പത്രങ്ങള്‍, മറ്റ് മാധ്യമങ്ങള്‍ എന്നിവയെ ആണ് 'ഫോര്‍ത്ത് എസ്റ്റേറ്റ്'
എന്ന് വിശേഷിപ്പിക്കാറ്. ജനാധിപത്യത്തിന്റെ നെടുംതൂണ്‍ -
ഇപ്പോള്‍ ഇതാ ഫോര്‍ത്ത് എസ്റ്റേറ്റും കഴിഞ്ഞ്, ഒരു 'ഫിഫ്ത് എസ്റ്റേറ്റ്', രൂപീകരിക്കപ്പെട്ടിരിക്കുന്നു! അതിന്റെ ചില ഉദാഹരണങ്ങള്‍ ആണ് ഞാന്‍ നിരത്തുന്നത്.
കഴിഞ്ഞ കൊല്ലം ഒരു ദിവസം, ശരത് പവാറിനും മകള്‍ക്കും കൂടി മൂവായിരത്തില്‍ പരം കോടി രൂപയുടെ അനധികൃത സമ്പാദ്യം ഉണ്ട് എന്ന് ടി. വികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അടുത്ത ദിവസം മുതല്‍ അതിനെക്കുറിച്ച് ഒരു വിവരവും ഇല്ല!
ഒന്ന് രണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ രണ്ടു കണ്ടൈനര്‍ കള്ള നോട്ടുകള്‍ പിടിച്ച വാര്‍ത്ത എല്ലാ പത്രങ്ങളിലും വന്നതാണ്.
ആ പണം എവിടെ നിന്ന് വന്നു?ആര്‍ക്കു വന്നു? എങ്ങോട്ട് പോയി? ആരാണ് അതിനുത്തരവാദികള്‍,പിന്നീട് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് ഒരു വിവരവും ഇല്ല!
മീഡിയകള്‍ മത്സരിച്ച്, കേജരിവാളിന്റെയും, പ്രശാന്ത് ഭൂഷന്റെയും വെളിപ്പെടുത്തലുകള്‍ പ്രക്ഷേപണം ചെയ്യുന്നത്, നമ്മള്‍ കണ്ടതാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ പരിധിയും കഴിഞ്ഞ്, പ്രതിപക്ഷ പാര്ട്ടികളിലെക്കും വെളിപ്പെടുത്തലുകള്‍ എത്തിയപ്പോള്‍, ഓരോ പാര്‍ട്ടിയും "അത് തുടങ്ങിയത് മറ്റേ പാര്‍ട്ടി ഭരിക്കുമ്പോഴാണ് എന്നും, ഒപ്പിട്ടത് ഞങ്ങള്‍ അല്ലെന്നും" എന്ന വാദഗതിയില്‍, കാഴ്ചക്കാരെ കുഴക്കി.
അവസാനം ഒരു "ജോയിന്ടു പാര്‍ലിയമെന്ററി കമ്മിറ്റി" അന്വേഷണത്തില്‍, സംഗതി പരിഹരിച്ചേക്കാം.
"ജെ. പി. സി യിലും, മുന്‍തൂക്കം ഭരണപക്ഷത്തിനാണ്, സൌകര്യപൂര്‍വ്വം നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്".
എത്ര "ജെ. പി. സി" അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി ഉണ്ടായിട്ടുണ്ട്!
രാഷ്ടീയക്കാരേയും വിട്ട്, വമ്പന്‍ സ്രാവുകളെയും തിമിംഗലങ്ങളെയും കുറിച്ച് വാര്‍ത്തകള്‍ വന്നപ്പോഴാണ്, രംഗം ചൂടായത്.
'ഫോര്‍ത്ത് എസ്റ്റേറ്റിനു' വരെ പൊള്ളിപ്പോയി!
പിന്നീട് കേജരിവാളിന്റെ, സ്റ്റില്‍ ഫോടോ പോലും, ചാനലില്‍ കണ്ടിട്ടില്ല!
കോടിക്കണക്കിനു ക്രിമിനലുകള്‍ വിഹരിക്കുന്ന ഈ മഹാരാജ്യത്ത്, മനുഷ്യ മനസ്സിനെ പിടിച്ചു കുലുക്കുന്ന ഹീനകൃത്യങ്ങള്‍ക്കാണോ പഞ്ഞം. പിന്നെ അനാശാസ്യങ്ങളുടെ പെരുമഴയായി മുഖ്യ വാര്‍ത്താധാരയുടെ ആധാരം.
ആഹാരം കഴിഞ്ഞു, ഇത്തിരി മധുരം കഴിക്കണം എന്നേ, പൊതുജനത്തിനുള്ളൂ. അത് ജിലേബി ആകാം, മൈസൂര്‍ പാക്കും ആകാം!
