Reminiscece Of Air Force Life

Friday, October 26, 2012

എന്റെ ആദ്യത്തെ പോസ്റ്റിങ്ങ്


                                        
           ട്രെയിനിംഗ് കഴിഞ്ഞു  ആയിരത്തി തൊള്ളായിരത്തി എഴുപതു ജൂണില്‍, എന്റെ ആദ്യത്തെ പോസ്ടിങ്ങ് 24 - ഇ.ഡി 'മനോരി' എന്ന യൂണിറ്റില്‍ ആയിരുന്നു. ഇ.ഡി എന്ന് പറഞ്ഞാല്‍ എക്യുപുമെന്ടു  ഡിപ്പോ. എയര്‍ ഫോഴ്സിലേക്ക് വേണ്ട സാധന സാമഗ്രികള്‍, സൂക്ഷിക്കുന്ന സ്ഥലം. യുദ്ധോപകരണങ്ങള്‍  അടക്കം എല്ലാ അവശ്യ സാധനങ്ങളും, സൂക്ഷിക്കുകയും, ഓരോ യൂനിട്ടിന്റെ ആവശ്യാനുസരണം, അവിടങ്ങളില്‍ അത്, എത്തിക്കുകയും ചെയ്യുന്ന ദൌത്യം നിര്‍വഹിക്കുന്ന യുനിട്ട്. 
                                              എയര്‍ഫോഴ്സില്‍ ജോലി നോക്കുന്നവരെ സംബന്ധിച്ചിടത്തോളം, ഫൈറ്റര്‍ അല്ല എങ്കില്‍ ബോംബര്‍    സ്ക്വാഡ്രനുകളില്‍ പോസ്റ്റിംഗ് ലഭിക്കുന്ന അവസ്ഥയാണ്, അയാള്‍,  ട്രെയിനിംഗ് സമയം മുതല്‍  സ്വപ്നം കാണുന്നത്. വിമാനങ്ങളില്‍ ജോലി ചെയ്യുന്നു എന്ന് പറയണം എന്നുണ്ടെങ്കില്‍, അങ്ങിനെ ഒരു അനുഭവം കൈവരിച്ചേ മതിയാകു.  
                           അതല്ലാതെ, എവിടെ ജോലി ചെയ്താലും, ഞാനും എയര്‍ഫോഴ്സ് യൂനിഫോമിലാണ് എന്ന് പറയാം എന്നല്ലാതെ, അവിടെ നടക്കുന്നതിനെക്കുറിച്ച് നേരിട്ട് ഒരനുഭവവും ഉണ്ടാകുകയില്ല. 
                         അതിനാല്‍ എന്റെ ആദ്യത്തെ പോസ്റ്റിങ്ങില്‍, ഞാന്‍ സ്വല്പം നിരാശനായിരുന്നു.       
                                      യുദ്ധോപകരണങ്ങള്‍  കൈകാര്യം ചെയ്യാന്‍  ട്രെയിനിംഗ് ലഭിച്ച എനിക്ക്,  ഒരു എകുഇപ്മെന്ടു ഡിപ്പോയില്‍ ഒന്നും തന്നെ ചെയ്യേണ്ടാതായിട്ടില്ല. ആര്‍മററിയില്‍ നിന്ന് ഡ്യൂട്ടി പോലീസുകാര്‍ക്ക്, റിവോള്‍വര്‍  ഇഷ്യൂ ചെയ്യുക, ഫയറിംഗ് പ്രാക്ടീസില്‍ പങ്കെടുക്കുന്ന ആളുകക്ക്, റൈഫിളും ആമ്നീഷനും ഇഷ്യൂ ചെയ്യുക, അതെല്ലാം സര്‍വീസിംഗ് നടത്തി സൂക്ഷിക്കുക, തുടങ്ങിയ ജനറല്‍  ഡ്യൂട്ടി.
                         ആയിരത്തി തൊള്ളായിരത്തി എഴുപതു പകുതി കഴിഞ്ഞതോടെ, ഇന്ത്യ ഒരു യുദ്ധത്തിനു തയ്യാര്‍ എടുക്കുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടു തുടങ്ങി. ആഗസ്റ്റ്‌ മാസത്തോടെ നമ്മുടെ സൈന്യത്തെ 
രണ്ടതിര്‍ത്തികളിലും ആയി വിന്ന്യസിക്കപ്പെട്ടു. ഇനി എന്നാണു തുടക്കം എന്ന് മാത്രമേ അറിയേണ്ടതായിട്ട് ഉണ്ടായിരുന്നുള്ളൂ .
                              സൌത്ത് ഇന്ത്യയിലുള്ള യൂണിറ്റുകളില്‍ നിന്നും, കൂടുതല്‍ ആളുകളെ ബോര്‍ഡര്‍  യൂനിട്ടുകളിലേക്ക് സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവുകള്‍ ദിവസേന വന്നു കൊണ്ടിരുന്നു. നവംബര്‍ അവസാനത്തോടെ എനിക്കും കിട്ടി ഒരു പോസ്റ്റിംഗ് ഓര്‍ഡര്‍.- 
                           ഈസ്റ്റെണ്‍ എയര്‍ കമാണ്ടിന്റെ കീഴിലുള്ള 'ഹഷിമാര' എന്ന യൂനിട്ടിലേക്ക്. അന്ന് ഹഷിമാരയുടെ കീഴില്‍ രണ്ടു ഹണ്ടര്‍      സ്ക്വാഡ്രനുകളും ഒരു ഹെലികോപ്ടര്‍ യൂണിറ്റും ആണ് ഉണ്ടായിരുന്നത് എന്നെ പോസ്റ്റ് ചെയ്തിരുന്നത് 'ഗോള്‍ഡന്‍ 'ആരോസ്' എന്നറിയപ്പെട്ടിരുന്ന ഹണ്ടര്‍ സ്ക്വാഡ്രനിലേക്കായിരുന്നു.  
