Reminiscece Of Air Force Life

Wednesday, October 31, 2012

തമ്മില്‍ ഭേദം തൊമ്മന്‍


           

                             ഇന്ത്യയിലെ നാഷണല്‍ ന്യൂസ് ചാനലുകള്‍ നോക്കിയാല്‍                 " മാങ്ഗോ പീപ്പിള്‍""" മന്ദബുദ്ധികള്‍ആകുന്ന അവസ്ഥയാണ്.

                    'കിണ്ടി കട്ടവന്‍"' , 'ഉരുളി കട്ടവന്റെ' നേരെ വിരല്‍ ചൂണ്ടുന്നു.
ഉരുളി കട്ടവന്‍, വാര്‍പ്പ് കട്ടവനെ, അതിലും വലിയ കള്ളനായി, കുറ്റം ചാര്‍ത്തി, ജന ശ്രദ്ധ തിരിക്കാന്‍ നോക്കുന്നു.

               ചാനലുകള്‍ മൊത്തത്തില്‍ ഒരു ഉത്സവ തിമിര്‍പ്പില്‍ ആണ്!

        നിക്കാരഗ്വയിലെ വിവേചനത്തെ കുറിച്ച് പോലും വാചാലമാകുന്ന,
മറ്റു ചിലര്‍, അതിര്‍ത്തി തര്‍ക്കങ്ങളിലും, കുലംകുത്തികളെ     ഒഴിവാക്കുന്ന തിരക്കിലും വ്യാപ്രുതരായി, ഈ സംവാദങ്ങളില്‍ ഒന്നും ക്രിയാത്മകമായി
 ഇടപെടാതെ, കാലില്‍ പറ്റിയ അമേധ്യം, വെള്ളം കാണുന്ന തോട്ടിലെല്ലാം കഴുകുന്ന തിരക്കില്‍ ആണ്.

                   ഒരു വശത്ത്, ഭരണ പക്ഷത്തിന്റെ തലപ്പത്ത് ഇരിക്കുന്നവരുടെയും
 അവരുടെ തണലില്‍ വിലസുന്ന ബന്ധു മിത്രാദികളുടെ അഴിമതിയും, നിയമം വഴി വിട്ട്, അവര്‍ വാരി കൂട്ടിയ, സ്ഥിതി വിവര കണക്കുകള്‍! !

                                              അതിനു മറുപടിയോ

         "ഒരു ബിസ്സിനസ്സുകാരന്, ലാഭം ഉണ്ടാക്കി കൂടെ, സര്‍ക്കാര്‍ ചുമതലയുള്ള വ്യക്തിയും അല്ല."
   
             ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍, ആ സ്വകാര്യ വ്യക്തിയെ
താങ്ങിക്കൊണ്ട്‌, ഇന്ത്യ മഹാരാജ്യത്തിലെ ഗവര്‍ണര്‍മാരും, മന്ത്രിമാരും, ഭരണ കക്ഷിയിലെ ഉന്നതന്മാരും മത്സരിച്ചു രംഗത്ത്‌ വന്നു, അങ്ങേര്‍ക്കു 'ക്ലീന്‍ ചിറ്റ്' നല്കാന്‍.
                     ' എ ഫ്രണ്ട് ഇന്‍ നീഡ്‌ ഈസ് എ ഫ്രണ്ട് ഇന്ടീഡ്‌'

         പഴംചൊല്ലില്‍ പതിരില്ലല്ലോ. എല്ലാം കണ്ടു കൊണ്ട് മുകളില്‍ ഒരാള്‍
ഉണ്ടല്ലോ. മുകളില്‍ ആരാണ് എന്ന് ഓരോരുത്തരും സംഗ്രഹിച്ചിരിക്കുന്ന
രീതിയില്‍ ആയിരിക്കാം  'മുകളില്‍ ഒരാള്‍ ഉണ്ടല്ലോ' എന്ന് അവര്‍ ഉദ്ദേശിച്ചിരിക്കുന്നത്.

                       ഇനി ഇതെല്ലാം ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ പാര്‍ട്ടികളുടെ
കാര്യം നോക്കാം. അതിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷനെതിരെ ആണ്, അതിലും വലിയ ആരോപണങ്ങള്‍! !അത്രയും !