അവിടെയാണ് ഈ 'ഫിഫ്ത് എസ്റ്റേറ്റിന്റെ' അപ്രമാദിത്യം നമ്മള്‍ കാണുന്നത്.
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് "ടൈം ന്യൂസ്' ചാനലില്‍, ഹെലികോപ്ടര്‍ അഴിമതിയുടെ കേന്ദ്ര ബിന്ദു "അഭിഷേക് വര്‍മ" തീഹാര്‍ ജയിലില്‍ സുഖലോലുപനായി കഴിയുന്ന, ചില ഫോട്ടോക്ലിപ്പിങ്ങ്സ് വന്നു.
ചുവന്ന പരവതാനി വിരിച്ച ജയിലറയില്‍ വില കൂടിയ പഴവര്‍ഗങ്ങള്‍ മുറിച്ചു വെച്ച ഒരു തളികയുടെ മുന്നില്‍ ബ്രാന്ടെഡ് ബനിയനും, ബര്‍മൂടയും
ധരിച്ച് ചുവരില്‍ ചാരി കിടക്കുന്ന കഥാനായകന്‍!! .
നിമിഷങ്ങള്‍ക്കകം പിന്നിട് വന്ന സംപ്രേക്ഷണങ്ങളില്‍ നിന്ന്, ആ ദൃശ്യം
മാറ്റപ്പെട്ടു.
തീഹാര്‍ ജയിലിനകത്ത് കയറി, അനുവാദം എടുക്കാതെ ഫോട്ടോ എടുത്തതിന്, ഫോട്ടോഗ്രാഫറെ അകത്താക്കും എന്ന് പോലീസ് വിരട്ടിയിരിക്കാം!
ആറേഴു മാസങ്ങള്‍ക്ക് മുന്‍പ്, പ്രതിരോധമന്ത്രാലയത്തിന്റെ
കടവില്‍ ഈ ഹെലികോപ്ടറിന്റെ ശവം പൊന്തിയതാണ്. തന്ത്രപൂര്‍വ്വം
ശ്രീ. ആന്റണി, ഉടനടി, അത് കുത്തി, എന്‌ഫോഴ്സുമെന്റിന്റെയും അഭ്യന്തര
മന്ത്രാലയത്തിന്റെയും കടവിലേക്ക്, തള്ളി വിട്ടു. ആന്റണിയുടെ മേശപ്പുറം 'ക്ലീന്‍'.
അഭ്യന്തര മന്ത്രാലയവും പ്രതികരിക്കാതിരുന്നില്ല. അവര്‍ ഇടനിലക്കാരായ ഒരു കമ്പനിയുടെ വിവരങ്ങള്‍ ശേഖരിക്കാനായി, സ്വിട്ട്സര്‍ലാണ്ട് സര്‍ക്കാരിന്, ഒരു പ്രേമലേഖനം അയച്ചു.
ഇവടെ നിന്ന് പോയ കത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തേടി,
അവിടെ നിന്ന് ഉടനടി ഒരു മറുപടിയും വന്നു.
അത് നല്‍കാന്‍ നമ്മുടെ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഒരു ശുഷ്ക്കാന്തിയും
ഉണ്ടായില്ല. ഇടപാടിലെ പ്രധാന കണ്ണിയായ അഭിഷേക് വര്‍മയെ വെറും ഒന്ന് രണ്ടു 'കോഴി മോഷണ' കുറ്റങ്ങള്‍ ചുമത്തി, തീഹാര്‍ ബംഗ്ലാവിലേക്ക് മാറ്റി.
ഇനി ആരും അയാളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുനിയില്ലല്ലോ!
ചാനലുകാരുടെ ഇപ്പോഴത്തെ ചോദ്യങ്ങള്‍ക്ക് ആന്റണി, തല്‍ക്ഷണം പ്രതികരിച്ചു
"ആരു പറഞ്ഞു നടപടി എടുത്തില്ല എന്ന്, ഈ വിവരം അറിഞ്ഞ അടുത്ത ദിവസം, സി. ബി. ഐ ക്കും, എന്ഫോഴ്സുമെന്റിനും അന്വേഷിക്കാനുള്ള നിര്‍ദേശം കൈമാറിയിട്ടുണ്ട്. അഴിമതി ഉണ്ട് എന്ന് തെളിഞ്ഞാല്‍, കര്‍ശന നടപടി ഉണ്ടാകും"
അഭ്യന്തര മന്ത്രാലയവും ഉടനടി നടപടി കൈക്കൊണ്ടു !