                       ഡിസംബര്‍ പതിനഞ്ചാം തീയതിയാണ് എനിക്ക് ഹഷിമാരയില്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്.   
                     ആയിരത്തി തൊള്ളായിരത്തി എഴുപത്തൊന്നു ഡിസംബര്‍ മൂന്നാം തീയതി യുദ്ധം പ്രഖ്യാപിക്കപ്പെട്ടു. ആ യുദ്ധത്തിലെ  ഈസ്റ്റെണ്‍ എയര്‍ കമാണ്ടിന്റെ, പ്രധാനമായ ദൌത്യം, രണ്ടു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കപ്പെട്ടു . 
                ധാക്ക, ചിറ്റഗോങ്ങ്, സിയാല്‍ഹാട്ട് എന്നീ മൂന്നു പ്രധാന വിമാനത്താവളങ്ങള്‍, ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ, 'കാര്‍പെറ്റ് ബോംബിങ്ങിനു' വിധേയമായി, വെടിമരുന്നു വെച്ച് പൊട്ടിച്ച കരിങ്കല്‍ ക്വാറികള്‍ പോലെ ആയി. അവടെ ഉണ്ടായിരുന്ന പാക്കിസ്ഥാന്‍ എയര്‍ ഫോഴ്സിന്റെ  വിമാനങ്ങള്‍ മുഴുവന്‍ തന്നെ നശിക്കപ്പെട്ടു. ആദ്യത്തെ രണ്ടു ദിവസം എഴുപതിനു മേലെ 'സോര്‍ട്ടികളാണ്' ' ഓരോ സ്ക്വാഡ്രനില്‍ നിന്നും പറന്നുയര്‍ന്നത് എന്ന്, പിന്നീട് എന്റെ സുഹൃത്തുക്കള്‍ പറഞ്ഞറിയാന്‍ കഴിഞ്ഞു. ചിറ്റഗോങ്ങിലെ എണ്ണ സംഭരണികള്‍ ദിവസങ്ങളോളം തുടര്‍ന്ന് കത്തി. യുദ്ധത്തിന്റെ ആദ്യ നാല് ദിവസം കഴിഞ്ഞപ്പോള്‍, ഇടയ്ക്കു താഴെ നിന്നുള്ള 'ആന്റീ എയര്‍ ക്രാഫ്റ്റ് ഗണ്ണിന്റെ' ഒരു പ്രതിരോധം ഒഴിച്ചാല്‍,  ഇന്ത്യന്‍ എയര്‍ ഫോഴ്സ്, ഈസ്റ്റ് പാക്കിസ്ഥാന്‍ വ്യോമ അതിര്‍ത്തിയില്‍  ആധിപത്യം സ്ഥാപിച്ചു.
                                      ഡിസംബര്‍ പത്താം തീയതി, 'മനോരിയില്‍' നിന്ന് പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ എല്ലാം തീര്‍ത്തു തയ്യാറായി നിന്നപ്പോഴാണ്, 'എന്റെ അച്ഛന്‍ മരിച്ചു' എന്നുള്ള ടെലഗ്രാം എനിക്ക് കിട്ടുന്നത്.
                                       മൂന്നു ദിവസം കഴിഞ്ഞേ വീട്ടില്‍ എത്തുകയുള്ളൂ. സംസ്കരിക്കുന്നതിന് മുന്‍പ്, മൃത ദേഹം കാണാന്‍ പോലും പറ്റുകയില്ല . അതിനാല്‍, നാട്ടില്‍ പോകണ്ട എന്ന് ഞാന്‍ തീരുമാനം എടുത്തു.   
                                      അപ്പോഴാണ്‌ സീനിയര്‍ അഡ്മിന്‍ ഓഫീസര്‍ക്ക് നിര്‍ബന്ധം 'ഞാന്‍ നാട്ടില്‍ പോകണം' എന്ന്. 
                   ഒരാഴ്ച മുന്‍പ് അദ്ദേഹത്തിന്റെ അമ്മ മരിച്ചു എന്ന് വിവരം കിട്ടിയിട്ടും, യുദ്ധത്തിന്റെ അടിയന്തരാവസ്ഥ കണക്കില്‍ എടുത്തു, അങ്ങേര്‍ക്കു അവധി കിട്ടിയില്ല.
                      അതുകൊണ്ടായിരിക്കാം, അങ്ങേരുടെ അധികാര പരിധിയില്‍ വരുന്ന എനിക്ക്  അത്തരമൊരു ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് തോന്നാന്‍. കാരണം.
                                   "നിങ്ങള്‍ ഹഷിമാരയില്‍ സമയത്ത് ചെന്നിട്ട്, എയര്‍ ഫോഴ്സിന്, ഒരു ഉണ്ടയും ഉണ്ടാക്കാന്‍ പോകുന്നില്ല, (പട്ടാളത്തില്‍ താഴെ തലത്തിലേക്ക്, ഉപയോഗിക്കുന്ന ഭാഷ - പരിഭാഷ  എന്റെ)  അവിടെ എയര്‍ സുപ്രമസീ കിട്ടി കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍, നിങ്ങളെ ലീവിന് പറഞ്ഞു വിടുന്നതാണ്, പബ്ലിക്ക് റിലേഷന്‍ ആങ്കിളില്‍, എയര്‍ ഫോഴ്സിന് അഭികാമ്യം ആയിട്ടുള്ളത് - അതുകൊണ്ട് നിങ്ങള്‍ പോകണം"   

