കുണ്ടാമണ്ടി ഞാന്‍ കാട്ടിയ നേരത്ത്
കൊണ്ടുപോയിത്തളച്ചിട്ടുവെന്നെയാ
തൊണ്ടടുക്കും പുരയുടെ കോണിലായ്.
സന്ധ്യയായിട്ടും കണ്ടില്ലെന്റെച്ഛനെ
സങ്കടത്തിന്റെ വന്കടലായിട്ട-
ങെന്തു കണ്ണീരൊഴുക്കി ഞാന്‍ രാത്രിയില്‍
നൊന്തു പേടിച്ചു നെഞ്ചം വിറച്ചിട്ട്.
ആാകെയങ്ങു തിരക്കിന്നടുവിലാ
യാണ്ടുപോയോരെന്നച്ഛനാണെങ്കിലോ
അത്താഴത്തിന്നു കൂട്ടു തപ്പുംമ്പോഴാ -
ണത്രെ യോര്ത്തതീ മുന്നുവിനെപ്പറ്റി
എത്ര പാടുപെട്ടെന്നെ ചിരിപ്പിക്കാന്‍
എത്ര കോമാളി വേലകള്‍ കാട്ടി പോല്‍
മിന്നിയില്ലൊരു മിന്നലുമന്നെന്റെ
പെയ്തോഴിഞ്ഞൊരാക്കണ്കളിലെങ്ങുമേ
പിന്നെയാണൊരു കൊന്നമരത്തിന്റെ
നല്ല കാലത്തെപ്പറ്റിയൊരു കഥ
ചൊല്ലിതന്നതെന്നച്ഛന് പതുക്കവേ
നല്ലപോലിന്നുമോര്ക്കുന്നിതാ സ്വരം
അങ്ങുദൂരെ മലയമലയുടെ
താഴ്വരയിലോരിടത്തു പണ്ടൊരു
മെയ്യുണങ്ങിവരണ്ടുവലിഞ്ഞിട്ടു
വയ്യാതായൊരപ്പൂപ്പന് പടുമരം
കൊന്നയാണത്രേ! ഇല്ലയിലയൊന്നും
വെള്ളം കിട്ടിയ നാളേ മറന്നുപോയ്
മണ്ണില്‍ നിന്നൊട്ടു വേരുകളുമറ്റു
നിന്നിരുന്നൊരാ പാഴ്മരക്കൊമ്പതില്
നാടുകാണാനിറങ്ങിയ ശ്രീദേവി
ഊരുചുറ്റിത്തളര്ന്നു വിവശയായ്
കാണിചാരി നിന്നന്നങ്ങറിയാതെ
പാതി ചാഞ്ഞൊരാക്കൊന്നമരത്തിലും.
ആകെ കൊരിത്തരിച്ചുപോയാ മരം!
ആയിരം സ്വര്ണപ്പൂക്കളണിഞ്ഞുപോല്!!!
മാത്രയൊന്നു കഴീഞ്ഞില്ലതിന് മുമ്പേ
പൂത്തുലഞ്ഞു വിലസി വസന്തശ്രീ!
ഇന്നലെ
വലിയ നെഞ്ചത്ത് കവിളമര്‍ത്തി ഞാന്‍
കമഴ്ന്ന് കണ്ണടച്ചുറങ്ങുമ്പോള്‍
പരുപരുത്ത രണ്ടുരുക്കു കൈയ്യുകള്‍
പതുപതാന്നെന്നെ തടവുമ്പോള്‍
വിടരുന്നെന്റെ മേലൊരു കുടന്നപ്പൂ
കഥയില്‍ ഞാന്‍ കണ്ട രോമാഞ്ചം
കുളിര്‍മേനി പൊട്ടിച്ചിരിക്കുന്നു പിന്നെ
തളിരെല്ലാം കാറ്റിലുലയുന്നു
ഉയരുന്നു മുന്നിലൊരു താലം - പട -
ര്ന്നിയന്ന കൊന്ന തന് ചെറുചില്ല !
ഇന്ന്:
എത്ര സുന്ദരമായിരുന്നാ ദൃശ്യം!
എത്ര: പീലികള്‍ നീര്ത്തിയതെന്നുള്ളില് !
ഒക്കെയും വാരി നെഞ്ചോടു ചേര്‍ക്കും ഞാന്‍
അച്ഛന് പോയ്ക്കഴിഞ്ഞെല്ലാ വിഷുവിനും.
---------------------------------------------------------------------------
നന്നായിരിയ്ക്കുന്നു
ReplyDeletethank you ajith
ReplyDeleteകൊന്നയിലൂടെ ഇന്നലെ ഇന്ന്.
ReplyDeleteനന്നായി.
glad that you read it
ReplyDeletethank you ariel
ReplyDeleteഇന്നലെ ഇന്ന്.. അഛന്റെ ഓർമകൾ ഹൃദയസ്പർശം..!!
ReplyDeletethank you
ReplyDeleteവായനക്കപ്പുറം മിഴികൾക്കും കാഴ്ച്ക നൽകിയ പോലെ...മനോഹരം...!
ReplyDeletethank you
ReplyDelete