ഇടപാടിലെ മുഖ്യ കണ്ണിയായ അഭിഷേക് വര്‍മയെ, തീഹാര്‍ ഗസ്റ്റ് ഹൌസില്‍ പാര്‍പ്പിച്ചുകൊണ്ട്, തുമ്പുണ്ടാക്കാന്‍ സി.ബി ഐ യില്‍ നിന്നും മറ്റുമായി അഞ്ചാറു പേരെ ഇറ്റലിയിലേക്ക് വിട്ടു. ഇറ്റാലിയന്‍ പിസ്സയും അടിച്ചു, ചെരിഞ്ഞ ഗോപുരവും കണ്ട്, പതിയെ വന്നാല്‍ മതി എന്നാണ് നിര്‍ദേശം.
"ഫിന്‍ മെക്കാനിക്കയുടെ" സി ഇ. ഒ 'ഓര്‍സി' യെ, അകത്താക്കിയപ്പോള്‍ തന്നെ, ഇറ്റാലിയന്‍ കോടതി പറഞ്ഞു "ഇതിനോടനുബന്ധിച്ച രേഖകള്‍ ഒന്നും തന്നെ, ഇന്ത്യക്ക് കൈമാറാന്‍ പറ്റുകയില്ല" എന്ന്.
രേഖകളും തെളിവുകളും ഇല്ലാതെ, എങ്ങിനെ നടപടികള്‍ കൈക്കൊള്ളും എന്ന്, നമ്മുടെ ആസ്ഥാന വിദ്വാന്മാരും!
അപ്പോള്‍ പിന്നെ അന്വേഷണത്തിനായി പോയ വിരുതന്മാര്‍ക്ക്, പിസ്സ
അടിച്ച് മടങ്ങുകയെ നിര്‍വാഹമുള്ളൂ.
മൂന്നാല് കൊല്ലങ്ങള്‍ മുന്‍പ് കരാറില്‍ ഏര്‍പ്പെട്ട മേല്‍പ്പറഞ്ഞ കമ്പനിക്ക്,
ഇന്ത്യയുമായി, ഈ ഒരു കരാര്‍ മാത്രമല്ല ഉള്ളത്. നമ്മുടെ സായുധസേനയെ
നവീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ, മറ്റനവധി കരാറുകളും ഉണ്ട്.
തെളിവുകള്‍ കിട്ടി 'കരിം പട്ടികയില്‍' പെടുത്തി കരാറുകള്‍ റദ്ദാക്കിയാല്‍,
ഇപ്പോള്‍ തന്നെ, നവീകരണത്തിനു മുറവിളി കൂട്ടുന്ന സൈന്യത്തിന്,
പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടി വരും!
ഹെലികോപ്ടറുകളുടെ കാര്യക്ഷമതയെ കുറിച്ചും, അവ തിരഞ്ഞെടുത്തതിലുള്ള സംവിധാനക്രമങ്ങളെ കുറിച്ചും, മുന്‍ സൈനിക മേധാവികള്‍ക്കും, സേനയിലുള്ള പണ്ഡിതന്മാര്‍ക്കും തര്‍ക്കമില്ല. പക്ഷെ ജനങ്ങളുടെ കൈയ്യില്‍ നിന്നും സമാഹരിക്കപ്പെട്ട സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്,
ഭീമമായ ആ പത്തു ശതമാനം, പോയ പോക്ക് കാണുമ്പോള്‍, ദഹിക്കുന്നും ഇല്ല!
"പണച്ചാക്കുകളും, ഭരിക്കുന്ന സര്‍ക്കാരും, ഉദ്യോഗസ്ഥന്മാരും, കണ്ണടക്കുന്ന പ്രതിപക്ഷ വൃന്ദവും, ഫോര്‍ത്ത് എസ്റ്റെറ്റും കൂടിയുള്ള, അദൃശ്യമായ ഒരു അവിഹിത കൂട്ടായ്മയാണ് ഈ 'ഫിഫ്ത് എസ്റ്റേറ്റ്'".
എല്ലാവരും അവരവരുടെ റോളുകള്‍, നന്നായി അഭിനയിച്ചു കൊണ്ട്
തുടങ്ങുന്നു. പിന്നീട് അവരവരുടെ റോളുകള്‍ പൂര്‍ണമാക്കാതെ, ഓരോരുത്തരായി അരങ്ങില്‍ നിന്ന് അപ്രധ്യക്ഷമാകുന്നു !!
------------------------------------------------------------------------------------------------------
അടിക്കുറിപ്പ്
ഇന്ന് ലോകസഭയില്‍, പ്രതിപക്ഷത്തിന്റെ 'ഇളകി ആട്ടം' കാണാന്‍ ഇരുന്നപ്പോഴാണ് അടുത്ത 'ബോംബ്'
പ്രതിപക്ഷം ഭരിക്കുന്ന ച്ഛത്തീസ്ഘട്ടിലും, അഭിഷേക വര്‍മയില്‍
കൂടി മേടിച്ചിട്ടുണ്ട് രണ്ടു ഹെലികോപ്ടറുകള്‍ !!