                  എനിക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയത്, അങ്ങേരുടെ ആ കാഴ്ചപ്പാടാണ്. 

        ഞാന്‍ നാട്ടിലേക്കു വരുന്ന വഴിയില്‍ ഓരോ റെയില്‍വേ സ്റ്റെഷനിലും പട്ടാളക്കാരെ ആദരിക്കുന്ന, പൊതു ജനത്തിന്റെ ആവേശത്തിന് പാത്രീഭൂതനായി. 

                യൂണിഫോമിട്ട് യാത്ര ചെയ്യുന്ന എല്ലാ പട്ടാളക്കാരെയും, തിലകം തോടീക്കുക, മധുരവും  മറ്റു ഉപഹാരങ്ങളും നല്‍കുക എന്നിത്ത്യാദികള്‍.

                 യുദ്ധം മുറുകിയിരുന്ന ആ സമയത്തില്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്ന എനിക്ക് ഉള്ളില്‍ ആകെ ഒരു ചളിപ്പ്. 

                അന്ന് അലഹബാദില്‍ നിന്ന് ഇട്ടാര്‍സി വഴി ഇന്ത്യയുടെ പകുതി ഭാഗം യാത്ര ചെയ്ത എനിക്ക് ഒരു കാര്യം മനസ്സിലായി. ഇന്ത്യ മൊത്തം രാജ്യസ്നേഹത്തിന്റെ പാരകമ്യത്ത്തില്‍ ആണ്. 

              അത് പ്രകടിപ്പിക്കുന്നതിന് റെയില്‍വേ സ്റ്റേഷനില്‍ കൂടി കടന്നു 
പോകുന്ന പട്ടാളക്കാരെ ഒരു പ്രതീകം ആയി കാണുകയായിരുന്നു നമ്മുടെ രാജ്യസ്നേഹികളായ നാട്ടുകാര്‍..
  
