്‍....വായനക്കാരില്‍ ഒരു കണ്‍ഫ്യൂഷനുണ്ടാക്കുന്നു

    ReplyDelete
  2. ഇഷ്ടപ്പെട്ടു...സിനിമാഗാനമാക്കാന് കൊളളാം

    ReplyDelete
    Replies
    1. സന്ദർശനത്തിന് നന്ദി
      നല്ല സജെഷൻ !

      Delete
  3. നോവുണർത്തുന്ന ഈ  കവിത ഇഷ്ടമായി.
    ചാനലുകളിലൊക്കെ ഇടയ്ക്ക് കാണാറുള്ള വിമലാ മാഡമല്ലേ ഇത്?

    ശുഭാശംസകൾ...

    ReplyDelete
  4. കക്ഷി അതന്നെ !!
    ആദ്യം പോസ്റ്റ്‌ ചെയ്ത കവിതയിൽ - ഞാൻ പരിചയപ്പെടുത്തിയിരുന്നു

    ReplyDelete
  5. ആ പഴയ മലയാളം ക്ലാസ്സിലിരിക്കുന്നത് പോലെ തോന്നി ... നല്ല കവിത

    ReplyDelete
  6. greate
    നല്ലൊരു രചന
    ആശംസകൾ

    ReplyDelete
  7. avasanathe rand line nalla ishtaayi,, shariyaanu,, Malayalam class feel und kavithaykk.. continue coming with your sister's articles.. you deserve respect

    ReplyDelete
  8. and hope you'll notice and rectify the spelling mistakes which are few

    ReplyDelete
  9. നന്ദി -
    Am bit confused with the new malayalam letters. so the spelling mistakes are my contribution !Also
    writing something in malayalam, after a long gap-

    ReplyDelete