                         എത്രയോ കോടി ആസ്തിയുള്ള ഒരു ബിസിനസ്സുകാരന്‍,
ഇന്ത്യയിലെ നിയമ വ്യവസ്ഥകളെ എല്ലാം കാറ്റില്‍ പറത്തി, വിചാരിക്കുന്ന കാര്യങ്ങള്‍ വിധേയത്തിനു അധീശമാക്കി, സ്ഥിതി സമ്പത്തുകള്‍ സ്വായത്തമാക്കുന്നു. വ്യാജപ്പേരില്‍ ഉള്ള കമ്പനികള്‍, കൃഷിക്കാരെ കുടിയൊഴിപ്പിച്ച്, വമ്പന്‍ വ്യവസായികള്‍ക്ക് നിയമ സാധുത ഇല്ലാതെ കൈമാറി ഉണ്ടാക്കിയ കോടികള്‍. -.--

                        അതിനു ഒത്താശ ചെയ്തു കൊടുക്കുന്നത് കേന്ദ്ര മന്ത്രിസഭയെ
നില നിര്‍ത്തുന്ന ഒരു സഖ്യ കക്ഷിയുടെ വക്താക്കളും !

                            എന്നിട്ട് ഒരു 'ഗ്വാ ഗ്വാ' വിളിയാണ് -

             "കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലല്ലേ സി.ബി. ഐയും, ഇങ്കം ടാക്സും, എന്ഫോഴ്സുമെന്റും എല്ലാം, ഒരന്വേഷണത്തിന് ഉത്തരവിടൂ -  അതില്‍ ഞാന്‍ തെറ്റുകാരനാണ് എന്ന് കണ്ടാല്‍, എന്റെ രാഷ്ട്രീയ ജീവിതം നിറുത്തും"!

                    കേള്‍ക്കാന്‍, യുക്തിപൂര്‍ണമായ വാചക കസര്‍ത്ത്!

         "നീ ഇസ്പേട് ജാക്കി ഇറക്കിയാല്‍, ഞാന്‍ തുറുപ്പു തുറന്ന് വെട്ടും"
എന്ന  ഇരുപത്തെട്ടു കളിക്കുന്ന മലയാളിക്ക് പോലും  അറിയുന്ന ഒരു നമ്പര്‍.

                            ചുരുക്കത്തില്‍ 'കിണ്ടി കട്ട കളിയും, ഉരുളി കട്ട കളിയും' വിട്ട്, സംഗതി സീരിയസ്സ് ആയി.

           ' നീ എന്റെ മുണ്ടഴിച്ചാല്‍, ഞാന്‍ നിന്റെ സൌസര്‍ ഊരും എന്ന
ലവലില്‍"" '
                                         എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട് . പോളിട്ടിക്സിന്റെ ഒരു ഡെഫനിഷന്‍ തന്നെ 'ആര്‍ട്ട് ഓഫ് പോസ്സിബിളിട്ടീസു' എന്ന് ആണല്ലോ. കാലക്രമത്തില്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമായ ഇന്ത്യയിലെ കൂട്ട് മന്ത്രിസഭയില്‍,
അധികാരത്തിന്റെ അപ്പക്കഷണം പ്രായോഗികമായി പങ്കിടുന്ന പ്രക്രിയക്ക്, നമ്മള്‍ ഒരുപാട് പുതിയ അലിഖിതമായ മാര്‍ഗരേഖകള്‍ക്ക്,
ആശയങ്ങള്‍ നിദാനം ചെയ്തിട്ടുണ്ട്. അത് ജനാധിപത്യത്തില്‍ ഉള്ള ഒഴിച്ചുകൂടാന്‍ പറ്റാത്ത ചില പോരായ്മകള്‍ ആണ് എങ്കില്‍ പോലും!
കൂടാതെ 'ഫോര്‍ത്ത് എസ്ടേറ്റ്' എന്ന് പറയുന്ന മീഡിയയും അഭിപ്രായ സ്വാതന്ത്ര്യവും ആണ് ജനാധിപത്യത്തിന്റെ നേടുംതൂണ്.

                                      മീഡിയ പ്രവര്‍ത്തകരുടെ വായിപ്പാ ബാധ്യതയും കൂടി,
ഭരണ സംവിധാനം എഴുതി തള്ളാന്‍  സന്മനസ്സു കാണിച്ചാലോ, സര്‍ക്കാരിന്റെ ദുഷ്ട ലാക്കുകള്‍ക്ക് എതിരെയുള്ള അവരുടെ പടവാള്‍ വീശലിലും, പത്രധര്‍മത്തിലും, സ്വല്പം വെള്ളം ചേരാന്‍ സാധ്യത ഇല്ലാതില്ല.

