രഘു മേനോന്
കഴിഞ്ഞ മൂന്നു ആഴ്ചകളായി ഞാന്‍ നാട്ടില്‍ ആണ് . നാട്ടില്‍ ഓണം കൂടുക എന്നതായിരിന്നു വരവിന്റെ ഉദ്ദേശം. ബന്ധുക്കളെയും, അഭ്യുദയകാംക്ഷികളെയും സന്ദര്‍ശിക്കുന്നതിനായി , കേരളത്തില്‍ ഉടനീളം യാത്ര ചെയ്യുന്നതിനിടയില്‍ , ശ്രദ്ധിച്ച ചില കാര്യങ്ങള്‍ നിങ്ങളും ആയി
പങ്കുവെക്കുന്നു.
കേരളത്തിലെ എല്ലാ പഞ്ച്ചായത്തുകളിലും കണ്ട ഒരു ബോര്‍ഡു - "മുത്തൂറ്റ് ഫിന് കോര്‍പ് ", "മുത്തൂറ്റ് സെക്യുരിട്ടീസു " -
ഈ ബോര്‍ഡു ഇല്ലാത്ത ഒരു പഞ്ച്ചായത്ത് പോലും ഇന്ന് കേരളത്തില്‍ ഇല്ല.
ഈ സ്ഥാപനങ്ങളില്‍ നിന്ന് സസൌകര്യം കടം മേടിക്കാന്‍ വേണ്ടും കേരള ജനത കട ബാധ്യതയില്‍ പെട്ടു എന്നാണോ ?
ഈ സ്ഥാപനങ്ങളില്‍, ആകര്‍ഷകമായ പലിശ നിരക്കില്‍ നിക്ഷേപിക്കാന്‍ വണ്ണം, കേരള ജനത, സാമ്പത്തികമായി അഭിവൃദ്ധി കൈവരിച്ചു എന്നാണോ ?
ഉത്തരം വ്യക്തമല്ല !
പിന്നെ വേറൊരു കാഴ്ച - ബന്ധുക്കളും, സതീര്‍ത്ഥരും ആയ ജില്ലാ തലത്തിലുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും, താടിക്ക് തീ പിട്ച്ച്ച പോലുള്ള തിരക്കില്‍ ആണ് !
"എമര്‍ജിങ്ങു കേരള " എന്ന സംഭവത്തിനു വേണ്ടിയുള്ള , തെയ്യാറെടുപ്പിന്റെ തിരക്കില്‍ -
മാധ്യമങ്ങളില്‍ , ജനസംസാരത്ത്തില്, എല്ലാം "എമര്‍ജിങ്ങു കേരള " ആണ് വിഷയം.
ഈ "പണ്ടാരോ" പെട്ടിയില്‍ എന്ത് പണ്ടാരം ആണ് എന്നറിയാന്‍ പേപ്പറുകള്‍ മുഴുവന്‍ പരതി.
ഉള്ളി പൊളിക്കുന്നത് പോലെ ഒരു പ്രതീതി !
ഒരു ദിവസം കണ്ടു "മുപ്പത്തെട്ടു പദ്ധതികള്‍ക്ക് അനുവദി നിഷേധിച്ചു " !
" വേവേറിപ്പോയി - വേവാതെ പോയി .......
ചൂടേറി പോയി - ചൂടാറി പോയി "
എന്ന് ഇപ്പോള്‍ എങ്ങും കേള്‍ക്കുന്ന പ്രിയങ്കര ഗാനത്തിലെ സാഹിത്യം പോലെ, കുറെ വിശദീകരണങ്ങളും !
രണ്ടു ദിവസം കഴിഞ്ഞുള്ള പത്രത്തില്‍ വീണ്ടും -
വിവാദപരമായ അടുത്ത നാല്‍പ്പതോളം പദ്ധതികളും വേണ്ടെന്നു വെച്ചു ! അതില്‍ കൂടുതലും മലപ്പുറവും ആയി ബന്ധപ്പെട്ടവ ആണ് പോലും -
പ്രത്യേക താല്പര്യമൊന്നും കാണിച്ചില്ല എന്ന് സമര്ധിക്കാനുള്ള, തെളിവിനു വേണ്ടി ഊതി സൃഷ്ടിക്കപ്പെട്ട "കുട്ടി"കളുടെ ഒരു മുന്‍കൂര്‍ ജാമ്യമാണോ ?
"പുട്ട് കുത്തി , കഞ്ഞി വെച്ചു
കഞ്ഞി വെച്ചു , പുട്ട് കുത്തി "
ഈ പാട്ട്, ഈ സംഭവത്തിന്റെ "ടൈറ്റില്‍ സോങ്ങ്" ആക്കിയാല്‍ , യോജിക്കും !!
കുളിപ്പിച്ചു, കുളിപ്പിച്ചു, എന്താണ് സാധ്യത മിഴിവുള്ള പദ്ധതി എന്ന് മാത്രം ആരും പറയുന്നില്ല!
സുതാര്യമായ നടത്തിപ്പിന് , കഴിഞ്ഞ രണ്ടു ഞായര്‍ ആഴ്ചകളായി, കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ ജില്ല തല ഉദ്ദ്യോഗസ്തന്മാരുടെ ഉത്സവത്ത്തിരക്ക് ആയുരിന്നു .
അതില്‍ പങ്കെടുത്ത ചില സീനിയര്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്തന്മാരെ, കാണാന്‍ ഇടയായപ്പോള്‍ , അവിടെ എന്താണ് നടക്കുന്നത് എന്ന് ഞാന്‍ ആരാഞ്ഞു.
കാലത്ത് , പറഞ്ഞിട്ടുള്ള സമയത്ത് ഹോട്ടലില്‍ ചെല്ലുക -
എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചു ഈ ഉദ്ദ്യോഗസ്തന്മാര്ക്ക് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല - ഒരു നിശ്ചയവും ഇല്ല !!
വകുപ്പുകളിലെ പരദൂഷണം കൈമാറി ഉച്ചയാകുമ്പോള്‍ , മൃഷ്ടാന്ന ഭോജനം - കൊണ്ടിനന്ടല് , ചൈനീസ് സ്റ്റൈലില്‍ -
"പുട്ട് കുത്തി , കഞ്ഞി വെച്ചു
തോനെ തോനെ വിളമ്പി ..."
സംഭവം ഉത്ഘോഷിക്കാന്‍ ഇനി എണ്ണപ്പെട്ട ദിവസങ്ങളെ ഉള്ളൂ - നൂറില്‍ പരം പുറം തള്ളപ്പെട്ടവയുടെ ലിസ്റ്റാണ് , ഇപ്പോള്‍ പ്രചാരത്തില്‍ ഉള്ളത് -
ഇനി എന്താണ് ആവോ, സുതാര്യമായി സര്‍ക്കാര്‍ ചിലവില്‍ പുട്ട് കുത്തി പ്രഖ്യാപിക്കാന്‍ പോകുന്നത് ?
"കരിമണല്‍ ഖനനം , നദികള്‍ തീറു കൊടുക്കുക , കുടിവെള്ളത്തിന്റെ വില നിര്‍ണയം വല്ലവരെയും ഏല്‍പ്പിക്കുക "
അങ്ങിനെയുള്ള പഴയ വീഞ്ഞുകള്‍ , പുതിയ കുപ്പികളില്‍ പ്രത്യക്ഷപ്പെടുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം !!!
-----------------------------------------------------------------------------------------
No comments:
Post a Comment