അമ്പിളി വിളങ്ങുന്നതെന്നുള്ളിൽ, പക്ഷേയെന്റെ-
യന്ധമാം മിഴികൾക്കതെങ്ങിനെ ദൃശ്യമാകാൻ?
നിത്യതയുടെ പെരുമ്പറതൻ മഹാഘോഷം,
നശ്വര ശ്രവണങ്ങൾ കേൾക്കാത്ത മഹാശബ്ദം,
മുഴങ്ങുന്നുള്ളിൽ, പക്ഷേ ദുർഭഗൻ, ബധിരൻ ഞാൻ,
ഉരുവിട്ടുറപ്പിക്കുന്നൊരു മന്ത്രണം മാത്രം;
എന്റെയെന്റെയാണിതെല്ലമെല്ലമെന്നായ്,
എന്നത് തീരുന്നുവോ, അന്നേ പ്രഭുവിൻ കൃപ .
വിരിയും പുഷ്പത്തിൻ സാഫല്ല്യം ഫലംതാനേ,
ഫലവത്തായാൽ പിന്നെ പൂ വാടിക്കരിയൂല്ലേ?
കസതൂരിയുള്ളിൽ തിങ്ങും മാനേതുമറിയാതെ
കസതൂരി തന്റെ ഗന്ധമെ ങ്ങോയെന്നലയുന്നു.
കർമത്തിൻ സാക്ഷാത്കാരം ജ്ഞാനമൊന്നതു മാത്രം,
കർമ്മങ്ങൾ ഒഴിഞ്ഞേപോം ജ്ഞാനാഗ്നി തെളിയവെ.
==================================================
നല്ല വിവര്‍ത്തനം
ReplyDeleteനിത്യതയുടെ പെരുമ്പറതൻ മഹാഘോഷം,
ReplyDeleteനശ്വര ശ്രവണങ്ങൾ കേൾക്കാത്ത മഹാശബ്ദം,
ശുഭാശംസകൾ....
ആശംസകൾ
ReplyDeletethank yoy
Deleteവിരിയും പുഷ്പത്തിന്‍ സാഫല്ല്യം ഫലംതാനേ,
ReplyDeleteഫലവത്തായാല്‍ പിന്നെ പൂ വാടിക്കരിയൂല്ലേ?
ജീവിത സാഫല്യ നിര്‍വൃതിയില്‍ പ്രകൃതി
താനെ പിന്‍ വലിയുന്ന കാഴ്ച ..
ക്ഷണികമാം ജീവിതമുള്ള മനുഷ്യന്‍ ..
എത്ര നാള്‍ ജീവിച്ചിട്ടും പൂര്‍ണതയിലെത്താതെ ഉഴലുന്നു ...
ഉള്ളം കൊണ്ട വിവര്‍ത്തനം .. സ്നേഹാദരങ്ങള്‍ ..!
നന്നായിരിക്കുന്നു
ReplyDeleteനന്ദി
ReplyDelete