                            ശശി തരൂര്‍, ഐക്യ രാഷ്ട്ര സഭയില്‍ ഉണ്ടായിരുന്നപ്പോള്‍, മലയാളികള്‍ക്ക് എല്ലാം അഭിമാനിക്കാന്‍ വക നല്‍കിയിരുന്നു. സിക്രട്ടറി
പോസ്റ്റിലേക്ക് മത്സരിക്കാന്‍ കഴിവു ഉണ്ടായിരുന്ന ആള്‍..., എഴുത്തുകാരന്‍,
നല്ല ഒരു വാഗ്മി. ആംഗലേ ഭാഷയില്‍ അദ്ദേഹം ചെയ്ത അനവധി പ്രസംഗങ്ങള്‍ നെറ്റിലൂടെ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യയെക്കുറിച്ച്, ഇന്ത്യയുടെ കഴിവിനെ കുറിച്ച്. ജവഹര്‍ലാല്‍ നെഹ്രുവിനെ പോലെ ,ഡോക്ടര്‍ അബ്ദുല്‍ കലാമിനെ പോലെ, ഇന്ത്യന്‍ യുവത്വത്തിനും, നവീന ചിന്താഗതിക്കും ഉത്തെജനമേകുന്ന രീതിയിലുള്ള പ്രസംഗങ്ങള്‍..

                     വിജയ ലക്ഷ്മി പണ്ടിറ്റിനും, വി.കെ. കൃഷ്ണ മേനോനും ശേഷം,
ഇന്ത്യയുടെ ശബ്ദം യൂ. എനില്‍ കേട്ടത് ശശി തരൂരില്‍ കൂടി ആണ്.

                 താരതമ്യേന ചെറു പ്രായം ഉള്ള വിദ്യാസമ്പന്നനായ ഈ നവാഗതന്റെ രാഷ്ട്രീയത്തിലേക്കുള്ള  വരവ്, ജനങ്ങളിലും ഒരു പത്യേക താല്പര്യം  ഉളവാക്കി.

             പക്ഷെ ഐ. പി.എല്‍ സംഭവത്തില്‍ 'സോഫ്റ്റ്‌ ഇക്വിറ്റി' ഇനത്തില്‍
സുനന്ദ ഏടത്തിക്ക് കൊറേ കോടികള്‍ തരമാക്കാന്‍ ശ്രമിച്ചെന്ന വിവരം പുറത്തു വന്നപ്പോള്‍ ശശിയേട്ടന്റെ കസേരയും പോയി.

                        ഇപ്പോള്‍ ഒന്ന് പുറകോട്ട് ആലോചിക്കുമ്പോള്‍,ഈ ആപേക്ഷിക
അഴിമതികളുടെ ആരോപണങ്ങളെയും പ്രത്യാരോപണങ്ങളെയും, താരതമ്യം ചെയ്തു നോക്കുമ്പോള്‍, ഈ വാര്‍പ്പ് കട്ടവനെക്കാളും, ഉരുളി കള്ളനേക്കാളും  എത്രയോ  ചെറിയ ഒരു കുറ്റം ആണ് അങ്ങേരു ചെയ്തത്.

                               പക്ഷെ ആ നവാഗതനെ രക്ഷിക്കാന്‍ തുനിയാതെ, സ്വന്തം പാര്‍ട്ടിയിലുള്ള, മലയാളി ചെന്കീരികള്‍ പോലും  പുറം തിരിഞ്ഞു നിന്നു.

          അങ്ങേര് കൃഷിക്കാരന്റെ കൃഷിഭൂമി പിടിച്ചു പറ്റി കമ്പനികള്‍ക്ക്  പല മടങ്ങ്‌, വില കൂട്ടി വിറ്റില്ല.

                  വ്യാജപ്പേരില്‍ കമ്പനികള്‍ രെജിസ്റ്റര്‍ ചെയ്തില്ല

                  കൃഷിക്ക് ഉപയോഗിക്കാന്‍ എന്ന് പറഞ്ഞ് സര്‍ക്കാര്‍ ചിലവില്‍
അണക്കെട്ടുകള്‍ ഉണ്ടാക്കി, അതിലെ വെള്ളം സ്വന്തം കമ്പനികളുടെ ആവശ്യങ്ങള്‍ക്കായി തിരിച്ചു വിട്ടില്ല.

