എന്നെക്കാള്‍ പ്രതിഭാശേഷിയുള്ള, എന്റെ വേറൊരു ചേച്ചിയുടെ കൃതികള്‍ കൂടി ആളുകളിലേക്ക് എത്തിക്കാനുള്ള ഉദ്യമത്തില്‍ ആണ് ഞാന്‍ .
(ചേച്ചി ആണെങ്കിലും ഞാന്‍ അവളുടെ ചേട്ടനാണ് എന്നാണ്, പണ്ട് മുതലേ എന്റെ നിലപാട്)
ആളെ ശരിക്ക് മനസ്സിലാക്കാനായി ഞാന്‍ ഒരു വിവരണം തരാം.
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന്, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുതം നേടി, ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായി. വകുപ്പ് മേധാവിയായി വിരമിച്ചു.
പണ്ട് മുതലേ, വെളിച്ചം കാണിക്കാത്ത ഒരുപാട് കുത്തിക്കുറിപ്പുകള്‍, സ്വകാര്യ സംമ്പാദ്യമാക്കി വെച്ചിട്ടുണ്ട് എന്ന്, ഞങ്ങള്‍ വീട്ടുകാര്‍ക്കറിയാമായിരുന്നു. അതില്‍ നിന്ന് രണ്ടു 'ടാഗോര്‍ കവിതകളുടെ' മലയാള വിവര്‍ത്തനം ആണ്, ഈ ബ്ലോഗില്‍ കൂടി നിങ്ങളില്‍ എത്തിക്കാന്‍, ഞാന്‍ ശ്രമിക്കുന്നത്.-
---------------------------------------------------------------------------------------------------------
വെള്ളത്തില്‍ നീന്തും മീനും
ദാഹാര്‍ത്തനെന്നോ, കൊള്ളാം,
ചിരിക്കാതെന്തുചെയ്യും
ഭോഷത്തം കേട്ടിടവേ.
നേരായനേരെല്ലാം നി-
ന്നകമേ കുടിയിരിപ്പൂ,
തെടുന്നതെന്തേ കാട്ടില്‍
ധ്യാനത്തിലാമഗ്നനായ്?
കാശി ഹരിദ്വാരമോ
കൈലാസ, ഗംഗോത്രിയോ
ദാനമായ് തരുന്നില്ല-
യാത്മാവില്‍ നിത്യശാന്തി.
അകമേ വാണീടുന്നോ-
രാനന്ദ സ്വരൂപനെ
പുറമേ തേടുന്നത്
ഭോഷത്തമാല്ലയെന്നോ?
-------------------------------------------
എത്ര നിഷ്ഫലം ചോദ്യം സിദ്ധനോടാരായുകില്‍
എന്തുജാതിയില്‍ വന്നു പിറന്നതവനെന്നായ്
വൈദികന്‍, വ്യാപാരിയും, യോദ്ധാവുമെന്നുവേണ്ട
ജാതികള്‍ മുപ്പത്താറുമൊന്നുതാന്‍ തേടീടുന്നു.
ക്ഷുരകനും മണ്ണാത്തിയും തോല്‍പ്പണിക്കാരന്‍ പോലും
തച്ചനും തേടിയല്ലോ നിത്യമാം പൊരുളിനെ.
എത്ര നിഷ്ഫലം ചോദ്യം സിദ്ധനോടാരായുകില്‍
എന്തുജാതിയില്‍ വന്നു പിറന്നതവനെന്നായ്,
ഹിന്ദുവും മുസല്‍മാനുമെത്തിയാ ലക്ഷ്യത്തിങ്കല്‍,
ഭിന്നത തീര്‍ന്ന് ഭേദചിന്തയില്ലാത്തോരിടം.
------------------------------------------------------------------------------------
ഗ്രേറ്റ്
ReplyDeleteവായിയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം
shall convey her your appreciation
ReplyDeletethank you
I am an old student of Prof Valsala at UC College Alwaye but has the freedom to call as Valsala Chechi, being a childhood friend and classmate of her brother Raghu Menon. As students, we really used to look forward and enjoy her English classes in UC college Alwaye right from the days when she joined new as a lecturer in the year 1969/1970. I knew her literary skills in English but am really happy and proud to see these works in Malayalam. All credit goes to Raghu menon who unearthed and brought to light these literary works. My personal pranams and regards to Valsala Chechi.
ReplyDeleteDr Prasad
thank you Dr. Prasad
ReplyDeleteഇന്നേ ഇവിടെ എത്തിയുള്ളൂ :(
ReplyDeleteവളരെ നന്നായിട്ടുണ്ട് - എന്നാലും ഒരു ചെറിയ അഭിപ്രായം പറയാനുള്ളത് അതിന്‍റെ ഒറിജിനല്‍ വേര്‍ഷന്‍ കൂടി കൊടുക്കാമായിരുന്നു എന്നതാണ്.
ജാതികള്‍ മുപ്പത്താറുമൊന്നുതാന്‍ 'തെടീടുന്നു' എന്നവരിയില്‍, 'തേടീടുന്നു' എന്നാവില്ലേ ശരി?