                    അത് നാട്ടില്‍ ഞാന്‍ എത്തിയപ്പോള്‍ പൊതുജനം പറയുന്നതും കേട്ടു. 
             "യുദ്ധം കൊടുപിരിക്കൊണ്ടിരിക്കുന്ന ഈ സമയത്തും, അയാള്‍ക്ക്‌ അവധി കൊടുക്കാന്‍, നമ്മുടെ പട്ടാളത്തിനു തോന്നിയല്ലോ, അത്രത്തോളം പട്ടാളക്കാരുടെ വ്യക്തിപരമായ പ്രശ്നങ്ങളില്‍ പോലും, അവര്‍ എത്ര പ്രാധാന്യം നല്‍കുന്നു"
                   ശരിക്കുള്ള ഒരു യുദ്ധഭൂമിയിലെ അനുഭവം, എനിക്ക് നഷ്ടപ്പെട്ടു എങ്കിലും, പട്ടാളക്കാരെ, ജനങ്ങള്‍ ഒരു യുദ്ധ സമയത്ത്    എങ്ങിനെ കാണുന്നു എന്ന അനുഭവം വേറെ തന്നെ ആണ്. പോര്‍ക്കളത്തില്‍ ഉണ്ടാകുന്ന ഒരു പട്ടാളക്കാരന് ലഭിക്കാത്ത ആ ആത്മ സംതൃപ്തി എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു എന്നത് മറക്കാന്‍ പറ്റാത്ത ഒന്നാണ്.

                                                               --------------------------------------------------------- 

13 comments:

  1. നല്ല ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിന് നന്ദി

    (ആ ഉണ്ട എന്താണെന്ന് പിടികിട്ടി കേട്ടോ)

    ReplyDelete
    Replies
    1. നേവിയുമായി അടുത്ത് പഴകി ഡോക്ക് യാര്‍ഡില്‍
      ജോലി ചെയ്തിരുന്ന, താങ്കളുടെ സരസമായ അഭിപ്രായം
      ഇഷ്ടപ്പെട്ടു - നന്ദി

      Delete
  2. പട്ടാള അനുഭവങ്ങള്‍ അസലായി.

    ReplyDelete
  3. ഇത്തരം അനുഭവ കഥകള്‍ എത്ര കേട്ടാലും മടുക്കില്ല ,വീണ്ടും വായിക്കാന്‍ തോന്നും .ആശംസകള്‍

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. വെത്യസ്തമായ ഒരു വായന സമ്മാനിച്ചതില്‍ നന്ദി അറിയിക്കുന്നു .ഞാന്‍ ആത്മാര്‍ഥമായി ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തില്‍ പട്ടാളക്കാരും ,പിന്നെ നെഴ്സ്മാരും പെടും ...........//ഒരാഴ്ച മുന്‍പ് അദ്ദേഹത്തിന്റെ അമ്മ മരിച്ചു എന്ന് വിവരം കിട്ടിയിട്ടും, യുദ്ധത്തിന്റെ അടിയന്തരാവസ്ഥ കണക്കില്‍ എടുത്തു, അങ്ങേര്‍ക്കു അവധി കിട്ടിയില്ല.
    അതുകൊണ്ടായിരിക്കാം, അങ്ങേരുടെ അധികാര പരിധിയില്‍ വരുന്ന എനിക്ക് അത്തരമൊരു ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് തോന്നാന്‍. കാരണം.//////......ഹൃദ്ധ്യമായി തോന്നി ആ ഓഫീസറുടെ പെരുമാറ്റം .മനുഷ്യന്‍ മനുഷ്യനാണ് .യുദ്ധഭൂമിയിലായാലും എന്നതിന്‍റെ ഉത്തമ ഉദാഹരണം .നാല്ലെഴുത്ത് ......തുടരുക ......ആശംസകള്‍ .

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

      Delete
  6. ആദ്യമേ അങ്ങേക്ക് ഒരു സല്യുട്ട്
    ഈ അനുഭവങ്ങള്‍ ഒക്കെ പങ്കുവെക്കല്‍ വഴി പട്ടാളത്തെയും അവര്‍ നാടിനു വേണ്ടി ചെയ്യുന്ന സേവനത്തെയും ഒരു നിമിഷമെങ്കിലും സ്മരിക്കാന്‍ കഴിയുന്നു.
    തീര്‍ച്ചയായും ഇനിയും അനുഭവങ്ങള്‍ പറഞ്ഞു തരാന്‍ ഉണ്ടാകും ലേ. കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. സന്ദര്‍ശനത്തിനു നന്ദി - പ്രോത്സാഹനത്തിനും

      Delete
  7. ഇത്തരം വ്യത്യസ്തമായ അനുഭവ കഥകള്‍ ഇനിയും ഞങ്ങള്‍ക്കായി പങ്കു വെക്കണം സര്‍ ...
    ഈ എഴുത്ത് ശരിക്കും ഇഷ്ട്ടപ്പെട്ടു നന്ദി.. ആശംസ...

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ഇനിയും കാണാം

      Delete