               സര്‍ക്കാര്‍ ഉത്തരവുകളെ മറികടന്നില്ല

                          ഐ. പി. എല്ലിന്റെ ചട്ടക്കൂട് എന്ന് പറയുന്നത്, ക്രിക്കറ്റ് കളി നടത്തുന്നതും, അതില്‍ നിന്ന് പരസ്യത്തില്‍ കൂടിയും, ടിക്കറ്റില്‍ കൂടിയും ഉണ്ടാക്കുന്ന ലാഭ വിഹിതങ്ങളെ, എങ്ങിനെ കൈകാര്യം ചെയ്യണം എന്ന സര്‍ക്കാര്‍  നിയമങ്ങള്‍,  അനുശാസിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്ളവയാണ്.

          ലാസവഗാസിലെചൂതാട്ട ക്ലബ്ബുകള്‍ക്ക് അവിടത്തെ നിയമങ്ങള്‍
നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദേശം പോലെ  

                     സെക്സ് വര്‍ക്ക് ഒരു തൊഴിലായി, അമ്ഗീകരിച്ചിട്ടുള്ള ജര്‍മനിയില്‍ അവരുടെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പോലെ

                                               ചുരുക്കത്തില്‍, ഭരണഘടന അനുവദിച്ചു നല്‍കിയിട്ടുള്ള,സാധാരണക്കാരന്റെ സ്വാതന്ത്ര്യങ്ങളെ ധ്വംസിച്ചുകൊണ്ട്,കര്‍ഷകന്റെ കൃഷി ഭൂമി,കൈയ്യൂക്കു കൊണ്ട് പിടിച്ചു പറ്റി, സ്വന്തം സ്ഥാപിത താല്പര്യങ്ങള്‍ക്കായി മാറ്റി മറിച്ച്, ഇപ്പോള്‍ നടത്തുന്നപോലുള്ള ഉദ്യമം ഒന്നും ആയിരുന്നില്ല ശശി ഏട്ടന്റെത്.
   
             ആകെ ചെയ്തത്,  സുനന്ദ ഏടത്തിയുടെ കണ്സല്‍ട്ടിങ്ങു ഫീസ്,  'സോഫ്റ്റ്‌ ഇക്വിറ്റി' ഇനത്തില്‍ ഇമ്മിണി പെരുപ്പിച്ചു കാണിക്കാന്‍ ശ്രമിച്ചു. രാഷ്ടീയത്തില്‍ ഇറങ്ങുന്ന കന്നിക്കാരന് പറ്റാന്‍ സാധ്യതയുള്ള ഒരു കൈഅബദ്ധം.

               അതുകൊണ്ട് ഗാഡ്‌ഗിരിയുടെയും, വദോരയുടെയം   എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ട് വരണം. അതാണ്‌ അഭികാമ്യം. അതിനായി ഒരന്വേഷണ കമ്മീഷന്‍ തന്നെ പ്രഖ്യാപിക്കുന്നത് ആയിരിക്കും ഉചിതം.

                              ജനം തൃപ്തി അടയട്ടെ -

                 മീഡിയയുടെ അണ്ണാക്കില്‍ ഒരു പിടി പിണ്ണാക്കും ഇടാം!

                                  കമ്മീഷനില്‍ അഴിമതിയുടെ കറ  പുരളാത്ത കുറെ മഹാരഥന്മാരെയും വെയ്ക്കുക.

              ആരെയൊക്കെയാണ് കമ്മീഷനില്‍, നിയമിക്കേണ്ടത് എന്ന
സംശയമാണോ?

             ഞാന്‍ ഒരു പാനല്‍ ഓഫ് എമിനന്ടു പേഴ്സന്സിന്റെ പേരുകള്‍ പറയട്ടെ -

                  ലല്ലു പ്രസാദ് യാദവ്, മായാവതി, ജയലളിത,കനിമൊഴി, അഴഗിരി, കരുണാനിധി, രാജ, കല്‍മാഡി, യദൂരപ്പ വീരബഹദൂര്‍  സിംഗ് , ശരത് പവാര്‍- , പിണറായി വിജയന്‍ - ഇത് വമ്പന്മാരില്‍, തല എടുപ്പുള്ള ചില കൊമ്പന്മാര്‍ മാത്രം- ലിസ്റ്റിനു പഞ്ഞം ഒന്നും ഇല്ല. ഇതുകൂടാതെ ജഡീഷ്യരിയില്‍ നിന്നും  കൂടി നിര്‍ബന്ധം ഉണ്ടെങ്കില്‍, നമ്മുടെ  ബാലകൃഷ്ണന്‍  ചേട്ടന്റെ പേര് കൂടി ചേര്‍ത്തോളൂ
                   