നന്ദി..
ReplyDeleteനന്ദി ഞാനല്ലേ പറയേണ്ടത്
Deleteവല്ലതും നടക്കുമെന്ന് ആരും പ്രതീക്ഷിക്കരുത്.
ReplyDeleteഅഴിമതിയ്ക്കെതിരെ വല്ലതും നടക്കുന്നത് സിനിമയില്‍ മാത്രം
പ്രതീക്ഷ ഒന്നുമില്ല -
Deleteഒരാശ്വാസം
ഇനിയും ഇത് തന്നെ നളെയും നടക്കും
ReplyDeletethank you shaju
ReplyDeleteഎല്ലാവരും അവരവരുടെ റോളുകള്‍, നന്നായി അഭിനയിച്ചു കൊണ്ട്
ReplyDeleteതുടങ്ങുന്നു. പിന്നീട് അവരവരുടെ റോളുകള്‍ പൂര്‍ണമാക്കാതെ, ഓരോരുത്തരായി അരങ്ങില്‍ നിന്ന് അപ്രധ്യക്ഷമാകുന്നു
ഇതിനിടയില്‍ വോട്ടു ചെയ്യുക എന്നതല്ലാതെ നമ്മള്‍ക്ക് മറ്റൊരു റോളും ഇല്ലാതെ....
സന്ദര്‍ശനത്തിനു നന്ദി
Deleteമാഷെ സംഭവ പരമ്പരകളുടെ അവതരണം അസ്സലായി
ReplyDeleteഇനിയുമിതൊക്കെത്തന്നെ നമ്മുടെ നാട്ടില്‍ അരങ്ങേറൂ !
വലിയ വലിയ വാചകക്കസര്‍ത്തുമായി വന്നു സ്റ്റെജില്‍
നാടകം കളിക്കുന്നവര്‍ ഒരു സുപ്രഭാതത്തില്‍ അഡ്രസ്സ് ഇല്ലാതെ
ഒരു സ്റ്റില്‍ ഫോട്ടോ പോലുമില്ലാതെ അരങ്ങില്‍ നിന്നും അപ്രത്യക്ഷമാകുന്ന
കാഴ്ച്ച തികച്ചും അജ്ഞാതമായി തന്നെ തുടരുന്നു, ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലം
വീമ്പിളക്കി വരുന്ന പുതു നേതാക്കള്‍ക്കും പൂണി എങ്ങനെ വീര്‍പ്പിക്കാം എന്നാ ലക്ഷ്യം മാത്രം
റാംജിയുടെ വാക്കുകള്‍ ആവര്‍ത്തിച്ചു കൊണ്ട് നിര്ത്തുന്നു. ഇതിനിടയില്‍ വോട്ടു ചെയ്യുക എന്നതല്ലാതെ നമ്മള്‍ക്ക് മറ്റൊരു റോളും ഇല്ലാതെ.
അതെ പൊതുജനം എന്ന ഈ കഴുതകള്‍ ഇതിനായി വിധിക്കപ്പെട്ടവര്‍ തന്നെ
ആശംസകള്‍ എന്റെ ബ്ലോഗില്‍ വന്നതില്‍ വീണ്ടും നന്ദി
ഫിലിപ്പ് ഏരിയല്‍
This comment has been removed by the author.
DeleteIf you do not cast your vote you are abusing your democratic right -
DeleteIf you vote, you are promoting which was proved not right !
Thanks for the note, Please tell me what is the next option!! LOL
Delete:-)
ഇവിടെ പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നാര്‍ക്കുമില്ല ; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണം , ചര്‍ച്ച ,നടക്കണം അതിനിടെ നാല് പുത്തന്‍ ഉണ്ടാകണം - തീര്‍ന്നു ധര്‍മ്മം
ReplyDeleteസന്ദര്‍ശനത്തിനു നന്ദി
Deleteകൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത് ....നമ്മുടെ കര്‍ത്തവ്യം അടുത്ത തവണ ആരെ കൈ ഇട്ടു വാരാന്‍ അനുവദിക്കാം എന്നത് മാത്രം ..മാധ്യമ ധര്‍മം -ദിനം തോറും വരുന്ന [വരുത്തുന്ന ] സെന്‍സേഷ്ണല് വാര്‍ത്തകള്‍ക്കായി ,തലേന്നത്തെ വാര്‍ത്തകളെ കുഴിച്ചുമൂടുക .. ..പരിഭവിക്കരുത്
ReplyDeleteപരാതിയും അരുത് ....
ഈശ്വരോ രക്ഷതു !
Delete