Reminiscece Of Air Force Life

Friday, October 25, 2013

അമ്മൂമ്മയും അഞ്ഞൂർ ഏക്കറും

                                                                                                                    ഒരമ്മൂമ്മ കഥ 


        ഒരിടത്തൊരിടത്ത് ഒരു അമ്മൂമ്മയും അപ്പൂപ്പനും ഉണ്ടായിരുന്നു. 
                      അവർക്ക് രണ്ടു മക്കളുണ്ടായിരുന്നു. 
         അപ്പൂപ്പൻ അദ്ധ്വാനിയും, അതിസമർത്ഥനും, അർക്കീസുമായിരുന്നു.    
            അപ്പൂപ്പൻ നേടിയ സമ്പാദ്യമെല്ലാം, അമ്മൂമ്മയുടെ പേരിൽ നിലങ്ങളും,
നിക്ഷേപങ്ങളും ആക്കി മാറ്റി.    
             മക്കളുടെ ആരുടെ എങ്കിലും പേരിൽ, എന്തെങ്കിലും ചെയ്‌താൽ, മറ്റേ ആൾക്ക് പിടിക്കാതെ വന്നാലോ എന്ന സങ്കോചത്തിൽ!
             അത് കൂടാതെ, തന്റെ ഭാര്യക്ക്, മക്കളെ ആശ്രയിച്ച് കഴിയേണ്ടി വരരുത് 
എന്നുള്ള ഒരു ചിന്താഗതിയും. 
                മഹാഭാരത കഥയിൽ 'ശ്രീകൃഷ്ണൻ', കൌരവരേയും പാണ്ടവരെയും വിളിച്ചു   പറഞ്ഞില്ലേ -
                 "ഒരു ഭാഗത്ത് ഞാൻ ഉണ്ടാകും മറു ഭാഗത്ത് എന്റെ സൈന്യവും,
എന്നിട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ട ആദ്യത്തെ ആൾക്ക് മുൻഗണന" 
         എന്ന രീതിയിൽ അപ്പൂപ്പൻ, ഒരു ഘട്ടത്തിൽ രണ്ടു മക്കളോടും ചോദിച്ചു
   " നിങ്ങളുടെ മക്കൾക്ക്‌ അമ്മൂമ്മയുണ്ട് , അല്ലെങ്കിൽ അഞ്ഞൂർ ഏക്കർ ഉണ്ട്"
              ഇതിലേതാ നിങ്ങൾക്ക് ഒരോരുത്തർക്കും വേണ്ടത്?        
                     അഭിപ്രായ വ്യത്യാസമൊന്നും ഇല്ലായിരുന്നു! 
               ഒരാൾ പറഞ്ഞു "എന്റെ കുട്ടികൾക്ക് അമ്മൂമ്മയെ മതി "!
                  അങ്ങിനെ എങ്കില്‍ എനിക്ക് അഞ്ഞൂറ് എക്കറായാലും മതി -
എന്റെ സഹോദരന്റെ ഇംഗിതം ഞാന്‍ മാനിക്കുന്നു-
                    മറ്റെയാൾ പറഞ്ഞു 
            അമ്മയെ കൊണ്ടുപോയാളുടെ കുട്ടികൾക്ക്, ഉത്തമ  ശിക്ഷണം ലഭിച്ചു   അവരെ ഔന്നത്ത്യത്തിൽ എത്തിക്കാൻ പറ്റി!
             അഞ്ഞൂർ  ഏക്കർ മേടിച്ചവന്, പൈസ മുടക്കി കുട്ടികൾക്ക് ശിക്ഷണങ്ങൾ നൽകി, അവന്റെ കുഞ്ഞുങ്ങളെയും ഉന്നതങ്ങളിൽ എത്തിക്കാൻ ഇടയായി! 
                     അപ്പൂപ്പന്, എയർകണ്ടീഷനും,ടീവിയും, ഇന്റർനെറ്റും  സകല സൌകര്യങ്ങളും ഉള്ള ഒരു   'ജെറിയാട്ടിക് സെന്ററിൽ'  (വൃദ്ധ സദനം) ജീവിക്കാൻ തരമായി!      

            ------------------------------------------------------------------------------------------
    

9 comments:

  1. അമ്മൂമ്മ കഥ കൊള്ളാം...

    ReplyDelete
  2. ആര്‍ക്കറിയാം നാളെ എന്താവുമെന്ന്

    ReplyDelete
    Replies
    1. അതാ ഒന്ന് നീട്ടി എറിഞ്ഞത് !

      Delete
  3. ആഹ്‌..പെട്ടെന്നിരുത്തി ചിന്തിപ്പിച്ച കഥ..

    ReplyDelete
  4. അമ്മൂമ്മക്ക്‌ കൃഷ്ണന്റെ വേഷമാണ് അപ്പുപ്പൻ ദൃതരാഷ്ട്രര്ക്ക് കാഴ്ചയുണ്ട്
    കഥ നന്നായി

    ReplyDelete
  5. അപ്പൂപ്പൻ അദ്ധ്വാനിയും, അതിസമർത്ഥനും, അർക്കീസുമായിരുന്നു. >> എവിടെയോ കണ്ടതായി ഓര്‍ക്കുന്നു ഇങ്ങനെ ഒരു അപ്പുപ്പനെ

    ReplyDelete
  6. കണ്ണാടിയില്‍ ആയിരിക്കാം !

    ReplyDelete