                   അതോടെ ജനാധിപത്യ ഭാരതത്തിലെ ഈ അരക്ഷിതാവസ്തക്ക്
ഒരു അറുതി വരും. കോടതികള്‍ക്ക്  സമയ പരിധി കൊണ്ട് തീര്‍പ്പ് നല്‍കാന്‍ പറ്റാത്ത ഒരായിരം അഴിമതിക്കേസുകളും പരിഹരിക്കപ്പെടും!

                                   
                          ----------------------------------------------------------------------    

16 comments:

  1. നീ കട്ടില്ലേ..?
    നീയും കട്ടിട്ടില്ലേ...?

    അവിടെ തീര്‍ന്നു ചോദ്യവും ഉത്തരവും!!!

    ReplyDelete
  2. ലല്ലു പ്രസാദ് യാദവ്, മായാവതി, ജയലളിത,കനിമൊഴി, അഴഗിരി, കരുണാനിധി, രാജ, കല്‍മാഡി, യദൂരപ്പ വീരബഹദൂര്‍ സിംഗ് , ശരത് പവാര്‍- , പിണറായി വിജയന്‍ - ഇത് വമ്പന്മാരില്‍, തല എടുപ്പുള്ള ചില കൊമ്പന്മാര്‍ മാത്രം- ലിസ്റ്റിനു പഞ്ഞം ഒന്നും ഇല്ല. ഇതുകൂടാതെ ജഡീഷ്യരിയില്‍ നിന്നും കൂടി നിര്‍ബന്ധം ഉണ്ടെങ്കില്‍, നമ്മുടെ ബാലകൃഷ്ണന്‍ ചേട്ടന്റെ പേര് കൂടി ചേര്‍ത്തോളൂ

    ഈ ലിസ്റ്റ് കലക്കി...

    ReplyDelete
    Replies
    1. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം
      നന്ദി

      Delete
  3. ഹ.. ഹ.. കൊള്ളാം.. ആരാ കള്ളന്മാര്‍ അല്ലാത്തത്... എല്ലാരും കള്ളന്മാര്‍ ആണ്.. :)

    ReplyDelete
  4. സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും
    നന്ദി

    ReplyDelete
  5. ഇവർക്കൊകെ ന്യൂസ് വേണ്ടേ എന്താ ചെയ്യാ

    ReplyDelete
    Replies
    1. സന്ദര്‍ശത്തിനു നന്ദി

      Delete
  6. അഴിമതിയില്ലെങ്കില്‍ , നിശബ്ദതയെ പ്രണയിക്കുന്നവര്‍ ചാനലുകളില്‍ കുടിയേറിപ്പാര്‍ത്തേനെ.

    ReplyDelete
    Replies
    1. അഴി മതി എന്നു നിര്‍ബന്ധം വേണോ ?

      Delete
  7. ഇത്തരക്കാര്‍ ഇല്ലങ്കില്‍
    ഇവരുടെ T R P എങ്ങനെ ഉയരും
    ഇല്ലെങ്കില്‍ ഇവര്‍ വാദിയെ പ്രതിയാക്കും
    വേണമെങ്കില്‍ പ്രതിയെ വാദിയും ആക്കും
    ചുരുക്കത്തില്‍ എല്ലാവര്‍ക്കും നിലനില്‍പ്പല്ലേ മുഖ്യം
    കൊള്ളാം നന്നായിപ്പറഞ്ഞു ആശംസകള്‍

    ReplyDelete
  8. വിവാദങ്ങള്‍ ഇല്ലെങ്കില്‍ ബോറടിക്കും

    ReplyDelete
  9. സന്ദര്‍ശത്തിനു നന്ദി

    ReplyDelete
  10. ഇക്കാലത്ത് ലോകത്ത് ഒരു രാഷ്ട്രീയക്കാരനും രാഷ്ട്രത്തെ നന്നാക്കാന്‍ ശ്രമിക്കാറില്ല. നമ്മുടെ വിധി !!!

    ReplyDelete
  11. ജനാധിപത്യം നമ്മള്‍ അര്‍ഹിക്കുന്നില്ല എന്നതാണോ ?

    ReplyDelete